Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                achu_s has obtained a high score of 20 Yesterday, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Aug 20 2017 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Aug 20 2017 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Aug 20 2017 08:59 PM Playing Grand Prix 2 Play Now!                
Photo

പ്രമുഖ ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു


 • Please log in to reply
14 replies to this topic

#1 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:29 AM

 
16417_721041.jpg

കൊച്ചി: പ്രമുഖ ചലചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30 ന് പറവൂരിലെ വസതിയിലായിരുന്നു അന്ത്യം. 

നാടകവേദിയിലൂടെ സിനിമയിലെത്തിയ ഭരതന്റെ ആദ്യ ചിത്രം 1951 ല്‍ പുറത്തിറങ്ങിയ വേല്‍ സ്വാമിയുടെ രക്തബന്ധമാണ്. വില്ലനില്‍ നിന്ന് ഹാസ്യ കഥാപാത്രത്തിലേക്ക് ചേക്കേറിയ അദ്ദേഹം 2009 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ചങ്ങാതിക്കൂട്ടമാണ് അവസാന ചലച്ചിത്രം. പരേതന്റെ വിലാപം എന്ന ടെലിഫിലിമിലാണ് അവസാനമായി അഭിനയിച്ചത്.

1929 ല്‍ എറണാകുളം പറവൂര്‍ താലൂക്കിലെ വാവക്കാട്ടാണ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തേ അഭിനയത്തില്‍ സജീവമായിരുന്ന ഭരതന്‍ പിന്നീട് പ്രമുഖ കഥാപ്രസംഗ കലാകാരന്‍ കെടാമംഗലം സദാശിവന്റെ സുഹൃത്തായി. അങ്ങനെയാണ് നാടക വേദിയിലെത്തിയത്. 

16417_721043.jpg ശാരദ അടുത്തിടെ പറവൂര്‍ ഭരതനെ സന്ദര്‍ശിച്ചപ്പോള്‍

പറവൂര്‍ ഭരതന്‍ അഭിനയിച്ച ചെമ്മീന്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. 

മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, കണ്ണൂര്‍ ഡീലക്‌സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങി 250 ലേറെ ചിത്രങ്ങളിലഭിനയിച്ചു.

തങ്കമണിയാണ് ഭാര്യ. പ്രദീപ്, അജയന്‍, ബിന്ദു, മധു എന്നിവര്‍ മക്കളാണ്. 

 #2 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:30 AM

ചെമ്മീനും നീലക്കുയിലും ഇതാ ഇവിടെയുണ്ട്‌

 

21647_688253.jpg

എറണാകുളം നോര്‍ത്ത് പറവൂരിലെ വാവക്കാട്. അവിടെ അശ്വതി എന്ന വീട്ടില്‍ മലയാള സിനിമയുടെ ചരിത്രമുണ്ട്. പറവൂര്‍ഭരതനും ഭാര്യ തങ്കമണിയും. ഓര്‍മ്മയായും മറവിയായും ഒരു തിരശ്ശീലയിലെന്ന പോലെ ഈ ജീവിതകഥ തെളിയുമ്പോള്‍ മലയാള സിനിമയുടെ നന്ദിയുടെയും നന്ദികേടിന്റെയും കഥകള്‍ ഉപാഖ്യാനമായി വിടരുന്നു.

അറുപത്തൊന്നു വര്‍ഷം മുമ്പ് പുറത്തിറങ്ങി ചരിത്രമായി മാറിയ നീലക്കുയിലിലെ ജീവിച്ചിരിക്കുന്ന ഏക ഓര്‍മ്മ ഇപ്പോള്‍ തങ്കമണിയാണ്. നീലിയുടെ കൂട്ടുകാരി മാതയായി ഈ ചിത്രത്തില്‍ അഭിനയിച്ച, 150 ഓളം നാടകങ്ങളില്‍ വേഷമിട്ട ഈ കലാകാരിക്ക് പക്ഷെ പെന്‍ഷനും അംഗീകാരങ്ങളുമില്ല. ആയ കാലത്ത്് അതിന് ശ്രമിക്കാത്തത് അവരുടെ കുറ്റമാണെങ്കിലും സംഗീതനാടക അക്കാദമി പോലുള്ള സംഘടനകള്‍ക്ക് ഒരംഗീകാരം നല്‍കാന്‍ മനസ്സ് വെക്കാവുന്നതേയുള്ളൂ. 

ചെമ്മീനിന്റെ അമ്പതു വര്‍ഷം ഈ അടുത്ത കാലത്താണ് കൊണ്ടാടിയത്. ആ ചിത്രത്തില്‍ അഭിനയിച്ച മധുവും ഷീലയുമടക്കം പലരും ജീവിച്ചിരിപ്പുണ്ടെങ്കിലും അതില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്ത ഭരതനെ സംഘാടകര്‍ മറന്നു. സത്യനോടൊപ്പം പെണ്ണുതേടി വരുന്ന സംഘത്തില്‍ പെട്ട, കറുത്തമ്മയുടെ ചാരിത്ര്യത്തെ കുറിച്ച് ആദ്യം കൊള്ളിവാക്കു പറയുന്ന, കല്യാണത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോവുന്ന കഥാപാത്രം ഭരതന്റേതായിരുന്നു. പളനി വള്ളത്തിലുണ്ടെങ്കില്‍ ഞങ്ങള്‍ വള്ളത്തില്‍ പോവില്ലെന്നും പ്രഖ്യാപിക്കുന്നതും ഈ കഥാപാത്രമാണ്. ഒരു ഫോണ്‍കോള്‍, അല്ലെങ്കില്‍ പരിപാടിയുടെ ക്ഷണക്കത്ത്. വാവക്കാട്ടെ അശ്വതിയിലേക്ക് അതൊന്നും വന്നില്ല. 


21647_688254.jpg

താരസംഘടന 'അമ്മ' തുടങ്ങുന്നത് മലയാളത്തിലെ സീനിയര്‍ മോസ്റ്റ് നടനെന്ന നിലയില്‍ ഭരതനില്‍ നിന്നും 10000 രൂപ അംഗത്വം ഫീസ് സ്വീകരിച്ചുകൊണ്ടായിരുന്നു. അമ്മയുടെ കൈനീട്ടം 5000 രൂപ കിട്ടുന്നതുകൊണ്ടാണ് ഭരതനിപ്പോള്‍ മരുന്ന് വാങ്ങാന്‍ കഴിയുന്നത്. പിന്നെ സര്‍ക്കാരിന്റെ 1000 രൂപ പെന്‍ഷനും. 

മലയാളത്തിലെ 15-ാമത്തെ ശബ്ദചിത്രം മുതല്‍ വെള്ളിത്തിരയിലുള്ള നടനാണ് പറവൂര്‍ഭരതന്‍. 1951 ല്‍ രക്തബന്ധം എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ ഭരതന് ശേഷമാണ് അനശ്വര നടന്‍ സത്യന്റെ ആദ്യചിത്രം പുറത്തിറങ്ങിയത്. പ്രേം നസീറിന്റെ ആദ്യചിത്രം മരുമകള്‍ ഭരതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ജീവചരിത്രത്തിലെ ചില കൗതുകസത്യങ്ങള്‍ വെറുതെ പറഞ്ഞെന്നു മാത്രം. ഇപ്പോള്‍ ഭരതന്‍ തീരെ അവശനാണ്. പ്രമേഹമാണ് പ്രധാനപ്രശ്‌നം. അതിന്റെ ഭാഗമായി ശാരീരിക സന്തുലനം നഷ്ടമാവുമ്പോള്‍ ഓര്‍മ്മകളും ചിതറിപ്പോകുന്നു. എന്നിരുന്നാലും ട്രയിന്‍ പോവും, നാളെ മദിരാശിയിലെത്താനു ള്ളതാ' തുടങ്ങി ആ ഓര്‍മ്മകളില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നത് സിനിമ മാത്രവുമാണ്. അങ്ങിനെയിരിക്കെ ആ ഓര്‍മ്മകളില്‍ എല്ലാം തെളിയും. നിഴലുപോലെ കൂടെയുള്ള മകന്‍ മധുവും ഭാര്യ തങ്കമണിയും ഓര്‍മ്മകളെ പൂരിപ്പിക്കുമ്പോള്‍ അവര്‍ക്കു പറ്റുന്ന തെറ്റുകള്‍ ഭരതേട്ടന്‍ തിരുത്തും. അങ്ങിനെയൊക്കെയായിരുന്നു ഈ മുഖാമുഖം.

നിങ്ങള്‍ രണ്ടുപേരും നാടകത്തില്‍ നിന്നും പരിചയപ്പെട്ട് സിനിമയിലെത്തിയതല്ലേ? ആ കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാമോ?
മാറ്റൊലി എന്ന ഒറ്റ നാടകത്തിലേ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. അതില്‍ ഞാന്‍ പാലും ഇവള്‍ ചക്കരയുമായിരുന്നു. രണ്ട് പേരും ഒരു വീട്ടിലെ വേലക്കാര്‍. അന്ന് കണ്ട് ഇഷ്ടമായി കെട്ടിയതാണ്. 

'' പ്രേമമൊന്നുമല്ല കേട്ടോ. ആ നാടകം കഴിഞ്ഞപ്പോ അമ്മാവനെ എന്റെ വീട്ടിലേക്കയയ്ക്കുകയായിരുന്നു. ഞങ്ങളന്യേഷിച്ചപ്പോ ചെക്കനെക്കുറിച്ച് നാട്ടിലൊക്കെ നല്ല അഭിപ്രായവും കിട്ടി. അങ്ങിനെയാണ് കെട്ടിയത്. അതോടെ എന്റെ നാടകോം പോയി സിനി മേം പോയി'' തങ്കമണി കൂട്ടിചേര്‍ത്തു.

ഇത് കേട്ടപ്പോ ഒരു ക്ലൂപ്പിങ് ഓടിയെത്തി. ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീട്. ഹരികൃഷ്ണന്‍ തമിഴ്‌നാട്ടില്‍ നിന്നും കെട്ടിക്കൊണ്ടു വന്നതാണ് പവിഴത്തെ. പക്ഷെ പ്രതാപിയും കര്‍ക്കശക്കാരനും സര്‍വ്വോപരി സ്ത്രീ വിരോധിയുമായ അച്ഛനെ പേടിച്ച് പവിഴത്തെ വേലക്കാരിയാക്കി നിര്‍ത്തിയിരിക്കുകയാണ് അവിടെ. മക്കളായ ഋശ്യശൃംഗന്‍മാര്‍ക്കെല്ലാം പുതിയ വേലക്കാരി മോഹവല്ലിയായി മാറുന്നു. നമ്മുടെ കഥാനായകന്‍ കാര്യസ്ഥന്‍ പരമശിവമാണ്. പ്രായമായെങ്കിലും പരമശിവത്തിന്റെ മനസ്സും പവിഴത്തെ കണ്ടപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. 

പവിഴം തൊഴുത്തില്‍ പശുവിനെ കറക്കാന്‍ ചെന്നപ്പോള്‍ പരമശിവവും കൂടെ ചെന്നു. ''പവിഴം, കുഞ്ഞുലക്ഷ്മിക്ക് ഞാന്‍ കറക്കുന്നതാ ഇഷ്ടം ഭാഷ മാറി കറന്നാല്‍ അവള്‍ക്ക് പിടിക്കില്ല.'' 


21647_688255.jpg

അയാള്‍ പവിഴത്തിന്റെ കൈയിലെ വെണ്ണ വടിച്ചെടുക്കുന്നു. സ്്പര്‍ശസുഖത്തിന്റെ ഭാവലാസ്യത്തോടെ. പോവാനൊരുങ്ങുന്ന പവിഴത്തെ അയാള്‍ വിടുന്നില്ല. ''നില്‍ക്കൂ പവിഴം, ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍. നീ വേലക്കാരി. നമ്മളൊരുമിച്ച് ഒരു പശുവിനെ കറന്നെന്നു വെച്ച് ഇവിടൊന്നും സംഭവിക്കില്ല. ആരുമറിയാന്‍ പോവുന്നില്ല.-

തിയേറ്റര്‍ ഇളകി ചിരിച്ച തമാശ ഓര്‍മ്മിപ്പിച്ചിട്ടും ഭരതേട്ടന്റെ മുഖത്ത് ചിരി വിടരുന്നില്ല. ഓ അങ്ങിനെയെത്ര കഥാപാത്രങ്ങള്‍ എന്ന ചിന്തയായിരിക്കാം. പ്രവാചകനിലെ, ടെന്‍ഷന്‍ വന്നാല്‍ വയലിനില്‍ ശോകരാഗങ്ങള്‍ വായിച്ച് കണ്ണ് നിറയ്ക്കുന്ന അങ്കിള്‍, ജൂനിയര്‍ മാന്‍ഡ്രേക്കിലെ പട്ടിസ്‌നേഹിയായ മേനോന്‍, അമ്മയാണെ സത്യത്തിലെ അയ്യര്‍, ഗോഡ്ഫാദറിലെ ശുദ്ധനായ ദുഷ്ടന്‍ പരമശിവന്‍, മഴവില്‍ക്കാവടിയിലെ മീശയില്ലാ വാസു...


#3 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:30 AM

സത്യന്‍ അന്തിക്കാട് ഒരിക്കല്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെയുണ്ടായിരുന്നു. '' സൈറ്റുകളില്‍ നിന്ന് ഭരതേട്ടന്‍ അന്ന് കത്തെഴുതും. ഭാര്യ തങ്കമണിക്ക്. കത്തെഴുതി കൊടുക്കുക ഞാനാണ്. തന്റെ കയ്യക്ഷരം മോശമാണെന്നതാണ് കാരണം. വാചകങ്ങള്‍ പറഞ്ഞു തരും. സിനിമാ വിശേഷങ്ങളടക്കം എല്ലാം കത്തിലുണ്ടാവും. ഞാന്‍ ആറ്റിക്കുറുക്കിയെടുക്കുന്ന കത്തിന്റെ ഏറ്റവും അടിയില്‍ എന്ന് സ്വന്തം പാലിചേട്ടന്‍ എന്നെഴുതി ഒപ്പു വെക്കുക മാത്രമാണ് ഭരതേട്ടന്റെ ജോലി.'' ഈ കത്തുകളില്‍ അന്നത്തെ മദിരാശി താരജീവിതം തുടിച്ചിരിപ്പുണ്ടെന്ന സത്യന്‍ അന്തിക്കാടിന്റെ സാക്ഷ്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ചോദിച്ചു.

ഈ കത്തുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടോ? 

മറുപടി തങ്കമണിചേച്ചിയുടേതായിരുന്നു. ''ഓ അതൊന്നും പറയണ്ട മോനേ, ഇങ്ങേരുടെ വൃത്തി കാരണം എല്ലാം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഭയങ്കര വൃത്തിക്കാരനാ, ശങ്കരാടി ചേട്ടന്‍ വൃത്തിയുള്ള കമ്മ്യൂണിസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറ്. കത്തുകളെല്ലാം ഞാനൊരു പെട്ടിയിലിട്ട് സൂക്ഷിച്ചിരുന്നു. ഞാനൊരു പ്രസവത്തിന് വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴേക്കും അതെല്ലാം 'വൃത്തിയാക്കികളഞ്ഞു.' എന്തിന് ഒരു നല്ല ഫോട്ടോ പോലും ഇവിടില്ല. നസീര്‍ സാറിന്റെ കൂടെയുള്ള എത്ര ഫോട്ടോകളുണ്ടായിരുന്നു ഇവിടെ.

ചേച്ചിക്ക് നീലക്കുയിലിനു ശേഷം വേറെ സിനിമയൊന്നും കിട്ടിയില്ലേ? 

ബാല്യകാലസഖിയിലേക്കും മറ്റും വിളിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോ പിന്നെ വിട്ടില്ല.

എത്ര നാടകത്തില്‍ അഭിനയിച്ചുകാണും? 

പത്ത്് നൂറ്റമ്പതു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടാവും. അഗസ്റ്റിന്‍ജോസഫിന്റെ നാടകങ്ങളില്‍ ആയിരുന്നു തുടക്കം, പിന്നെ പി.ജെ. ആന്റണി, ടി.ആര്‍. ഓമന, തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്, ടി എന്‍ ഗോപിനാഥന്‍നായരുടെ സഹോദരി പൂക്കാരിയിലും നല്ല വേഷമായിരുന്നു.

 

21647_688256.jpg


സിനിമയിലേക്ക് എങ്ങിനെയാണ് അവസരം കിട്ടിയത് ? 

ആ ചിത്രത്തില്‍ നീലിയുടെ അച്ഛനായി അഭിനയിച്ച അബ്ദുവില്ലേ. അദ്ദേഹമാണ് എന്നെ വിളിച്ചത്. ഒരുപാട് സീനുകളില്‍ ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലവും കിട്ടി. അന്ന് നാടകത്തില്‍ 25 രൂപ മുതല്‍ 90 രൂപവരെയായിരുന്നു കിട്ടിയിരുന്നത്. നീലക്കുയില്‍ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ശോഭനാ പരമേശ്വരന്‍നായര്‍ വിളിച്ചിരുന്നു പക്ഷെ പോ കാന്‍ പറ്റിയില്ല.

എന്നിട്ടും കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷനൊന്നും അപേക്ഷിച്ചില്ലേ? 

ഓ കല്യാണമൊക്കെ കഴിഞ്ഞ് വേറൊരു ലോകമായി. അന്നുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോയി. ഇനി യിപ്പോ അതിന്റെയൊന്നും പുറകെ പോ വാനും വയ്യ. കാലുവേദനയും കൈയുവേദനയുമൊക്കെയായി ആവശ്യത്തിന് അസുഖങ്ങളൊക്കെ എനിക്കുമുണ്ട്.

തങ്കമണി തന്റെ നാടക ഓര്‍മ്മകളിലേക്ക് കടന്നപ്പോഴേക്കും ഭരതന്‍ ചേട്ടന്‍ ഉറക്കത്തിലേക്ക് വഴുതി പോവുന്നു. ചോദ്യം വീണ്ടും ഭരതേട്ടനിലേക്ക് കട്ട് ചെയ്തു.


പ്രേംനസീറുമായി നല്ല ബന്ധമായിരുന്നല്ലോ, ഇപ്പോ ഓര്‍മ്മയുണ്ടോ അതെല്ലാം? 

പിന്നെ അതൊന്നും അങ്ങിനെ മറക്കാന്‍ പറ്റുന്നതല്ല. ഞാന്‍ ആദ്യം ഡ്യൂപ്പില്ലാതെയായിരുന്നു എല്ലാ സംഘട്ടനരംഗങ്ങളിലും അഭിനയിച്ചിരുന്നത്. അന്നൊക്കെ എന്നെ ചീത്ത പറയുമായിരുന്നു. കാശ് കണക്ക് പറഞ്ഞ് മേടിക്കാത്തതിനുംപറയുമായിരുന്നു. ഒടുക്കം ഒരു സിനിമയില്‍ നിന്നും സ്റ്റണ്ടിനിടയില്‍ കരണം മറിഞ്ഞ് എന്റെ കോളര്‍ബോണ്‍ പൊട്ടി. രണ്ട് കൊല്ലമാണ് ഞാനതിന്റെ വേദന തിന്നത്. അതുപോലെ ഒരു സിനിമയില്‍ ചായക്കടയില്‍ നിന്നും തിളച്ച വെള്ളം ഒഴിക്കുന്ന സീനുണ്ടായിരുന്നു. ആദ്യം പച്ചവെള്ളമാണ് സമോവറില്‍ ഒഴിച്ചതെങ്കിലും ടേക്കിനിടയില്‍ വെള്ളം ചൂടായതറിയാതെ അടൂര്‍ പങ്കജം എടുത്തൊഴിച്ചു. മുഖം പൊള്ളി കുറേ ദിവസം കിടക്കേണ്ടി വന്നു. മറ്റൊരിക്കല്‍ കെട്ടിടത്തിനു മുകളിലൂടെ നായ ഓടിക്കുന്നൊരു രംഗം ഉണ്ടായിരുന്നു. ഒരു സായിപ്പാണ് നായയേയും കൊണ്ടു വന്നത്. അദ്ദേഹം ഒരു വടി നിലത്തിട്ടാല്‍ നായ നില്‍ക്കും അതായിരുന്നു സെറ്റപ്പ്. എന്നാല്‍ വടിയിടാന്‍ മറന്നു പോയി. നായ എന്നെ കടിക്കുകയും ചെയ്തു. നസീറിത് അറിയുമ്പോ എന്നെ ചീത്ത പറയും. ഇത് സിനിമയാണ്, അതോര്‍ക്കണം എന്നൊക്കെ പറയും. കോളര്‍ബോണ്‍ ഒടിഞ്ഞു കിടന്നപ്പോ എന്നെ സഹായിച്ചതും ആ വലിയ മനുഷ്യനാണ്. ഞാന്‍ നസീര്‍സാറേ എന്നു വിളിക്കുമ്പം ഭരതന്‍മാഷേ എന്നായിരുന്നു എന്നെ വിളിച്ചത്.

''അച്ഛന് ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം ചില ഭയം മനസ്സില്‍ കടന്നു കൂടിയതാണ് പറ്റിയത്. അല്ലാതെ വലിയ രോഗമൊന്നുമില്ല. എപ്പോഴും നടുവേദനയുണ്ടോ, വയറുവേദനയുണ്ടോ എന്നൊക്കെ സംശയം തോന്നും. അതിന്റെ പേരിലൊക്കെ പടം വേണ്ടെന്നു വെച്ചിട്ടുമുണ്ട്.'' മധു പറഞ്ഞു.


സിനിമാരംഗത്ത് നസീറിനെ പോലെ പിന്നീടാരും സൗഹൃദത്തിലായിരുന്നില്ലേ? 

നസീര്‍ പ്രത്യേക മനുഷ്യന്‍ തന്നെയാണ്. ഞാനും നസീറും എപ്പോഴും ഒപ്പമുണ്ടായിരുന്നതുകൊണ്ട് പലരും എന്നെ നസീറിന്റെ ബോഡിഗാര്‍ഡെന്നും വിളിക്കാറുണ്ടായിരുന്നു. പിന്നീട് ബാലചന്ദ്രമേനോന്‍ ഇവിടെ വന്നിട്ടുണ്ട്. വീണ്ടും പഴയപോലെ സിനിമയിലെല്ലാം സജീവമാവാനും പറഞ്ഞു. ക്യാപ്റ്റന്‍രാജു, മനോജ് കെ ജയന്‍ എന്നിവരും കാണാന്‍ വന്നു. മാളഅരവിന്ദന്‍ മരിക്കുന്നതിന്റെ രണ്ടു മാസം മുമ്പ് വന്ന് കുറേനേരം സംസാരിച്ചിരുന്നു.

ഈ ഒരു കൂട്ടായ്മയും സൗഹൃദവും നഷ്ടമായതാണോ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം? 

അതല്ല സിനിമയുടെ രീതികള്‍ മാറിയതാണ് പ്രധാനപ്പെട്ട ഒരു കാരണം.#4 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:31 AM

ആദ്യകാലത്തൊക്കെ എന്റെ കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞ് സംവിധായകരോ നിര്‍മ്മാതാക്കളോ നേരിട്ടാണ് ബുക്ക് ചെയ്തിരുന്നത്. പിന്നീട് ലൊക്കേഷിനില്‍ നിന്ന് ഏതെങ്കിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് ചേട്ടാ ഒരു ദിവസത്തെ ഒരു വര്‍ക്കുണ്ട് എന്തു തരണം എന്ന രീതിയിലൊക്കെ ചോദിക്കാന്‍ തുടങ്ങിയപ്പോ ഒരു മടുപ്പു തോന്നി. പിന്നെ ഒന്നു വീണു. ഓരോരോ അസുഖങ്ങള്‍ തലപൊക്കി. അങ്ങിനെ സിനിമകള്‍ വേണ്ടെന്നു വെച്ചതാണ്.

ഇവിടെ മറ്റൊരു സിനിമ ക്ലൂപ്പിങ് കാണാം. ഡോ ബാലകൃഷ്ണന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം കുറുക്കന്റെ കല്യാണം. ഒരു കൂട്ടം മരുന്നുകളുമായി കഴിയുന്ന ശങ്കരന്‍നായരെ ഓര്‍മ്മയില്ലേ. ഇല്ലാത്ത തരം രോഗങ്ങളും കുറിപ്പടികളുമായി കഴിയുന്ന കഥാപാത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിങിനു പോയപ്പോള്‍ ഭരതന്‍ സംവിധായകനോട് ചോദിച്ചു. ഇത് എന്നെ കണ്ടുകൊണ്ട് എഴുതിയതാണല്ലേ?

അവസാനമായി അഭിനയിച്ച ചിത്രം ഏതായിരുന്നു? 

സി.ഐ.ഡി മൂസ. അതില്‍ ഭാവനയുടെ മുത്തച്ഛനായിട്ടായിരുന്നു. പിന്നെ ചിലരൊക്കെ വിളിച്ചിരുന്നു വേണ്ടെന്നു വെച്ചതാണ്.

ഇപ്പോള്‍ വിളിച്ചാല്‍ അഭിനയിക്കാന്‍ പോവുമോ? 

പുറത്തെ കത്തുന്ന വെയിലിലേക്ക് നോക്കി ഭരതന്‍ പറഞ്ഞു. ഇപ്പോ ഭയങ്കര വെയിലല്ലേ. പക്ഷെ ക്യാമറ ഓണായാല്‍ അതൊന്നും പ്രശ്‌നമല്ല. ക്യാമറയ്ക്കു മുന്നിലെത്തിയാല്‍ എല്ലാം മറക്കുമെന്നാണ് ധ്വനി. പക്ഷെ വീണ്ടുമൊരു അഭിനയം സാധിക്കുമെന്നു തോന്നുന്നില്ല. സോഡിയവും പഞ്ചസാരയും ശരീരത്തിന്റെ താളം തെറ്റിക്കുമ്പോള്‍,ഓര്‍മ്മകള്‍ ഇടറുമ്പോള്‍ എങ്ങിനെ അഭിനയിക്കും. പക്ഷെ സിനിമാരംഗത്തു നിന്നും ആരെങ്കിലും ഇടയ്ക്ക് കാണാന്‍ വന്നാല്‍, സംസാരിക്കാനുണ്ടെങ്കില്‍ അത് ഒരു ഊര്‍ജ്ജമാണ്.

''ഇപ്പോ തന്നെ നിങ്ങള്‍ വന്ന് ഇത്രയും സംസാരിച്ചപ്പോ പണ്ട് പറയാത്ത ചില കാര്യങ്ങള്‍ കൂടി ആ ഓര്‍മ്മയില്‍ തെളിയുന്നത് കണ്ടില്ലേ.'' മധു പറഞ്ഞു. മധുവിനെ കൂടാതെ പ്രദീപ്, അജയന്‍, ബിന്ദു എന്നിങ്ങനെ മൂന്നു മക്കളു കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

ഒരു ചെറിയ ഫോട്ടോഷൂട്ടിനായി വരാന്തയിലേക്ക് കൈ പിടിച്ചുകൊണ്ടു വന്നപ്പോള്‍, ക്യാമറയുടെ ഷട്ടറുകള്‍ തുറന്നടയുമ്പോള്‍ ആ മുഖം വീണ്ടും പ്രസന്നമായി. ഇടയ്ക്ക് അറിയാതെ ഉറക്കം വരുന്നതുപോലെ. ഞാനൊന്നു കിടക്കട്ടെ എന്നും പറഞ്ഞ് മലയാളസിനിമയിലെ അഭിനേതാക്കളുടെ ഈ കാരണവര്‍ അകത്തേക്ക് പോയി. വീഴാതിരിക്കാനായി ചുമരില്‍ പിടിപ്പിച്ച കമ്പിയില്‍ പിടിച്ച് മെല്ലെ മെല്ലെ. ''മധുവേ..'' മുറിയിലെത്തുമ്പോഴേക്കും വിളിക്കുന്നതും കേട്ടു. ''ഇപ്പോഴും ഇങ്ങനെയാ. മധുവേ.. മണിയേ'' എന്നു വിളിച്ചുകൊണ്ടിരിക്കും. മധുവിന് അതു കാരണം എങ്ങും പോകാനേ പറ്റാറില്ല''. തങ്കമണി ചേച്ചി പറഞ്ഞു. ക്യാമറ ബാഗിലാക്കി പുറത്തിറങ്ങും മുമ്പ് ഒരിക്കല്‍ കൂടി അകത്തേക്ക് പോ യപ്പോഴേക്കും ഭരതേട്ടന്‍ ഉറങ്ങി കഴിഞ്ഞിരുന്നു. വൃത്തിയുള്ള മെത്തയില്‍ ചുറ്റും തലയിണകള്‍ വെച്ച് ഒരു കൊച്ചുകുഞ്ഞിനെപോലെ...#5 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:32 AM

എന്നെന്നും ഭരതേട്ടന്റെ...

03096_358481.jpg


പറവൂര്‍ ഭരതനെന്ന നടനെ അറിയാത്ത സിനിമാ-നാടക പ്രേമികള്‍ ഉണ്ടാകില്ല. എന്നാല്‍ 500 ലേറെ നാടകങ്ങളിലും സിനിമയിലും അഭിനയിച്ച സി.എന്‍.തങ്കമണി എന്ന വലിയ നടിയെ കലാലോകം തന്നെ മറന്നു. പക്ഷെ, പറവൂരിനടുത്ത വാവക്കാട്ടെ 'അശ്വതി'യില്‍ അവര്‍ ഇപ്പോഴും സക്രിയമാണ്. ഊണിലും ഉറക്കത്തിലും ഭരതേട്ടനെ പിരിയാത്ത പ്രിയതമയായി. അരനൂറ്റാണ്ട് മുമ്പ് പള്ളുരുത്തിയില്‍ അരങ്ങേറിയ 'മാറ്റൊലി' എന്ന നാടകമാണ് ചായിപറമ്പ് നാരായണന്റെയും കാളിക്കുട്ടിയുടെയും ഇളയമകള്‍ തങ്കമണിയുടെ നാടക ജീവിതം മാറ്റിമറിച്ചത്. മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി ഗായകന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റേതായിരുന്നു നാടകം. 'ചക്കര'യെന്ന കഥാപാത്രമായിരുന്നു തങ്കമണിയുടെത്. ഭര്‍ത്താവ് 'പാലു' ഇരുവരും കലഹിച്ചുകഴിയുന്ന വീട്ടുവേലക്കാര്‍.

'പാലു'വിനെ നാടകത്തില്‍ അനശ്വരനാക്കിയ എം.ആര്‍. ഭരതന്‍ നാടകാവതരണം കഴിഞ്ഞപ്പോള്‍ 'തങ്ക'ത്തിന്റെ കാതില്‍ പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണ്. അങ്ങനെയെങ്കില്‍ അത് വീട്ടുകാരോട് പറഞ്ഞ് വീട്ടില്‍ ആലോചനയുമായി വരൂ-മറുപടി. അണിയറയില്‍ മൊട്ടിട്ട ആ പ്രണയം വീട്ടുകാര്‍ തമ്മിലുള്ള ആലോചനയിലും വിവാഹത്തിലുമെത്തി. തങ്കമണി ഭരതന്റെ വാവക്കാട്ടുള്ള മൂര്‍ക്കനാട്ട് വീട്ടിലെത്തി. അതോടെ നാടകരംഗത്തുനിന്നുള്ള വിടപറയലുമായി. പിന്നീട്, പറവൂര്‍ ഭരതനെന്ന നടന്റെ ജീവിതത്തില്‍ ശക്തിസ്രോതസ്സായി മാറുകയായിരുന്നു അവര്‍.

71 കഴിഞ്ഞ തങ്കമണി ആറില്‍ പഠിക്കുമ്പോഴാണ് നാടകത്തിലെത്തുന്നത്. അയല്‍ക്കാരിയും ഗായികയുമായ കെ.പി. ഗായത്രിയായിരുന്നു പ്രോത്സാഹനം. ഫോര്‍ട്ടുകൊച്ചിയില്‍ അവതരിപ്പിച്ച ടി.എന്‍. ഗോപിനാഥന്‍ നായരുടെ 'നനയാത്ത കണ്ണുകളി'ലായിരുന്നു അരങ്ങേറ്റം. തോട്ടക്കാരന്റെ മകള്‍ 'ലസ്മി'യായി വേഷമിട്ടു. തോപ്പുംപടിയില്‍ ഔവര്‍ലേഡി കോണ്‍വെന്റ് സ്‌കൂളില്‍ എട്ടില്‍ പഠിക്കുമ്പോഴേക്കും തിരക്കുള്ള നടിയായി അവര്‍ മാറി.

പി.ജെ. ആന്റണിയുടെ 'തെറ്റിദ്ധാരണ' , എന്‍.ഗോവിന്ദന്‍കുട്ടിയുടെ 'ശരിയോ തെറ്റോ' , കെടാമംഗലം സദാനന്ദന്റെ' ജയിലിലേക്ക്' പിലാത്തോസിന്റെ മരണം, ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്റെ നാടകം എന്നിങ്ങനെ 500 ഓളം നാടകങ്ങളില്‍ നായിക ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളായി.

പറവൂര്‍ ഭരതനും നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്നു. കൂടുതല്‍ പ്രതിഫലം തങ്കമണിയ്ക്കായിരുന്നു. ഭരതേട്ടന്‍ കമ്പനി നാടകങ്ങളിലായിരുന്നു. പ്രതിഫലം കുറവെന്നുമാത്രമല്ല, ആറു നാടകങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുതവണ ട്രൂപ്പ് ഉടമ പ്രതിഫലം നല്‍കിയില്ല. അഭിനയം ഫ്രീ-തങ്കമണിയുടെ വാക്കുകള്‍ കേട്ടിരുന്ന ഭരതനും അത് ശരിവെച്ചു.
നീലക്കുയില്‍ എന്ന സിനിമയില്‍ നായിക മിസ്‌കുമാരി (നീലി)യുടെ കൂട്ടുകാരി മാതയായി അഭിനയിച്ചത് തങ്കമണിയാണ.് പി.ജെ. ആന്റണിയുടെ 'രാരിച്ചന്‍ എന്ന പൗരനില്‍' 'നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന യുഗ്മഗാനത്തിലുമുണ്ട്. ജെ.ആര്‍.ആനന്ദാണ് തങ്കമണിയെ സിനിമയിലേക്ക് കൊണ്ടുവന്നത്.കല്യാണശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ ഭരതേട്ടന്റെ അമ്മ പറഞ്ഞു. 'മോളേ നാടകത്തിനും സിനിമയ്ക്കും ഇനി പോകണ്ട' അതോടെ തങ്കമണി അശ്വതിയിലെ വീട്ടമ്മയായി. 
മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍ നിറഞ്ഞുനിന്നെങ്കിലും ദുരിതത്തിലാണ് ജീവിതം. വാവക്കാട്ടുള്ള 23 സെന്റില്‍ പഴയൊരു വാര്‍ക്കവീടാണുള്ളത്. താരസംഘടനയായ അമ്മ നല്‍കുന്ന 4000 രൂപയും അവശകലാകാര പെന്‍ഷനും മാത്രമാണ് വരുമാനം. ഈ തുക ഭരതേട്ടന് മരുന്ന് വാങ്ങാന്‍ തികയില്ലെന്ന് തങ്കമണി. എങ്കിലും നല്ല കലാകാരന്മാരായി ജീവിക്കാനൊത്തതില്‍ അവര്‍ സന്തോഷിക്കുന്നു. 

പ്രദീപ്കുമാര്‍ (ചിന്മയാനന്ദ സ്‌കൂള്‍ തൃപ്പൂണിത്തുറ), മധു, അജയന്‍ (ദോഹ), ബിന്ദു എന്നിവരാണ് മക്കള്‍.


#6 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:33 AM

നമുക്കിനിയും ഒന്നിച്ചഭിനയിക്കാമെന്ന് ശാരദ; സമ്മതം മൂളി ഭരതേട്ടന്‍

Posted on: 17 May 2015

 

 

 

പറവൂര്‍: ''നമുക്കൊരു പടത്തില്‍ കൂടി ഒന്നിച്ചഭിനയിക്കാം. ക്യാമറയുമായി ഞാനിവിടെ പടം പിടിക്കാനെത്തും'' - നടി ശാരദയുടെ വാക്കുകള്‍ കേട്ട് ഭരതേട്ടന്റെ മുഖത്ത് ചിരി. വീണ്ടും ശാരദ അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ സമ്മതം ഒരു മൂളലില്‍ ഒതുക്കി കസേരയില്‍ തന്നെ ഒന്നനങ്ങി ഇരുന്നു. കസേരയ്ക്കു പിന്നിലായി ഭരതന്റെ ഭാര്യ തങ്കമണിയുമുണ്ട്. 

മലയാള സിനിമയ്ക്ക് ആദ്യത്തെ ഉര്‍വശി പട്ടം നേടിക്കൊടുത്ത നായിക നടി ശാരദ തന്റെ പഴയകാല സഹ പ്രവര്‍ത്തകനായ പറവൂര്‍ ഭരതനെ കാണാന്‍ വാവക്കാട്ടെ അദ്ദേഹത്തിന്റെ വീടായ 'അശ്വതി' യില്‍ എത്തിയതായിരുന്നു. മലയാള സിനിമയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കാരണവരായ നടന്‍ പറവൂര്‍ ഭരതനേയും ഭാര്യയും നടിയുമായിരുന്ന തങ്കമണിയേയും കുറിച്ച് ശനിയാഴ്ചയിലെ മാതൃഭൂമി സിനിമാ സ്‌പെഷല്‍ ആയ 'ചിത്രഭൂമി' യില്‍ 'ചെമ്മീനും നീലക്കുയിലും ഇതാ ഇവിടെയുണ്ട്' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇത് വായിച്ച ശാരദ പറവൂര്‍ ഭരതനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തൃശ്ശൂരില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് അവര്‍ ഭരതന്റെ വീട്ടിലെത്തിയത്. 

'അശ്വതി' യിലെ ഹാളില്‍ ഭരതന്റെ തൊട്ടടുത്തിരുന്ന് ശാരദ പഴയ സിനിമാ കാലഘട്ടങ്ങളെ കുറിച്ച് ഓരോന്നായി ഓര്‍ത്തെടുത്തു. തുലാഭാരത്തിലും ഇണപ്രാവുകളിലും രാജമല്ലിയിലും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍. ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമയുടെ ലോകമല്ല അന്ന്. ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാം അന്ന് കഴിഞ്ഞിരുന്നത് - അവര്‍ പറഞ്ഞു. 

സിനിമയില്‍ പലപ്പോഴും വില്ലന്‍ കഥാപാത്രമാണ് ഭരതന്റേതെങ്കിലും മര്യാദയും സ്‌നേഹമുള്ള പെരുമാറ്റവുമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ശാരദ പറഞ്ഞു. ഒരു ചിത്രത്തില്‍ വില്ലന്റെ വേഷമിട്ടിരിക്കെ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ശാരദയുടെ കൈക്ക് കയറി പിടിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അങ്ങനെ കൈക്ക് പിടിച്ചപ്പോള്‍ ശാരദയുടെ കുപ്പിവളകള്‍ പൊട്ടി കൈക്ക് മുറിവു പറ്റിയത് പറവൂര്‍ ഭരതനും ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുത്തു. പഴയ രംഗം ശാരദയുടെ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ചെറു പുഞ്ചിരി. 

തടിയനും വലിയ മീശക്കാരനുമായ ഭരതന്റെ കൂടെ വില്ലനായി അഭിനയിച്ച അബ്ബാസ് എന്ന കപ്പട മീശക്കാരന്‍ നടന്റെ ഓര്‍മകളും ശാരദ അയവിറക്കി.

അസുഖമാണെന്ന് ഭരതേട്ടന്‍ പറഞ്ഞപ്പോള്‍ അതെല്ലാം മറന്ന് സന്തോഷത്തോടെ ഇരിക്കാന്‍ ശാരദ ഉപദേശിച്ചു. ഇപ്പോള്‍ മുപ്പത്തഞ്ച് കഴിഞ്ഞവര്‍ക്ക് പലവിധ അസുഖങ്ങളാണ്. പേടി പാടില്ല. ഇത്രയും വയസ്സായിട്ടും നല്ല മുഖത്തോടെ ഇരിക്കുന്നത് കാണാന്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഭരതന്റെ ഭാര്യ തങ്കമണിയെ ആദ്യമായി കാണുകയാണെന്നു പറഞ്ഞ ശാരദ അവരുടേയും ഭരതന്റേയും കാല്‍ തൊട്ട് അനുഗ്രഹം തേടി. ഭരതന്റെ ചികിത്സാ സഹായത്തിന് ഒരു തുക ശാരദ കൈമാറി. ശാരദയോടൊപ്പം എത്തിയിരുന്ന പ്രവാസി വ്യവസായി ഡോ. ടി.എ. സുന്ദരമേനോനും ഭരതന്റെ ചികിത്സാ സഹായത്തിനായി പണം നല്‍കി. ഡോ. ത്രേസ്യ ഡയസ്, സംവിധായകന്‍ ദാസന്‍ കാട്ടുങ്ങല്‍, ശാരദയുടെ അനുജന്റെ ഭാര്യ വിജയലക്ഷ്മി എന്നിവരും ശാരദയോടൊപ്പം ഉണ്ടായിരുന്നു. 

എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ദിവസമാണ് ഭരതനെ കാണാന്‍ കഴിഞ്ഞ ഇന്ന് എന്നു പറഞ്ഞാണ് അവര്‍ ഭരതന്റെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്. 


#7 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,504 posts
24,209
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 10:56 AM

Aa nalla kalaakaranu aadharanjalikal :rose:

Adhehathekkurichu orupad kaaryangal paranju thanna malluvinu nandhi :thanks:

#8 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 11:16 AM

Aa nalla kalaakaranu aadharanjalikal :rose:

Adhehathekkurichu orupad kaaryangal paranju thanna malluvinu nandhi :thanks:

thanks for the support

 

aadaranjalikal arppikkam#9 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,401 posts
4,816
Professional
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 11:29 AM

പ്രണാമം....

 

ആദരാഞ്ജലികൾ 
Users Awards

#10 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 52,445 posts
38,255
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 01:03 PM

Enteyum Aadharanjalikal :rose:
Users Awards

#11 Sagaav NettooraN

Sagaav NettooraN

  Budding Moderator

 • Premium Member
 • 7,403 posts
929
Professional
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 02:51 PM


ആദരാഞ്ജലികള്‍ :(
Users Awards

#12 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,169 posts
753
Professional
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 06:08 PM

May the departed soul rest in peace   :pray:
Users Awards

#13 Pattalam Purushu

Pattalam Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 26,572 posts
8,120
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 06:25 PM

May the departed soul rest in peace   :pray:

yes. namukku prarthikkam

naloru manushyanaarunnu#14 PhoolanDevi

PhoolanDevi

  Support Staff - PP

 • Royal Member
 • 20,151 posts
3,865
Professional
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 August 2015 - 08:35 PM

Aadaranjalikal :rose: :(
Users Awards

#15 Mulla

Mulla

  Nokkukutti

 • Members
 • 79 posts
2
Neutral
 • Gender:Female

Posted 20 August 2015 - 01:07 PM

Aadaranjalikal  !!


Edited by Mulla, 20 August 2015 - 01:07 PM.

0 user(s) are reading this topic

0 members, 0 guests, 0 anonymous users