Jump to content

Toggle Scoreboard
ibProArcade Scoreboard

Malabar SultaN has obtained a high score of 652 Today, 09:04 PM Playing Word Jam Play Now!                Malar has obtained a high score of 1311 Today, 07:15 PM Playing Chain Reaction Play Now!                Malar has obtained a high score of 2850 Today, 05:09 PM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                
Photo
* * * * * 1 votes

യുവാന്റെ മൂല്യമിടിയല്‍ ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?


  • Please log in to reply
3 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,894 posts
7,875
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 04:28 PM

യുവാന്റെ മൂല്യമിടിയല്‍ ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

 

 

വെബ് ഡെസ്‌ക്‌

 

21645_719130.jpgമൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് എന്നിവയ്ക്ക് വിലകുറയുമെങ്കിലും രാജ്യത്തെ വ്യവസായത്തെയും സമ്പദ്ഘടനയെയും ബാധിക്കുന്ന നിരവധി കുരുക്കുകള്‍ ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യമിടിയലിന് പിന്നിലുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും അതേസമയം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങളെയാണ് വിലയിടിവ് പ്രധാനമായും പിടിച്ചുകുലുക്കുക. 

കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി സാധ്യമാകുന്നതോടെ രാജ്യത്തെ വ്യവസായങ്ങളെ അത് ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത ആഭ്യന്തര വിപണിയില്‍പോലും പരീക്ഷിക്കപ്പെടും. ഓട്ടോ, ലോഹം, പൊതുമേഖല ബാങ്കുകള്‍, ടയര്‍ കമ്പനികള്‍, ടെക്സ്റ്റയില്‍ മേഖല തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാകും ഇതുമൂലം നേരിടേണ്ടിവരിക. 

*കുറഞ്ഞവിലയില്‍ ചൈനയില്‍നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി വര്‍ധിക്കുന്നത് ടാറ്റ സ്റ്റീല്‍, സെയില്‍ തുടങ്ങിയ കമ്പനികളെ ബാധിക്കും. സ്റ്റീല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ വായ്പ ലഭ്യമാക്കുന്ന പൊതുമേഖല ബാങ്കുകള്‍ക്ക് ഇത് തിരിച്ചടിയാകും. അഞ്ച് വര്‍ഷമായി 21 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഈ കമ്പനികള്‍ക്ക് നല്‍കുന്ന വായ്പയിലുണ്ടായിരുന്നത്. അതായത് മൂന്ന് ലക്ഷം കോടി രൂപയാണ് സ്റ്റീല്‍ കമ്പനികള്‍ക്ക് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വായ്പ. 

*ടയര്‍ മേഖലയ്ക്കും കനത്ത മത്സരമാണ് ചൈനീസ് കമ്പനികളില്‍നിന്ന് നേരിടേണ്ടിവരിക. നിലവില്‍ ആഭ്യന്തര വിലയേക്കാള്‍ 21 ശതമാനം വിലകുറവിലാണ് ചൈനീസ് ടയറുകള്‍ വില്‍പ്പന നടത്തുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ ചൈനീസ് ട്രക്ക്, ബസ്, റേഡിയല്‍ ടയറുകളുടെ ഇറക്കുമതി 60 ശതമാനത്തോളമായിരുന്നു. ഈ വിഭാഗത്തില്‍ 34 ശതമാനം വിപണി വിഹിതം ചൈനീസ് ടയറുകള്‍ക്കാണ്. കാറുകളുടെ വിഭാഗത്തിലാണെങ്കില്‍ ഇത് 44 ശതമാനമാണ്. 

*ചൈനയ്ക്കാവശ്യമുള്ള തുണിത്തരങ്ങളില്‍ 39 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍നിന്നാണ്. കടുത്തമത്സരമാണ് ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നേരിടുന്നത്. അതുകൊണ്ടുതന്നെ ഉത്പന്നങ്ങള്‍ പരമാവധി മാര്‍ജിന്‍ കുറച്ചാണ് ചൈനയിലെത്തിക്കുന്നത്. ഈ സാഹചര്യത്തില്‍, യുവാന്റെ മൂല്യമിടിച്ചത് കോട്ടണ്‍ കയറ്റുമതിയെ സാരമായി ബാധിക്കുകതന്നെ ചെയ്യുമെന്നാണ് വിലയിരുത്തല്‍.

*നേരിട്ടല്ലെങ്കിലും, ഓട്ടോ കമ്പനികളില്‍ പ്രധാനമായും ബാധിക്കുക ടാറ്റ മോട്ടോഴ്‌സിനെയാണ്. യുവാന്റെ വിലയിടിവിലൂടെ ചൈനക്കാരുടെ വാങ്ങല്‍ ശേഷിയില്‍ കുറവ് വരുന്നത് കമ്പനിയുടെ വരുമാനത്ത കാര്യമായി ബാധിക്കും. ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍ തുടങ്ങിയ വാഹനങ്ങളുടെ മികച്ച വിപണിയാണ് ചൈന. ടാറ്റ മോട്ടോഴ്‌സിന്റെ 35 ശതമാനം വരുമാനവും ചൈനയില്‍നിന്നാണ്.

*യുവാന്റെ മൂല്യമിടിച്ചത് ജപ്പാന്‍ കറന്‍സിയായ യെന്‍ ഒഴികെ ഏഷ്യയിലെ പ്രധാന കറന്‍സികളുടെയെല്ലാം മൂല്യത്തെ ബാധിച്ചു. 2011 സപ്തംബറിലുണ്ടായിരുന്നതിനേക്കാല്‍ താഴെയാണ് പല ഏഷ്യന്‍ കറന്‍സികളുടെ മൂല്യമെന്ന് ബ്ലുംബെര്‍ഗ്-ജെപി മോര്‍ഗന്‍ ഏഷ്യ വിലയിരുത്തുന്നു.


#2 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,168 posts
753
Professional
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 August 2015 - 10:30 AM

ചൈന വില കുറച്ചാലും ക്വാളിറ്റിയെക്കുറിച്ച് അവബോധമുള്ളവർ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങില്ല.




Users Awards

#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,894 posts
7,875
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 August 2015 - 10:57 AM

ചൈന വില കുറച്ചാലും ക്വാളിറ്റിയെക്കുറിച്ച് അവബോധമുള്ളവർ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങില്ല.

 

students athupole ullavar qualitye kaalum kooduthalayi price alle nokkunnathu



#4 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 August 2015 - 12:35 PM

ചൈന വില കുറച്ചാലും ക്വാളിറ്റിയെക്കുറിച്ച് അവബോധമുള്ളവർ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങില്ല.


Ippol marketil irangunna mid range phonil ettavum kooduthal market share china products nu aanu. Pinne sony samsung adakkam ella vampanmarudeyum europe adakkam ulla vipanikalil avar vilkkunnathu avarude made in china phone aanu. Nammal indiakarkku pazhaya tharavadu karanavanmare pole kuttam paranju jeevikkan aanu yogam

Edited by aatmavu, 14 August 2015 - 12:35 PM.





0 user(s) are reading this topic

0 members, 0 guests, 0 anonymous users