Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1544 Today, 01:46 PM Playing Extreme Blast Billiards 6 Play Now!                PaTTaLam PuRuShu has obtained a high score of 8518 Today, 11:57 AM Playing Dragon Mahjong Play Now!                Mullani PappaN has obtained a high score of 7700 Yesterday, 10:14 PM Playing Uber Breakout 2 Play Now!                Mullani PappaN has obtained a high score of 11750 Yesterday, 10:00 PM Playing Force Within Play Now!                Malar has obtained a high score of 7050 Yesterday, 09:56 PM Playing Force Within Play Now!                
Photo

Today's Online News (31-07-15)

Today Online News epaper punchapaadam

  • Please log in to reply
11 replies to this topic

#1 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:34 PM

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണ്ടെന്ന് മുരളീധരൻ 
Posted on: Friday, 31 July 2015 

143833294231murali.jpg

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തനിക്കു വേണ്ടെന്നു കെ.മുരളീധരൻ എം.എൽ.എ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്കു ആ സ്ഥാനം വഹിക്കാൻ താത്പര്യമില്ലെന്നും തന്നെ പരിഗണിക്കേണ്ടെന്നും മുരളീധരൻ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു. 

മുരളീധരന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കണമെന്ന് നേരത്തെ ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയെയും കെപിസിസിയെയും അറിയിച്ചിരുന്നു. ആ സ്ഥാനത്തിനായി ആർഎസ്. പിയും രംഗത്തുണ്ട്.  



#2 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:34 PM

ദേവയാനി ഖോബ്രാഗഡെ കേരളത്തിലേക്ക് 
Posted on: Friday, 31 July 2015 

14383380909442_131devyani.jpg

ന്യൂഡൽഹി: കേരളവും വിദേശരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ കേരളത്തിലെത്തുന്നു. വിദേശ രാജ്യങ്ങളും ഇന്ത്യൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നയതന്ത്ര ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാരുകൾക്ക് വിട്ടു നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് മുൻ ഡെപ്യൂട്ടി കൗൺസൽ ആയിരുന്ന ദേവയാനി ഡെപ്യൂട്ടേഷനിൽ എത്തുന്നത്. കേരളത്തിൽ പ്രവർത്തിക്കണമെന്ന ദേവയാനിയുടെ താൽപര്യം കൂടി പരിഗണിച്ചാണ് നിയമനം.

വിദേശ രാജ്യങ്ങളിൽ കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ പരിചയിപ്പെടുത്തുന്നതിനും, നഴ്‌സിങ്ങ് വിഷയം അടക്കം കേരളവും ഗൾഫ് രാജ്യങ്ങളുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ ഡയറക്ടറായിട്ടാകും ദേവയാനി കേരളത്തിൽ സേവനം അനുഷ്ടിക്കുക. കേരളത്തിലെ നോർക്ക അടക്കമുള്ള ഏജൻസികൾക്ക് തന്റെ സേവനം വളരെ സഹായകമാകുമെന്ന് ദേവയാനി പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും നോർക്ക ഉദ്യോഗസ്ഥരുമായും ദേവയാനി ചർച്ച നടത്തിക്കഴിഞ്ഞു.

വിസ രേഖകളിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ അമേരിക്ക വിടേണ്ടി വന്ന ദേവയാവിക്ക് കേസിൽ യു എസ് കോടതിയുടെ അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ വിദേശയാത്ര നടത്താനോ മറ്റൊരു രാജ്യത്ത് ചുമതലകൾ ഏറ്റെടുക്കാനൊ കഴിയില്ല. ഒരു വർഷത്തിന് ശേഷം രണ്ട് മാസങ്ങൾക്ക് മുൻപാണ് ദേവയാനിയെ വിദേശകാര്യ മന്ത്രാലയം ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത്.



#3 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:35 PM

ബംഗളൂരു സ്ഫോടനക്കേസ്: കർണാടക സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി 
Posted on: Friday, 31 July 2015 

14383354436253_1341madani.jpg

ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ഉൾപ്പെട്ട ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ വൈകുന്നതിൽ കർണാടക സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വൈകിക്കരുതെന്നും ഇക്കാര്യത്തിൽ കർശന നിലപാടെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും കോടതി പറഞ്ഞു. ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മദനി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുന്നതിന് തടസമെന്താണെന്ന് സുപ്രീം കോടതി ചോദിച്ചു. ഈ വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കർണാടക സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.

നിലവിൽ എൻ.ഐ.എയുടെ പ്രത്യേക കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണ നീണ്ടു പോകുന്നതിനാൽ കേരളത്തിലെത്തി ചികിത്സ നടത്താനാകുന്നില്ലെന്നും ഇങ്ങനെയായാൽ തന്റെ ആരോഗ്യസ്ഥിതി മോശമാകുമെന്നും മദനി കോടതിയെ അറിയിച്ചിരുന്നു. വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു മദനി ആവശ്യപ്പെട്ടിരുന്നത്.



#4 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:35 PM

മലയാളി ജവാൻ ജമ്മുവിൽ ആത്മഹത്യ ചെയ്തു 
Posted on: Friday, 31 July 2015 

14383245838980_131suicide.jpg

ജമ്മു: മലയാളി ജവാൻ ജമ്മുവിൽ ആത്മഹത്യ ചെയ്തു. ജമ്മു പട്ടണത്തിലെ ഛത്ത ക്യാന്പിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊല്ലം സ്വദേശിയായ ഗോകുല കുമാറാണ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



#5 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:36 PM

സവാള വില കുതിക്കുന്നു:അരിയും മുമ്പേ കണ്ണു നിറയും! 


143832474031onions.jpg

കോട്ടയം: സവാളയരിയുമ്പോൾ മാത്രമല്ല വിലകേട്ടാലും കണ്ണെരിയും. കിലോയ്ക്ക് അമ്പതു രൂപയോടടക്കുകയാണ് സവാള വില. മൊത്തവില 42ൽ എത്തിയപ്പോൾ ചില്ലറവില നാൽപ്പത്തഞ്ചിന് മുകളിലേക്ക് പോകുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
രണ്ടാഴ്ചമുമ്പ് കിലോക്ക് 25 രൂപ വിലയുണ്ടായിരുന്ന സവാള വിലയാണ് റോക്കറ്റ് വേഗത്തിൽ കുതിച്ചത്. പൂനയിലുണ്ടായ കനത്തമഴയാണ് വിലയുയരാൻ കാരണമെന്നാണ് അറിയുന്നത്. 

കേരളത്തിൽ പ്രധാനമായും പൂനയിൽ നിന്നെത്തുന്ന സവാളയാണ് ഉപയോഗിക്കുന്നത്. ഗുണനിലവാരമുള്ള സവാളയാണിത്. ചുവന്ന നിറമുള്ള തമിഴ്നാട് സവാള കേരളീയർക്ക് അത്ര പഥ്യമല്ലെങ്കിലും വില കുറവായതിനാൽ വാങ്ങാൻ നിർബന്ധിതമാവുമത്രേ. വെള്ളക്കൂടുതലായതിനാൽ ഹോട്ടലുകളിലും തമിഴ്നാട് സവാള ഉപയോഗിക്കാറില്ല.

മഹാരാഷ്ട്രയിൽ ഏപ്രിൽ മാസത്തിൽ അവസാനിച്ച  വിളവെടുത്ത സവാള പാടത്തുതന്നെ സൂക്ഷിക്കുകയാണ് പതിവ്. അടുത്തയിടെ പെയ്ത കനത്ത മഴയിൽ പാടത്തു സൂക്ഷിച്ചിരുന്ന സവാള വൻതോതിൽ നനഞ്ഞുകുതിർന്ന് കിളിർത്തിരുന്നു. ഇതോടെ ഉപയോഗശൂന്യമാവുകയായിരുന്നു. ടൺ കണക്കിന് സവാള ചീഞ്ഞു നശിച്ചതാണ് വില ഉയരാൻ കാരണമായതെന്നാണ് അറിയുന്നത്. 

ഇതിനുമുമ്പ് സവാള വില ഉയർന്നത് രണ്ടു വർഷം മുമ്പായിരുന്നു. അന്ന് കിലോക്ക് 65 രൂപ വരെ എത്തിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. സവാളവില ഉയർന്നതിൽ വടക്കേന്ത്യക്കാർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ സവാള ഇറക്കുമതി ചെയ്യാൻ വരെ കേന്ദ്രസർക്കാർ തയാറായി. വടക്കേന്ത്യക്കാർക്ക് സവാളയില്ലാതെ ഒരു ഭക്ഷണവും ഇല്ല. 

മഹാരാഷ്ട്രയിലെ പൂന, നാസി മേഖലകളിൽനിന്നാണ് സവാള എത്തുന്നത്. സാധാരണ 120 ലോഡ് സവാളയാണ്  പ്രതിദിനം കോട്ടയം മാർക്കറ്റിൽ എത്തിയിരുന്നത്. എന്നാൽ കാഴിഞ്ഞയാഴ്ച എത്തിയത് വെറും ഇരുപത് ലോഡ് സവാള മാത്രമാണ്. 

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് മഹാരാഷ്ട്രയിൽ സവാള വിളവെടുപ്പ്. തമിഴ്നാട്ടിൽ ഓഗസ്റ്റ് മുതൽ നവംബർ വരെയും. തമിഴ്നാട്ടിലെ ചില മേഖലകളിൽ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ഈ സവാള കോട്ടയം മാർക്കറ്റിൽ എത്തിതുടങ്ങിയിട്ടുണ്ട്. ഇന്നലെ തമിഴ്നാട് സവാളയുടെ മൊത്ത വ്യാപാര വില കിലോക്ക് 32 രൂപയാണ്. 

സവാളയ്ക്ക് വില കൂടിയെങ്കിലും ഉള്ളിവില കുറഞ്ഞു. അറുപതു രൂപവരെ എത്തിയ ഉള്ളിക്ക് ഇന്നലെത്തെ മൊത്തവ്യാപാര വില 30 രൂപയാണ്. വെളുത്തുള്ളിക്കാവട്ടെ 80 രൂപയും. മധ്യപ്രദേശിൽനിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്. 

അന്യസംസ്ഥാനക്കാർ കൂടുതലായി എത്തിയിട്ടുള്ള കേരളത്തിൽ സവാളവില അവരെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.


  • Sree Ranjini likes this

#6 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:38 PM

ഞങ്ങൾ ജീവിക്കാൻ നാടുവിടുന്നു, നാലുവിദ്യാർത്ഥികളെ വഴിയിൽ പിടിച്ചു 
Posted on: Friday, 31 July 2015 

 

കോട്ടയം: സ്കൂളിലേക്ക്പോയ പതിനഞ്ചുകാരായ നാല്   വിദ്യാർത്ഥികളെ കാണാതായി. 'ഞങ്ങൾ ജീവിക്കാൻ വേണ്ടി പോകുന്നു' എന്ന്  കത്തെഴുതി വച്ചാണ് ഒരു വിദ്യാർത്ഥി വീട്ടിൽ നിന്ന് ഇറങ്ങിയത്.  ഇതു ശ്രദ്ധയിൽപ്പെട്ട പിതാവ് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. വൈക്കം വെള്ളൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് കത്തെഴുതി വച്ചിരുന്നത്. ഇന്ന് പുലർച്ചെ സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ്  മുറി പരിശോധിക്കുകയായിരുന്നു.  തലയോലപ്പറമ്പിനു സമീപം വെള്ളൂർ പൊലീസാണ് കുട്ടികളെ തേടി ഓട്ടം ആരംഭിച്ചത്. ഒരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ ടവർ പരിശോധിച്ചപ്പോൾ ഇവർ കൊച്ചിയിലേക്കുള്ള യാത്രയിലാണെന്ന് മനസിലായി.  ഇരുമ്പനത്തു വച്ച് പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുത്തു. 

കോന്നി ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ  പരാതി ലഭിച്ചയുടനെ പൊലീസ്  ജഗ്രതയിലായി.  മുളങ്കുളം അമ്പലപ്പടിക്കു സമീപം താമസിക്കുന്ന ഒരു കുട്ടിയും പിറവം സ്റ്റേഷൻ അതിർത്തിയിൽ കളമ്പൂർ, കാരിക്കോട്, തട്ടയിൽ  പ്രദേശത്തുള്ള മൂന്നു കുട്ടികളുമാണ് ഒരുമിച്ച് മുങ്ങിയത്. ഇവർ പിറവം ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികളാണ്. 

പതിവിലും നേരത്തെ സ്കൂൾ യൂണിഫോമിൽ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിന് സമീപമുള്ള ജംഗ്ഷനിൽ എത്തിയശേഷം  യൂണിഫോം മാറിയാണ് മുങ്ങിയത്. വെള്ളൂർ എസ്.ഐ കെ.വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ്  ഇരുമ്പനത്ത് എത്തി.



#7 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:38 PM

സ്വർണവില വീണ്ടും കുറഞ്ഞു 
Posted on: Friday, 31 July 2015 

14383236874522_131gold.jpgകൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 18,800ലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2350 രൂപയായി. കഴിഞ്ഞ ദിവസം പവന് 18880 രൂപയായിരുന്നു വില. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യത്തിലെ ഉയർച്ചയുമാണ് സ്വർണവില വീണ്ടും ഇടിയാൻ കാരണമായത്.



#8 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:41 PM

കേസ് നടത്താന്‍ താത്പര്യമില്ല: എ.ജിക്കെതിരെ വീണ്ടും ഹൈക്കോടതി
16419_715269.jpg
കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് നടത്താന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് കോടതി വാക്കാല്‍ വിമര്‍ശനം നടത്തി. എ.ജി ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന രൂക്ഷമായ വിമര്‍ശനം നടത്തിയ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തന്നെയാണ് ഇന്ന് വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. നാല് കേസുകളിലെ നടത്തിപ്പില്‍ എ.ജി ഓഫീസിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. മേലുദ്യോഗസ്ഥരോട് അഭിപ്രായം ചോദിക്കാതെ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയാറാക്കി രജിസ്ട്രാര്‍ മുമ്പാകെ അറിയിക്കണമെന്നാണ് നിര്‍ദേശം. 

കേസ് നടത്തിപ്പില്‍ ക്രിമിനല്‍ കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത്. നാല് തവണ വസ്തതുകള്‍ പരിശോധിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും എ.ജി ഓഫീസ് അത് നല്‍കിയിട്ടില്ല. കോടതിയലക്ഷ്യ നടപടികളാണുണ്ടാകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ശരിയാകില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ചില കേസുകളില്‍ എ.ജിക്ക് പ്രത്യേക താത്പര്യാണ്. ഈ രീതിയിലാണെങ്കില്‍ എ.ജി ഓഫീസ് പുന:സംഘടിപ്പിക്കേണ്ടി വരും. കോടതിയുടെ ഉത്തരവുകള്‍ ഒന്നും പാലിക്കുന്നില്ല. ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ അമിക്കസ്‌ക്യൂറിയായി നിയമിച്ച് പരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നല്‍കി. 

വിജിലന്‍സുമായി അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള ഒരു കേസിലെ വാദത്തിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വീണ്ടും എ.ജിയുടെ ഓഫീസിനെ വിമര്‍ശിച്ചത്.

  • Sree Ranjini likes this

#9 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:43 PM

മൊഴി നല്‍കാനെത്തിയ ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപിന് ദേഹാസ്വാസ്ഥ്യം
 
T- T T+
16419_715148.jpgകൊച്ചി: സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴിനല്‍കാനെത്തിയ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പി.എ പ്രദീപിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ ഹാജരാകാത്ത പ്രദീപിനെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് ഇന്ന് ഹാജരായത്. 

2014 ജൂലായ് 27ന് അട്ടക്കുളങ്ങര ജയിലില്‍ സരിതനായരുടെ അമ്മയോടൊപ്പം സരിതയെ കണ്ട വ്യക്തി പ്രദീപാണെന്ന് തെളിഞ്ഞിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയാണ് പ്രദീപ് എത്തിയത്. സരിതയെ കാണാന്‍ അയാളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും ജയിലധികൃതരെ സ്വാധീനം ചെലുത്തിയിരുന്നു. 

ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സരിത മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന കത്ത് 23 പേജില്‍ നിന്ന് നാലായി ചുരുങ്ങിയത്. ഇതിനായി പലരും സരിതയ്ക്ക് പണം നല്‍കിയെന്ന ആരോപണവുമുണ്ട്.


#10 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 04:44 PM

മദ്യപാനം പുറത്തറിഞ്ഞതിലെ വിഷമം: രണ്ടുവിദ്യാര്‍ഥികള്‍ വിഷംകഴിച്ചു
വാഗമണ്‍: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ കണ്ടെത്തി. ഹൈസ്‌കൂള്‍വിഭാഗത്തില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളെയാണ് വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 
ശക്തമായ മഴയെത്തുടര്‍ന്ന് കളക്ടര്‍ അവധി അനുവദിച്ച ദിവസങ്ങളില്‍ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട രക്ഷാകര്‍തൃസമിതിയും അധ്യാപകരും ഈ വിദ്യാര്‍ഥികളോട് രക്ഷാകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇേത ത്തുടര്‍ന്ന് ഈ സംഘത്തില്‍പ്പെട്ട രണ്ടു വിദ്യാര്‍ഥികള്‍ സ്‌കൂളില്‍വച്ച് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ട വിദ്യാര്‍ഥികളെ അധ്യാപകരും നാട്ടുകാരുംചേര്‍ന്ന് പാലാ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 


#11 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,914 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 05:43 PM

:thanks: for sharing Mallus :)


  • PaTTaLam PuRuShu likes this


Users Awards

#12 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,567 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 05:49 PM

:thanks: for sharing Mallus :)

thanks for the support







Also tagged with one or more of these keywords: Today, Online, News, epaper, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users