Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo

നിവിനും സുദേവും നടന്മാർ, നസ്രിയ നടി

Film Awards 2015

  • This topic is locked This topic is locked
5 replies to this topic

#1 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2015 - 05:03 PM

നിവിനും സുദേവും നടന്മാർ, നസ്രിയ നടി 


143920384310cinema.jpg

തിരുവനന്തപുരം: 2014ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് യുവനടൻ നിവിൻ പോളിയും സുദേവ് നായരും പങ്കുവച്ചു. നസ്രിയ നസീമാണ് മികച്ച നടി. 1983, ബാംഗ്ളൂർ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന് അവാർഡ്. മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലെ അഭിനയമാണ് സുദേവിനെ അവാർഡിന് അർഹനാക്കിയത്. ഓം ശാന്തി ഓംശാന, ബാംഗ്ളൂർ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നസ്രിയയെ മികച്ച നടിയാക്കിയത്. മമ്മൂട്ടി, ജയസൂര്യ എന്നിവരോട് മത്സരിച്ചാണ് നിവിൻ മികച്ച നടനുള്ള പുരസ്കാരം നേടിയത്. 

ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരാൾപൊക്കം എന്ന സംവിധാനം ചെയ്ത സനൽ കുമാർ ശശിധരൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. പദ്മകുമാർ സംവിധാനം ചെയ്ത മൈ ലൈഫ് പാർട്ണറാണ് മികച്ച രണ്ടാമത്തെ സിനിമ. 

1983, വിക്രമാദിത്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് അനൂപ് മേനോൻ മികച്ച സ്വാഭാവ നടനുള്ള പുരസ്കാരം നേടി. ഹൗ ഓൾഡ് ആർ യു  എന്ന സിനിമയിലെ അഭിനയത്തിന്  സേതുലക്ഷ്മി മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്കാരം ബാംഗ്ളൂർ ഡേയ്സിന് തിരക്കഥ ഒരുക്കിയ അഞ്ജലി മേനോൻ നേടി. 1983 എന്ന സിനിമ സംവിധാനം ചെയ്ത ഏബ്രിഡ് ഷൈൻ ആണ് മികച്ച നവാഗത സംവിധായകൻ.

 

മറ്റ് അവാർഡുകൾ: 
മികച്ച ഛായാഗ്രാഹകൻ: അമൽ നീരദ്(ഇയോബ്ബിന്റെ പുസ്തകം)
അവലംബിത തിരക്കഥ: രഞ്ജിത്ത്(ഞാൻ)
ചിത്ര സംയോജകൻ: ലിജോ പോൾ
സംഗീത സംവിധാനം: രമേശ് നാരായണൻ
മികച്ച ഗായകൻ: യേശുദാസ്
മികച്ച ഗായിക: ശ്രേയാ ഘോഷാൽ 


  • VIncenT GomeZ likes this

#2 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2015 - 05:04 PM

ഒറ്റാല്‍ മികച്ച ചിത്രം: നിവിന്‍ പോളിയും സുദേവ് നായരും നടന്മാര്‍; നസ്രിയ നടി
16419_718334.jpg
തിരുവനന്തപുരം: ന്യൂജനറേഷന്‍ താരങ്ങള്‍ 2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രം. എം.വി പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 

1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയമികവിലൂടെ നിവിന്‍പോളിയും മൈ ലൈഫ് പാര്‍ട്ണറിലെ പ്രകടനത്തിന് സുദേവ് നായറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ നസ്രിയ നസീം മികച്ച നടിയുമായി. അനൂപ് മേനോനാണ് മികച്ച സ്വഭാവ നടന്‍. സേതുലക്ഷ്മിയാണ് സ്വഭാവ നടി


#3 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2015 - 05:56 PM

11873748_393491070775577_791890944496141


  • KarunaN Chandakavala likes this

#4 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 August 2015 - 10:18 AM

ഭാഗ്യ ജോഡിക്ക് സുവർണ നേട്ടം 

 

 തിരിച്ചുവരാനൊരുങ്ങി നസ്രിയ
തിരുവനന്തപുരം: മലയാള സിനിമയിലെ ഭാഗ്യജോടിയായ നിവിൻപോളിയും നസ്രിയയും അവാർഡ് നേട്ടത്തിലേക്ക് നടന്നു കയറിയതും ഒരുമിച്ച്. അവാർഡ് നേടിക്കൊടുത്തതിൽ ഒരു ചിത്രം ഇരുവരും ഒന്നിച്ച ബാംഗ്ലൂർ ഡേയ്സും. നസ്രിയയുടെ അഭിനയം പരിഗണിച്ച ഓംശാന്തി ഓശാനയിലും നായകൻ നിവിൻ പോളിയായിരുന്നു. അവാർഡ് നേട്ടത്തോടെ സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നസ്രിയ.
അവാർഡ് അപ്രതീക്ഷിതമായിരുന്നെന്ന് രണ്ടു പേരും പറഞ്ഞു.  അവാർഡ് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു. കലാമൂല്യമുള്ള സിനിമകൾ ചെയ്യാൻ ശ്രമിക്കും- നിവിൻ പറഞ്ഞു. മടങ്ങിവരവിന് പ്രചോദനം നൽകുന്നതാണ് പുരസ്കാരം- നസ്രിയ പറഞ്ഞു.



#5 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 August 2015 - 10:18 AM

ഈ അവാർഡ് ഭാരതിരാജയോടുള്ള മധുര പ്രതികാരം: ജയരാജ് 

 

കോട്ടയം: ഒറ്റാലിനെ പരിസ്ഥിതി ചിത്രമെന്ന് തരം താഴ്‌ത്തി മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡു നിഷേധിച്ച ഭാരതിരാജയ്ക്കുള്ള മധുരമായ പ്രതികാരമാണ്  മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡെന്ന് സംവിധായകൻ ജയരാജ് കേരളകൗമുദിയോട് പറഞ്ഞു.
ഈ അംഗീകാരം ബാലവേലചെയ്യേണ്ടിവരുന്ന കുട്ടികൾക്ക് സമർപ്പിക്കുന്നു. വേമ്പനാട്ടുകായലിലൂടെയുള്ള ബോട്ടുയാത്രയിൽ ചെറുവള്ളം തുഴഞ്ഞു   മീൻപിടിച്ചുകൊണ്ടിരുന്ന വസവനെ കണ്ടപ്പോൾ ചിത്രത്തിലെ നായകനാക്കാൻ തോന്നി. അതും വിജയിച്ചുവെന്നാണ് ഈ അവാർഡു തെളിയിക്കുന്നത്. 18-ാം നൂറ്റാണ്ടിൽ ചെഖോവ് എഴുതിയ വാങ്കാ എന്ന കഥ ആസ്പദമാക്കിയാണ്  ഒറ്റാൽ നിർമിച്ചത്. ബാലവേല ഒരു മാറ്റവും കൂടാതെ ഈ നൂറ്റാണ്ടിലും തുടരുകയാണ്. ഒറ്റാലിലെ കുട്ടപ്പായിയുടെ വേദന എന്റെയും വേദനയാണ്. വേദനിപ്പിച്ച ബാല്യം എനിക്കുമുണ്ടായിരുന്നു. ആ വേദനകളിൽ നിന്ന് ഉൾകൊണ്ട ഊർജ്ജമാണ് ഈ ചിത്രത്തിനു പിന്നിൽ. മികച്ച  പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡിലും സന്തോഷം ഈ സംസ്ഥാന അവാർഡിനുണ്ട്.

ദേശീയ അവാർഡിനുള്ള പതിനൊന്ന് ജൂറി അംഗങ്ങളിൽ ഒമ്പതുപേരും ഒറ്റാലിനെ മികച്ച ചിത്രമായി കണ്ടപ്പോൾ ഭാരതിരാജ ഈ സിനിമ കണ്ടില്ല. വിവാദം ഒഴിവാക്കാൻ പരിസ്ഥിതി അവാർഡിൽ ഒതുക്കി.
സിനിമാരംഗത്തെത്തിയിട്ട്  കാൽ നൂറ്റാണ്ടാകുന്നു. നാല്പതോളം ചിത്രങ്ങളിൽ അരഡസനിലേറെ ചിത്രങ്ങൾക്ക് ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. വിജയവും പരാജയവും ഒരുപോലെ രുചിച്ചറിഞ്ഞതിൽ നിന്നു ലഭിച്ച  ഊർജമാണ് തന്നെ നിലനിറുത്തുന്നതെന്നും ജയരാജ് പറഞ്ഞു.



#6 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 August 2015 - 10:20 AM

സുദേവ് നായർ ഞെട്ടിച്ചു 

 

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് ജൂറിയെ ഞെട്ടിക്കുന്നതായിരുന്നു സുദേവ് നായരുടെ അഭിനയം. സ്വവർഗ രതി പ്രമേയമായ മൈ ലൈഫ് പാർട്ണറിൽ കിരൺ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിച്ചത്. അതു വരെ ജൂറി കണ്ട ചിത്രങ്ങളിലെ നടന്മാരെ ഒറ്റയടിക്ക് മറികടന്നു സുദേവ്. പത്മകുമാർ ഒരുക്കിയ മൈ ലൈഫ് പാർട്ണറും ജൂറിയെ അദ്ഭുതപ്പെടുത്തി. പ്രമുഖ യുവനടന്മാരിൽ പലരും കൈയൊഴിഞ്ഞ കഥാപാത്രമായിരുന്നു കിരൺ.
അവാർഡ് നിർണയത്തിന്റെ അവസാന ഘട്ടത്തിനു തൊട്ടു മുമ്പു വരെ നിവിൻ പോളിക്കൊപ്പം ജയസൂര്യയും മമ്മൂട്ടിയുമാണ് ഉണ്ടായിരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയമായി  മുന്നറിയിപ്പിലെ  പ്രകടനത്തെ കാണാൻ കഴിയില്ലെന്ന അഭിപ്രായം ഉയർന്നതോടെ ജയസൂര്യയായിരുന്നു നിവിൻ പോളിക്ക് വെല്ലുവിളിയായി ഉണ്ടായിരുന്നത്. അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവസാന നിമിഷം വരെ പരിഗണിക്കുന്നതിന് കാരണമായത്.

എന്നാൽ സ്ക്രീനിംഗിന്റെ അവസാന നാളിൽ കണ്ട 'മൈ ലൈഫ് പാർട്ണർ" അവാർഡു നിർണയത്തിന്റെ ഗതി മാറ്റി. മികച്ച നടനായി സുദേവ് നായരുടെ പേര് ഉയർന്നു വന്നു. ഒട്ടും നാടകീയമല്ലാതെയാണ് സുദേവ് അഭിനയിച്ചത് എന്നാണ് ജൂറി വിലയിരുത്തിയത്.
സുദേവ് നായർക്ക് മാത്രമായി നടനുള്ള അവാർഡ് നൽകണമെന്ന് ചില ജൂറി അംഗങ്ങൾ നിർദ്ദേശിച്ചെങ്കിലും നിവിനെ ഒഴിവാക്കാൻ ഭൂരിപക്ഷം അംഗങ്ങളും തയ്യാറായില്ല.
മികച്ച ചിത്രമാകാനുള്ള മത്സരത്തിലും അവസാന നിമിഷം വരെ 'മൈ ലൈഫ് പാർട്ണർ" ഉണ്ടായിരുന്നു. ഒടുവിൽ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജിന്റെ ഒറ്റാലിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മൈ ലൈഫ് പാർട്ണറിന് രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും നൽകാൻ തീരുമാനിച്ചത്. നിവേദ്യം എന്ന ചിത്രത്തിൽ വില്ലനായി എത്തിയ ആളാണ് പത്മകുമാർ.

നിഷ്കളങ്കമായ അഭിനയമാണ് നസ്രിയയെ മികച്ച നടിയാക്കിയത്. കഥാപാത്രമായി നസ്രിയ ജീവിക്കുകയായിരുന്നു എന്നാണ് ജൂറി വിലയിരുത്തിയത്. ലെനയുടെ പേരും (ആലിഫ്) പരിഗണിച്ചെങ്കിലും പുതുമയില്ലാത്ത അഭിനയം എന്നാണ് ജൂറി വിലയിരുത്തിയത്.
സംവിധായകനായി സനൽകുമാറിനു  തന്നെയായിരുന്നു  മേൽക്കൈ. അഞ്ജലിമേനോനും സിദ്ധാർത്ഥ് ശിവയ്ക്കും വേണ്ടിയും വാദം ഉയർന്നു. ഒടുവിൽ അഞ്ജലിക്ക് തിരക്കഥയ്ക്കും സിദ്ധാർത്ഥിന് കഥയ്ക്കും അവാർഡ് നൽകുകയായിരുന്നു. ഓലഞ്ഞാലിക്കുരുവി... എന്ന ഗാനത്തിലെ പി. ജയചന്ദ്രന്റെ ആലാപനം ജൂറിയുടെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും അത് യുഗ്‌മഗാനമായതിനാലാണ് അവാർഡ് നൽകാത്തത്.







Also tagged with one or more of these keywords: Film, Awards, 2015

0 user(s) are reading this topic

0 members, 0 guests, 0 anonymous users