Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

ആവേശം ആഷസ്


  • Please log in to reply
No replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,083 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 10:22 AM

ആവേശം ആഷസ് 
Posted on: Friday, 31 July 2015 

14382791551.jpg

ബർമിംഗ്ഹാം : ഓരോ നിമിഷവും ആവേശവും ആകാംഷയും വാനോളമുയർത്തി ആഷസ് പരമ്പരയിലെ മൂന്നാംടെസ്റ്റ്. ആദ്യ ഇന്നിംഗ്സിൽ തങ്ങളെ 136 ന് ആൾ ഔട്ടാക്കിയ ഇംഗ്ളണ്ടിനെ ആസ്ട്രേലിയ അതേ നാണയിത്തിൽ തിരിച്ചടിച്ച് 281 റണ്ണിന് ആൾഔട്ടായി. എന്നാൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ വീണ്ടും ഇംഗ്ളീഷ് പേസിന് മുന്നിൽ പതറി. ഒടുവിൽ റിപ്പോർട്ട് റിട്ടുമ്പോൾ അവർ 107/5 എന്ന നിലയിലാണ്. ഇംഗ്ളണ്ടിന്റെ ഒന്നാംഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ അവർക്ക് ഇനിയും 38 റണ്ണു കൂടിവേണം. നാല് വിക്കറ്റെടുത്ത ഇംഗ്ളീഷ് പേസർ സ്റ്റീഫൻ ഫിന്നാണ് ആസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ കുഴപ്പത്തിലാക്കിയത്. ബ്രോഡ് ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അർദ്ധസെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന ഡേവിഡ് വാർണറിലാണ് ഇനി കംഗാരുക്കളുടെ പ്രതീക്ഷ.

ക്രിസ് റോജേഴ്സിനെ (6) ടീം സ്കോർ 17 ൽവച്ച് എൽബിയിൽ കുരുക്കി സ്റ്റുവർട്ട് ബ്രോഡാണ് ഇംഗ്ളീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്നാണ് സ്റ്റീഫൻ ഫിൻ കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തത്. സ്റ്റീവ് സ്മിത്ത് (8), മൈക്കേൽ ക്ളാർക്ക് (3), ആദംവോഗ്സ് (0), മിച്ചൽ മാർഷ് (6) എന്നിവരാണ് ഫിന്നിന്റെ ഇരകൾ.

രണ്ടാംദിനം രാവിലെ 133/3 എന്ന നിലയിൽ ഒന്നാംഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ളണ്ടിന് ഓസീസ് ബൗളിംഗിനുമുന്നിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ ഹേസൽ വുഡും നഥാൻ ലിയോണുമാണ് ഇംഗ്ളീണ്ടിനെ കൂടുതൽ കുഴപ്പിച്ചത്. മിച്ചൽ സ്റ്റാർക്ക്, മിച്ചൽ ജോൺസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ ജോൺസൺ ടെസ്റ്റിൽ മൂന്നൂറാംവിക്കറ്റും ഇന്നലെ സ്വന്തമാക്കി. ജോണി ബെയർസ്റ്റോ (5)യായിരുന്നു ജോൺസന്റെ മുന്നൂറാമത്തെ ഇര. കീപ്പർ ഫൽനെവിലാണ് ക്യാച്ചെടുത്തത്. ബെയർസ്റ്റോയുടെ വിക്കറ്റാണ് ഇന്നലെ ഇംഗ്ളണ്ടിന് ആദ്യം നഷ്ടമായത്. പകരമെത്തിയ ബെൻസ്റ്റോക്കിനെ (0) ഒരു പന്തിന്റെ വ്യത്യാസത്തിൽ നെവിലിന്റെ കൈയിൽ എത്തിച്ച് ജോൺസൺ ഇംഗ്ളണ്ടിനെ ഞെട്ടിച്ചു. തുടർന്ന് റൂട്ടും (63) ബട്ലറും (9) അല്പനേരം പിടിച്ചുനിന്നെങ്കിലും റൂട്ടിനെ സ്റ്റാർക്ക് പോംഗ്സിന്റെയും ബട്ട്ലറെ ലിയോൺ വിക്കറ്റിന് മുന്നിലും കുടുക്കി. വാലറ്റത്ത് തിളങ്ങിയ സ്റ്റുവർട്ട് ബ്രോഡിനെ (31) ഹേസൽ വുഡ് മാർഷിന്റെ കൈയിൽ ഒതുക്കി. അർദ്ധസെഞ്ച്വറി നേടിയ മോയിൻ അലിയെ (59) ഹേസൽ വുഡ് വാർണറുടെ കൈയിൽ കൊണ്ടെത്തിച്ചു. ജയിംസ് ആൻഡേഴ്സണെ (3) സ്റ്റാർക്കിന്റെ പന്തിൽ നെവിൻ പിടികൂടിയതോടെ ഇംഗ്ളണ്ടിന്റെ ഒന്നാംഇന്നിംഗ്സിന് അന്ത്യമായി. ഫിൻ (0) പുറത്താകാതെനിന്നു.






0 user(s) are reading this topic

0 members, 0 guests, 0 anonymous users