Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

Today's Important Online News (01-08-15)

Today Important Online News epaper punchapaadam

  • Please log in to reply
14 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:16 PM

ആഭ്യന്തര മന്ത്രിക്കെതിരെ മന്ത്രിമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി 


14384061531chenni.jpg

തിരുവനന്തപുരം: തങ്ങളുടെ വകുപ്പിൽ കൈകടത്തുന്നു എന്നാരോപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഘടകകക്ഷി മന്ത്രിമാർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി. മുസ്ളീം ലീഗിന്റെ പ്രതിനിധിയും പൊതുമരാമത്ത് മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞ്, കേരളാ കോൺഗ്രസ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എന്നിവരാണ് പരാതി നൽകിയത്. കടലുണ്ടിയിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട വിജലൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് ചീഫ് എ‌ഞ്ചിനിയർമാരെ സസ്പെൻഡ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതാണ് മന്ത്രിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. 

എഞ്ചിനിയർമാരെ സസ്പെൻഡ് ചെയ്യുന്നതിന് മുന്പ് ആഭ്യന്തര വകുപ്പ് തങ്ങളോട് ആലോചിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. ഏകപക്ഷീയമായ നിലപാടുകളാണ് ആഭ്യന്തര വകുപ്പിന്റേത്. സൂപ്പർ മുഖ്യമന്ത്രി ചമയുകയാണ് ചെന്നിത്തല ചെയ്യുന്നത്. പല കാര്യങ്ങളിലും വകുപ്പ് മന്ത്രിമാരെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാക്കുകയാണെന്നും പരാതിയിൽ പറയുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ കൈ കടത്തുന്നത് ഉചിതമായ രീതിയല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വേണ്ടി മറ്ര് വകുപ്പുകളെ ബലിയാടാക്കുകയാണെന്ന സംശയവും മന്ത്രിമാർ ഉയർത്തിയിട്ടുണ്ട്. രമേശ്  ചെന്നിത്തലയോട് സംസാരിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് സൂചന.

ഐസിസ് ഭീകരതയും തീവ്രവാദവും ചർച്ച ചെയ്യാനുള്ള യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയിരിക്കുകയാണ് രമേശ്. തിരിച്ചു വന്നാലുടൻ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.



#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:17 PM

ഡെ.സ്പീക്കർ സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷ: ടി.ജെ.ചന്ദ്രചൂഡൻ 


14384210321341_11tj.jpg

കൊച്ചി: ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ.എസ്.പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ പറഞ്ഞു. ഡെ.സ്പീക്കർ സ്ഥാനത്തെ ഗൗരവമായാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കാൻ ആർ.എസ്.പിക്ക് അർഹതയുണ്ടെന്നും ചന്ദ്രചൂഡൻ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ,അസീ



#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:18 PM

ഇന്ത്യ എ ടീമിൽ സഞ്ജുവും, ഉന്മുക്ത് നയിക്കും 


14384132875795_11sanju.jpg

ചെന്നൈ: ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകൾക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഡൽഹിയുടെ യുവ ബാറ്റ്‌സ്‌മാൻ ഉന്മുക്ത് ചന്ദ് നയിക്കും. കർണാടക താരമായ കരുൺ നായരാണ് വൈസ് ക്യാപ്ടൻ. മലയാളി താരമായ സഞ്ജു സാംസണിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 5ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആഗസ്റ്റ് 14നാണ് ഫൈനൽ.

അതേസമയം, ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ട് ടെസ്‌റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ അന്പാട്ടി റായിഡു നയിക്കും. ആഗസ്റ്റ് 18ന് വയനാട്ടിലാണ് മത്സരങ്ങൾ നടക്കുക.

ഏകദിന ടീം: ഉന്മുക്ത് ചന്ദ്, കരുൺ നായർ, മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, പർവേസ് റസൂൽ, ധവാൽ കുൽക്കർമി, സന്ദീപ് ശർമ, രുഷ് കലാരിയ, മൻദീപ് സിംഗ്, ഗുർകീരത് സിംഗ് മൻ, റിഷി ദിവാൻ.

ടെസ്റ്റ് ടീം: അന്പാട്ടി റായിഡു, കരുൺ നായർ, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയിൻസ്, ശ്രേയസ് അയ്യർ, ബാബ അപരാതിജ്, വിജയ് ശങ്കർ, ജയന്ത് യാദവ്, അക്സർ പട്ടേൽ, കാൺ ശർമ, അഭിമന്യു മിഥുൻ, ശ്രദുൽ താക്കൂർ, ഈശ്വർ പാണ്ഡേ, ഷെൽഡൻ ജാക്സൺ, ജീവൻജിത് സിംഗ്.



#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:19 PM

തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ലത്തീൻ സഭ 


14384219031vizhinjam.jpg

തിരുവനന്തപുരം: നിർദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ കത്തോലിക്കാ സഭ രംഗത്ത്. തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ലത്തീൻ സഭ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിനായി സ്ഥലമേറ്റെടുക്കുന്പോഴുള്ള പുനരധിവാസ പാക്കേജിൽ ഇപ്പോഴും വ്യക്തതയില്ല. പദ്ധതി ഈ നിലയിൽ മുന്നോട്ട് പോയാൽ എന്തു വില കൊടുത്തും തടയുമെന്നും സൂസപാക്യം നാളെ പള്ളികളിൽ വായിക്കാൻ തയ്യാറാക്കിയ ഇടയലേഖനത്തിൽ വ്യക്തമാക്കി. 
പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയതു വസ്തുകൾ മറച്ചുവച്ചാണ്. തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി വരുന്നതോടെ 32 തീരദേശ ഗ്രാമങ്ങളിലായി അരലക്ഷത്തോളം പേർക്ക് ഭൂമി നഷ്ടമാവും. ഇതിന് മതിയായ പരിഹാരം കണ്ടിട്ടില്ലെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.



#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:20 PM

നെടുന്പാശേരി വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ തോക്ക് കണ്ടെത്തി 


14384124478120_11gun.jpgകൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിലെ ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിൽ തോക്ക് കണ്ടെത്തി. ലൈസൻസ് ആവശ്യമില്ലാത്ത പിസ്റ്റളാണ് കണ്ടെത്തിയത്. ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തോക്ക് കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി തോക്ക് കസ്റ്റഡിയിൽ എടുത്തു.



#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:21 PM

സപ്ളൈക്കോയിൽ 30,000 ടൺ അരി സ്റ്റോക്കുണ്ട്: മന്ത്രി അനൂപ് ജേക്കബ് 


14384114936077_11anoop.jpg

കൊച്ചി: സംസ്ഥാനത്ത് അരിവില വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സപ്ളൈക്കോയിൽ 30,000 ടൺ അരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓണക്കാലം കണക്കിലെടുത്ത് കൂടുതൽ ഉൽപന്നങ്ങൾ ലഭ്യമാക്കും. അരിവില വർദ്ധിക്കാൻ സർക്കാർ അനുവദിക്കില്ല. ഓണത്തിന് വിപണയിൽ ഇടപെടാൻ 60 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അരിമിൽ ഉടമകൾക്ക് സപ്ളൈക്കോ കുടിശികയൊന്നും തന്നെ നൽകാനില്ല. അരി തരില്ലെന്ന മില്ലുടമകളുടെ വാദം ശരിയല്ല. മില്ലുടമകളുടെ ഔദാര്യത്തിലല്ല സപ്ളൈക്കോ പ്രവർത്തിക്കുന്നത്. അരി നൽകിയില്ലെങ്കിൽ സപ്ളൈക്കോ ബദൽ മാർഗങ്ങൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രയിൽ നിന്നുള്ള ജയ അരിയാണ് നൽകില്ലെന്ന് മില്ലുടമകൾ പറയുന്നത്. കൺസ്യൂമർ ഫെഡ് കുടിശിക വരുത്തിയതിന് മറ്ര് സർക്കാർ ഏജൻസികൾക്ക് അരി നൽകില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സർക്കാരിന്റെ ഓണം ഫെയറുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സപ്ളൈക്കോയും മറ്റും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.



#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:22 PM

ബീഫ് കിട്ടാനില്ല,​ കോഴിക്ക് കൊള്ളവില 
Posted on: Saturday, 01 August 2015 

14384098701beef.jpg

കൊച്ചി: സംസ്ഥാനത് മാട്ടിറച്ചി ക്ഷാമം രൂക്ഷമായതോടെ കോഴിക്ക് വില വർദ്ധിപ്പിച്ച് കൊള്ളലാഭം കൊയ്യുന്നു. തമിഴ്‌നാട്ടിലെ ഇറച്ചി വ്യാപാരികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും രണ്ട് ദിവസം സമരം പ്രഖ്യാപിച്ചിരുന്നു. കാലി വരവ് നിലച്ചതോടെ  ബീഫ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഹോട്ടലുകളിൽ പാകം ചെയ്ത ഇറച്ചിയും കിട്ടാനില്ല. ഈ തക്കം നോക്കി കോഴി വില തോന്നിയപോലെ വർദ്ധിപ്പിക്കുകയാണ്.

ജീവനുള്ള ഇറച്ചിക്കോഴിക്ക് കഴിഞ്ഞ ദിവസങ്ങളിൽ കിലോ 140 രൂപയായിരുന്നു വില. എന്നാൽ രണ്ട് ദിവസമായി മാർക്കറ്റിൽ കൃത്രിമ വിലക്കയറ്റം തുടങ്ങിയിട്ട്. ഒറ്റയടിക്ക് അറുപതോളം രൂപയാണ് വർദ്ധിപ്പിച്ചത്. കിലോയ്ക്ക് ചിലയിടങ്ങളിൽ 200 രൂപയിലും അധികം  ഈടാക്കുന്നുണ്ട്.
മാട്ടിറച്ചി പോലെതന്നെ തമിഴ്‌നാട്ടിൽ നിന്നാണ് ഇറച്ചിക്കോഴി കേരളത്തിൽ എത്തുന്നത്. അവിടുത്തെ ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റിയാണ്  വില നിശ്ചയിക്കുന്നത്. 

മഹാരാഷ്ട്രയടക്കം പല സംസ്ഥാനങ്ങളിലും മാട്ടിറച്ചി നിരോധിച്ചതിനാൽ കോഴിക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്. ഇതാണ് വിലവർദ്ധനവിന് കാരണമായി കച്ചവടക്കാർ പറുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കയറ്റിവിടുന്ന കോഴിലോഡ് എണ്ണം കുറഞ്ഞതാണ് വിലകൂടാൻ കാരണം.
തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി ഉടമകൾ ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. ഇതോടെ സംസ്ഥാനത്ത് കോഴി ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത. മഴമാറിയതോടെ വിവാഹ സീസൺ ആരംഭിക്കുന്നത് മുൻകൂട്ടി കണ്ട് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുണ്ട്.

പച്ചക്കറി, പലവ്യഞ്ജനം, വെളിച്ചെണ്ണ തുടങ്ങിയവയ്ക്കൊപ്പം ഇറച്ചിവിലകൂടി വർദ്ധിച്ചതോടെ ജനങ്ങളുടെ നടുവൊടിയുമെന്ന് ഉറപ്പായിട്ടുണ്ട്. പച്ചക്കറിക്ക് വൻ വിലവർദ്ധനയാണ്. ബീൻസ് കിലോ 50 ൽ നിന്ന് 70 ആയി. ക്വാളിഫ്‌ളവർ 60 ആയി. തക്കാളി വില ഇരട്ടിയായി. കിലോക്ക് 15 രൂപയായിരുന്നത്  30 ആയിട്ടുണ്ട്. എറണാകുളം മാർക്കറ്റിൽ ചന്തനടക്കുന്ന തിങ്കൾ, വെള്ളി ദിവസങ്ങളിൽ 20 ലോറി പച്ചക്കറി വരെ വന്നത് 15 ലോറിയായി കുറഞ്ഞിട്ടുണ്ട്.



#8 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:24 PM

പതിനെട്ടുകാരിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ 


14384064941rape.jpg

കുന്നംകുളം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ വച്ച് പതിനെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടറെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റിലാണ് പീഡന ശ്രമം നടന്നത്.  തിരുവനന്തപുരം കാഞ്ഞിരംകുളം  ചെമ്പകവില്ല  തെക്കേരി വീട്ടിൽ  സുനിൽ കുമാർ (38) ആണ് അറസ്റ്റിലായത്.

ഇന്നു പുലർച്ചെ കോഴിക്കോട് നിന്നു പുറപ്പെട്ട ബസിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്  മാതാപിതാക്കൾക്കൊപ്പം പുറപ്പെട്ടതായിരുന്നു പെൺകുട്ടി. ബസ്  എടപ്പാൾ നടുവട്ടം ഭാഗത്ത്  എത്തിയപ്പോഴാണ്  കണ്ടക്ടർ പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങിയത്.  സ്പർശനം  പരിധിവിട്ട് ശരീരത്തിലേക്ക് അമർന്നപ്പോൾ പെൺകുട്ടി പിതാവിനോട് കാര്യം പറഞ്ഞു. പിതാവ് ഉടൻതന്നെ മറ്റു യാത്രക്കാരെ വിവരം ധരിപ്പിക്കുകയും ക്ഷോഭിക്കുകയും ചെയ്തു. അതോടെ യാത്രക്കാർ  കണ്ടക്ടർക്കെതിരെ തിരിഞ്ഞു.ബസ് നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടറും ഡ്രൈവറും തയ്യാറായില്ല. മറ്റെങ്ങും നിറുത്താതെ ബസ് കുന്നംകുളത്ത് എത്തിച്ചു. അവിടെ ഇറങ്ങിയ കുടുംബം നേരെ പൊലീസ്  സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു.  

വിവരം അറിഞ്ഞ സർക്കിൾ ഇൻസ്പെക്ടർ ഉടൻതന്നെ കണ്ടക്ടറെ കസ്റ്റഡിയിലെടുക്കാൻ നിർദേശം കൊടുത്തു. ബസിനു പിന്നാലെ പൊലീസ് പാഞ്ഞു. ബസ് നേരെ ഗുരുവായൂർ ഡിപ്പോയിൽ കൊണ്ടു കയറ്റി. കണ്ടക്ടർ  ഇറങ്ങി ഓടി ഡിപ്പോയിൽ കയറി. താൻ കോൺഗ്രസ് സംഘടനയിലെ നേതാവാണെന്ന് പറഞ്ഞതോടെ ഡിപ്പോയിലെ ജീവനക്കാർ കണ്ടക്ടറെ ഒളിപ്പിക്കാനും രക്ഷിക്കാനും രംഗത്തുവന്നു. ജീവനക്കാരുടെ എതിർപ്പ് മറികടന്നാണ് പൊലീസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. പൊലീസിനോട് സുനിൽകുമാർ തട്ടിക്കയറുകയും ചെയ്തു.താൻ കെ.എസ്. ആർ. ടി. സിയിലെ കോൺഗ്രസ് സംഘടനയുടെ നേതാവാണെന്നും  തന്നെ തൊട്ടാൽ വിവരം അറിയുമെന്നും പൊലീസിനെ വിരട്ടി. എന്നിട്ടും  പൊലീസ് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ താൻ തിരുവനന്തപുരത്തെ എ ഗ്രൂപ്പിന്റെ ശക്തനായ നേതാവിന്റെ അടുത്ത ആളാണെന്നും കളിക്കരുതെന്നുമായി അടുത്ത വാദം. അതിനൊന്നും ചെവികൊടുക്കാതെ ബലം പ്രയോഗിച്ച്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.



#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:25 PM

സ്മൃതി ഇറാനി 'തറ തുടച്ചിരുന്നു' കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദമായി 


14384049905622_11irani.jpg

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അപമാനിക്കുന്ന തരത്തിൽ കോൺഗ്രസ് നേതാവ് ഗുരുദാസ് കാമത് നടത്തിയ പരാമർശം വിവാദമായി. സ്മൃതി ഇറാനി മുന്പ് തറ തുടച്ചിരുന്നവളാണെന്നാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പ് കാന്പയിനിനിടെ കാമത് പറഞ്ഞത്.

''സ്മൃതിയുടെ കുടുംബത്തിന്റെ ധനസ്ഥിതി വളരെ മോശമായിരുന്നു. അവ‌ർ വെർസോവയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. വെറും പത്താം ക്ലാസ് ജയിക്കുക മാത്രം ചെയ്തിരുന്നതിനാൽ അവർ തറ തുടയ്ക്കുകയാണ് ചെയ്തിരുന്നത്.'' എന്നായിരുന്നു കാമതിന്റെ വാക്കുകൾ.

കാമതിനെതിരെ ബി.ജെ.പി രംഗത്തെത്തി. കാമതിനെതിരെയും പലരും രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി പറഞ്ഞു. നിങ്ങൾക്ക് സ്മൃതിയുടെ ജോലിയേയോ അവരുടെ യോഗ്യതയേയോ പറ്റി പരാമർശിക്കാം,​ എന്നാൽ മുന്പ് അവർ വീട്ടുപണി ചെയ്തിരുന്നെന്നും ഇപ്പോൾ മന്ത്രിയായി ജോലി ചെയ്യുകയാണെന്നും പറയുന്നത് തെറ്റാണ്. ഇതേ പോലെ സ്ത്രീകളെ അപമാനിക്കാൻ പാടില്ല എന്നും തെലുങ്കാന രാഷ്ട്ര സമിതി അംഗം കെ.കവിത പറഞ്ഞു.

ട്വിറ്ററിലൂടെ സ്മൃതി ഇറാനിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ഗുരുദാസ് കമത് സ്മൃതി ഇറാനിയെപ്പറ്റി നടത്തിയ പരാമർശത്തെപ്പറ്റി കേട്ടപ്പോൾ വിഷമം തോന്നിയെന്നും രാഷ്ട്രീയം ഇത്രയും അധപ്പതിച്ചോ എന്നും ബി.ജെ.പിയുടെ സാംബിത് പത്ര ട്വിറ്ററിലൂടെ ചോദിച്ചു.



#10 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:25 PM

ഇന്ത്യയിലെ അപ്രധാന തുറമുഖങ്ങൾക്ക് പ്രതിരോധ ശേഷിയില്ലെന്ന് പാർലമെന്ററി സമിതി 
Posted on: Saturday, 01 August 2015 

14384044332714_11port.jpg

ന്യൂഡൽഹി: രാജ്യത്തെ അത്ര പ്രധാനമല്ലാത്ത തുറമുഖങ്ങളിൽ 37 ശതമാനവും പ്രതിരോധ ശേഷിയില്ലാത്തതാണെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. ഇവിടങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായാൽ പ്രതിരോധിക്കാൻ കഴിയില്ലെന്നും രഹസ്യാന്വേഷണ ഏജൻസി തയ്യാറാക്കിയ നൽകിയ റിപ്പോർട്ടിൽ സമിതി പറയുന്നു. റിപ്പോർട്ട് വെള്ളിയാഴ്ച പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെ തുറമുഖങ്ങളാണ് ഏറ്റവും മോശം അവസ്ഥയിലുള്ളത്. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ഒരു മുന്നറിയിപ്പാണെന്നും ഇത് കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണണമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

203 അപ്രധാന തുറമുഖങ്ങളാണ് രാജ്യത്തിലുള്ളത്. ഇതിൽ 45 എണ്ണം പ്രവർത്തിക്കാതെ കിടക്കുന്നു. എഴുപത്തിയഞ്ചോളം തുറമുഖങ്ങളിൽ പേരിനു പോലും സുരക്ഷാ സന്നാഹങ്ങളില്ല. പ്രവ‌ർത്തിക്കാതെ കിടക്കുന്ന തുറമുഖങ്ങൾ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകൾ അടുപ്പിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2008ൽ മുംബയിലുണ്ടായ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ കടൽ മാർഗം ബോട്ടിലാണ് എത്തിയതെന്ന വസ്തുത നിലനിൽക്കെയാണ് സമിതിയുടെ പുതിയ വെളിപ്പെടുത്തൽ.

തുറമുഖങ്ങളിൽ എക്സറേ സ്കാനറുകൾ അടക്കമുള്ള ഉപകരണങ്ങൾ ഒന്നും തന്നെയില്ല. ഇവിടങ്ങളിൽ വന്നു പോകുന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വയ്ക്കുന്നില്ല. ഇതെല്ലാം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് സമിതി പറയുന്നു. 

തീരസുരക്ഷ ഉറപ്പു വരുത്താൻ ഈ മേഖലയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു. സി.സി.ടി.വി കാമറകൾ, ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനം, എക്സറേ സ്കാനറുകൾ, നിരീക്ഷണ ടവറുകൾ, പട്രോളിംഗ് തുടങ്ങിയവ വേണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.



#11 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:26 PM

'പ്രേമം' അന്വേഷണത്തിൽ തൃപ്തൻ: അൻവർ റഷീദ് 

 

തിരുവനന്തപുരം:  "പ്രേമം" സിനിമ ചോർത്തിയതിന്റെ  അന്വേഷണത്തിൽ താൻ പൂർണതൃപ്തനാണെന്ന് നിർമ്മാതാവ് അൻവർറഷീദ് പറഞ്ഞു. ശരിയായ ദിശയിലാണ്  അന്വേഷണം. സെൻസർ ബോർഡിൽ നിന്ന് ചിത്രംചോർത്തിയവരുടെയും കൈമാ​റ്റം ചെയ്തവരുടെയും അറസ്​റ്റ്  അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്​റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൻവർ റഷീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആന്റി പൈറസി സെൽ അന്വേഷണസംഘത്തിന്   മൊഴി നൽകാനെത്തിയതായിരുന്നു അദ്ദേഹം.



#12 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:27 PM

പാചകവാതക വില 23.50 കുറച്ചു 
 

1438362366gas.jpg

ന്യൂഡൽഹി: സബ്സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന് 23.50 കുറച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്(14.2 കിലോ) ‌നിലവിൽ ഡൽഹിയിൽ 608 രൂപയാണ് നിരക്ക്. ഇത് ശനിയാഴ്ച മുതൽ 585 രൂപയായി കുറയും. പാചകവാതക വില ജൂലായ് 1ന് 18 രൂപ കുറച്ചിരുന്നു.



#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:28 PM

പെട്രോൾ,​ ഡീസൽ വില കുറച്ചു 


1438361506petrol.jpg

ന്യൂഡൽഹി: പെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു. പുതുക്കിയ വില വെള്ളിയാഴ്ച അർദ്ധരാതി നിലവിൽ വരും. വെള്ളിയാഴ്ച ചേർന്ന എണ്ണക്കന്പനികളുടെ അവലോകന യോഗമാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് എണ്ണക്കന്പനികൾ ഇന്ധന വില കുറച്ചത്. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിയുകയാണ്. അതേസമയം,​ പെട്രോൾ, ഡീസൽ വിലയിൽ നാല് രൂപ വീതം കുറവുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.



#14 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:28 PM

രാജ്യത്ത് മൂന്ന് വർഷത്തിനിടെ 25000 സ്ത്രീധന മരണങ്ങൾ 


1438359959maneka.jpg

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 24,​771 സ്ത്രീധന പീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീധന പീഡന മരണങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ഇവിടെ 7,​048 പേർ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട്.  ഐ.പി.സി304ബി(സ്ത്രീധന പീഡനത്തെ തുടർന്ന് മരണം)​ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ കണക്ക്​ വനിതാ-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് ലോക്സഭയിൽ വ്യക്തമാക്കിയത്. 2012,​ 2013,​ 2014ലെ കണക്കാണ് മന്ത്രി ലോക്സഭയെ അറിയിച്ചത്. 8233, 8083, 8455 പേ‌ർ ഈ കാലയളവിൽ മരണപ്പെട്ടു. ഉത്തർപ്രദേശിനു പിന്നിനായി ബിഹാറും മദ്ധ്യപ്രദേശുമാണ് സ്ത്രീധന പീഡന മരണനിരക്കിൽ മുന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ബിഹാറിൽ 3880ഉം മദ്ധ്യപ്രദേശിൽ 2252 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേസമയം,​ ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ പീഡനം അനുഭവിക്കേണ്ടിവന്നത് 3.48 ലക്ഷം സ്ത്രീകൾക്കാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാളിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്- 61,259. രാജസ്ഥാനും(44,311),​ ആന്ധ്രാ പ്രദേശുമാണ് (34,​835) തൊട്ടു പിന്നിൽ.



#15 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 03:30 PM

ഓണക്കച്ചവടത്തിന് മായംകൊണ്ട് ആറാട്ട് 


14384102671food.jpg

തിരുവനന്തപുരം: ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ വിഷരാസവസ്തുക്കൾ കലർന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കളും വിപണികളിൽ സജീവമാകുന്നു. ഓണക്കച്ചവടം ലാക്കാക്കി അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പലവ്യജ്ഞന സാധനങ്ങളിലും സുഗന്ധദ്രവ്യങ്ങളിലുമാണ്  മായം കൂടുതൽ.  ഓണാഘോഷത്തിന്റെ മറവിൽ മായം വിറ്റ് ലാഭം കൊയ്യാൻ വ്യാപാരികളും ഇടനിലക്കാരും മത്സരിക്കുമ്പോൾ മതിയായ ലബോറട്ടറി സൗകര്യവും ആവശ്യാനുസരണം ജീവനക്കാരും വാഹനങ്ങളുമില്ലാതെ നട്ടം തിരിയുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഉപ്പുമുതൽ കർപ്പൂരം വരെ മായം
വിപണിയിൽ ലഭ്യമാകുന്ന ഉപ്പുമുതൽ കർപ്പൂരം വരെ മുഴുവൻ സാധനങ്ങളും മായം കലർന്നതാണ്.  കറികൾക്ക് രുചി നൽകുന്ന കറിയുപ്പിന്റെ പൗഡറിൽ ഉപ്പുമായി പുലബന്ധമില്ലാത്ത സാധനങ്ങളാണ് കലർത്തുന്നത്. ബ്രാൻഡഡ് കമ്പനികളുടെ പായ്ക്കറ്റിലെത്തുന്ന ഉപ്പുപൊടി വെള്ളത്തിലിട്ടാൽ ലയിച്ചുചേരാത്ത വെള്ളത്തരികൾ പോലുള്ളതും ഉപ്പുരസമില്ലാത്തതുമായ പദാർത്ഥം കാണപ്പെടുന്നുണ്ട്. തൂവെള്ള നിറത്തിലുള്ള ഈവസ്തുവാണ് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഉപ്പിലെ മായം.

മുളക് പൊടി,മല്ലിപ്പൊടി , മഞ്ഞൾപ്പൊടി തുടങ്ങിയവയിൽ നിറത്തിനും മണത്തിനും സുഡാനെന്ന ഡൈയാണ് കലർത്തുന്നത്. മല്ലി, മുളക് പൊടികളിൽ തൂക്കം വർദ്ധിപ്പിക്കുന്നതിന് ഇവയുടെ ഞെട്ടും ചെടികളുടെ തണ്ടും മറ്റും പൊടിച്ചുചേർക്കാറുണ്ട്. ഭക്ഷ്യയോഗ്യമാണെങ്കിലും ഇത് ഗുണനിലവാരം ഇല്ലാതാക്കുന്നു. വെളിച്ചെണ്ണയ്ക്ക് വിപണിയിൽ വില കുറഞ്ഞെങ്കിലും വിലക്കുറവിന്റെ നഷ്ടമൊഴിവാക്കാൻ  പാംകേണർ ഓയിലാണ്  കലർത്തുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണയിൽ 200 മില്ലി വരെ ഇത് കലർത്തിയാൽ ലാബ് പരിശോധനയിൽപോലും കണ്ടെത്താൻ കഴിയില്ല.  200 മില്ലിയിലധികമായാൽ മാത്രമേ പരിശോധനയിൽ കണ്ടെത്താനാകൂ.

പായസത്തിനുപയോഗിക്കുന്ന അടകളിൽ പൂപ്പൽബാധ ഒഴിവാക്കാനും പുഴുക്കളും ചെള്ളുപോലുള്ള കീടങ്ങളും ബാധിക്കാതിരിക്കാനും  രാസപ്രയോഗങ്ങളുണ്ട്. ശർക്കരയ്ക്ക്  നല്ല മഞ്ഞ നിറം കിട്ടാൻ ടാർപാസിനെന്ന രാസപദാർത്ഥം കലർത്തുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഉഴുന്ന്, തുവര, കടല ,പയർ വർഗങ്ങൾ  തുടങ്ങിയവയിൽ  പുഴുക്കളുണ്ടാകാതിരിക്കാനും മാരകമായ രാസപ്രയോഗങ്ങളുണ്ട്. കറിപൗഡറുകളിലാണ് മായം ഏറെയുള്ളത്. മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്നതും ഓണക്കാലത്ത് പ്രിയമേറിയതുമായ പാലിലാണ് അപകടകരമായ വസ്തുക്കളേറെയുള്ളത്. പാല് കേടാകാതിരിക്കാനും  കൊഴുപ്പ് കൂട്ടാനും മാരക രാസപദാർത്ഥങ്ങൾ കലർത്തുന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന പാലിൽ  കേടാകാതിരിക്കാൻ ഫോർമാലിൻ കലർത്തിയതായി  മുമ്പ് കണ്ടെത്തിയിട്ടുണ്ട്. പരിമിതികളിൽ നട്ടംതിരിയുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇതൊന്നും കൃത്യമായി പരിശോധിക്കാനോ കണ്ടെത്താനോ കഴിയുന്നില്ലെന്നാണ് ആക്ഷേപം.


157ഉദ്യോഗസ്ഥർ വേണം, ഉള്ളത്  56 പേർ
ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പാക്കുമെന്ന് സർക്കാർ ഗീർവാണം മുഴക്കുമ്പോൾ കേരളത്തിൽ ആകെയുള്ളത് 56 ഫുഡ് സേഫ്റ്റി ഓഫീസർമാരാണ്. നിയോജക മണ്ഡലത്തിനൊരാൾ എന്ന ക്രമത്തിലാണ് ഇവരുടെ തസ്തിക. ഭക്ഷണ, ഉത്പാദന, വിതരണ  രംഗങ്ങളിൽ പരിശോധന നടത്തുക, പന്ത്രണ്ട് ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക ,പന്ത്രണ്ട് ലക്ഷത്തിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകുക , ഓണം, ക്രിസ്തുമസ്, റംസാൻ പോലുള്ള  വിശേഷ അവസരങ്ങളിൽ ഭക്ഷ്യപരിശോധന, ഭക്ഷ്യവിഷബാധ പോലുള്ള ദുരന്തങ്ങളുണ്ടായാൽ നേരിടാനുള്ള നടപടികൾ തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലയാണ്. ഭക്ഷ്യസുരക്ഷാ ലൈസൻസിനുള്ള  സമയപരിധി സർക്കാർ ആഗസ്റ്റ് മൂന്നു വരെ നീട്ടിയെങ്കിലും മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ്  ലൈസൻസിംഗ് , രജിസ്ട്രേഷൻ ജോലികളെയും തടസപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്വന്തമായി ഓഫീസുകളോ ആവശ്യത്തിന് വാഹനങ്ങളോ ഇല്ല.  ജോലിഭാരത്തിന്റെ  പൊറുതി മുട്ടൽ വേറെ.  എം.എസ്.സി കെമിസ്ട്രി യോഗ്യരായവരിൽനിന്ന്  പി.എസ്.സി നടത്തിയ വിജ്ഞാപനത്തിൽ 16000ത്തോളം പേർ അപേക്ഷ സമർപ്പിച്ചെങ്കിലും എക്സൈസ് ഗാ‌ർഡിന് തുല്യമായ സ്കെയിലിൽഎത്രപേർ ജോലിക്ക് തയ്യാറാകുമെന്നും നിയമനവും പരിശീലനവും  എന്ന്  പൂർത്തിയാകുമെന്നും കണ്ടറിയേണ്ടതുണ്ട്.

മണത്തും രുചിച്ചും കൊറിച്ചും ഭക്ഷ്യസുരക്ഷ
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കീടനാശിനി കലർന്ന പച്ചക്കറികളുൾപ്പെടെ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന്  സർക്കാർ പ്രഖ്യാപിക്കുമ്പോൾ സാമ്പിളുകളുടെ പരിശോധനയ്ക്ക് കാർഷികകോളജുകളുടെ ലാബുകളിൽ  കയറിയിറങ്ങുകയാണ് ഉദ്യോഗസ്ഥർ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ രാസവസ്തുക്കൾ പരിശോധിച്ച് കണ്ടെത്താനുള്ള ഉപകരണങ്ങളോ സംവിധാനങ്ങളോ ഇല്ല. ഇത് മൂലം ചെക്ക് പോസ്റ്റുകളിൽ ശേഖരിക്കുന്ന പച്ചക്കറികളുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് വഴി വെള്ളായണി, മണ്ണുത്തി കാർഷിക കോളജ് ലാബുകളിലെത്തിച്ച് പരിശോധന നടത്തുകയാണ് ഇപ്പോഴത്തെ രീതി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളും ഭക്ഷണ സാധനങ്ങളും കൊണ്ടുവരുന്നവർക്ക് ലൈസൻസ് കർശനമാക്കിയിരിക്കുന്നതിനാൽ കൃത്രിമം കണ്ടെത്തിയാൽ ലൈസൻസിയെ പിടികൂടാനും നടപടിയെടുക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ ആശ്വാസം.  ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഫുഡ് അനലിസ്റ്റിന്റെ സാക്ഷ്യപത്രവും നാഷണൽ അക്രഡിറ്റേഷൻ ബ്യൂറോ ഓഫ് ലബോറട്ടറീസിന്റെ അംഗീകാരമുള്ള ലാബിലെ പരിശോധനാ സർട്ടിഫിക്കറ്റുമാണ് മായം സ്ഥിരീകരിക്കാൻ ആവശ്യം. സ്വന്തമായി അക്രഡിറ്റഡ് ലാബില്ലാത്തത് ഭക്ഷ്യസുരക്ഷാ നടപടികൾക്ക് നിയമ പരിരക്ഷ ലഭ്യമാകുന്നതിന്  തടസം സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള ലാബുകൾക്ക് അക്രഡിറ്റേഷനും അത്യാധുനിക ഉപകരണങ്ങളും ലഭ്യമാക്കാൻ  സർക്കാർ സന്നദ്ധമായാലേ രാസവസ്തുക്കൾക്കും കൃത്രിമങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സാദ്ധ്യമാകൂ.







Also tagged with one or more of these keywords: Today, Important, Online, News, epaper, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users