Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

Kunjugale Kunjungale ~ Sarath . Ts

Kavitha malayalam poem Sarath TS

  • Please log in to reply
1 reply to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2015 - 10:02 AM

കുഞ്ഞുങ്ങളേ, കുഞ്ഞുങ്ങളേയെന്ന് അങ്ങനെ വിളിക്കുമ്പോള്‍ കേള്‍ക്കാതിരിക്കുന്നതെങ്ങനെ ... 
ശരത്. ടി. എസ് 


 

കൊയ്ത്ത് കഴിഞ്ഞ നെല്പാടങ്ങള്‍ 
പിന്നെയും പൂക്കുന്നത് കണ്ടിട്ടുണ്ടൊ ? 
ആര്‍പ്പ് വിളിച്ച് കുട്ടികള്‍,
പട്ടങ്ങളുമായി ഓടിയോടി വരുമ്പോളാണത് ...
കുഞ്ഞുങ്ങളുടെ വിയര്‍പ്പ് മണമോളമില്ല
പുന്നെല്ലിന്റെ മണമെന്ന് എപ്പോഴുമെപ്പോഴും ...


ആരും കാണാതെ ആരോടും പറയാതെ
ഓരോ കുട്ടിക്കും ഓരോരോ ചിറക് വയ്ച്ച് കൊടുക്കും,
ഒരോ കുട്ടിയും ഒരോരോ 'പട്ടങ്ങളാവും',
പറന്ന് പറന്ന് മേഘങ്ങളെ 
പിടിച്ച് കൊണ്ട് വായെന്ന് പറയും ...
ഓരോ കുട്ടിയും പറക്കും,
ഓരോരോ കുട്ടിയും ഓരോരോ മേഘങ്ങളെ 
പിടിച്ച് കൊണ്ട് വരും,
ഒരോ കുട്ടിയും മേഘങ്ങളെ മടിയില്‍ വച്ച്
തലോടി തലോടിയുറക്കും,
അപ്പോഴൊക്കെയും, അപ്പോഴൊക്കെയും
വെയില്‍ മഴവില്ലിനു പിന്നിലൊളിക്കും,
കുറുക്കാ കുറുക്കാ കല്ല്യാണമായോ എന്ന് 
കുട്ടികളൊക്കെയും കൂവും ...


മക്കളേ മക്കളേയേന്നൊരാല്‍മരം, 
ഇലകളിലാടിയാടി വിളിക്കുമ്പോള്‍
ചെല്ലാതിരിക്കുന്നതെങ്ങനെ എന്ന് ചോദിക്കും,
മേഘങ്ങളെയൊക്കെ ആല്‍മരത്തിന്റെ ചില്ലയില്‍ 
കെട്ടി വയ്ക്കും ...
ഒരോ കുട്ടിക്കും 
ഒരോരോ കിളിക്കൊഞ്ചല്‍ സമ്മാനിക്കും,
കുഞ്ഞുങ്ങളൊക്കെയും 
തളിരില പോലെ മിനുസപ്പെടും, 
ഒരോ തളിരിലയിലും, 
ഒരോരോ വെയില്‍പാട് മിന്നും,
ഒരോരോ വെയിലിലും ഒരായിരം തിളക്കങ്ങളെന്നാവും ...
കിളികൊഞ്ചുന്ന വെയില്‍ കണ്ടിട്ടുണ്ടോയെന്ന്
ഒരോ കുട്ടിയും നിര്‍ത്താതെ നിര്‍ത്താതെ 
നൃത്തം വയ്ക്കും ...


തളര്‍ന്ന് തളര്‍ന്നങ്ങനെയിരിക്കുമ്പോഴാവും, 
മേഘങ്ങളില്ലാത്ത ആകാശത്തെയുപേക്ഷിച്ച്,
കുഞ്ഞങ്ങള്‍ക്കരികിലേക്ക്, 
കാറ്റ് ഓടിയോടിയെത്തുന്നത്,
കുഞ്ഞിളം കാറ്റേയെന്ന് കുഞ്ഞുങ്ങളൊക്കെ
പാടാന്‍ തുടങ്ങും,
ചിരിക്കാന്‍ തുടങ്ങും,
ചിരിക്കും,
ചിരിച്ച് മറിയും,
കണ്ണ് നിറയും,
കണ്ണാകെ നിറയും,
എന്നാലുമെന്നാലും കരയുകയേയില്ല,
കരയാനറിയുകയേയില്ല,
കരയാതെ, കരയാതെ, ചിരിക്കും ...


  • Malabar SultaN likes this

#2 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2015 - 10:18 AM

:thanks: mallu bro







Also tagged with one or more of these keywords: Kavitha, malayalam, poem, Sarath TS

0 user(s) are reading this topic

0 members, 0 guests, 0 anonymous users