Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo
- - - - -

വിന്‍ഡോസ് 10: സിംപിള്‍, പവര്‍ഫുള്‍


  • Please log in to reply
33 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:48 PM

വിന്‍ഡോസ് 10: സിംപിള്‍, പവര്‍ഫുള്‍
  
സ്വന്തം ലേഖകന്‍
    |    Jul 31, 2015
16410_715157.jpg വിന്‍ഡോസ് 10ലെ സ്റ്റാര്‍ട്ട് മെനു

വിന്‍ഡോസ് ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 രണ്ടു ദിവസം മുമ്പാണ് അവതരിപ്പിക്കപ്പെട്ടത. ഈ പുത്തന്‍ ഒ.എസിന്റെ കുറ്റങ്ങളും കുറവുകളും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന തിരക്കിലായിരുന്നു ടെക്‌നോളജി രംഗത്തുള്ളവര്‍. വിന്‍ഡോസ് 8 എന്ന പേരില്‍ ഇതിന് മുമ്പിറങ്ങിയ ഒ.എസ് ഉണ്ടാക്കിയ ചീത്തപ്പേരില്‍ നിന്ന് മൈക്രോസോഫ്റ്റിനെ രക്ഷപ്പെടുത്താന്‍ വിന്‍ഡോസ് 10 നാകുമെന്നാണ് ആദ്യവിലയിരുത്തല്‍. വിന്‍ഡോസ് 8 ലുണ്ടായിരുന്ന ന്യൂനതകളും അബദ്ധങ്ങളുമെല്ലാം പരിഹരിച്ച് പുറത്തിറക്കിയ ഒ.എസാണ് വിന്‍ഡോസ് 10 എന്ന കാര്യം വ്യക്തം. അതിലുമുപരിയായി വിന്‍ഡോസ് 10 നെ സ്‌നേഹിക്കാന്‍ അഞ്ചു കാര്യങ്ങള്‍ കൂടിയുണ്ട്. അവ നോക്കാം-

 


  • Sagaav NettooraN likes this

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:48 PM

1. സ്റ്റാര്‍ട്ട് മെനു
കമ്പ്യൂട്ടര്‍ ഓണ്‍ ആയിക്കഴിഞ്ഞാല്‍ കര്‍സര്‍ നേരെ സ്റ്റാര്‍ട്ട് മെനുവിലേക്ക് കൊണ്ടുപോകുക. പതിറ്റാണ്ടുകളായി അതാണ് കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ശീലം. ആ മാമൂലിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു വിന്‍ഡോസ് 8 ന്റെ വരവ്. അതില്‍ സ്റ്റാര്‍ട്ട് മെനു ബട്ടനേ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ തുറന്നാല്‍ തെളിഞ്ഞുവരുക കുറേ ചതുരക്കട്ടകളുളള സ്‌ക്രീനാണ്. അതില്‍ ആവശ്യമുള്ള കട്ടയില്‍ കര്‍സര്‍ കീ അമര്‍ത്തി മുന്നോട്ടുപോകണം. 

കാര്യങ്ങള്‍ എളുപ്പമാക്കാനാണ് വിന്‍ഡോസ് ഇത്തരമൊരു പരിഷ്‌കാരം കൊണ്ടുവന്നതെങ്കിലും ആര്‍ക്കുമത് ഇഷ്ടപ്പെട്ടില്ല. കമ്പ്യൂട്ടറില്‍ സ്റ്റാര്‍ട്ട് മെനു തിരഞ്ഞ് കുറേ പേര്‍ കഷ്ടപ്പെട്ടു. മനസ് അങ്ങനെ കണ്ടീഷന്‍ ചെയ്യപ്പെട്ടതിന്റെ പ്രശ്‌നമാണെന്നും അല്പകാലം കഴിഞ്ഞാല്‍ അതു ശരിയാകുമെന്നും ചിലര്‍ വാദിച്ചെങ്കിലും അതൊന്നും വിമര്‍ശകരെ തൃപ്തിപ്പെടുത്തിയില്ല.

ഇതേത്തുടര്‍ന്ന് വിന്‍ഡോസ് 8 ന്റെ പരിഷ്‌കരിച്ച പതിപ്പായ 8.1 ല്‍ സ്റ്റാര്‍ട്ട്ബട്ടന്‍ തിരിച്ചുകൊണ്ടുവരാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായി. പക്ഷേ അവിടെ ക്ലിക്ക് ചെയ്താല്‍ നേരെ പോകുക മുമ്പുണ്ടായിരുന്ന ചതുരക്കട്ട സ്‌ക്രീനിലേക്കാണ്. ഇതു കളിപ്പീരാണെന്ന് തിരിച്ചറിഞ്ഞ ഉപയോക്താക്കള്‍ പിന്നെയും പരാതികള്‍ തുടര്‍ന്നു. ഇപ്പോഴിറങ്ങിയ വിന്‍ഡോസ് 10 ല്‍ സ്റ്റാര്‍ട്ട്‌മെനു അതിന്റെ പൂര്‍വകാല പ്രൗഡിയോടെ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. 



#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:49 PM

16410_715162.jpg

2. എഡ്ജ് ബ്രൗസര്‍
കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകളാണ്. വിന്‍ഡോസിന്റെ സ്വന്തം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ജനം ഉപേക്ഷിച്ചിട്ട് നാളുകളായി. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ വകയ്ക്ക് കൊള്ളില്ലെന്ന സത്യം ഒടുവില്‍ മൈക്രോസോഫ്റ്റും മനസിലാക്കിയിരിക്കുന്നു. 

വിന്‍ഡോസ് 10 ല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരം പുതിയൊരു വെബ് ബ്രൗസര്‍ അവതരിപ്പിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജ് എന്നാണിതിന് പേര്. പ്രവര്‍ത്തനമികവിലും വേഗത്തിലും ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും മറികടക്കാന്‍ എഡ്ജിന് സാധിക്കുന്നുണ്ടെന്ന് ഉപയോഗിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു.



#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:50 PM

3. കോര്‍ട്ടാന
ഇതെന്ത് ആന എന്ന് സംശയിക്കാന്‍ വരട്ടെ. മൈക്രോസോഫ്റ്റിന്റെ ശബ്ദനിയന്തിത വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ പേരാണിത്. 'സിരി' എന്ന പേരില്‍ ആപ്പിള്‍ ആണ് ആദ്യമായി ഇത്തരം വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനം കൊണ്ടുവന്നത്. ഐഫോണിലൂടെ സിരി പെട്ടെന്ന് ഹിറ്റായി. നമ്മുടെ ആവശ്യങ്ങളോ ചോദ്യങ്ങളോ ഫോണിനോട് പറഞ്ഞാല്‍ മറുപടി സ്‌ക്രീനില്‍ തെളിഞ്ഞുവരും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും സിരിയോടു ചോദിക്കാം. അതിന് സാധിക്കുന്ന തരത്തില്‍ സിരി മറുപടി പറയും. 

സിരിയുടെ ചുവടുപിടിച്ച് വിന്‍ഡോസ് ഫോണുകള്‍ക്ക് വേണ്ടി മൈേേക്രാസോഫ്റ്റ് നിര്‍മിച്ച വെര്‍ച്വല്‍ അസിസ്റ്റന്റ് സിസ്റ്റമാണ് കോര്‍ട്ടാന. ഇതുവരെ ഫോണില്‍ മാത്രമൊതുങ്ങിയിരുന്ന കോര്‍ട്ടാനയുടെ സേവനം ഇനി മുതല്‍ കമ്പ്യൂട്ടറിലും ലഭിക്കും. വിന്‍ഡോസ് 10 ല്‍ കോര്‍ട്ടാനയെ ഉള്‍പ്പെടുത്തിയതുകൊണ്ടാണിത്.

 

16410_715161.jpg


#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:51 PM

4. കണ്ടിന്യുവം മോഡ്
ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറിലും ടാബ്‌ലറ്റിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാവുന്ന കണ്ടിന്യുവം മോഡ് സംവിധാനം വിന്‍ഡോസ് 10 ന്റെ മാത്രം സവിശേഷതയാണ്. ഏത് തരത്തിലുള്ള ഗാഡ്ജറ്റാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് യൂസര്‍ ഇന്റര്‍ഫേസ് അതിനൊത്ത് ക്രമീകരിക്കാന്‍ ഈ സംവിധാനത്തിനാകും. കമ്പ്യൂട്ടറില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ ടാബിലേക്ക് മാറ്റാന്‍ ഒരു ക്ലിക്ക് മാത്രം മതിയെന്നര്‍ഥം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ടാബ്‌ലറ്റാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ മാറ്റം വളരെ എളുപ്പത്തില്‍ നടക്കും. മറ്റ് ടാബുകളാണെങ്കില്‍ അതില്‍ വിന്‍ഡോസ് 10 ഒ.എസ്. ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മാത്രം.



#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:52 PM

കാത്തിരിപ്പിനൊടുവില്‍ വിന്‍ഡോസ് 10 എത്തി
    |    Jul 30, 2015
16410_714760.jpg

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഏറെ കാത്തിരുന്ന വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. 190 രാജ്യങ്ങളില്‍ വിന്‍ഡോസ് 10 ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. 

ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ വലിയ പരിപാടികളോടെയാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. 2018-ഓടെ വിന്‍ഡോസ് 10 ഒഎസ് ഉപയോഗിക്കുന്ന 100 കോടി ഉപകരണങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹിയില്‍ വിന്‍ഡോസ് 10 പുറത്തിറക്കി മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രമാണിക് പറഞ്ഞു.

വിന്‍ഡോസ് 7, വിന്‍ഡോസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാനാകും. വ്യവസായ, വാണിജ്യ രംഗത്തുള്ള ഉപഭോക്താക്കള്‍ക്ക് ആഗസ്ത് ഒന്നു മുതലാകും പുതിയ പതിപ്പ് ലഭിക്കുക. 

വിന്‍ഡോസ് എട്ടിന്റെ അതേ നിരക്കില്‍ തന്നെയാണ് വിന്‍ഡോസ് 10-ഉം കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാനുള്ള വിന്‍ഡോസ് 10 പതിപ്പ് വരും മാസങ്ങളില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് സമയപരിധി വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ വിന്‍ഡോസ് 10 ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബുധനാഴ്ച തന്നെ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. മുന്‍കൂട്ടി ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാത്ത ലാപ് ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് എട്ടിന്റെ അതേ വിലയില്‍ വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരു മാസത്തിനുള്ളില്‍ മിക്ക ബ്രാന്‍ഡുകള്‍ക്കും വിന്‍ഡോസ് 10 ഉപകരണങ്ങള്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, വിന്‍ഡോസ് 10 അപ്‌ഗ്രേഡ് ചെയ്താലും പഴയ വേര്‍ഷനിലേക്ക് തിരിച്ചുപോകണമെങ്കില്‍ അതിനും അവസരമുണ്ടായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. 30 ദിവസത്തിനകം പഴയ പതിപ്പിലേക്ക് പോകണമെന്നു മാത്രം.


#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:52 PM

വിന്‍ഡോസ് 10നെതിരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
  
ഇ. നന്ദകുമാര്‍
    |    Jul 31, 2015
16410_715195.jpg

വിന്‍ഡോസ് 10 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അതിനെ എതിര്‍ത്ത് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ (എഫ്.എസ്.എഫ്.) രംഗത്ത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വെല്ലുവിളിയാവുകയാണ് വിന്‍ഡോസ് 10 എന്നാണ് യു.എസ്സിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള സംഘടന പ്രസ്താവനയില്‍ പറയുന്നത്. പകരം സ്വതന്ത്ര സോഫ്റ്റ്‌വേറായ ഗ്‌നു/ലിനക്‌സ് ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട് പ്രസ്താവന.

വിന്‍ഡോസ് ഫ്രീ സോഫ്റ്റ്‌വെയറല്ല (ഫ്രീ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഫ്രീഡം ആണ്, പണം വാങ്ങുന്നതില്‍ അന്യായമില്ല). അതുകൊണ്ടുതന്നെ അത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ് എന്നാണ് എഫ്.എസ്.എഫ്. പറയുന്നത്. 

വിന്‍ഡോസിന്റെ ലൈസന്‍സ്, പ്രൈവസി പോളിസി തുടങ്ങിയവ നേരിട്ട് വിലയിരുത്തിയും ഫോര്‍ബ്‌സ് പോലുള്ള ആധികാരികസ്രോതസ്സുകളെ ഉദ്ധരിച്ചും തയ്യാറാക്കിയ കുറിപ്പില്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എന്‍.എസ്.എയില്‍നിന്ന് നേരിടാവുന്ന പ്രശ്‌നങ്ങളും പരാമര്‍ശിക്കുന്നു.

ലളിതവും സുതാര്യവും എന്ന പേരില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച സേവനനിബന്ധനകള്‍ പഴുതുകള്‍ നിറഞ്ഞതാണെന്ന് 'യൂറോപ്യന്‍ ഡിജിറ്റല്‍ റൈറ്റ്‌സ്' കണ്ടെത്തിയിരുന്നു. ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനും ഓരോ നീക്കവും രേഖപ്പെടുത്താനും കമ്പനിക്ക് നിയമപരമായ അധികാരം നല്‍കുന്നതാണിവ. ഉപയോക്താവിന്റെ ഈമെയിലുകള്‍ പോലും നിരീക്ഷിക്കപ്പെടാമെന്ന് മൈക്രോസോഫ്റ്റ് ഇവിടെ വ്യക്തമാക്കുന്നു. ഓരോ വിഭാഗത്തിലെയും Learn More ബട്ടണ്‍ ക്ലിക്ക് ചെയ്താലേ ഇതെല്ലാം വെളിവാകൂ.

മൈക്രോസോഫ്റ്റടക്കമുള്ള കമ്പനികള്‍ എന്‍.എസ്.എ.യ്ക്ക് ഇത്തരം വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും യു.എസ്. സര്‍ക്കാരും മൈക്രോസോഫ്റ്റും തമ്മിലുള്ള ബന്ധം വിന്‍ഡോസ് ഉപയോഗിക്കുന്ന മറ്റു സര്‍ക്കാരുകള്‍ക്ക് ഭീഷണിയാണെന്നും ബ്ലൂംബര്‍ഗ് ആരോപിക്കുന്നു.

നിര്‍ബന്ധിത അപ്‌ഡേറ്റുകളാണ് മറ്റൊരു വിഷയം. മറ്റു പതിപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഒഴിവാക്കാനാവാത്ത ഓട്ടോമാറ്റിക് അപ്‌ഡേറ്റാണ് വിന്‍ഡോസ് 10ലുള്ളത്. ഉപയോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ അയാളുടെ കംപ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയയാണിതെന്ന് ഫോര്‍ബ്‌സ് നിരീക്ഷിക്കുന്നു.

സ്വതന്ത്രവും സുരക്ഷിതവുമായ കംപ്യൂട്ടിങ്ങിന് ഗ്‌നു/ലിനക്‌സിലേക്ക് മാറുക എന്നാണ് എഫ്.എസ്.എഫ്. പറയുന്നത്. എന്നാല്‍ ഇതോടൊപ്പം എഫ്.എസ്.എഫ്. ലിങ്ക് ചെയ്യുന്ന പട്ടികയില്‍ ട്രൈസ്‌ക്വെല്‍ മാത്രമേ സാധാരണക്കാരന് ഇഷ്ടപ്പെടുന്ന ഗ്‌നു/ലിനക്‌സ് വിതരണമായുള്ളൂ. ഉബുണ്ടുവും ഡെബീയനുമെല്ലാം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ആശയത്തില്‍നിന്ന് ഒരല്‍പ്പമെങ്കിലും വ്യതിചലിക്കുന്നു എന്ന തീവ്രനിലപാടിലാണവര്‍.

  • P.K. Pavanayi and Sree Ranjini like this

#8 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 05:44 PM

:good: share


  • PaTTaaLam PuRushU likes this


Users Awards

#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 05:47 PM

:good: share

thanks for the support



#10 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 08:24 PM

MalluSP good post :good: 

 

Post cheyyumbo unwanted external links remove cheyyunnath nannayirikkum ennu thonnunu :mmm: . Paste cheyyumbo paste as plain text select cheythamathi. Chilla reference links nallathannu athu kalayanda :think:


  • PaTTaaLam PuRushU likes this


Users Awards

#11 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,154 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 06:53 AM

good info    :yes:


  • PaTTaaLam PuRushU likes this


Users Awards

#12 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,395 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 08:16 AM

good post..


  • PaTTaaLam PuRushU likes this

#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 10:02 AM

MalluSP good post :good:

 

Post cheyyumbo unwanted external links remove cheyyunnath nannayirikkum ennu thonnunu :mmm: . Paste cheyyumbo paste as plain text select cheythamathi. Chilla reference links nallathannu athu kalayanda :think:

thanks for the support mate

 

valuable info given by you



#14 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 10:03 AM

good info    :yes:

thank you krishnetta



#15 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,143 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 10:03 AM

good post..

thank you blast






0 user(s) are reading this topic

0 members, 0 guests, 0 anonymous users