Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

~~ Breaking News ~~

Breaking News News epaper news video

  • Please log in to reply
458 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2015 - 01:35 PM

Hi Dear PP Friends

 

Njan ivide Oru New Topic Start Cheyyunnu..

 

Breaking NEWS..

 

All the Important Breaking News can be posted here..

 

(Hope admins will allow this)

 

 

regards

MSP



#2 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,462 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2015 - 03:32 PM

Topic Moved to Charchavethi. News and all stuff will be here( Forum) ! not in chayakada. chayakada for Kaththi. 

 

 

Pachan!


  • PaTTaL PurushKarNi likes this

#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2015 - 03:48 PM

Topic Moved to Charchavethi. News and all stuff will be here( Forum) ! not in chayakada. chayakada for Kaththi. 

 

 

Pachan!

thank you.......



#4 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2015 - 03:52 PM

എൽ.പി.ജിക്കും പൊതുവിതരണ സന്പ്രദായത്തിനും ആധാർ നിർബന്ധമാക്കാം: സുപ്രീംകോടതി 


143928620611aadhar.jpg

ന്യൂഡൽഹി: ഗ്യാസ്, സബ്സിഡിക്കും പൊതുവിതരണ സന്പ്രദായത്തിനും (പി.ഡി.എസ്) ആധാർ കാർഡ് നിർബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, കേന്ദ്ര സർക്കാരിന്റെ മറ്റു പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കാരുതെന്നും കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള  ഹർജികൾ സുപ്രീംകോടതി ചീഫ് ജസ്റ്രിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, എസ്.എ.ബോബ്ഡെ, സി.നാഗപ്പൻ എന്നിവരുടെ ഇടക്കാല ഉത്തരവ്.  ഗ്യാസിനും പി.ഡി.എസിനും ഒഴികെയുള്ള  സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഹർജികൾ ഭരണഘടനാ ബെ‌ഞ്ചിന് വിട്ട കോടതി, ഇതിൽ അന്തിമവിധി വരുന്നത് കേന്ദ്ര സർക്കാരിന്റെ മറ്റു സേവനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന കർശന നിർദ്ദേശവും നൽകി.  

കേസ് ഇന്ന് പരിഗണിച്ചപ്പോൾ നിരവധി ചോദ്യങ്ങളാണ് മൂന്നംഗ ബെഞ്ച് കേന്ദ്രത്തോട് ഉന്നയിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോ എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. അങ്ങനെയാണെങ്കിൽ മൗലികാവകാശത്തിന്റെ അതിർവരന്പ് എന്താണെന്നും ഹർജി ഭരണഘടനാ ബെഞ്ചിന് കൈമാറിക്കൊണ്ട് ഡിവിഷൻ ബെഞ്ച് ചോദിച്ചു.  

അതേസമയം. ഇതു സംബന്ധിച്ച് കൂടുതൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗി പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമല്ലെന്ന് എം.പി.ശർമ കേസിലെ ആറംഗ സുപ്രീംകോടതി ബെഞ്ചും ഖരക് സിംഗ് കേസിലെ എട്ടംഗ ബെഞ്ചും നേരത്തെ വിധിച്ചിട്ടുണ്ടെന്നും എ.ജി ചൂണ്ടിക്കാട്ടി. ആധാറുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെ‌ഞ്ചിന് മാത്രമായി തീരുമാനിക്കാൻ കഴിയില്ലെന്നും കേന്ദ്രം സർക്കാർ കോടതിയെ അറിയിച്ചു.  

ചില സംസ്ഥാനങ്ങൾ ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട  ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 



#5 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2015 - 04:06 PM

Organ transplantation : organs being transported to Chennai : Mritasanjeevani's another initiative

 

 


  • Eda YuvaRajey likes this

#6 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2015 - 07:46 PM

Nice thread. Please keep updating regularly.
  • PaTTaL PurushKarNi likes this

#7 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2015 - 07:48 PM

Nice thread. Please keep updating regularly.

 

i will try my level best dear



#8 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 09:47 AM

പ്രണവിന്റെ ഹൃദയം പറന്നു, സഹ്യനുമപ്പുറത്തേക്ക് 


1439325636pitavu.jpg

 കൊച്ചിയിൽ നിന്നെത്തിച്ച ഹൃദയം ചെന്നൈയിൽ തുന്നിച്ചേർത്തു

കൊച്ചി: കേരളത്തിന്റെ അവയവദാന ചരിത്രത്തിൽ പുതിയൊരേട് എഴുതി 19കാരൻ പ്രണവിന്റെ ഹൃദയവും ശ്വാസകോശവും ആകാശമാർഗം സഹ്യപർവതം കടത്തി ചെന്നൈയിലെത്തിച്ച്  തുന്നിച്ചേർത്തു. മഹാരാഷ്ട്ര സ്വദേശിയായ 24 കാരനാണ് ഹൃദയവും ശ്വാസകോശവും സ്വീകരിച്ചത്. കരളും വൃക്കകളും ചെറുകുടലും ദാനം ചെയ്തു. കണ്ണുകൾ ദാനം ചെയ്യാനും കുടുംബാംഗങ്ങൾ തയ്യാറായെങ്കിലും പരിക്ക് ഏറ്റിരുന്നതിനാൽ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല.

തിങ്കളാഴ്ച രാത്രി 11ന്  ലേക്ക്‌‌ഷോർ ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച കായംകുളം കണ്ണംപിള്ളി, കൂട്ടോളിൽ വീട്ടിൽ ഹരിലാലിന്റെയും ബിന്ദുവിന്റെയും മകൻ പ്രണവിന്റെ ഹൃദയവും ശ്വാസകോശവുമാണ് ചെന്നൈ ഫോർട്ടിസ് മലർ ആശുപത്രിയിലെ രോഗിയിൽ തുന്നിച്ചേർത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മെഡി എയർ കമ്പനിയുടെ എയർ ആംബുലൻസിലാണ് ഹൃദയവും ശ്വാസകോശവും  കൊണ്ടുപോയത്. വൈകിട്ട് ഏഴിന് ചെന്നൈയിൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. രോഗിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ  കേരളകൗമുദിയോട് പറഞ്ഞു.
മരണാനന്തര അവയവദാന  പദ്ധതിയായ 'മൃതസഞ്ജീവനി" അനുസരിച്ച് ആദ്യമായാണ് കേരളത്തിൽ നിന്ന് ഹൃദയം മറ്റൊരു സംസ്ഥാനത്തെത്തിക്കുന്നത്.

പ്രണവിന്റെ പിതാവ് ഹരിലാൽ ഇന്നലെ രാവിലെ ഏഴിന് അവയവദാനത്തിന് സമ്മതിച്ചതോടെ  കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചു. പ്രണവിന്റെ ഹൃദയവും ശ്വാസകോശവും കേരളത്തിൽ  ഇവ കാത്തു കഴിയുന്ന രോഗികളുമായി യോജിക്കുന്നതായിരുന്നില്ല. പിന്നീട്  തമിഴ്നാട്  നെറ്റ്‌വർക്ക്  ഫോർ ഓർഗൻ ഷെയറുമായി ബന്ധപ്പെട്ടു. രണ്ട് പേർക്ക് പ്രണവിന്റെ ഹൃദയവും ശ്വാസകോശവും യോജിക്കുന്നതായി കണ്ടെത്തി. ഇവരിൽ ഏറ്റവും കൂടുതൽ യോജിക്കുന്ന ആൾക്കാണ് നൽകിയത്.
ഇന്നലെ  രാവിലെ എട്ട് മണിയോടെ  ലേക്ക്‌ഷോർ  ആശുപത്രി മൾട്ടി ഓർഗൻ ട്രാൻസ്‌‌പ്ളാന്റ്  ഡയറക്ടർ ഡോ. ഫിലിപ്പ് ജി. തോമസ്, അത്യാഹിത വിഭാഗം മേധാവി ഡോ. മോഹൻ മാത്യു, ഡോ. മൂസക്കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. എട്ടരയ്ക്ക് ഫോർട്ടിസ് മലർ ആശുപത്രി ഡയറക്ടറും ഓർഗൻ ട്രാൻസ്‌‌പ്ളാന്റ് സർജനുമായ  ഡോ.കെ.ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘവും ആശുപത്രിയിലെത്തി. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ 11.58ന് പൂർത്തിയായി. ഉച്ചയ്ക്ക് 12ന്  ഹൃദയവും ശ്വാസകോശവുമായി  ആംബുലൻസ് വെറും 28 മിനിട്ടു കൊണ്ട് 40 കിലോമീറ്റർ പിന്നിട്ട് വിമാനത്താവളത്തിൽ എത്തി. തൃപ്പൂണിത്തുറ ട്രാഫിക് സി.ഐ പി.എച്ച്. ഇബ്രാഹിമിന്റെ  നേതൃത്വത്തിൽ പൈലറ്റ് വാഹനവും ഉണ്ടായിരുന്നു. പൊലീസ് ഗതാഗതം നിയന്ത്രിച്ച് സുഗമമായ യാത്ര ഒരുക്കി. അഞ്ചു മിനിട്ടിനകം എയർ ആംബുലൻസ് ചെന്നൈയിലേക്ക് പറന്നു.
ലേക്ക്‌ഷോർ ആശുപത്രിയിൽ കഴിയുന്ന 39കാരനായ  കാസർകോട്ടുകാരന് കരളും ആലപ്പുഴ സ്വദേശിയായ  54കാരന് ഒരു വൃക്കയും മാറ്റിവച്ചു. മറ്റൊരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിക്കും നൽകി. ചെറുകുടൽ കൊച്ചി അമൃത ആശുപത്രിയിലെ  രോഗിക്കാണ് നൽകിയത്.

അപകടം കായംകുളത്ത്
ഞായറാഴ്ച വൈകിട്ട്  3.30ന് കായംകുളം മുതുകുളത്ത് വന്നിയപ്പള്ളി ജംഗ്ഷനിൽ ബൈക്ക് അപകടത്തിലാണ് പ്രണവിന് ഗുരുതരമായി  പരിക്കേറ്റത്. അര മണിക്കൂറോളം റോഡിൽ കിടന്ന പ്രണവിനെ ആദ്യം  താലൂക്ക് ആശുപത്രിയിലും  തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് ലേക്ക് ഷോറിൽ കൊണ്ടുവന്നത്. എട്ടാം ക്ളാസ് വിദ്യാർത്ഥിനി  ദൃശ്യ സഹോദരിയാണ്.



#9 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 01:43 PM

വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് ഇനി മറ്റ് ട്രെയിനില്‍ യാത്ര ചെയ്യാം
ആഗ്ര: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക്് അതേ റൂട്ടില്‍ തന്നെ ഓടുന്ന മറ്റ് ട്രെയിനുകളില്‍ ബെര്‍ത്ത് ഉറപ്പാക്കി നല്‍കുന്ന പദ്ധതി റെയില്‍വേ ആലോചിക്കുന്നു. ബുക്ക് ചെയ്ത ടിക്കറ്റ് ചാര്‍ട്ട് തയാറാക്കുമ്പോള്‍ വരെ വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മറ്റ് ഏതെങ്കിലും ട്രെയിനില്‍ ബര്‍ത്ത് ഉറപ്പാക്കുന്ന രീതിയാണ് ആലോചിക്കുന്നത്. 

ഒരേ റൂട്ടില്‍ ഓടുന്ന എല്ലാ തീവണ്ടികളിലും സീറ്റ് ഒഴിഞ്ഞുകിടക്കാതെ സര്‍വീസ് നടത്തുകയെന്ന ലക്ഷ്യവും റെയില്‍വെ ഇതിലൂടെ ഉദ്ദേശിക്കുന്നു. റെയില്‍വെക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പദ്ധതിയുടെ ചര്‍ച്ചകള്‍ പ്രാഥമികഘട്ടത്തിലാണ്. ഇതനുസരിച്ച് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ ഒഴിവുണ്ടാകുന്ന പക്ഷം മറ്റ് ഏത് ട്രെയിനിലാണ് പരിഗണിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമായിരിക്കും.


#10 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 01:53 PM

മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന


 

16417_718656.jpg

ന്യൂഡല്‍ഹി: മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറാണ് ശ്രീജേഷ്. ക്രിക്കറ്റ്താരം രോഹിത് ശര്‍മ, അത്‌ലറ്റ് എം.ആര്‍. പൂവമ്മ, ബോക്‌സിങ് താരം സരിതാദേവി, ഷൂട്ടിങ് താരം ജീത്തു റായി എന്നിവര്‍ക്കും ഇത്തവണ അര്‍ജുന ലഭിച്ചിട്ടുണ്ട്.

2004-ലാണ് ശ്രീജേഷ് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ശ്രീജേഷുമുണ്ടായിരുന്നു. ഫൈനലില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചത് ഈ മലയാളി താരത്തിന്റെ ഗോള്‍ കാക്കുന്നതിലെ മികവായിരുന്നു.

ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍, ഗുസ്തി താരങ്ങളായ ബബിത, ബജ്‌രംഗ്, അമിത് കുമാര്‍, പാരാലിമ്പിക് നീന്തല്‍ താരം ശരത് ഗെയ്ക്‌വാദ് എന്നിവരുടെ പേരുകളും ഇത്തവണ അര്‍ജുന അവാര്‍ഡിനായി പരിഗണിച്ചിരുന്നു.


#11 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 05:18 PM

മഹാവിഷ്ണുവിനെ അപകീര്‍ത്തിപ്പെടുത്തല്‍: ധോനിക്ക് ഹൈക്കോടതിയുടെ വിമര്‍ശം

 

21646_718899.jpgബെംഗളൂരു: മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ക്രിക്കറ്റ്താരം മഹേന്ദ്രസിങ് ധോനിക്ക് കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശം.

ധോനിയെപ്പോലുള്ള ക്രിക്കറ്റ് താരങ്ങള്‍ പ്രതിഫലം മോഹിച്ച് പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരസ്യങ്ങളുടെയും പ്രവര്‍ത്തികളുടെയും പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു സെലിബ്രിറ്റിയും ക്രിക്കറ്റ്താരവുമായ ധോനി ഓര്‍ക്കണമായിരുന്നു. മതവിശ്വാസത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കേണ്ടതായിരുന്നു-ജസ്റ്റിസ് വേണുഗോപാല്‍ ഗൗഡ വാക്കാല്‍ പറഞ്ഞു.

മഹാവിഷ്ണുവിന്റെ വേഷത്തില്‍ വിവിധ ഉത്പന്നങ്ങള്‍ ഏന്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത ധോനി മതവിശ്വാസം ഹനിച്ചുവെന്ന് കാണിച്ച് ജയകുമാര്‍ ഹിരേമഠ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ധോനി താന്‍ എന്‍ഡോഴ്‌സ് ചെയ്യുന്ന ഉത്പന്നങ്ങള്‍ ഏന്തി മഹാവിഷ്ണുവിന്റെ വേഷത്തില്‍ ബിസിനസ് ടുഡെയുടെ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് കേസിന് ആധാരം. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന കവര്‍ സ്‌റ്റോറിക്കുവേണ്ടിയായിരുന്നു ധോനി മഹാവിഷ്ണു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ ഫോട്ടോയ്ക്കുവേണ്ടി ധോനി പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് ധോനി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഹിരേമഠിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറാം അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ധോനിക്കെതിരെ കേസെടുത്തത്. നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കൂട്ടാക്കാതെ ധോനി ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.

കേസ് തുടര്‍ന്ന് പരിഗണിക്കാന്‍ ആഗസ്ത് പതിനേഴിലേയ്ക്ക് മാറ്റി.


#12 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 05:22 PM

എന്റെ കുടുംബം മോദിയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല: സുഷമ
21646_718929.jpg

ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ച കോണ്‍ഗ്രസിനെ ശക്തമായ പ്രത്യാക്രമണം കൊണ്ടാണ് സുഷമ നേരിട്ടത്. കോണ്‍ഗ്രസ് തനിക്ക് നീതി നിഷേധിക്കുകയാണെന്നും സുഷമ പറഞ്ഞു.

ലളിത് മോദി പ്രശ്‌നത്തില്‍ എനിക്ക് ഭിന്ന താത്പര്യങ്ങളൊന്നുമില്ല. പാസ്‌പോര്‍ട്ട് കേസില്‍ എന്റെ ഭര്‍ത്താവായിരുന്നില്ല ലളിത് മോദിയുടെ അഭിഭാഷകന്‍. ഭര്‍ത്താവോ മകളോ ഒരു ചില്ലിക്കാശ് മോദിയില്‍ നിന്ന് വാങ്ങിയിട്ടില്ല. ക്യാന്‍സര്‍ ബാധിതയായ മോദിയുടെ ഭാര്യയെ സഹായിച്ചത് കുറ്റമാണെങ്കില്‍ ഞാന്‍ അപരാധം ചെയ്തിട്ടുണ്ട്. എനിക്കല്ല, മുന്‍ധനമന്ത്രിയായ പി.ചിദംബരത്തിനാണ് മോദിവിഷയത്തില്‍ ഭിന്ന താത്പര്യമുള്ളത്. യു.പി.എ. അധികാരത്തിലിരുന്ന നാലു വര്‍ഷം മോദിക്കെതിരെ എന്ത് അന്വേഷണമാണ് നടന്നത്. വാറന്‍ ആന്‍ഡേഴ്‌സനെയും ഒട്ടാവിയോ ക്വാര്‍ട്ടറോച്ചിയേയും നാടുകടത്താന്‍ സഹായിച്ചവരാണ് ഇപ്പോള്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ക്വട്ടറോച്ചിയില്‍ നിന്ന് രാജീവ്ഗാന്ധി എത്ര പണം വാങ്ങിയെന്ന് രാഹുല്‍ അമ്മയോട് ചോദിക്കുകയാണ് വേഗത്. ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പോകുന്ന രാഹുല്‍ അടുത്ത തവണ അവധിക്ക് പോയി തനിച്ചിരിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചരിത്രം പഠിക്കാന്‍ കൂടി സമയം കണ്ടെത്തണം-സുഷമ പറഞ്ഞു. തന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളത്തിനിടെയാണ് സുഷമ പ്രസംഗം അവസാനിപ്പിച്ചത്.


#13 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 05:23 PM

ബിഹാര്‍: ജെ.ഡി.യുവും ആര്‍.ജെ.ഡി.യും നൂറ് സീറ്റില്‍ വീതം മത്സരിക്കും
21646_718880.jpg

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡി.യുവും കോണ്‍ഗ്രസും ധാരണയിലെത്തി. ഇതനുസരിച്ച് ആകെയുള്ള 243 സീറ്റില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നൂറ് സീറ്റില്‍ വീതം മത്സരിക്കും. കോണ്‍ഗ്രസ് 40 സീറ്റിലും. മുഖ്യമന്ത്രി നിതീഷകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി, ഐ.എന്‍.എല്‍.ഡി എന്നിവര്‍ വൈകാതെ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും നിതീഷ് പറഞ്ഞു. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സീറ്റ് ചര്‍ച്ചകള്‍ക്കുശേഷം ലാലുപ്രസാദ് യാദവ് പറഞ്ഞു. ആഗസ്ത് 30ന് പട്‌ന ഗാന്ധി മൈതാനില്‍ സ്വാഭിമാന്‍ റാലി നടത്തുമെന്നും ലാലു അറിയിച്ചു. 

ദിവസങ്ങള്‍ നീണ്ട അണിയറ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന പിടിവാശിയിലായിരുന്നു ഇതുവരെ ജെ.ഡി.യുവും ആര്‍.ജെ.ഡി.യും. ആര്‍.ജെ.ഡിക്ക് 145 സീറ്റ് വേണമെന്ന് പാര്‍ട്ടി നേതാവ് രഘുവംശ് പ്രസാദ് സിങ് കഴിഞ്ഞയാഴ്ച പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഖ്യം തകര്‍ന്നാല്‍ അത് സംസ്ഥാനത്ത് ബി.ജെ.പി.യുടെ വിജയത്തിന് വഴിയൊരുക്കുമെന്ന ആശങ്കയാണ് പെട്ടന്ന് സമവായത്തിലെത്താന്‍ മൂന്ന് പാര്‍ട്ടികളെയും പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ ഏതാനും മുതിര്‍ന്ന ആര്‍.ജെ.ഡി., ജെ.ഡി.യു നേതാക്കളുമായി ബി.ജെ.പി. ഇതിനോടകം തന്നെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആദ്യം ഇരു പാര്‍ട്ടികളും 105 സീറ്റില്‍ വീതം മത്സരിക്കാനും കോണ്‍ഗ്രസിന് 30 സീറ്റ് നല്‍കാനുമായിരുന്നു തത്വത്തില്‍ ധാരണയായത്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ തൃപ്തരായിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ ഏതാനും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകളില്‍ 40 സീറ്റുകള്‍ ആവശ്യപ്പെടുകയും 32 സീറ്റെങ്കിലും നേടിയെടുക്കകയും വേണം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.

243 അംഗ നിയമസഭയില്‍ ജെ.ഡി.യുവിന് നിലവില്‍ 115 ഉം ആര്‍.ജെ.ഡി.ക്ക് 22 ഉം കോണ്‍ഗ്രസിന് നാലു സീറ്റുമാണുള്ളത്. ജെ.ഡി.യു കഴിഞ്ഞ തവണ 141 ഉം ആര്‍.ജെ.ഡി 168 ഉം കോണ്‍ഗ്രസ് 243 സീറ്റിലും മത്സരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടി നേരിട്ടു. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി.ക്കെതിരെ യോജിച്ച മുന്നേറ്റം നടത്താന്‍ മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചത്.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും ബിഹാറില്‍ തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. നവംബര്‍ 29നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുക.


#14 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 05:24 PM

സെന്‍സെക്‌സ് 353 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 

 

 

 

21645_718921.jpgമുംബൈ: ചൈനീസ് കറന്‍സിയുടെ മുല്യം കുറച്ചതുമായി ബന്ധപ്പെട്ട് ആഗോള വ്യാപകമായി നിലനില്‍ക്കുന്ന ആശങ്ക രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചു. 

സെന്‍സെക്‌സ് 353.83 പോയന്റ് നഷ്ടത്തില്‍ 27512.26ലും നിഫ്റ്റി 108.55 പോയന്റ് താഴ്ന്ന് 8353.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 711 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2124 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 

ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടിസിഎസ്, വിപ്രോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.


#15 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 05:29 PM

വാദിച്ചു ജയിക്കാനും നിയമം പറയാനും ഇന്ത്യയല്ല സൗദി. നോക്കിയിരുന്നില്ലെങ്കില് പണി ഉറപ്പ്. അശ്ലീല വെബ്സൈറ്റുകള്ക്ക് നിരോധനമുള്ള രാജ്യമായ സൗദി അറേബ്യയില് അശ്ലീല വെബ് സൈറ്റുകള് സന്ദര്ശിച്ച മലയാളി യുവാവ് അറസ്റ്റിലായി. സൗദി സൈബര് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ദമ്മാം ജുനൂബിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. താമസ സ്ഥലത്ത് സ്ഥാപിച്ച ഇന്റര്നെറ്റ് കണക്ഷന് വഴി രാജ്യത്ത് നിരോധിച്ച അശ്ലീല സൈറ്റുകള് സന്ദര്ശിക്കുന്നത് പതിവാക്കിയെന്നാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാളെ ഹാജരാക്കാന് പൊലീസ് സ്പോണ്സറോട് ആവശ്യപ്പെടുകയായിരുന്നു.

അശ്ലീല വെബ് സൈറ്റുകള് പ്രത്യേക സോഫ്ട്വെയറുകള് ഉപയോഗിച്ച് അശ്ലീല വീഡിയോ ഡൗണ്ലോഡ് ചെയ്തതായും കണ്ടെത്തി. സൈബര് സെല്ലിന്റെ നിരീക്ഷണത്തില് അശ്ലീല വീഡിയോ ഡൗണ്ലോഡ് ചെയ്തതായും കണ്ടെത്തി. ന്നാല് താന് നിരപരാധിയാണെന്നും തന്റെ പേരില് എടുത്ത ഇന്റര്നെറ്റ് കണക്ഷന് റൂമിലുള്ള മറ്റ് നാലു പേരും ഉപയോഗിക്കുന്നുണ്ടെന്ന് കഫ്തീരിയ ജീവനക്കാരനായ യുവാവ് പറയുന്നു. കൂടെ താമസിക്കുന്നവരാകാം അശ്ലീല വെബ്സൈറ്റുകള് സന്ദര്ശിച്ചതെന്നും ഇയാള് വ്യക്തമാക്കി. കണ്ണൂര് സ്വദേശിയായ യുവാവ് ഒരു വര്ഷം മുമ്പാണ് സൗദിയില് എത്തിയത്.







Also tagged with one or more of these keywords: Breaking News, News, epaper, news video

0 user(s) are reading this topic

0 members, 0 guests, 0 anonymous users