Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo

10 Poems By Sivaprasad Paalod


  • Please log in to reply
No replies to this topic

#1 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,216 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 05:39 PM

ശിവപ്രസാദ് പാലോടിന്റെ 10 ചെറുകവിതകൾ 
ശിവപ്രസാദ് പാലോട് 


 

1.സെല്‍ഫി

എല്ലാരും സെല്‍ഫി എടുക്കണം
അത് നോക്കുമ്പോളാണ്
പിറകിലെ ആ അരയാല്‍ മരം 
പലരും വ്യക്തമായി കാണുന്നത്


2.പേ

പാവം ആടായിരുന്നു 
പറഞ്ഞു പറഞ്ഞു 
പട്ടിയാക്കി 
ഇപ്പോള്‍ പേ പിടിച്ചു 
പിറകെ ഓടി 
കടിക്കാന്‍ വരുന്നു .

3.ഓളം

ശരിക്കും 
മീനുകളാണ്
ചൂണ്ടയിടുന്നത്
ഏതു മീനും 
അച്ചടക്കത്തിന്റെ മൂടിവച്ച 
നീലക്കയത്തില്‍
തിരക്കുകളുടെ നഗ്നമായ 
ഓളപ്പരപ്പില്‍
ഒന്നു പുളക്കുന്നതോടെ
അതില്‍ കുരുങ്ങിയാണ്
പിടയുന്ന മനസ്സിന്റെ ഇരയും
കൊതിയുടെ കാണാ ചരടും 
ഭ്രാന്തിന്റെ കൊളുത്തും 
ജീവിതമെന്ന 
മുരടിപ്പിന്റെ വടിയും 
ചടഞ്ഞിരുപ്പുമായി
പിടുത്തക്കാരന്‍
വറ്റിപ്പോകുന്നത്..?
ശരിക്കും മീനുകളാണ് 
ചൂണ്ടക്കാരനെ 
കീഴ്പ്പെടുത്തുന്നത് ..

4.
വിധി 

ചെന്നായ നീരാടുന്ന
വാഴ്ത്തപ്പെട്ട കടവ് കലക്കിയതിന്
തൊട്ടു താഴെ
അടിയാളക്കടവില്‍ കുളിച്ച 
മാന്‍ കിടാവ് 
കുറ്റക്കാരനല്ലെന്നു തെളിയിക്കുന്നതില്‍ 
പ്രോസിക്യൂഷന്‍
ദയനീയമായി പരാജയപ്പെട്ടതിനാല്‍ 
പതിവ് പോലെ ...


5.ഉറക്കച്ചടവ്

മുറ്റം അടിച്ചു വാരുമ്പോള്‍ 
കിട്ടി ഒരു കബന്ധം
തെല്ലു ദൂരെ ഒരു ശിരസ്സ്‌
സ്വപ്നക്കിടാവിന്
വാങ്ങി നല്‍കിയ 
പാവക്കുട്ടി..


6.എന്നാലും 

ജീവിചിരിക്കുന്നവരെക്കാള്‍ 
മരിച്ചു പോയവര്‍ തന്നെയാണ് 
ബാധ്യതകള്‍ ...
ബോധത്തിലും അബോധത്തിലും 
ഉപബോധത്തിലും 
അസമയത്ത് കയറിവന്നു 
മനസ്സിന് കൊള്ളി വച്ചു
ഓടിപ്പോകുന്നവര്‍...

7.
ഞാന്‍

എന്റെ കാട്
വെട്ടാന്‍ പോകുകയാണ്


അവശേഷിക്കുന്ന മൂളലുകളെ
നിഴല്‍ക്കൂട്ടിലെ മുരള്‍ച്ചകളെ 
പുലപ്പടര്‍പ്പുകളിലെ
മഞ്ഞു നനയുന്ന സീല്‍ക്കാരങ്ങളെ 
ഒഴിഞ്ഞു പോ..


ഏകാന്തത നീറുന്ന നിലാവില്‍
ഇതള്‍ പൊഴിച്ചകലുന്ന
ഇണപ്പൂക്കളെ
ഒളിക്കുവാന്‍ മാത്രം പഠിപ്പിച്ച 
പൊരി വെയിലുകളെ 
ഉന്മാദത്തിന്റെ മയിലാട്ടങ്ങളെ


വീണ്ടെടുപ്പില്ലാതെ ഒടുങ്ങിപ്പോയ
കലപിലയുടെ ചേക്കക്കിളികളെ 
കലങ്ങാത്ത കണ്ണീരുകൊണ്ട്
ചിരിച്ചു കാണിച്ച കാട്ടൊഴുക്കുകളെ
ഒഴിഞ്ഞു പോ

ഞാനെന്റെ കാട് വെട്ടാന്‍ പോകുകയാണ്

ചിറകു കരിഞ്ഞുപോയ 
ശലഭങ്ങള്‍ മരണം കാത്തു കിടക്കുന്ന 
മരുഭൂമിയില്‍ ഞാനോരുക്കിയിട്ടുണ്ട് 
എന്റെ കാടിന് ഒരു ശ്മശാനം


8.മറൈന്‍ ഡ്രൈവ്

അഡ്മിറ്റ്‌ ചെയ്യപ്പെട്ടത്
അഞ്ചുപേരാണത്രേ 
അവരുടെ രക്തം എടുക്കണം 
പറ്റിയാല്‍ ഹൃദയം തന്നെ 
മാറ്റി വച്ച് കൊടുക്കണം


പക്ഷെ അവരെ 
കാണാന്‍ എത്തിയവര്‍ 
അയ്യായിരം പേര്‍ 
പടമെടുക്കാന്‍ വന്നവര്‍ 
പതിനായിരം പേര്‍ 
പതിവ് സീരിയലുകള്‍ വിട്ടു 
ടി വി യില്‍ 
കണ്ണും നട്ടിരുന്നവര്‍ 
ലക്ഷം പേര്‍...


കൂട്ടിരുപ്പുകാര്‍ക്കിടയില്‍ 
ആരാണ് രോഗിയെന്നറിയാതെ 
ആശുപത്രിക്കാര്‍ കുടുങ്ങി ..


9.അന്തപ്പുരം 

പ്രിയ ഷാജഹാന്‍


ഞാന്‍ മരിച്ചിട്ട് 
താങ്കള്‍ താജ് മഹല്‍ 
പണിയുമായിരിക്കും ,
പക്ഷെ 
ഇപ്പോള്‍ താങ്കള്‍ 
ഒരു പുല്‍ക്കുടില്‍ പണിഞ്ഞെങ്കില്‍ .?


സ്വന്തം മുംതാസ്

10. പ്രണയം 

പെരുമഴ നനഞ്ഞു 
കൊത്തിപ്പറിച്ചു
വേരോടെ ഒഴുക്കി വിടുന്നു


പണ്ടൊരു വേനലില്‍
നട്ടുകിളിര്‍പ്പിച്ച 
കിനാമരം


  • Varikkuzhi Soman likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users