Jump to content

Toggle Scoreboard
ibProArcade Scoreboard

Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                shibinas has obtained a high score of 4800 Yesterday, 07:53 PM Playing Egg Maze Play Now!                shibinas has obtained a high score of 170 Yesterday, 07:11 PM Playing Archery Play Now!                shibinas has obtained a high score of 4026 Yesterday, 03:49 PM Playing 5 In A Row Play Now!                
Photo

India Vs Sl (1St Test Match) Complete Details - Regular Updates


  • Please log in to reply
30 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 01:35 PM

ജയിച്ചുതുടങ്ങാൻ ഇന്ത്യ 
 

 

ഗാലെ : ശ്രീലങ്കൻ ഇതിഹാസതാരം കുമാർ സംഗക്കാരയുടെ വിടവാങ്ങൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ഗാലെ സ്റ്റേഡിയത്തിൽ തുടക്കമാകും. പുതിയ നായകൻ വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ആദ്യമായി ഒരു സമ്പൂർണ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്ന ടീം ഇന്ത്യയും സംഗക്കാരയ്ക്ക് ഉചിതമായ യാത്ര അയപ്പ് നൽകണമെന്ന ലക്ഷ്യത്തോടെ ഏഞ്ചലോ മാത്യൂസിന്റെ നേതൃത്വത്തിൽ ശ്രീലങ്കയും കളത്തിലിറങ്ങുമ്പോൾ ഗാലയിൽ പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷ. രാവിലെ പത്തുമണി മുതലാണ് മത്സരം. ശ്രീലങ്ക ക്രിക്കറ്റ് ലോകത്തിന് നൽകിയ ഏറ്റവും മഹാനായ ക്രിക്കറ്റർ കുമാർ സംഗക്കാര തന്നെയാണ് ടെസ്റ്റിന്റെ പ്രധാന ഫോക്കസ്. രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് 37 കാരനായ സംഗ നേരത്തെതന്നെ വിരമിക്കൽ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയതാരത്തിന് ഉചിതമായ വിടവാങ്ങൽ നൽകാനുള്ള ഒരുക്കത്തിലാണ് 132 ടെസ്റ്റുകളിൽ ലങ്കയ്ക്കായി കളിച്ചുകഴിഞ്ഞ സംഗക്കാര 12,305 റൺ 38 സെഞ്ച്വറികളുടെയും 52 അർദ്ധസെഞ്ച്വറികളുടെയും അകമ്പടിയോടെ സ്വന്തമാക്കി കഴിഞ്ഞു. ശ്രീലങ്കയ്ക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ ലങ്കൻ താരങ്ങളിൽ നാലാമതാണ് സംഗക്കാര. തന്റെ പ്രിയ ഗ്രൗണ്ടായ ഗാലെയിൽ ഇത്തവണയും സംഗ തങ്ങളെ നിരാശരാക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

ജയിക്കാൻ ഇന്ത്യ
എട്ട് മാസങ്ങൾക്ക് ശേഷമാണ് ഒരു സമ്പൂർണ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കൊഹ്‌‌ലിയെന്ന പുതിയ ക്യാപ്ടനെക്കുറിച്ചുള്ള വിലയിരുത്തൽ കൂടിയാകും ഈ പരമ്പര. ഓപ്പണർ മുരളി വിജയിക്ക് പരിക്കുമൂലം കളിക്കാനാവില്ല എന്നതാണ് മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്കേറ്റ പ്രധാന തിരിച്ചടി.
വിജയിക്ക് പകരം ലോകേഷ് രാഹുലായിരിക്കും ധവാനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണർ ചെയ്യാനെത്തുക. ഫോമിലല്ലെങ്കിലും രോഹിത് ശർമ്മ തന്നെയായിരിക്കും മൂന്നാം നമ്പരിലെത്തുകയെന്നാണ് ക്യാപ്ടൻ നൽകുന്ന സൂചന. അതുപോലെതന്നെ അഞ്ച് ബൗളർമാരെ കളിപ്പിക്കുമെന്നും കൊഹ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർഭജനും അശ്വിനും ഇലവനിൽ ഇടം കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഇശാന്തിനും ഭുവനേശ്വറിനുമായിരിക്കും പേസാക്രമണത്തിന്റെ ചുമതല.

 

കരുത്ത് കാട്ടാൻ ലങ്ക
സമീപകാലത്തെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ ശ്രീലങ്കയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. പാകിസ്ഥാനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര തോറ്റതിന്റെ സമ്മർദ്ദവുമായാണ് ലങ്ക ഇന്ത്യയ്ക്കെതിരെ പാഡ് കെട്ടുന്നത്. മദ്ധ്യനിരയിൽ പ്രധാന ബാറ്റ്സ്മാൻ ലാഹിരുതിരുമനെ താളം കണ്ടെത്താത്തത് അവർക്ക് തലവേദനയാണ്. തിരുമനെ പുറത്തിരുന്നാൽ പകരം ഉപുൽതരംഗയ്ക്കാകും അവസരം ലഭിക്കുക.
ശ്രീലങ്കൻ ക്രിക്കറ്റ് പരിണാമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവർക്കും അറിയാം. അതിനാൽ എല്ലാമത്സരവും ജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കഴിവ് തെളിയിക്കേണ്ടത് ഞങ്ങളുടെ കടമയാണ്.
ഏഞ്ചലോ മാത്യൂസ്

 

ആദ്യമായി സമ്പൂർണ പരമ്പരയ്ക്കിറങ്ങുന്നതിന്റെ സമ്മർദ്ദമൊന്നുമില്ല. മികച്ച ടീമാണ് ഇന്ത്യ. അതിനാൽ പേടിക്കേണ്ടകാര്യമില്ല.
വിരാട് കൊഹ്‌ലി

 

ഏഞ്ചലോ മാത്യൂസിന്റെ അമ്പതാം ടെസ്റ്റ് അവസാനം ഗാലെയിൽ കളിച്ച ടെസ്റ്റിൽ രണ്ടിലും ലങ്ക ജയിച്ചു.
1993 നുശേഷം ഇന്ത്യ ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല.
ഇന്ത്യയുടെ ആറ് പ്രധാന താരങ്ങൾക്ക് ഇത് ശ്രീലങ്കൻ മണ്ണിലെ കന്നി ടെസ്റ്റായിരിക്കും.



#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 01:36 PM

Teams:
 
 
Sri Lanka (Playing XI): Dimuth Karunaratne, Kaushal Silva, Kumar Sangakkara, Lahiru Thirimanne, Angelo Mathews©, Dinesh Chandimal(w), Jehan Mubarak, Rangana Herath, Dhammika Prasad, Nuwan Pradeep, T Kaushal
 
 
India (Playing XI): Shikhar Dhawan, Lokesh Rahul, Rohit Sharma, Virat Kohli©, Ajinkya Rahane, Wriddhiman Saha(w), Ravichandran Ashwin, Harbhajan Singh, Amit Mishra, Varun Aaron, Ishant Sharma


#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 01:40 PM

01_zpszos6duse.jpg



#4 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 04:28 PM

അശ്വിന് മുന്നില്‍ ശ്രീലങ്ക വീണു


 

16417_718894.jpg

ഗോള്‍: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരെ ഇന്ത്യ 49.4 ഓവറില്‍ 183 റണ്‍സിന് പുറത്താക്കി. 13.4 ഓവറില്‍ 46 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ലങ്കയുടെ നടുവൊടിച്ചത്.

തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ ശ്രീലങ്ക ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (92 പന്തില്‍ 64) ദിനേഷ് ചണ്ഡിമലും (77 പന്തില്‍ 59) പടുത്തുയര്‍ത്തിയ 79 റണ്‍സ് കൂട്ടുകെട്ടാണ് ലങ്കയെ വന്‍ പതനത്തില്‍ നിന്ന് രക്ഷിച്ചത്.

ഇവരെ കൂടാതെ തിരുമന്നെയും (13) ഒമ്പതാമാനായി ഇറങ്ങിയ ഹെറാത്തും (23) മാരതമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. തന്റെ വിടവാങ്ങല്‍ പരമ്പര കളിക്കുന്ന കുമാര്‍ സംഗക്കാര അഞ്ച് റണ്‍സെടുത്ത് അശ്വിന്റെ ആദ്യ ഇരയായി മടങ്ങി.

16417_718895.jpg

അശ്വിന്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ നാല് വര്‍ഷത്തിന് ശേഷം ടീമിലെത്തിയ അമിത് മിശ്ര രണ്ട് വിക്കറ്റെടുത്തു. പേസര്‍മാരായ ഇഷാന്ത് ശര്‍മയും വരുണ്‍ ആരോണും ഓരോ വിക്കറ്റ് പങ്കിട്ടു. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന് വിക്കറ്റൊന്നും നേടാനായില്ല.


#5 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 04:38 PM

02_zps5k58zlbm.jpg



#6 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 05:49 PM

03_zpsh2lgtr9m.jpg



#7 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 06:30 PM

04_zps9mxepwmk.jpg



#8 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 07:11 PM

ഗാലെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ 


143938206412aswin.jpg

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഗാലെയിൽ ആരംഭിച്ച ആദ്യ ക്രിക്കറ്റ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ആദ്യ ദിനം കളി അവസാനിക്കുന്പോൾ ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 183ന് എതിരെ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. ശിഖർ ധവാൻ (53), വിരാട് കോഹ്‌ലി (45) എന്നിവരാണ് ക്രീസിൽ. 

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ, ലങ്കയുടെ തുടക്കം മികച്ചതായിരുന്നില്ല. അറുപത് റൺസ് എടുക്കുന്നതിനിടെ ലങ്കയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി ദയനീയ അവസ്ഥയിലേക്ക് വീണു. ആഞ്ജലോ മാത്യൂസ് (64), ദിനേഷ് ചാന്ദിമൽ (54) എന്നിവരുടെ ബാറ്റിംഗാണ് വൻ തകർച്ചയിൽ നിന്ന് ലങ്കയെ രക്ഷിച്ചത്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 79 റൺസ് കൂട്ടിച്ചേർത്ത് ലങ്കയെ വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തി. 

ആറ് വിക്കറ്റ് വീഴ്‌ത്തിയ ആർ.അശ്വിനാണ് ലങ്കൻ നിരയെ തകർത്തത്. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.



#9 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 11:22 AM

DAY 2....



#10 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 11:22 AM

05_zpsmzlukl3s.jpg



#11 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 03:00 PM

ഗോള്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍


 

ധവാന് സെഞ്ച്വറി; കോലിക്ക് അര്‍ധസെഞ്ച്വറി
16417_719134.jpg

ഗോള്‍(ശ്രീലങ്ക): സെഞ്ച്വറിയോടെ ധവാനും അര്‍ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോലിയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 183 റണ്‍സ് ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 60 ഓവറില്‍ രണ്ട് വിക്കറ്റിന് 218 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

ശിഖര്‍ ധവാനും (105) വിരാട് കോലിയുമാണ് (82) ഇപ്പോള്‍ ക്രീസില്‍. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 190 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 186 പന്തില്‍ പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ശിഖര്‍ ധവാന്‍ 105 റണ്‍സെടുത്തിരിക്കുന്നത്. 150 പന്തില്‍ ഒമ്പത്് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ക്യാപ്റ്റന്‍ കോലിയുടെ ഇന്നിങ്‌സ്.

ലോകേഷ് രാഹുലും (7) രോഹിത് ശര്‍മയുമാണ് (9) പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ആറ് വിക്കറ്റെടുത്ത സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനമാണ് ലങ്കയെ 183-ല്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.


#12 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 03:03 PM

06_zpsywfucw0c.jpg



#13 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 06:02 PM

കോഹ്‌ലിക്കും ധവാനും സെഞ്ച്വറി,​ ഇന്ത്യയ്ക്ക് 192 റൺസിന്റെ ലീഡ് 


143946762713cric.jpg

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 192 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ലങ്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 183ന് മറുപടിയായി ഇന്ത്യ 375 റൺസെടുത്ത് എല്ലാവരും പുറത്തായി. ശിഖർ ധവാൻ,​ വിരാട് കോഹ്‌ലി എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് കരുത്തായത്. 

271 പന്തിൽ 13 ബൗണ്ടറികളുടെ അകന്പടിയോടെയാണ് ധവാൻ 134 റൺസെടുത്തത്. കോഹ്‌ലി 191 പന്തിൽ 103 റൺസെടുത്തു. പതിനൊന്ന് തവണ കോഹ്‌ലി പന്ത് അതിർത്തി കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ 60 റൺസെടുത്ത് ഇന്ത്യൻ സ്കോറിന് കരുത്തേകി. 

രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ലങ്ക രണ്ടാം ദിവസം കളി  നിറുത്തുന്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസെടുത്തിട്ടുണ്ട്. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ദിമുത്ത് കരുണരത്ന(0)​യെ അശ്വിൻ ബൗൾഡാക്കുകയായിരുന്നു.  രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ അമിത് മിശ്ര കൗശൽ സിൽവയെ (0)​ബൗൾഡാക്കി വീണ്ടും പ്രഹരമേൽപ്പിച്ചു. 


#14 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 06:07 PM

07_zps7howsd1o.jpg



#15 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,936 posts
7,906
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2015 - 06:08 PM

08_zpsgtuotxxl.jpg






0 user(s) are reading this topic

0 members, 0 guests, 0 anonymous users