Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                
Photo
  • Please log in to reply
384 replies to this topic

#2578335 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 July 2015 - 12:18 PM

~~~ INDEX ~~~
 
 

മാമ്പഴ പുളിശ്ശേരി 

Pork Fry


Edited by Karthavu Purushan, 02 January 2017 - 12:45 PM.
Updating....


#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 July 2015 - 01:00 PM

കൊഞ്ച് തീയൽ 


143728258219theeyal.jpg

ചേരുവകൾ
കൊഞ്ച്  250ഗ്രാം
ഉരുളക്കിഴങ്ങ്  അരക്കപ്പ്
പടവലങ്ങ  അരക്കപ്പ്
മുരിങ്ങയ്ക്ക  ഒരെണ്ണം
തേങ്ങ  ഒരുമുറി
മുളകുപൊടി  2 ടീസ്പൂൺ
മല്ലിപ്പൊടി  അര ടീസ്പൂൺ
ചെറിയ ഉള്ളി  100ഗ്രാം
പച്ചമുളക്  ആറെണ്ണം
ഇഞ്ചി  ചെറിയ കഷണം
ഉലുവാപ്പൊടി  ഒരുനുള്ള്
പുളി  ആവശ്യത്തിന്
കറിവേപ്പില  ആവശ്യത്തിന്
ഉപ്പ്  ആവശ്യത്തിന്
എണ്ണ  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: തേങ്ങ നന്നായി വറുക്കണം. ചുവന്നുവരുമ്പോൾ കറിവേപ്പില ചേർക്കണം. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ചെറിയ ഉള്ളി, പച്ച മുളക്, ഇഞ്ചി, ഉലുവപ്പൊടി എന്നിവ ചേർക്കണം. ഇതു തണുത്തശേഷം പൊടിച്ചെടുക്കണം. വെളിച്ചെണ്ണ ചൂടാക്കി പച്ചക്കറികളും കൊഞ്ചും വഴറ്റി അതിൽ വറുത്തുപൊടിച്ച മസാല ചേർക്കുക. പുളി അല്പം വെളളത്തിൽ പിഴിഞ്ഞ് ചേർക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കണം. അരപ്പു കുറുകി വരുമ്പോൾ തീ അണയ്ക്കാം.



#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 04:20 PM

എഗ്ഗ് പാലക് സൂപ്പ്‌ 


143788336826soup.jpg

ചേരുവകൾ
പാലക് ചീര  ഒന്നരകപ്പ്
(വേവിച്ചത്)
കാരറ്റ്  2 എണ്ണം 
(ഒരിഞ്ച് നീളത്തിലരിഞ്ഞത്)
ആപ്പിൾ  1 എണ്ണം
തക്കാളി  56 എണ്ണം
വെള്ളം  6 കപ്പ്
ഉപ്പ്  മുക്കാൽ ടീ സ്പൂൺ
കുരുമുളകുപൊടി  അര ടീസ്പൂൺ
ബട്ടർ  1 ടീ സ്പൂൺ
മുട്ട  5 എണ്ണം
ചീസ് ഗ്രേറ്റ് ചെയ്തത്  ഒന്നര ടേ.സ്പൂൺ

തയ്യാറാക്കുന്ന വിധം: കാരറ്റും അപ്പിളും തക്കാളിയും കഴുകി നീളത്തിൽ അരിയുക. ഇവ ഒരു കുക്കറിലാക്കി 6 കപ്പ് വെള്ളവും ഒഴിച്ച് അടച്ച് 2 വിസിൽ കേൾക്കുംവരെ വേവിക്കുക. വാങ്ങുക, ആറിയ ശേഷം ഇത് അരിച്ചുവയ്ക്കുക. ഇത് മിക്‌സിയിലാക്കി നന്നായടിച്ച് അടുപ്പത്ത് വയ്ക്കുക. തിളപ്പിക്കുക. ഇതിൽ നിന്നും ഒരു കപ്പ് സൂപ്പ് മാറ്റി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മുട്ടവേകുംവരെ അടുപ്പത്ത് വയ്ക്കുക. മിച്ചമുള്ള സൂപ്പും ഇതേപോലെ തയ്യാറാക്കുക. (മിച്ചമുള്ള മുട്ടയും പൊട്ടിയൊഴിക്കണം).



#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 04:21 PM

കൊഞ്ച് മസാല 


143728251011masala.jpg

ചേരുവകൾ
കൊഞ്ച്  300 ഗ്രാം
സവാള (അരിഞ്ഞത്)  അരക്കപ്പ്
വെളുത്തുള്ളി ( അരിഞ്ഞത്)  ഒരു ടേബിൾ സ്പൂൺ
സെലറി (അരിഞ്ഞത്)  ഒരു ടേബിൾ സ്പൂൺ
വറ്റൽമുളക് (ചതച്ചത്)  ഒരു ടേബിൾ സ്പൂൺ
സ്പ്രിംഗ് ഒണിയൻ  ഒരു ടേബിൾ സ്പൂൺ
സോയാസോസ്  ഒരു ടേബിൾ സ്പൂൺ
എണ്ണ  ആവശ്യത്തിന്
വെളുത്ത കുരുമുളക്  ഒരു നുള്ള്
കോൺഫ്‌ളവർ  2 ടീസ്പൂൺ
ഉപ്പ്  ആവശ്യത്തിന്
മുട്ട  ഒരെണ്ണം

തയ്യാറാക്കുന്ന വിധം: മുട്ട പതപ്പിച്ച് ഉപ്പും കോൺഫ്‌ളവറും കൊഞ്ചും ചേർത്ത് അരമണിക്കൂർ വയ്ക്കുക. ഇത് ചൂടായ എണ്ണയിൽ വറുത്തുകോരുക. അതേ എണ്ണയിൽ സവാള, വെളുത്തുളളി, സെലറി, വറ്റൽമുളക് ചതച്ചത്, സ്പ്രിംഗ്  ഒണിയൻ എന്നിവ വഴറ്റി ഉപ്പും കുരുമുളകും ചേർത്ത് സോയാസോസും വറുത്തുവച്ചിരിക്കുന്ന കൊഞ്ചും ചേർത്ത് ഇളക്കുക.


Edited by mallusp, 01 August 2015 - 04:22 PM.


#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 04:22 PM

മഷ്രൂംമീറ്റ് സൂപ്പ്‌ 

143788309426mushroom.jpg

ചേരുവകൾ
മഷ്രൂം (കൂൺ)  250 ഗ്രാം
മീറ്റ് സ്റ്റോക്ക്  മൂന്നരകപ്പ്
(ഇറച്ചി വേവിച്ച വെള്ളം)
സവാള  2 എണ്ണം
വെള്ളം 2 കപ്പ്
സ്പ്രിംഗ് ഒനിയൻ  2 എണ്ണം അരിഞ്ഞത്
ഉപ്പ്  1 ടീ സ്പൂൺ
കുരുമുളകുപൊടി  അര ടീ സ്പൂൺ
കാബേജ് അരിഞ്ഞത്  അര കപ്പ്
ബട്ടർ, ഫ്രഷ് ക്രീം  1 ടേ.സ്പൂൺ വീതം
ഗ്രീൻ പീസ്  അര കപ്പ്
കോൺഫ്‌ളോർ  1 ടേ. സ്പൂൺ

തയ്യാറാക്കുന്നവിധം
ഒരു ഫ്രൈയിംഗ് പാനിൽ ബട്ടറിട്ടുരുക്കുക. സവാള അരിഞ്ഞതിട്ട് ചുവക്കും വരെ വഴറ്റുക. മഷ്രൂം നീളത്തിലരിഞ്ഞ് സവാളക്കൊപ്പം ചേർത്ത് വറുക്കുക. ഇറച്ചി സ്റ്റോക്ക് (ഇല്ലെങ്കിൽ വെള്ളം മതിയാകും) ഒഴിക്കുക.പ്രഷർ കുക്കറിലാക്കി ഒരു വിസിൽ കേൾക്കും വരെ അടച്ച് വേവിക്കുക. കുക്കർ തുറന്ന് സ്പ്രിംഗ് ഒനിയൻ കാബേജ് എന്നിവ അരിഞ്ഞതും ഗ്രീൻ പീസും ചേർത്ത് തിളപ്പിക്കുക. കോൺഫ്‌ളോറും അൽപ്പം തണുത്ത വെള്ളവും തമ്മിൽ ചേർത്തിളക്കി ഇതിൽ ഒഴിക്കുക. സൂപ്പ് കുറുകാനാണിത്. വാങ്ങി ബൗളുകളിലേക്ക് ചൂടോടെ പകർന്ന് മീതെ ക്രീം ഇട്ട് വിളമ്പുക.



#6 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 11:27 AM

മട്ടൺ പച്ചമസാലക്കറി 


14384879412masala.jpg

ചേരുവകൾ
ആട്ടിറച്ചി  അര കിലോ
വലിയ ഉള്ളി 200 ഗ്രാം
പച്ചമുളക് പത്ത് എണ്ണം
മല്ലിയില ആവശ്യത്തിന്
കുരുമുളക്പത്തു ഗ്രാം
വെളുത്തുള്ളി10 ഗ്രാം (അരച്ചത്)
ഇഞ്ചി10 ഗ്രാം (അരച്ചത്)
പെരുഞ്ചീരകപ്പൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടിരണ്ട് ടേബിൾ സ്പൂൺ
ചെറുനാരങ്ങ ഒന്ന്

 

പാകം ചെയ്യുന്ന വിധം
മല്ലിയില, പുതിന, പച്ചമുളക്, കുരുമുളക്, ഉള്ളി എന്നിവ നന്നായി അരച്ചെടുക്കുക. ഇതിൽ ഇഞ്ചി, വെളുത്തുള്ളി, പെരുഞ്ചീരകം എന്നിവ ചേർത്ത്‌നന്നായി യോജിപ്പിച്ചുവയ്ക്കുക. മട്ടൺ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് കഴുകി രണ്ട് ടേബിൾ സ്പൂൺ അരച്ച മസാലയും ഉപ്പും ചേർത്ത് 15 മിനുട്ട് വെക്കുക. എണ്ണ ചൂടാകുമ്പോൾ മട്ടൺ കഷണം ഇട്ട് ഇളക്കുക. ചെറുതീയിൽ 1015 മിനുട്ടു നേരം  ഇളക്കിയശേഷം ബാക്കിയുള്ള അരച്ച മസാലയും ഉപ്പും ചേർത്ത് ചെറുതീയിൽ 10 മിനുട്ട് നേരം ഇളക്കുക. ഇതിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് വേവിക്കുക. മട്ടൺ വെന്തശേഷം ഉപയോഗിക്കാം.



#7 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 11:28 AM

റവ ബിരിയാണി 
 

14384876982mutton.jpg

ചേരുവകൾ
മട്ടൺ: അര കിലോഗ്രാം 
  (ചെറുതായി അരിഞ്ഞത്)
റവ    അര കിലോഗ്രാം 
  (സൂചി ഗോതമ്പ്)
ചെറിയ ഉള്ളി    8 എണ്ണം
സവാള    2 വലുത് 
  (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക്    5 എണ്ണം
ഇഞ്ചി, വെളുത്തുള്ളി    1 ടേബിൾ സ്പൂൺ (ചതച്ചത്)
മുളക്‌പൊടി    2 ടീ സ്പൂൺ
മല്ലിപ്പൊടി    2 ടീസ്പൂൺ
മഞ്ഞൾപ്പൊടി    1 ടീസ്പൂൺ
പെരും ജീരകപ്പൊടി    2 ടീസ്പൂൺ
ഏലക്ക    5 എണ്ണം
ഗ്രാമ്പു, പട്ട    ആവശ്യത്തിന്
മല്ലിയില, ഉപ്പ്    ആവശ്യത്തിന്
വെളിച്ചെണ്ണ    2 ടീസ്പൂൺ

 

റവ പാകം ചെയ്യുന്നവിധം: 
ചുവട് കട്ടിയുള്ള ഒരു  പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് രണ്ട് തൊണ്ടൻ മുളക്, പട്ട, ഗ്രാമ്പു, ഏലയ്ക്കാ പൊടിച്ചത് എന്നിവ ചേർത്ത് വഴറ്റുക. മൂത്ത മണം വന്നു തുടങ്ങുമ്പോൾ അതിലേക്ക് വെള്ളവും ഒരു മുറി തേങ്ങയുടെ പാലും ചേർക്കുക.

ഒരു കപ്പ് റവയ്ക്ക്  രണ്ട് കപ്പ് വെള്ളമാണ് അളവ്. (തേങ്ങാപാലും ചേർത്ത്) ചെറുതായി തിളവന്നു തുടങ്ങുമ്പോൾ അതിലേക്ക് റവ തട്ടുക. റവ ചെറുതായി വെന്തു കഴിഞ്ഞാൽ വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി മസാല ഇതിലേക്ക് ഇടുക. ഇറച്ചി നേരത്തെ തന്നെവെന്തു കഴിഞ്ഞതിനാൽ റവയ്ക്ക് പാകത്തിനുള്ള വേവ് വന്നുകഴിഞ്ഞാൽ രണ്ടും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. നീളത്തിൽ ചെറുതായി അരിഞ്ഞ സവാളയും അണ്ടിപ്പരിപ്പും നെയ്യിൽ വറുത്ത് റവ ബിരിയാണിയിൽ താളിച്ച് മുകളിൽ മല്ലിയില ചെറുതായി അരിഞ്ഞത് വിതറി വിളമ്പാം.

ഇറച്ചി മസാല ചെയ്യുന്നവിധം
കുക്കറിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി അതിൽ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ചേർക്കുക. വഴറ്റി പച്ചമണം മാറുമ്പോൾ  കഴുകി മാറ്റിവച്ചിരിക്കുന്ന ഇറച്ചികഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലപ്പൊടി, പെരുംജീരകപ്പൊടിയും, പട്ട, ഗ്രാമ്പു, ഏലക്ക പൊടിച്ചത്, മല്ലിയില ആവശ്യത്തിന് ഉപ്പ് ചേർത്ത് (വെള്ളം ചേർക്കരുത്) കുക്കർ അടച്ച് അഞ്ചോ ആറോ വിസിൽ കേൾക്കുന്നതുവരെ വേവിക്കുക.



#8 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 11:29 AM

ബ്രെയിൻ ഡ്രൈ ഫ്രൈ 


14384878562dry.jpg

മട്ടൺ ബ്രെയിൻ  2 എണ്ണം
മഞ്ഞൾപൊടി    1 ടീസ്പൂൺ
മുളക്പൊടി    ആവശ്യത്തിന്
പെരും ജീരകപ്പൊടി  2 ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി  1 ടേബിൾ സ്പൂൺ 
(ചതച്ചത്)
ഉപ്പ്, വെളിച്ചെണ്ണ    ആവശ്യത്തിന്

 

പാകം ചെയ്യുന്ന വിധം
ആദ്യം മട്ടൺ ബ്രെയിൻ വൃത്തിയായി കഴുകി മാറ്റുക. പ്രത്യേകം ശ്രദ്ധിക്കുക, നൂലുപോലെ ധാരാളം ഞരമ്പുകൾ ബ്രെയിനിൽ ഉണ്ടാകും. അത് എടുത്തു മാറ്റണം. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി എന്നിവയും ചതച്ച് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ബ്രെയിനിൽ നല്ലവണ്ണം യോജിപ്പിച്ച് (പൊടിഞ്ഞ് പോകാതിരിക്കുവാൻ ശ്രദ്ധിക്കണം) അരമണിക്കൂർ നേരം വയ്ക്കുക. ഫ്രൈപാൻ ചൂടാക്കി വെളിച്ചെണ്ണയിൽ ബ്രെയിൻ തിരിച്ചും മറിച്ചും ഇട്ട് ചെറുതീയിൽ ഫ്രൈ ചെയ്ത്  കോരുക. ഉയർന്ന കലോറിയുള്ളതും പ്രോട്ടീൻ സമ്പുഷ്ടമാണ്  മട്ടൺ ബ്രെയിൻ.


Edited by mallusp, 03 August 2015 - 11:29 AM.


#9 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 11:32 AM

ചെമ്മീന്‍ പുലാവ് 
 

പോര്‍ച്ചുഗീസില്‍ നിന്ന് കടല്‍ കടന്നെത്തിയ വിഭവമാണ് ചെമ്മീന്‍ പുലാവ് , പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്തും മസാലക്കൂട്ടില്‍ മാറ്റം വരുത്തിയും ചെമ്മീന്‍ പുലാവില്‍ പുതുരുചി തീര്‍ക്കുന്നു. ഇത് എളുപ്പത്തില്‍ പ്രഷര്‍കുക്കറില്‍ തയ്യാറാക്കാവുന്നതാണ്. ചെമ്മീന് പകരം ചിക്കന്‍, ബീഫ്, ദശയുള്ള മീന്‍ എന്നിവയും ഉപയോഗിക്കാം
16417_707851.gif

ആവശ്യമുള്ള സാധനങ്ങള്‍ 
ചെമ്മീന്‍ - ഒരു കിലോ
മഞ്ഞള്‍ പൊടി - 2 ടീ സ്പൂണ്‍ 
മുളക്‌പൊടി - 2 ടീ സ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന് 
ബസുമതി അരി - ഒരു കിലോ 
നെയ്യ് - 50 ഗ്രാം 
വെളിച്ചെണ്ണ - 100 ഗ്രാം 
സവാള - 4 എണ്ണം
തക്കാളി - 4 എണ്ണം 
പച്ചമുളക് അരച്ചത ്- 8 എണ്ണം 
ഇഞ്ചി അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍ 
വെളുത്തുള്ളി അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍ 
ഗരം മസാലെപ്പാടി - ഒരു ടീ സ്പൂണ്‍ 
മല്ലിയില - ഒരു തണ്ട് 
പുതീനയില - ഒരു തണ്ട് 

തയ്യാറാക്കുന്ന വിധം 
ചെമ്മീന്‍ തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇതിലേക്ക് മുളക് പൊടി , മഞ്ഞള്‍െപ്പാടി, ഉപ്പ് എന്നിവ ചേര്‍ത്ത് പത്തു മിനിറ്റ് കുഴച്ചു വെച്ച ശേഷം അധികം മൊരിയാതെ വറുത്ത് കോരണം. 

രണ്ട് കിലോ വേവിക്കാവുന്ന കുക്കര്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി, പച്ചമുളക് അരച്ചത്, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത് 10 മിനിട്ട് ചെറിയ തീയില്‍ വഴറ്റുക. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ കഴുകിവെച്ച അരിയും വറുത്തു വെച്ച ചെമ്മീനും ചേര്‍ക്കുക. കുക്കറിന്റെ വിസില്‍ അഴിച്ചു വെച്ചതിനു ശേഷം മൂടി അടച്ച് വെയ്ക്കുക. ആവി വന്നു തുടങ്ങുമ്പോള്‍ തീ കുറച്ച് 10 മിനിട്ട് വേവിക്കുക. അരി പാത്രത്തില്‍ അളന്നു വെച്ച ശേഷമേ ഉപയോഗിക്കാവൂ . പാത്രത്തിന്റെ ഇരട്ടി അളവില്‍ വെള്ളം എടുക്കണം.


#10 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 11:34 AM

പാവ് ബജി

16417_707867.gif

ആവശ്യമുള്ള സാധനങ്ങള്‍
ബണ്‍ - നാലെണ്ണം
സവാള - രണ്ടെണ്ണം (അരിയുക)
മല്ലിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
തക്കാളി - രണ്ട് കപ്പ് (അരിയുക)
ജീരകപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് - രണ്ട് കപ്പ്
മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
ചീസ് - അര കപ്പ്
പാവ്ബജി മസാല - ഒരു ടേബിള്‍സ്പൂണ്‍
ഗ്രീന്‍പീസ് - അര കപ്പ്
മല്ലിയില അരിഞ്ഞത് - രണ്ട് ടേബിള്‍സ്പൂണ്‍
കാബേജ് - അരക്കപ്പ്
നാരങ്ങാ നീര് - ഒരു ടേബിള്‍സ്പൂണ്‍
കാപ്‌സിക്കം - അരക്കപ്പ് (ചെറുതായി അരിയുക)
ഇഞ്ചി ഗ്രേറ്റ് ചെയ്തത് - രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി - ഒരു ടീസ്പൂണ്‍ (ചതയ്ക്കുക)
പച്ചമുളക് - രണ്ടെണ്ണം
വെള്ളം, ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം
ഫ്രൈപാനില്‍ സവാള, വെളുത്തുള്ളി, പച്ചമുളക് വഴറ്റുക. തക്കാളി, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, പാവ്ബജി, മസാല എന്നിവ ചേര്‍ത്ത് ഇളക്കുക. ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, കാബേജ്, ഇഞ്ചി എന്നിവയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിന് വെള്ളം ചേര്‍ക്കുക. ഇതില്‍ കാപ്‌സിക്കം ചേര്‍ക്കുക. എല്ലാം വെന്ത് പാകമായി വരുമ്പോള്‍ മല്ലിയിലയും നാരങ്ങാ നീരും ചേര്‍ത്തിളക്കുക. ബണ്‍ വട്ടത്തില്‍ രണ്ടായി മുറിക്കുക. മുറിച്ച ഭാഗത്ത് ബട്ടര്‍ പുരട്ടി അല്‍പ്പനേരം മൊരിക്കുക. ബണ്ണിന് മുകളിലായി മസാലക്കൂട്ട് വച്ച് ചൂടോടെ വിളമ്പാം.



#11 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,367 posts
10,951
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 12:16 PM

mallu :good: nalla dishes good share




Users Awards

#12 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2015 - 12:27 PM

mallu :good: nalla dishes good share

thank you mate

thanks for the support



#13 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 01:52 PM

മട്ടൺ പച്ചമസാലക്കറി 


14384879412masala.jpg

ചേരുവകൾ
ആട്ടിറച്ചി  അര കിലോ
വലിയ ഉള്ളി 200 ഗ്രാം
പച്ചമുളക് പത്ത് എണ്ണം
മല്ലിയില ആവശ്യത്തിന്
കുരുമുളക്പത്തു ഗ്രാം
വെളുത്തുള്ളി10 ഗ്രാം (അരച്ചത്)
ഇഞ്ചി10 ഗ്രാം (അരച്ചത്)
പെരുഞ്ചീരകപ്പൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടിരണ്ട് ടേബിൾ സ്പൂൺ
ചെറുനാരങ്ങ ഒന്ന്

 

പാകം ചെയ്യുന്ന വിധം
മല്ലിയില, പുതിന, പച്ചമുളക്, കുരുമുളക്, ഉള്ളി എന്നിവ നന്നായി അരച്ചെടുക്കുക. ഇതിൽ ഇഞ്ചി, വെളുത്തുള്ളി, പെരുഞ്ചീരകം എന്നിവ ചേർത്ത്‌നന്നായി യോജിപ്പിച്ചുവയ്ക്കുക. മട്ടൺ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് കഴുകി രണ്ട് ടേബിൾ സ്പൂൺ അരച്ച മസാലയും ഉപ്പും ചേർത്ത് 15 മിനുട്ട് വെക്കുക. എണ്ണ ചൂടാകുമ്പോൾ മട്ടൺ കഷണം ഇട്ട് ഇളക്കുക. ചെറുതീയിൽ 1015 മിനുട്ടു നേരം  ഇളക്കിയശേഷം ബാക്കിയുള്ള അരച്ച മസാലയും ഉപ്പും ചേർത്ത് ചെറുതീയിൽ 10 മിനുട്ട് നേരം ഇളക്കുക. ഇതിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് വേവിക്കുക. മട്ടൺ വെന്തശേഷം ഉപയോഗിക്കാം.



#14 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,367 posts
10,951
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 02:19 PM

mutton curry repeated ayipoyello :mmm:




Users Awards

#15 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 05:25 PM

mutton curry repeated ayipoyello :mmm:

ohh sorry sradhichilla..  :wallbash:







Also tagged with one or more of these keywords: Recipe, Special, Dishes, Special Dishes, Kitchen, Thattukada, Homely Food, Veg, Non-Veg, Indian, South Indian, North Indian, Chineese, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users