Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 244.77 Yesterday, 06:50 PM Playing Yetisports 3 - Seal Bounce Play Now!                PaTTaLam PuRuShu has obtained a high score of 721.4 Yesterday, 05:21 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 1012.4 Yesterday, 03:09 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 367.32 Yesterday, 02:59 PM Playing Yetisports 3 - Seal Bounce Play Now!                SahiL KottappuraM has obtained a high score of 3502.21 Yesterday, 02:42 PM Playing YetiSports 4 - Albatross Overload Play Now!                
Photo

ഇന്ത്യയ്ക്ക് തകർപ്പൻ ജയം


  • Please log in to reply
1 reply to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 24,156 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2015 - 11:40 AM

ഇന്ത്യയ്ക്ക് തകർപ്പൻ ജയം 

 

ചെന്നൈ : എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എ ടീമിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ്  ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പതോവറിൽ 244ന് ആൾ ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 37.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണർമാരായ മായങ്ക് അഗർവാളിന്റെ (130) സെഞ്ച്വറിയും നായകൻ ഉൻമുക്ത് ചന്ദിന്റെ (90) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജുസാംസണിന് ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടിവന്നില്ല. നേരത്തെ ഓപ്പണർ ക്വന്റൺ ഡി കോക്കിന്റെ (108) സെഞ്ച്വറിയും വിക്കറ്റ് കീപ്പർ ഡ്വെയിൽ വിലാസിന്റെ (50) അർദ്ധസെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. 

ഒരു ഘട്ടത്തിൽ 4/92 എന്ന നിലയിൽ പതറുകയായിരുന്ന ദക്ഷിണാഫ്രിക്കയെ ഡികോക്കും വിലാസും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 100 റണ്ണിന്റെ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ആസ്ട്രേലിയയ്ക്കെതിരായ ആദ്യമത്സരത്തിൽ പാടെ നിറംമങ്ങിയ ഇന്ത്യൻ ബൗളർമാർ ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  4 വിക്കറ്റെടുത്ത പേസർ റിഷി ധവാനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഓർഡറിൽ ഏറെ നാശം വിതച്ചത്. സന്ദീപ് ശർമ്മ രണ്ട് വിക്കറ്റെടുത്തു. ധവാൽ കുൽക്കർണി കരൺശർമ്മ അക്ഷർപട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വിക്കറ്റിന് പിന്നിൽ ഇന്നലെയും തിളങ്ങിയ സഞ്ജു രണ്ട് ക്യാച്ചുകൾ എടുത്തു. ക്വിൻൺ ഡികോക്കിന്റെ സെഞ്ച്വറി 124 പന്തിൽ 13 ഫോറും 1 സിക്സും ഉൾപ്പെടെയായിരുന്നു.
ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരു പഴുതും നൽകാത്ത പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ നടത്തിയത്. 34.4 ഓവറിൽ ഇരുവരും 219 റൺ കൂട്ടിച്ചേർത്തു. 122 പന്തിൽ 16 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് അഗർവാളിന്റെ 130 റണ്ണിന്റെ ഇന്നിംഗ്സ്. 94 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു ഉൻമുക്ത് ചന്ദിന്റെ ഇന്നിംഗ്സ്. ഉൻമുക്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. എൽഗാർ ഉൻമുക്തിന്റെ എൽബിയിൽ കുരുക്കുകയായിരുന്നു. മായങ്കിനെ സോട്സോ ബേ വിലാസിന്റെ കൈയിൽ എത്തിച്ചു. മനീഷ് പാണ്ഡെയും (9) കരുൺ നായരുമായിരുന്നു (4) കളി അവസാനിക്കുമ്പോൾ ക്രീസിൽ.

ആദ്യമത്സരത്തിൽ ആസ്ട്രേലിയയോട് ദയനീയ പരാജയമേറ്റുവാങ്ങിയ ഇരുടീമുകൾക്കും ഇന്നലത്തെ മത്സരം നിർണായകമായിരുന്നു. ആദ്യരണ്ട് ആധികാരികമായി ബോണസ് പോയിന്റോടെ ജയിച്ച ആസ്ട്രേലിയ 20 പോയിന്റുമായി ഒന്നാമതാണ്. ഇന്നലത്തെ ജയത്തോടെ ഇന്ത്യ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.


  • Malabar SultaN likes this

#2 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,387 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2015 - 10:43 AM

:cheerteam: :india:  :india:  :india:  :india:  :india: 






0 user(s) are reading this topic

0 members, 0 guests, 0 anonymous users