Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

ഇൻക്രഡബിൾ ഇംഗ്ളണ്ട്


  • Please log in to reply
2 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,083 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:42 PM

ഇൻക്രഡബിൾ ഇംഗ്ളണ്ട് 


14383671261.jpg

ബർമിംഗ്ഹാം : ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ  ലോഡ്സിലേറ്റ വമ്പൻ തോൽവിക്ക് മൂന്നാം ടെസ്റ്റിൽ എഡ്ജ് ബാഡ്റ്റണിൽ ഇംഗ്ളണ്ട് പകരം വീട്ടി.
മൂന്നാം ടെസ്റ്റ്  അവസാനിക്കാൻ രണ്ട് ദിവസം കൂടി ബാക്കി നിൽക്കേ എട്ട് വിക്കറ്റിനാണ് ആസ്ട്രേലിയയെ ഇംഗ്ളണ്ട് തകർത്തത്.
ആസ്ട്രേലിയ ഉയർത്തിയ 122 റണ്ണിന്റെ വിജയ ലക്ഷ്യം ഇംഗ്ളണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ  മറികടക്കുകയായിരുന്നു. രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ ഇംഗ്ളീഷ് പേസർ സ്റ്റീഫൻ ഫിന്നാണ് കളിയിലെ കേമൻ.

168 ന് ഏഴ് എന്ന നിലയിൽ  മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയ  265 റണ്ണിന് ആൾ ഔട്ടാവുകയായിരുന്നു. വാലറ്റത്ത് ഫിലിപ്പ് നെവിലും (59) മിച്ചൽ സ്റ്റാർക്കും (58) നടത്തിയ ചെറുത്തു നിൽപാണ് ആസ്ട്രേലിയയെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.  ആറ് വിക്കറ്റുമായി കളം നിറഞ്ഞ സ്റ്റീഫൻ ഫിനാണ് രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയയുടെ അന്തകനായത്. നെവിലിന്റെ വിക്കറ്റാണ് ആസ്ട്രേലിയയ്ക്ക് ഇന്നലെ ആദ്യം നഷ്ടമായത്. ഫിന്നിന്റെ  പന്തിൽ ബട്ലറാണ് ക്യാച്ചെടുത്തത്. 147 പന്ത് നേരിട്ട് 7 ഫോർ ഉൾപ്പെടെയാണ് നെവിൽ 59 റണ്ണെടുത്തത്.  പിന്നീടെത്തിയ ഹേസൽവുഡിനെ സ്റ്റോക്ക്  റൂട്ടിന്റെ  കൈയിൽ എത്തിച്ചു.  108 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെ 58 റണ്ണടിച്ച സ്റ്റാർക്കിനെ മോയിൻ അലി  പകരക്കാരൻ ഫീൽഡർ പോയിസഡന്റെ കൈയിൽ എത്തിച്ചതോടെ ആസ്ട്രേലിയൻ ഇന്നിംഗ്സിന് അവസാനമാകുകയായിരുന്നു. നാഥാൻ ലിയോൺ 12 റണ്ണുമായി പുറത്താകാതെ നിന്നു.
ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ളണ്ടിന്  തുടക്കത്തിൽതന്നെ ക്യാപ്ടൻ കുക്കിനെ (7) നഷ്ടമായി കുക്കിനെ സ്റ്റാർക്ക് ക്ളീൻ ബൾഡാക്കുകയായിരുന്നു. ടീം സ്കോർ 51 ൽ  എത്തിയപ്പോൾ ആദം ലിത്തിനെയും (12) അവർക്ക് നഷ്ടമായി. 

ഹേസൽവുഡ് ലിത്തിനെ എൽബിയിൽ കുരുക്കുകയായിരുന്നു. എന്നാൽ  പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഇയാൻ ബെല്ലും (65) ജോറൂട്ടും  കൂടി ഇംഗ്ളണ്ടിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു. 90 പന്ത് നേരിട്ട് 10 ഫോറുൾപ്പെടെയാണ് ബെൽ 65 റൺ നേടിയത്. റൂട്ടിന്റെ 38 റണ്ണിന്റെ ഇന്നിംഗ്സ് 63 പന്ത് നേരിട്ട് 6 ഫോറിന്റെയും 1 സിക്സിന്റെയും അകമ്പടിയോടെയായിരുന്നു.
നാലാം ടെസ്റ്റ് ആഗസ്റ്റ് 6 മുതൽ ട്രെൻഡ് ബ്രിഡ്ജിൽ  നടക്കും. ആദ്യ ടെസ്റ്റ് ഇംഗ്ളണ്ട് 169 ന് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ  ആസ്ട്രേലിയ 405 റണ്ണിന്റെ ജയം നേടിയിരുന്നു.


  • Malabar SultaN likes this

#2 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 August 2015 - 02:53 PM

:thanks:bro


  • PaTTaaLam PuRushU likes this

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 August 2015 - 10:05 PM

thnks for sharing


  • PaTTaaLam PuRushU likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users