Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

Seethabhiramam - Hariprasad

Seethabhiramam Hariprasad Kavitha Poem Malayalam

  • Please log in to reply
3 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 05:15 PM

സീതാഭിരാമം 
രചന: ഹരിപ്രസാദ് , ഗായിക : സുജശ്രീ 


 

വനശാന്തിയിൽ, സൗമ്യ വനപർണ്ണശാലയിൽ-
കളിച്ചും,ചിരിച്ചും, കിതക്കും കുരുന്നുകൾ.
ഹേ, രാമചന്ദ്രനിൻ രേതസ്സിനാസൂര്യ-
വംശ ഭണ്ഡാരത്തിൽ ഭിക്ഷയില്ലെ ?
ഈ ലോലപാദങ്ങളാലോലമായ്- പിച്ച വെയ്ക്കേണ്ട രാജാങ്കണങ്ങൾ.
ഞാൻ പണ്ടുപണ്ടെ വെടിഞ്ഞില്ലെ,രാമ-
നിന്നാരണ്യകാണ്ഡം രചിക്കാൻ.
വാടാത്ത വരണമാല്യപ്പൂക്കളോർമ്മതൻ- കാഴ്ച്ചയിൽ കുത്തി നോവുന്നു.
വിരൽതൊടാൻ മോഹിച്ച നിൻ രാഗവീണയേ-
മിഴിയുഴിഞ്ഞശ്രു തൂകുന്നു.

മരവുരിയുടുത്തൊരു മടിത്തട്ടിലായിരുന്നെൻ- സരയുവും, മിഥിലയും,നിന്റെ രാജഹർഷങ്ങളും.
രാമനെന്നേക,മോഹച്ചില്ലയിൽ കൂടുകൂട്ടിത്തപം-
ചെയ്ത വിഹഗക്കിനാവു ഞാൻ.
കൗമുദികൾ വിടരുന്ന യാമിനികളിൽ, നമ്മൾ- ഉരഗങ്ങളായ് പിണഞ്ഞിഴയും വനങ്ങളിൽ.
മറുജന്മമൊരു മഴച്ചാറ്റിലൂടിറ്റുവീണി,ളവെയിൽ- കാലത്ത് മുത്തായ് തിളങ്ങണം.

ഏകാന്തമായൊരു മലർവാടിയിൽ, പൂക്കൾ-
തിങ്ങുന്നശോകത്തണൽ മേടയിൽ.
നീതന്ന മുദ്രാംഗുലീയ രത്നങ്ങളിൽ നിൻ മുഖം-
നോക്കി,യാമങ്ങൾ മറന്നു ഞാൻ.
നോവിന്റെ തീമഴകളെല്ലാം നനഞ്ഞുനിൻ-
നീർമിഴിയിൽ ചുംബിച്ചിതല്ലേ ? അന്തഃപ്പുരത്തിന്റെ അന്തരാളങ്ങളിൽ-
അംഗരാഗം നനഞ്ഞില്ലെ?
രാമ, നിന്നസ്ഥിമാംസങ്ങളും, മജ്ജയും-
ഉദരം കടംകൊണ്ട സീമന്തയാണു ഞാൻ.
പൊന്നിൻ കിരീടവും, ചെങ്കോലുമില്ലാത്ത-
കാട്ടിലെ രാമന്റെ വൈദേഹിയാണു ഞാൻ.

രാജസൂയങ്ങൾ കഴിഞ്ഞു,ദിഗ് വിജയത്തി-
നശ്വമേധം തുടങ്ങുമ്പോൾ,
‘ശ്രീരാമ ജയമെന്നു’ കേൾക്കാൻ സ്വയം തോറ്റ-
സീതയേയും നീ ജയിച്ചൊ..? ഇരുമുല ചുരത്തും മുലപ്പാലിൽ നിന്നോർമ്മ-
ഉപ്പായ് കലങ്ങുന്നു രാമ.
ഒരു കഥച്ചിപ്പിയിൽ മുത്താക്കി നിന്നെയീ-
ശലഭ ബാല്യങ്ങൾക്ക് നല്കേ.
ഈ പഞ്ചവടിയിലേ ശൂന്യഗർത്തങ്ങളിൽ-
സ്മൃതി കടലെടുക്കുന്നു രാമ. വെറും, പെണ്ണായിരുന്നുവോ രാമ, നിനക്കു- ഞാനുണ്ണാനുറങ്ങാനുണർത്തു പാട്ടാകുവാൻ.


  • VIjayeTTan and Malabar SultaN like this

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 05:15 PM


  • Malabar SultaN likes this

#3 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 August 2015 - 02:37 PM

mallu bro :thanks:


  • PaTTaaLam PuRushU likes this

#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 August 2015 - 11:35 AM

mallu bro :thanks:

thanks for the support







Also tagged with one or more of these keywords: Seethabhiramam, Hariprasad, Kavitha, Poem, Malayalam

0 user(s) are reading this topic

0 members, 0 guests, 0 anonymous users