Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

ആസ്ട്രേലിയയ്ക്ക് ഇന്നിംഗ്സ് തോൽവി, ആഷസ് പരന്പര ഇംഗ്ളണ്ടിന്


  • Please log in to reply
1 reply to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2015 - 07:29 PM

ആസ്ട്രേലിയയ്ക്ക് ഇന്നിംഗ്സ് തോൽവി, ആഷസ് പരന്പര ഇംഗ്ളണ്ടിന് 


14390321698cric.jpg

നോട്ടിംഗ്ഹാം: ആഷസ് പരന്പരയിലെ നാലാമത്തെ മത്സരത്തിൽ ആസ്ട്രേലിയയെ തകർത്ത് ഇംഗ്ളണ്ട് പരന്പര തിരിച്ചു പിടിച്ചു. ഇന്നിംഗ്സിനും 78 റൺസിനുമായിരുന്നു കംഗാരുക്കളുടെ തോൽവി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ ഇംഗ്ളണ്ട് 3-1ന് മുന്നിലെത്തി. ഇംഗ്ളണ്ടിന്റെ ഒന്നാം  391/9 പിന്തുടർന്ന ആസ്ട്രേലിയ 253 റൺസിന് എല്ലാവരും പുറത്തായി.  ഡേവിഡ് വാർണർ (64), ക്രിസ് റോജേഴ്സ് (52), എ.സി.വോഗ്സ് (പുറത്താകാതെ 51) എന്നിവർ മാത്രമെ ആസ്ട്രേലിയൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നുള്ളൂ. 

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് ആറും മാർക് വുഡ് മൂന്നും വിക്കറ്റ് വീഴ്‌ത്തി.



#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2015 - 07:38 PM

നാലാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം; ആഷസ് ഇംഗ്ലണ്ടിന്‌



16417_717766.jpg

നോട്ടിങ്ങാം(ഇംഗ്ലണ്ട്): ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്നിങ്‌സിന് തകര്‍ത്ത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പരമ്പരയായ ആഷസ് ഇംഗ്ലണ്ട് സ്വന്തമാക്കി. ടെസ്റ്റില്‍ മൂന്ന് ദിവസത്തോളം ബാക്കി നില്‍ക്കേ ഇന്നിങ്‌സിനും 78 റണ്‍സിനുമാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കംഗാരുക്കളെ 60 റണ്‍സിന് എറിഞ്ഞിട്ടപ്പോഴേ ടെസ്റ്റിന്റെ ഭാഗധേയം ഏറെക്കുറെ നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ- 60, 253; ഇംഗ്ലണ്ട്- 391/9 ഡിക്ലയേര്‍ഡ്.

മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന സ്‌കോറില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ പോരാട്ടം 253 റണ്‍സില്‍ അവസാനിച്ചു. 10.2 ഓവറില്‍ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കംഗാരുക്കള്‍ക്ക് ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. വിജയപ്രതീക്ഷകളറ്റ ഓസീസ് വാലറ്റം കാര്യമായ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ കീഴടങ്ങിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി ആഡം വോഗ്‌സ് (51) പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (0), ജോഷ് ഹേസല്‍വുഡ് (0), നതാന്‍ ലയണ്‍ (4) എന്നിവരാണ് ഇന്ന് പുറത്തായ ഓസീസ് ബാറ്റ്‌സമാന്‍മാര്‍.

16417_717767.jpg

സ്റ്റാര്‍ക്കിനെ പുറത്താക്കി ബെന്‍ സ്‌റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന് മൂന്നാംദിനം ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഇതോടെ സ്‌റ്റോക്‌സിന് ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളായി. പിന്നീടുള്ള രണ്ട് വിക്കറ്റുകളും പിഴുത് മാര്‍ക്ക് വുഡ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ബ്രോഡിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ബ്രോഡാണ് മാന്‍ ഓഫ് ദ മാച്ച്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ തകര്‍ത്ത് കംഗാരുക്കള്‍ സമനില പിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്ന ഇംഗ്ലീഷ് ടീം തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ ജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 20ന് ലണ്ടനില്‍ നടക്കും. പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

  • Varikkuzhi Soman likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users