Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

Dr. Apj Abdul Kalam - A Big Salute


  • Please log in to reply
27 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:21 PM

ഒടുവിലത്തെ ആമണിക്കൂറുകള്‍

Posted on: 29 Jul 2015

21645_714394.jpg
 

അബ്ദുല്‍ കലാമിന്റെ അവസാനനിമിഷങ്ങളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സന്തതസഹചാരിയായ ശ്രീ ജന്‍ പാല്‍ സിങ്ങിന്റെ ഹൃദയസ്പൃക്കായ വിവരണം. അവസാനശ്വാസംവരെ നിവര്‍ന്നുനിന്ന് കര്‍മനിരതനാവാന്‍ ആഗ്രഹിച്ച ഒരു കര്‍മയോഗിയുടെ രേഖാചിത്രം


നിദ്ര എന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഓര്‍മകള് തുള്ളിത്തുളുമ്പി. ചിലപ്പോഴൊക്കെ അത് ചുടുകണ്ണീരായി ഒഴുകി. ജൂലായ് 27, ഗുവാഹാട്ടിയിലേക്കുള്ള വിമാനത്തില്, ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഞങ്ങള് ഒരുമിച്ചുള്ള ആ ദിവസം തുടങ്ങിയത്. 
1എ ആയിരുന്നു ഡോ.കലാമിന്റെ സീറ്റ് നമ്പര്. എന്റേത് 1സി യും. കറുത്ത 'കലാം സ്യൂട്ട്' ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. 'നല്ല നിറം'! വേഷത്തെ പുകഴ്ത്തിക്കൊണ്ട് ഞാന് മിണ്ടാട്ടത്തിന് തുടക്കമിട്ടു. ശ്യാമവര്ണം പുണര്ന്ന ആ വേഷത്തിലാണ് അദ്ദേഹത്തെ ഞാന് അവസാനമായി കാണുകയെന്നത് ഞാനറിഞ്ഞേയില്ല.
മഴമേഘങ്ങള് നിറഞ്ഞ ആകാശത്തിലൂടെ നീണ്ട, രണ്ടരമണിക്കൂര് യാത്ര. വിമാനം മേഘച്ചുഴിയില് വീണ് ഉലയുന്നത് ഞാന് വെറുത്തു. എന്നാല് ആ മേഘക്ഷോഭത്തെയെല്ലാം അദ്ദേഹം എന്നേ മറികടന്നിരിക്കുന്നു. ഉലയുന്ന വിമാനത്തില് പേടിച്ചിരിക്കുന്ന എന്നെ കാണുമ്പോഴെല്ലാം വിമാനജാലകവാതില് താഴ്ത്തി പുറം കാഴ്ചകളെ മറച്ച് അദ്ദേഹം പറയുമായിരുന്നു' ഇനി നിനക്ക് പേടിപ്പിക്കുന്നതൊന്നും കാണേണ്ടല്ലോ'.
ആകാശയാത്രയ്ക്കുശേഷം വീണ്ടും രണ്ടരമണിക്കൂര് നീണ്ട മറ്റൊരു യാത്ര. കാറില് ഷില്ലോങ്ങിലെ ഐ.ഐ.എമ്മിലേക്ക്. ഈ അഞ്ചുമണിക്കൂര് യാത്രയില് ഞങ്ങള് മനസ്സുതുറന്നു, തര്ക്കിച്ചു, സംവദിച്ചു. 


കഴിഞ്ഞ ആറുവര്ഷക്കാലമായി ഞങ്ങളൊരുമിച്ചു നടത്തിയ നൂറുകണക്കിന് നീണ്ട ആകാശയാത്രകളിലും അതിലേറെ നീണ്ട കാര്യാത്രകളിലുംപെട്ട ഒന്നായിരുന്നു ഇതും. ഒന്നിച്ചുള്ള ഓരോ യാത്രയെയുമെന്നതുപോലെ ഇതും വേറിട്ട ഒരനുഭവമായിരുന്നു. ഞങ്ങള് സംസാരിച്ച മൂന്നു കാര്യങ്ങളാണ് ഞങ്ങളൊരുമിച്ചുള്ള ആ 'അവസാനയാത്രയുടെ' അനശ്വരമായ അടയാളങ്ങള്.
വേദനിപ്പിച്ച പഞ്ചാബ്
പഞ്ചാബില് അന്നുരാവിലെ നടന്ന ആക്രമണം ഡോ. കലാമിനെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. നിഷ്‌കളങ്കര്ക്ക് ജീവന് നഷ്ടമായത് അദ്ദേഹത്തിന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. ജീവിക്കാന് പറ്റിയ ഗ്രഹമായി ഭൂമിയെ പരുവപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ഐ.ഐ.എമ്മില് അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. പഞ്ചാബ് സംഭവത്തെ ഈ വിഷയവുമായി ബന്ധിപ്പിച്ച അദ്ദേഹം പറഞ്ഞു 'മലിനീകരണംപോലെ, മനുഷ്യന്റെ ബലപ്രയോഗവും ഭൂമിയെ വാസയോഗ്യമല്ലാതാക്കുമെന്നു തോന്നുന്നു.' ഹിംസാത്മകതയും മലിനീകരണവും വീണ്ടുവിചാരമില്ലാത്ത മാനുഷികകടന്നുകയറ്റങ്ങളും ഇമ്മട്ടില്‍ തുടരുകയാണെങ്കില് നാം ഭൂമിയെ ഉപേക്ഷിച്ചുപോകാന് നിര്ബന്ധിതരാവും. 'ഇത്തോതില് പോയാല് ഒരുപക്ഷെ ഒരു മുപ്പതു വര്ഷംകൊണ്ട്' അദ്ദേഹം പറഞ്ഞു. നിങ്ങള് ചെറുപ്പക്കാര് എന്തെങ്കിലും ചെയ്‌തേ പറ്റൂ...ഭൂമി നിങ്ങളുടെ ഭാവിലോകംകൂടിയാണ്.


#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:22 PM

പാര്‍ലമെന്റ് ഇങ്ങനെ മതിയോ

കുറച്ചുകൂടി ദേശീയ വിഷയങ്ങളിലൂന്നിയായിരുന്നു കാര് യാത്രയിലെ രണ്ടാംഘട്ടത്തിലെ സംഭാഷണം. കഴിഞ്ഞ രണ്ടുദിവസങ്ങളായി കലാം വളരെ വിഷമത്തിലായിരുന്നു. രാജ്യത്തെ ജനാധിപത്യത്തിന്റെ പരമോന്ന കോവിലായ പാര്‌ലമെന്റ് പ്രവര്ത്തനക്ഷമമല്ലാത്തതാണ് അദ്ദേഹത്തെ ആകുലപ്പെടുത്തിയത്. 
'ഞാന് പ്രസിഡന്റായിരിക്കുമ്പോള് രണ്ട് സര്ക്കാറുകളുടെ പ്രവര്ത്തനം കണ്ടു. അതിനുശേഷവും ഒട്ടേറെ ഭരണകൂടങ്ങള് മാറിവന്നു. എന്നിട്ടും കാര്യങ്ങള് ശരിയായ ദിശയിലല്ല. ജനാധിപത്യം മികവുറ്റതാക്കാന് പാര്‌ലമെന്റ് സംവിധാനം കൃത്യമായി പ്രവര്ത്തിക്കണം. ഇതിന് ഒരു വഴി കാണണം'അദ്ദേഹം പറഞ്ഞു.
ഇതിനുശേഷം ഐ.ഐ.ഐം. ഷില്ലോങ്ങിലെ വിദ്യാര്ഥികള്ക്കായി ഒരു അപ്രതീക്ഷിത ചോദ്യം തയ്യാറാക്കാന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രഭാഷണത്തിന്റെ അവസാനം നല്കാനായിരുന്നു ഈ ചോദ്യം. പാര്‌ലമെന്റിനെ കാര്യക്ഷമമാക്കാന് മൂന്ന് നിര്‌ദേശങ്ങള് നല്കണമെന്ന് വിദ്യാര്ഥികളോട് ആവശ്യപ്പെടാന് അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല് കുറച്ചുസമയം കഴിഞ്ഞപ്പോള് അദ്ദേഹം അതില്‌നിന്ന് പിന്വാങ്ങി. 
'എനിക്ക് ഉത്തരം കാണാന് കഴിയാത്ത പ്രശ്‌നമാണിത്. ആ വിഷയത്തില് പരിഹാരം കാണണമെന്ന് എങ്ങനെ അവരോട് ആവശ്യപ്പെടാന് എനിക്ക് സാധിക്കും'ഇതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അടുത്ത ഒരുമണിക്കൂറിനുള്ളില് ഈ വിഷയത്തിലുള്ള അഭിപ്രായങ്ങളും നിര്‌ദേശങ്ങളും ഞങ്ങള് അക്കമിട്ട് തയ്യാറാക്കി. ഈ സംഭാഷണം അടുത്ത പുസ്തകമായ 'അഡ്വാന്റേജ് ഇന്ത്യയില്' ഉള്‌പ്പെടുത്താനും ധാരണയായി. 

 

 

Dr. Kalams handbag placed where it always is supposed be. I put it there & he never came back for it



#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:22 PM

ആ കോണ്‍സ്റ്റബിളിനെ എനിക്കു കാണണം

മൂന്നാമത്, അദ്ദേഹത്തിനുള്ള വിനയത്തിന്റേയും ലാളിത്യത്തിന്റേയും സൗന്ദര്യത്തെക്കുറിച്ചാണ്. ഏഴ് കാറുകളടങ്ങുന്ന വാഹനവ്യൂഹത്തില്‍ രണ്ടാമത്തെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. മുമ്പില് ഒരു തുറന്ന ജിപ്‌സിയില് മൂന്ന് സൈനികര്. രണ്ട് പേര് ഇരുവശങ്ങളിലും ഇരിക്കുന്നു. മെലിഞ്ഞ ഒരു സൈനികന് തോക്കുമേന്തി നടുവില്‍ നില്ക്കുകയാണ്. 
ഏറെനേരം അതുനോക്കിയിരുന്ന കലാം പറഞ്ഞു. 'എന്തിനാണ് അയാള് നില്ക്കുന്നത്. അയാള്ക്ക് മടുക്കില്ലേ. ഇതൊരു ശിക്ഷപോലെയാണ് എനിക്ക് തോന്നുന്നത്. അയാളെ ഇരിക്കാന് അനുവദിക്കുന്നതിന് ഒരു വയര്‌ലെസ് സന്ദേശം നല്കാന് താങ്കള് പറയുമോ?'.
സുരക്ഷയുടെ ഭാഗമായി തോക്കുമായി നില്ക്കണമെന്ന് അയാള്ക്ക് ഉന്നതഉദ്യോഗസ്ഥന്റെ കര്ശന നിര്‌ദേശം ഉണ്ടാകുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന് ഞാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് തൃപ്തിയായില്ല. ഞങ്ങള് റേഡിയോസന്ദേശം അയയ്ക്കാന് തീരുമാനിച്ചു. എന്നാല് അത് പ്രവര്ത്തിച്ചില്ല. ഒന്നരമണിക്കൂര് ആ യാത്ര നീണ്ടു. ആ പട്ടാളക്കാരനെ ഇരിക്കാന് അനുവദിച്ചുകൊണ്ട് കഴിയുമെങ്കില് ആംഗ്യം കാണിക്കാന് ഇതിനിടെ അദ്ദേഹം മൂന്നുതവണ എന്നോട് ആവശ്യപ്പെട്ടു. ഒടുവില് ആ പട്ടാളക്കാരനുവേണ്ടി കൂടുതലായൊന്നും ചെയ്യാന് കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ആ പട്ടാളക്കാരനെ നേരിട്ടുകണ്ട് നന്ദിപറയാന് ആഗ്രഹിക്കുന്നതായി കലാം പറഞ്ഞു. 
പിന്നീട് ഐ.ഐ.എം. ഷില്ലോങ്ങില് എത്തിയപ്പോള് സുരക്ഷാ സൈനികരുടെ ഇടയിലൂടെ എന്റെ കണ്ണ് സഞ്ചരിച്ചു. ഒടുവില് ഞാന് ആ പട്ടാളക്കാരനെ കണ്ടെത്തി. കലാമുമായി കൂടിക്കാഴ്ചയ്ക്ക് അവസരവും ഒരുക്കി. 
മുറിക്കുള്ളില് പട്ടാളക്കാരനെ കണ്ട കലാം അദ്ദേഹത്തിന് ഹസ്തദാനംചെയ്ത് പറഞ്ഞു. 'നന്ദി, പ്രിയ കൂട്ടുകാരാ.. നിങ്ങള് ക്ഷീണിച്ചുവോ? എന്തെങ്കിലും കഴിച്ചാലോ? ഞാന് കാരണം നിങ്ങള് ഏറെനേരം നില്‌ക്കേണ്ടിവന്നു. അതിന് ഞാന് ക്ഷമചോദിക്കുന്നു.' കറുത്ത വസ്ത്രമണിഞ്ഞ ആ പട്ടാളക്കാരന് കലാമിന്റെ പെരുമാറ്റം കണ്ട് അമ്പരന്നു. അയാളുടെ തൊണ്ട ഇടറി. വാക്കുകള് മുറിഞ്ഞു.. എന്നിട്ട് പറഞ്ഞു. 'സര്, താങ്കള്ക്കുവേണ്ടി ആറുമണിക്കൂറും നില്ക്കാന് ഞാന് തയ്യാറാണ്


#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:23 PM

അവസാന നിമിഷങ്ങള്‍

പിന്നീട് ഞങ്ങള് പ്രസംഗമുറിയിലേക്കു പോയി. ഇത്തരം കാര്യങ്ങളില് വൈകിയെത്താന് അദ്ദേഹത്തിന് ഒരിക്കലും താത്പര്യമുണ്ടായിരുന്നില്ല. കുട്ടികളെ ഒരിക്കലും കാത്തുനിര്ത്തിക്കൂടാ, അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഞാനദ്ദേഹത്തിന്റെ മൈക്ക് ശരിയാക്കി, പ്രസംഗത്തെക്കുറിച്ച് വിശദീകരിച്ചു, പിന്നെ കമ്പ്യൂട്ടറിന്റെ മുന്നില് ഇരിപ്പുറപ്പിച്ചു.
കോട്ടില് മൈക്ക് പിന്‌ചെയ്യുമ്പോള് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. 'തമാശക്കാരന് തന്നെ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..?' തമാശക്കാരന് എന്നദ്ദേഹത്തിന്റെ വിളിക്ക് സന്ദര്ഭത്തിനനുസരിച്ച് നാനാര്ഥങ്ങള് ഉണ്ടെന്ന് എനിക്കറിയാം. ചിലപ്പോള് അതൊരഭിനന്ദനമാവാം, ചിലപ്പോള് അത് നീ തകിടംമറച്ചല്ലോ എന്ന അര്ഥത്തിലാവാം. ഞാന് പറയുന്നതു ശ്രദ്ധിക്കൂ എന്നോ, നീ അവധാനതയില്ലാതെ ചെയ്തു എന്നോ ആകാം. നല്ല മൂഡില് കളിയായുള്ള ഒരു പ്രയോഗവുമാവാം. കഴിഞ്ഞ ആറുവര്ഷം കൊണ്ടെനിക്ക് ആ വിളിയുടെ അര്ഥവ്യത്യാസങ്ങള് ഉള്ളംകൈയിലെ രേഖകള്‌പോലെ ഹൃദിസ്ഥമാണ്. ഇത്തവണ അതവസാനത്തെ ഗണത്തിലുള്ളതായിരുന്നു.
തമാശക്കാരന്തന്നെ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അദ്ദേഹം വീണ്ടും ചോദിച്ചു. അതേ ഞാന് പുഞ്ചിരിച്ച് പ്രതിവചിച്ചു. അതായിരുന്നു അദ്ദേഹം പറഞ്ഞ അവസാനവാക്കുകള്. പ്രസംഗം രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്, ഒരു വാചകം കഴിഞ്ഞ് ദീര്ഘമായൊരു ഇടവേള എനിക്കനുഭവപ്പെട്ടു. ഞാന് അദ്ദേഹത്തെ നോക്കി. താഴേക്കദ്ദേഹം വീഴുകയായിരുന്നു.
ഞങ്ങള് അദ്ദേഹത്തെ പൊക്കിയെടുത്തു. ഡോക്ടര്മാര് കുതിച്ചെത്തുംമുമ്പ് ഞങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്തു. ഒരു കൈകൊണ്ട് ഞാന് അദ്ദേഹത്തിന്റെ തലതാങ്ങി, മുക്കാലുമടഞ്ഞ കണ്ണുകളിലെ ആ നോട്ടം ഞാന് ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ കൈകള് എന്റെ കൈവിരലുകളെ ഇറുക്കെപ്പിടിച്ചിരുന്നു. മുഖം നിശ്ചലമായിരുന്നു. പ്രതിഭ സ്ഫുരിച്ച ആ കണ്ണുകള്ക്ക് അനക്കമുണ്ടായിരുന്നില്ല. ഒരു വാക്കു പോലും അദ്ദേഹം പറഞ്ഞില്ല. വേദനയുടെ ലാഞ്ചന പ്രകടിപ്പിച്ചതേയില്ല. ലക്ഷണങ്ങള് പക്ഷെ പ്രകടമായിരുന്നു.
അഞ്ചു മിനിറ്റിനുള്ളില് ഞങ്ങള് അടുത്തുള്ള ആസ്പത്രിയിലെത്തി. എതാനും മിനിറ്റിനുള്ളില് 'മിസൈല് മാന്' എന്നെന്നേക്കുമായി പറന്നു പോയി എന്നവര് സൂചിപ്പിച്ചു. ഞാന് അദ്ദേഹത്തിന്റെ പാദങ്ങളില് സ്പര്ശിച്ചു. വിട, മുതിര്ന്ന സുഹൃത്തെ, എന്റെ മഹാനായ വഴികാട്ടീ.. ഓര്മകളില്‍ താങ്കള്‍ നിറയും. അടുത്ത ജന്മത്തിലും ഇനിയും കണ്ടുമുട്ടാം.
ആലോചിക്കുമ്പോള് ഓര്മകളുടെ ചെപ്പ് തുറന്നുവന്നു. നിങ്ങള് ചെറുപ്പമാണ്, എങ്ങനെ നിങ്ങള് ഓര്മിക്കപ്പെടണമെന്നാണ് ആഗ്രഹം എന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ഞാന് പലപ്പോഴും നല്ല ഉത്തരങ്ങള് കണ്ടെത്താന് ശ്രമിക്കും. ഒരിക്കല് അതു കേട്ടുമടുത്ത് ഞാന് തിരിച്ചുചോദിച്ചു. 'ആദ്യം അങ്ങ് പറയൂ..എങ്ങനെ ഓര്മിക്കപ്പെടണമെന്നാണ് ആഗ്രഹം..? രാഷ്ട്രപതി, ശാസ്ത്രജ്ഞന്, എഴുത്തുകാരന്, മിസൈല് മാന്, ഇന്ത്യ 2020.. തിരഞ്ഞെടുക്കാനെളുപ്പമായതു കൊണ്ട് ഉത്തരം എളുപ്പമാവുമെന്നു ഞാന് കരുതി., പക്ഷെ, അദ്ദേഹം എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. 'അധ്യാപകന്' അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചമുമ്പ് അദ്ദേഹം ചിലത് പറഞ്ഞത് ഞാന് ഓര്ക്കുന്നു. മിസൈല് കാലത്തെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളെപ്പറ്റി സംസാരിച്ചിരിക്കുകയായിരുന്നു ഞങ്ങള്. ഇടയ്ക്കദ്ദേഹം പറഞ്ഞു'കുട്ടികള് മാതാപിതാക്കളെ സംരക്ഷിക്കേണ്ടതുണ്ട്. നിര്ഭാഗ്യവശാല് പലപ്പോഴും ഇത് സംഭവിക്കുന്നില്ല'അദ്ദേഹം ഖിന്നനായി. ഒന്നു നിര്ത്തി; അദ്ദേഹം വീണ്ടും തുടര്ന്നു' മുതിര്ന്നവര് രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. മരണക്കിടക്കയിലേക്ക് സ്വത്തിനെ വലിച്ചിഴയ്ക്കാതിരിക്കുക, അത് കുടുംബകലഹത്തെ വിളിച്ചുവരുത്തും. രണ്ടാമത് ജോലിചെയ്യുമ്പോള് മരിക്കുക, രോഗശയ്യയില് നീളാതെ അവസാനശ്വാസംവരെ നിവര്ന്നു നില്ക്കുക. വിടപറച്ചിലുകള് ഹ്രസ്വമായിരിക്കണം, തീര്ത്തും ഹ്രസ്വം'. 
ജീവന് വെടിയുമ്പോള് അദ്ദേഹം അധ്യാപകനായിരുന്നു. താന് ആരായി അറിയപ്പെടണം എന്നാണോ അദ്ദേഹം ആഗ്രഹിച്ചത് അതായി. അവസാന ശ്വാസം പോകുന്നതിന് തൊട്ടുമുമ്പുവരെ നിവര്ന്നുനില്ക്കുകയായിരുന്നു അദ്ദേഹം, പ്രസംഗിച്ചുകൊണ്ട് പ്രവര്ത്തനനിരതനായി. മഹാനായ ഒരധ്യാപകനായാണ് അദ്ദേഹം വിടപറഞ്ഞത്, നിവര്ന്നുയര്ന്നുനിന്നു കൊണ്ട്. ജനങ്ങളുടെ സ്‌നേഹാദരങ്ങളല്ലാതെ മറ്റൊന്നും സമ്പാദിച്ചുകൂട്ടാതെയാണ് അേദ്ദഹം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ അവസാനശ്വാസംവരെ സഫലമായിരുന്നു.
ഒരുമിച്ചുകഴിച്ച ഉച്ചയൂണുകളും അത്താഴങ്ങളും ഇനിയെനിക്ക് അന്യം. എന്നെ എന്നുമെന്നും അമ്പരപ്പിച്ച ആ ആകാംക്ഷകളും എളിമയും എനിക്കിനി നഷ്ടമാവും. വാക്കുകള്‌കൊണ്ടും പ്രവൃത്തികൊണ്ടും പഠിപ്പിച്ച ജീവിതപാഠങ്ങള് നഷ്ടമാവും. വിമാനം പിടിക്കാനുള്ള ഓട്ടങ്ങളും യാത്രകളും ദീര്ഘ വാദപ്രതിവാദങ്ങളും നഷ്ടമാവും. അങ്ങെന്നെ സ്വപ്നം കാണാന് പഠിപ്പിച്ചു, അത് യാഥാര്ഥ്യമാക്കാതിരിക്കുന്നത് കഴിവിനെ ഇകഴ്ത്തുന്നതിനു തുല്യമാണെന്നു പഠിപ്പിച്ചു. അദ്ദേഹം പോയി, പക്ഷെ ആ ദൗത്യം മുന്നില് പ്രകാശിക്കുന്നു. കലാം അങ്ങ് അനശ്വരനാവട്ടെ...

കലാമിന്റെ സന്തത സഹചാരിയാണ് ശ്രീജന്‍പാല്‍ സിങ്. വന്‍തോതില്‍ വിറ്റഴിഞ്ഞ 'ടാര്‍ജറ്റ് 3 ബില്യണ്‍' എന്ന പുസ്തകം കലാമുമായി ചേര്‍ന്ന് രചിച്ചു. ലഖ്‌നൗ സ്വദേശിയായ ശ്രിജന്‍പാല്‍ സിങ്, കലാമിനൊപ്പം ഒട്ടേറെ പദ്ധതികള്‍ക്കൊപ്പം സഹകരിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് 'അഡ്വാന്റേജ് ഇന്ത്യ' എന്ന പുസ്തകം രിചിക്കാനിരിക്കെയാണ് കലാമിന്റെ വിയോഗം.


#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:24 PM

ഏകാകിയായ സ്വപ്‌നജ്വാല

ശ്രീകാന്ത് കോട്ടക്കല്‍Posted on: 28 Jul 2015

16419_713856.jpg
രാമേശ്വരം കടലിന് കുറുകെ പറക്കുന്ന കൊറ്റികളെക്കണ്ട് പറക്കാന്‍ മോഹിച്ച ബാല്യമായിരുന്നു അബ്ദുള്‍കലാമിന്റേത്. രാമേശ്വരത്തെ ആകാശം മാത്രമല്ല, പൂഴിമണല്‍ പരന്ന ഭൂമിയും ഈ മനുഷ്യന് പാഠശാലയായി. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനുലാബ്ദീനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ബാങ്കുവിളിയോടൊപ്പം മുഴങ്ങുന്ന ക്ഷേത്രമണിനാദങ്ങളില്‍നിന്നും അദ്ദേഹം മതങ്ങളുടെയും ആത്മീയതയുടെയും അന്തഃസത്ത പഠിച്ചു. പത്രം വിതരണം ചെയ്തുനടന്ന പ്രഭാതങ്ങളില്‍നിന്ന് സാധാരണമനുഷ്യജീവിതത്തെ അടുത്തറിഞ്ഞു. പിന്നീട് സതീഷ് ധവാനില്‍നിന്നും വിക്രം സാരാഭായിയില്‍നിന്നും ശാസ്ത്രസാങ്കേതികതയുടെ വെളിച്ചം ഉള്‍ക്കൊണ്ടു. ഇങ്ങനെ അബ്ദുല്‍ കലാമില്‍ ഒരേ സമയം ശാസ്ത്രവും മതവും ശുദ്ധ ആത്മീയതയും പൊതുബോധവും അപൂര്‍വമായി സംഗമിച്ചു.

തന്റെ ഈ ജീവിതത്തെയാണ് കലാം 'അഗ്നിച്ചിറകുകള്‍' എന്ന ആത്മകഥയിലൂടെ ലോകത്തോട് പറഞ്ഞത്. ലോകത്തോട് എന്നതിലധികമായി പുതിയ തലമുറയോടാണ് കലാം അരുണ്‍ തിവാരിയുമായിച്ചേര്‍ന്ന് രചിച്ച ആ പുസ്തകത്തിലൂടെ സംസാരിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സ്വപ്‌നം എന്ന വാക്കാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ അധികവും നിറച്ചുവെച്ചത്. അതുകൊണ്ടുതന്നെ ഇറങ്ങിയ ഉടനേ ആ പുസ്തകത്തിന് അപൂര്‍വമായ സ്വീകാര്യതയാണ് 'അഗ്നിച്ചിറകുക' ള്‍ക്ക് ലഭിച്ചത്. യുവതലമുറ ആ പുസ്തകത്തെ നിരാശയില്‍നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള സഞ്ജീവനിയായിക്കണ്ടു. എത്രയോ മാതാപിതാക്കള്‍ ഈ പുസ്തകം മക്കള്‍ക്ക് നേര്‍വഴിയിലേക്കുള്ള ഉപഹാരമായി നല്‍കി. സ്വപ്‌നം കാണാനുള്ള പരിശീലനപുസ്തകമായി പലരും ഈ ഗ്രന്ഥത്തെക്കണ്ടു. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. ഒരു പക്ഷേ, മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍'ക്കുശേഷം ഒരു പക്ഷേ, ലോകത്തെ ഇത്രയധികം പ്രചോദിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്ത ഒരിന്ത്യക്കാരന്റെ ആത്മകഥയുണ്ടാവില്ല.

സ്വപ്‌നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക- ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രാഷ്ട്രനേതാക്കളെയും മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം കലാം നിരന്തരം പ്രതീക്ഷയാല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. 'ജ്വലിക്കുന്ന മനസ്സുകള്‍' എന്ന് അദ്ദേഹം തന്റെ രണ്ടാം പുസ്തകത്തിന് പേര് നല്‍കുമ്പോള്‍ അത് കലാം എന്ന മനുഷ്യന്റെ ദര്‍ശനത്തിന്റെ സാരസര്‍വസ്വമാവുന്നു. ഇതിലും കലാം മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജത്തെക്കുറിച്ചാണ് സംസാരിച്ചത്. ഒരുപാട് പരാജയങ്ങളില്‍നിന്നാണ് താന്‍ തന്റെ പാഠങ്ങളിലേറെയും പഠിച്ചത് എന്ന് എവിടേയും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. 'അഗ്നി'മിസൈല്‍ ആദ്യപരീക്ഷണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശപ്പെടാനല്ല കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള അവസരമായിക്കാണാനാണ് താന്‍ ശ്രമിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്.

രാമേശ്വരത്തെ ലളിതമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന് രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോഴും കലാം തന്റെ സവിശേഷമായ ജീവിതരീതികള്‍ ഉപേക്ഷിച്ചില്ല. ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് 'അഗ്നിച്ചിറകുകള്‍' മാന്ത്രികാവിഷ്‌കാരം നടത്തുകയുണ്ടായി. അതിന് സ്‌ക്രിപ്റ്റ് എഴുതിയതിനുശേഷം ഒരിക്കല്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ ആര്‍.കെ. പ്രസാദിനെ രാഷ്ട്രപതി ഭവനിലെ ജോലിക്കാര്‍ താമസിക്കുന്ന പ്രത്യേകയിടത്തില്‍ച്ചെന്ന് കാണുകയുണ്ടായി. അന്ന് പ്രസാദ് കലാമിന്റെ അപൂര്‍വമായ ജീവിതം പറഞ്ഞുതന്നു. രാഷ്ട്രപതി എന്ന മഹത്തരമായ പദവി ഈ മനുഷ്യന്റെ അതുവരെത്തുടര്‍ന്ന ജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാത്രി വൈകും വരെ അദ്ദേഹം നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വരുന്ന ഇ-മെയിലുകള്‍ക്ക് മറുപടി അയയ്ക്കുമായിരുന്നു. പ്രതിദിനം നാനൂറിലധികം ഇ-മെയിലുകള്‍ അദ്ദേഹത്തിന് വരുമായിരുന്നു. അതില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടേത് മുതല്‍ ജീവിത്തിന്റെ നാനാതുറകളില്‍നിന്നുമുള്ളവരുടെ സംശയങ്ങളും പരാതികളുമുണ്ടായിരുന്നു. എല്ലാറ്റിനും പുലര്‍ച്ചെ രണ്ട് മണിവരെയിരുന്ന് അദ്ദേഹം മറുപടി അയയ്ക്കും. പല വ്യക്തികളുടേയും വ്യക്തിപരമായ കാര്യങ്ങളില്‍വരെ കലാം അടുത്ത ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടും. കുട്ടികള്‍ മുതല്‍ കമിതാക്കള്‍ വരെ അയയ്ക്കുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ അദ്ദേഹത്തിന് ഉറക്കം വരുമായിരുന്നുള്ളൂ. വീട്ടില്‍നിന്ന് മാതാപിതാക്കള്‍ അടിക്കുന്നു എന്ന് പറഞ്ഞ് ഒരു കുട്ടി അയച്ച ഇ-മെയിലിന് മറുപടിയായി കലാം ചെയ്തത് ആ മാതാപിതാക്കളെ നേരിട്ട് വിളിക്കുകയായിരുന്നു. തങ്ങളുടെ പ്രണയത്തിന് വീടും നാടും തടസ്സം നില്‍ക്കുന്നു എന്ന് കാണിച്ച് യുവതി മെയില്‍ അയച്ചപ്പോള്‍ കലാം എന്ന അവിവാഹിതന്‍ അതില്‍ ഇടപെട്ട് ആ പ്രശ്‌നം രമ്യമായി പരിഹരിച്ചുകൊടുത്തു.

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനം കലാം അതിമനോഹരമായി ഒരുക്കിയെടുത്തു. അതിരാവിലെ അദ്ദേഹം അതിലൂടെ നടക്കുമായിരുന്നു. കൂടെയുള്ളവര്‍ സുരക്ഷയെക്കരുതി അത് എതിര്‍ത്തെങ്കിലും കലാം തന്റെ നടത്തം തുടര്‍ന്നു. ഉദ്യാനത്തിന്റെ മരച്ചുവടുകളില്‍ കവിത കുറിച്ചുവെച്ചു. തന്റെ പിറന്നാളുകള്‍ ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തില്‍ ആയിരിക്കണം എന്ന് കലാം പലപ്പോഴും നിഷ്‌കര്‍ഷിച്ചിരുന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും ഗ്രാമം തിരഞ്ഞെടുക്കാന്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. രാഷ്ട്രപതി എത്തുന്നു എന്നറിഞ്ഞാല്‍ എത്ര പിന്നാക്കമായ ഗ്രാമമായാലും പെട്ടന്ന് വൈദ്യുതി, വെള്ളം, വെളിച്ചം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ പറന്നെത്തും. പെട്ടന്ന് ഇന്ത്യയില്‍ വികസനം വരാന്‍ ഇതൊക്കെയേ മാര്‍ഗമുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
രാഷ്ട്രപതിപദത്തിന്റെ കാലാവധി തീര്‍ന്നപ്പോള്‍ കലാം ഇനി എന്ത് ചെയ്യും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നിരുന്നു. കലാമിനൊഴിച്ച് മറ്റെല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. 'ഠൗൃിശിഴ ുീശി:േ മ ഷീൗൃില്യ വേൃീൗഴവ രവമഹഹലിഴല'െ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കലാം ഇങ്ങനെ കുറിച്ചു: 'രാജാജിമാര്‍ഗില്‍നിന്നുമിറങ്ങി രാഷ്ട്രപതിഭവന്‍ വിടുമ്പോള്‍ എനിക്ക് എടുക്കാന്‍ രണ്ട് സ്യൂട്ട്‌കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാണുന്നവര്‍ക്കെല്ലാം ഒരേ ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ. ഇനി എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്? വീണ്ടും അധ്യാപനത്തിലേക്ക് തിരിച്ചുപോകുമോ? സക്രിയ ജീവിതത്തില്‍നിന്നും ഞാന്‍ വിരമിക്കുമോ? രാഷ്ട്രപതിഭവനിലെ അഞ്ച് വര്‍ഷത്തെ ജീവിതം എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു: മുഗള്‍ ഉദ്യാനത്തിലെ സ്വാഗതം ചൊരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായിയുടെ അവസാന കച്ചേരി, ഔഷധോദ്യാനത്തിലെ പൂക്കളുടെ സുഗന്ധം, നൃത്തമാടുന്ന മയിലുകള്‍, ഉരുകുന്ന ഗ്രീഷ്മത്തിലും കൊടും ശൈത്യത്തിലും ഇമചിമ്മാതെ കാവല്‍നില്‍ക്കുന്ന കാവല്‍ക്കാര്‍ ഇവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു'. 

രാഷ്ട്രപതി ഭവനില്‍നിന്നുമിറങ്ങിയ കലാം ഒരുനിമിഷം പോലും വെറുതേയിരിക്കുന്നത് ലോകം കണ്ടില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഒരു പ്രകാശദീപം പോലെ സഞ്ചരിച്ചു. ആ വിളക്കിന് ചുറ്റും എല്ലാ തരക്കാരായ മനുഷ്യരും വന്ന് സംഗമിച്ചു. അവരോട് അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം അവരെക്കൊണ്ടുതന്നെ പറയിച്ചു. ഓരോ സമ്മേളനവും മനുഷ്യരുടെ ആത്മവിശ്വാസത്തിന്റെ സംഗീതമേളയായി. അധികാരങ്ങളോ കിന്നരിവെച്ച പദവികളോ ഒന്നുമില്ലാതെതന്നെ അബ്ദുല്‍ കലാം എന്ന മനുഷ്യന്‍ എത്രമാത്രം ക്രൗഡ് പുള്ളറാണ് എന്ന് മനസ്സിലായത് കഴിഞ്ഞ ജനവരിയില്‍ ജയ്പുരില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്തപ്പോഴാണ്. നൊബേല്‍ സമ്മാനം ലഭിച്ച വി.എസ്. നയ്പാളും ലോകപ്രശസ്ത സഞ്ചാരസാഹിത്യകാരനായ പോള്‍ തെറൂവും പങ്കെടുത്തിട്ടും ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ഏറ്റവുമധികം ആളുകള്‍ കൂടിയത് അബ്ദുള്‍ കലാമിനെ കാണാനും കേള്‍ക്കാനുമായിരുന്നു. പരിപാടി നടക്കുന്ന ഡിഗ്ഗി പാലസില്‍ ഉച്ചയോടെ വന്നിറങ്ങിയ കലാമിനെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി ഏറെ പണിപ്പെട്ടാണ് വേദിയിലെത്തിച്ചത്. രണ്ട് വേദികളില്‍ അദ്ദേഹം സംസാരിച്ചു. വൈകുന്നേരമാവുമ്പോഴേക്കും ജനങ്ങള്‍വന്ന് കുമിഞ്ഞു. പാലസിന്റെ വാതിലുകള്‍ അടയ്‌ക്കേണ്ടിവന്നു. ആളുകളോട് പ്രസംഗിക്കുകയായിരുന്നില്ല അബ്ദുല്‍കലാം ചെയ്തത്. പകരം അവരേക്കൂടി പങ്കെടുപ്പിച്ച് സംഭാഷണം നടത്തുകയായിരുന്നു. 

സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ഇളകിമറിഞ്ഞ ആള്‍ക്കൂട്ടം അദ്ദേഹത്തോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു. അവയ്ക്ക് തുടിക്കുന്ന ഭാഷയില്‍ കലാം മറുപടി പറഞ്ഞു. കലാം വേദി വിട്ടപ്പോള്‍ അദ്ദേഹത്തിന് പിറകേ ജനം പുഴപോലെ ഒഴുകിപ്പോയി.
ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകള്‍ ബാധിക്കാന്‍ കലാം അനുവദിച്ചില്ല. മനുഷ്യരുമായുള്ള എല്ലാ സംഗമങ്ങളില്‍നിന്നും താന്‍ പഠിക്കുകയാണ് എന്നദ്ദേഹം എഴുതി. റോബന്‍ ദ്വീപില്‍ മണ്ടേലയുടെ കരം പിടിച്ചുനിന്നപ്പോള്‍ ഉള്ള അനുഭവം കലാം ഓര്‍ക്കുന്നുണ്ട്: 'അദ്ദേഹത്തിന്റെ കരം പിടിച്ച് നിന്നപ്പോള്‍ കരുത്തുറ്റ ആത്മാവിനെ സ്പര്‍ശിച്ച് നില്‍ക്കുന്നത് പോലെ തോന്നി. എഴുന്നേറ്റപ്പോള്‍ അദ്ദേഹം തന്റെ ഊന്നുവടി ഉപേക്ഷിച്ചു പകരം ഞാന്‍ അദ്ദേഹത്തിന് ഊന്നുവടിയായി. അദ്ദേഹത്തില്‍നിന്നും വലിയ ഒരു പാഠം ഞാന്‍ പഠിച്ചു: നിങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ തിരിച്ച് അവര്‍ക്ക് നല്ലത് ചെയ്യുക എന്നതാണ്. ഇതുതന്നെയാണ് തിരുക്കുറളും പറയുന്നത്'. കലാമിനെക്കണ്ടവരും അദ്ദേഹത്തിന്റെ കരസ്പര്‍ശം ഒരിക്കലെങ്കിലും അറിഞ്ഞവരും ഇതേ വികാരം പങ്കിടുന്നവരായിരിക്കും.

എണ്‍പത്തിനാലാം വയസ്സില്‍ അവുല്‍ പക്കീര്‍ ജൈനലാബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം ലോകത്തോട് വിട പറയുമ്പോള്‍ അദ്ദഹം ചൊരിഞ്ഞ പ്രകാശം മാത്രമല്ല, മനസ്സില്‍ തെളിയുന്നത്. മറിച്ച് 'അഗ്നിച്ചിറകുകളു'ടെ അവസാനഭാഗത്ത് അദ്ദേഹം എഴുതിയ ഒരു വാചകമാണ്. അതിങ്ങനെ:

'രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ്് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോനാല്‍ കണ്ടെത്തപ്പെട്ട് ഐതിഹാസികനായ പ്രൊഫസര്‍ വിക്രം സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും. ലൗകികമായി എനിക്കാരും പിന്തുടര്‍ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടില്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ ഒന്നും...


#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:25 PM

മനുഷ്യനെ തൊട്ട ശാസ്ത്രനായകന്‍

ജി. മാധവന്‍നായര്‍Posted on: 29 Jul 2015

16419_714334.jpg
എസ്.എല്‍.വി.മൂന്നിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കാലം. ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനായി ഇടയ്ക്കിടെ െഎ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സതീഷ് ധവാന്റെ വരവ് വലിയൊരു സംഭവമായിരുന്നു. ചെയര്‍മാന്റെ വരവിന് ദിവസങ്ങള്‍ക്കുമുമ്പുതന്നെ ഞങ്ങളുടെ സംഘത്തലവന്‍ എ.പി.ജെ. അബ്ദുല്‍ കലാം ലക്ഷ്യങ്ങളൊക്കെ കൈവരിക്കും. 

വിശകലനങ്ങളും വിലയിരുത്തലുകളും പൂര്‍ത്തിയാക്കും. എന്നാലും തൃപ്തിയാവില്ല. വീണ്ടും വൈകുന്നേരങ്ങളില്‍ മീറ്റിങ്ങും വിശകലനവും. എല്ലാം പൂര്‍ത്തിയായിട്ടും പിന്നെയെന്തിനാണ് വീണ്ടും മീറ്റിങ്ങുകളെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഭഗവദ്ഗീതയിലെ ഒരു സന്ദര്‍ഭം വിശദീകരിച്ചു. 

മഹാഭാരതയുദ്ധകാലത്ത് ശ്രീകൃഷ്ണനും അര്‍ജുനനും ഒരു കൂടാരത്തിലാണു താമസം. ഒരുദിവസം രാത്രി അര്‍ജുനന്‍ നോക്കുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണനെ കാണാനില്ല. തിരഞ്ഞുചെന്നപ്പോള്‍ കൃഷ്ണന്‍ പടക്കുതിരകളുടെയടുത്ത് അവയെ നിരീക്ഷിച്ച് നില്‍ക്കുന്നു. എന്താണിതുനല്‍കുന്ന സന്ദേശമെന്ന് അദ്ദേഹം ചോദിച്ചു. കൃഷ്ണന്റെ പ്രതിബദ്ധത, ആത്മാര്‍ഥത എന്നൊക്കെയുള്ള ഞങ്ങളുടെ മറുപടി അദ്ദേഹം അംഗീകരിച്ചില്ല. ഇതൊന്നുമല്ല, ദൈവത്തിനുപോലും തയ്യാറെടുപ്പു വേണം. അതുകൊണ്ടാണ് കൃഷ്ണന്‍ കുതിരകളെ നോക്കാന്‍പോയത് അദ്ദേഹം പറഞ്ഞു. അതായിരുന്നു കലാം. അവസാനശ്വാസംവരെയും അദ്ദേഹം രാജ്യത്തിന്റെയും ജനതയുടെയും പുരോഗതിക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. 

ദിവസം 18 മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യിരുന്നത്. അന്ന് ഇതുപോലെ സൗകര്യങ്ങളും വാഹനങ്ങളും ഒന്നുമില്ലാത്ത കാലം. ഞങ്ങളെല്ലാം ഒരു ജീപ്പില്‍ക്കയറി കലാം താമസിക്കുന്ന ലോഡ്ജിലേക്കു പോകും. അവിടെനിന്ന് കലാമിനെയുംകൂട്ടി തുമ്പയിലേക്കു പോകും. രാവിലെ എട്ടരയോടെ അവിടെയെത്തും. പാതിരായ്ക്കാണു മടക്കം. അന്നേരം ഭക്ഷണക്കടകളെല്ലാം അടച്ചിരിക്കും. 

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്റെ അടുത്ത് ബ്രെഡും പാലും കിട്ടുന്ന ഒരു പെട്ടിക്കടയുണ്ടായിരുന്നു. അവിടെനിന്നാണ് ഭക്ഷണം.
സമയം നിങ്ങളുടെ കൈയിലാണ്. അത് എങ്ങനെ, എന്തിന് ഉപയോഗിക്കണമെന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ലക്ഷ്യം നിശ്ചയിച്ച് അത് സാധിക്കാനായി ഇറങ്ങിയാല്‍ ആര്‍ക്കും നിങ്ങളെ തടയാനാവില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വ്യക്തിപരമായതെല്ലാം ഒഴിവാക്കി സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും നന്മയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 
ഒരിക്കല്‍ നാട്ടില്‍ വിവാഹനിശ്ചയത്തിനായി തീയതി തീരുമാനിച്ചിരുന്നു. അങ്ങോട്ടുപോകാന്‍ ടിക്കറ്റുമെടുത്തു. പക്ഷേ, വിവാഹനിശ്ചയദിവസം രാവിലെ നോക്കുമ്പോള്‍ കലാം അതാ ഓഫീസിലിരിക്കുന്നു.

എന്റെ ഗുരുനാഥനായ അദ്ദേഹത്തെ ഞാന്‍ ഇങ്ങനെ വിലയിരുത്തും: മനുഷ്യനെ സ്പര്‍ശിച്ച ശാസ്ത്രനേതാവ്. ബഹിരാകാശ, ആണവ രംഗങ്ങളില്‍ ഇന്ത്യക്ക് ഒരു ദര്‍ശനം കാഴ്ചവെച്ചത് അദ്ദേഹമാണ്. 1972ല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ എസ്.എല്‍.വി.മൂന്ന് ദൗത്യത്തോടെയാണ് ഇന്ത്യയില്‍ വലിയ റോക്കറ്റുണ്ടാക്കലിനു തുടക്കംകുറിച്ചത്. അതുവരെ 10 കിലോഗ്രാം ഭാരമുള്ള റോക്കറ്റുണ്ടാക്കിയ നമ്മള്‍ 17 ടണ്‍ ഭാരമുള്ള റോക്കറ്റുണ്ടാക്കാനുള്ള സംവിധാനവും സാങ്കേതികവിദ്യയും വളരെ കൃത്യമായി വികസിപ്പിച്ചെടുത്തു. അങ്ങനെ റോക്കറ്റിന്റെ സോളിഡ് ടെക്‌നോളജിയില്‍ മുന്നിലെത്താനുള്ള അവസരം ഇന്ത്യക്കുണ്ടായി. 

ഈ സാങ്കേതികവിദ്യാവികസനത്തിന്റെ തുടര്‍ച്ചയായാണ് മിസൈല്‍ നിര്‍മിക്കാനുള്ള പരിപാടിക്ക് അദ്ദേഹം നേതൃത്വംനല്‍കിയത്. 'മിസൈല്‍മാന്‍' എന്ന വിശേഷണത്തിന് അദ്ദേഹം ഏറ്റവും അര്‍ഹനാണ്. നമ്മുടെ രാജ്യത്തിനാവശ്യമായ മിസൈല്‍ പദ്ധതിയെപ്പറ്റി പൂര്‍ണമായൊരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. പത്തുകൊല്ലത്തോളം അദ്ദേഹം മിസൈല്‍ നിര്‍മാണഗവേഷണ പരിപാടിയില്‍ മുഴുകി. ഇതിന്റെ ഫലമായാണ് 'അഗ്‌നി' ശ്രേണിയിലുള്ള മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചത്.

ആണവരംഗത്ത് അടിസ്ഥാന സാങ്കേതികജ്ഞാനം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍, ഇതിനെ ആയുധമാക്കിമാറ്റാനുള്ള അടിസ്ഥാനതത്ത്വങ്ങള്‍ സ്വാംശീകരിക്കുന്നതിനും അതിനുള്ള സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വംനല്‍കിയത് കലാമാണ്. ഇങ്ങനെ ഈ മൂന്നു രംഗങ്ങളിലും പ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള വീക്ഷണവും അത് യാഥാര്‍ഥ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയെന്നതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. ഭാവിയെ മുന്നില്‍ക്കണ്ട് സമയബന്ധിതമായി ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. അതിനായി ദൗത്യങ്ങള്‍ രൂപകല്പനചെയ്യുകയും അവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സംവിധാനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, ഇതായിരുന്നു ആദ്ദേഹം ചെയ്തത്. 

രാഷ്ട്രപതിയായിരുന്നപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രസമൂഹത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഒരര്‍ഥത്തില്‍ ഇതിന്റെ തുടര്‍ച്ചയാണ്. െഎ.െഎ.ടി. തുടങ്ങിയ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പ്രോജക്ടുകള്‍ നല്‍കി. ഇന്ത്യയുടെ നേട്ടത്തിനായി യുവമനസ്സുകളെ പ്രചോദിപ്പിക്കാനുള്ള അധ്വാനത്തില്‍ അദ്ദേഹം മുഴുകി. ഇതിനായി രാജ്യത്തെ ശാസ്ത്രസമൂഹത്തെയാകെ അദ്ദേഹം പ്രയോജനപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യയുടെ ശാസ്ത്രനേതാവായി ഞാന്‍ വിശേഷിപ്പിക്കുന്നത്. 

2 ഈ നേട്ടങ്ങള്‍ അദ്ദേഹത്തിന് ചില അസൂയാലുക്കളെയും സൃഷ്ടിച്ചു. ഡി.ആര്‍.ഡി.ഒ.യില്‍നിന്ന് വിരമിച്ചശേഷം ഇന്ത്യയിലെ ഒരു പ്രമുഖസ്ഥാപനത്തില്‍ പ്രൊഫസറാകാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹത്തിന് പിഎച്ച്.ഡി. ഇല്ലെന്നപേരില്‍ ചില അക്കാദമിക ബ്രാഹ്മണന്‍മാര്‍ ഇതിനനുവദിച്ചില്ല. തൊട്ടടുത്തദിവസം അദ്ദേഹം അണ്ണാ സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. എന്നിട്ടു ചെയ്തതെന്താണെന്നോ, അഞ്ചാറ് യുവഗവേഷകരെ സംഘടിപ്പിച്ച് കേള്‍വിക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു ചിപ്പ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണത്തിനു നേതൃത്വംനല്‍കി. ഈ ഗവേഷണത്തിനിടെയാണ് രാഷ്ട്രപതിസ്ഥാനത്തേക്കുള്ള ക്ഷണമെത്തുന്നത്. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ചാന്‍സലറാകാന്‍ ഞാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെയാണേറ്റെടുത്തത്. ആലങ്കാരികമായി ആ പദവി വഹിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. കുട്ടികളുമായും അധ്യാപകരുമായും സംവദിക്കാന്‍ കൊല്ലത്തില്‍ രണ്ടുതവണ അദ്ദേഹം അവിടെയെത്തുമായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍, കാള്‍ടെക്കില്‍... അങ്ങനെ ലോകത്തെവിടെയും ഗവേഷകരുമായി സംവദിക്കാന്‍ ആരോഗ്യസ്ഥിതിയും കാലാവസ്ഥയുമൊന്നും വകവെയ്ക്കാതെ അദ്ദേഹം പോകുമായിരുന്നു. കുട്ടികളുമായി സംസാരിക്കാനുള്ള എല്ലാ ക്ഷണങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു. 

കലാമിന്റെ ശാസ്ത്രവും ഗവേഷണവും എന്നും മനുഷ്യനുവേണ്ടിയായിരുന്നു. ബഹിരാകാശരംഗത്തുണ്ടാവുന്ന വികാസങ്ങളും കണ്ടെത്തലുകളും സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും ആലോചനാവിഷയമായിരുന്നു. മിസൈലുകള്‍ക്കുപയോഗിക്കുന്ന ചില സംയുക്തങ്ങള്‍കൊണ്ട് അദ്ദേഹവും ഡോ. രാജു എന്ന ഹൃദ്രോഗചികിത്സകനും ചേര്‍ന്ന് വികസിപ്പിച്ച 'കലാംരാജു സ്‌റ്റെന്റ്' രാജ്യത്ത് ഹൃദ്രോഗചികിത്സയില്‍ വിപ്ലവമുണ്ടാക്കി. സ്‌റ്റെന്‍റിന് വന്‍വിലയുണ്ടായിരുന്നകാലത്താണ് വിലകുറഞ്ഞ ഈ സ്‌റ്റെന്റ് വികസിപ്പിച്ചത്. റോക്കറ്റുകളുടെ നിര്‍മിതിക്കായി വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ സാങ്കേതികവിദ്യകൊണ്ട് പോളിയോബാധിതര്‍ക്കുപയോഗിക്കാവുന്ന തീരെ ഭാരംകുറഞ്ഞ ചലനസഹായികളുണ്ടാക്കുന്നതിനും അദ്ദേഹം പ്രേരണയായി. മനുഷ്യരെ മഹത്തായ ദൗത്യങ്ങള്‍ക്കായി ഇണക്കാനും അവരില്‍ മഹത്തായ ചിന്തകള്‍ ഉദ്ദീപിപ്പിക്കാനുംകഴിഞ്ഞ മാന്ത്രികനായിരുന്നു അദ്ദേഹം.

ചന്ദ്രനില്‍ ഇന്ത്യയുടെ പാതാകനാട്ടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹംകാരണം ചന്ദ്രയാന്റെ ഗതിതന്നെ മാറ്റേണ്ടിവന്നു. ഗ്രഹാന്തരപര്യവേക്ഷണങ്ങളെക്കുറിച്ച് പ്രവചനസ്വരത്തോടെയാണ് അദ്ദേഹം അടുത്തിടെ സംസാരിച്ചിരുന്നത്. ഭൂമിയും ചന്ദ്രനും ചൊവ്വയും ചേര്‍ന്ന ഒരു കൂട്ടായ്മയുണ്ടാക്കണം. ചന്ദ്രനെ താവളമാക്കി അവിടെനിന്ന് ചൊവ്വയിലേക്കു പോകണം. ചൊവ്വയില്‍ കോളനി സ്ഥാപിച്ച് അവിടെനിന്ന് ധാതുക്കള്‍ ഖനനംചെയ്ത് ഭൂമിയിലേക്കു കൊണ്ടുവരണം. ബഹിരാകാശത്ത് സൗരോര്‍ജം ഉത്പാദിപ്പിച്ച് ഭൂമിയിലേക്കു കൊണ്ടുവരണം. ഇങ്ങനെ എപ്പോഴും പുതിയ ചിന്തകളുടെ ലോകത്തായിരുന്നു അദ്ദേഹം. കേരളത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച പത്തിനപരിപാടി നടപ്പാക്കിയിരുന്നെങ്കില്‍ ഈ നാടിന്റെ പുരോഗതി ആയിരം മടങ്ങ് വേഗത്തിലാവുമായിരുന്നു. പഴയതൊന്നും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ചിന്തയിലും ജീവിതത്തിലും അദ്ദേഹം സ്വയം പുതുക്കപ്പെട്ടുകൊണ്ടിരുന്നു. 

ഹൈദരാബാദിലായിരിക്കുമ്പോള്‍ ഒരു ഒറ്റമുറിയിലായിരുന്നു താമസം. ഒരിക്കല്‍ ഞാനവിടെച്ചെല്ലുമ്പോള്‍ അദ്ദേഹം വീണയില്‍ 'എന്തരോ മഹാനുഭാവലു' എന്ന കീര്‍ത്തനം മീട്ടുന്നു. അറുപതു വയസ്സിനു ശേഷമാണ് അദ്ദേഹം വീണവായിക്കാന്‍ പഠിച്ചതെന്ന കാര്യം നമുക്കു വിശ്വസിക്കാനായെന്നുവരില്ല. ആ കീര്‍ത്തനം അദ്ദേഹത്തിന് എത്രയും പ്രിയപ്പെട്ടതായിരുന്നു. 

(എ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ ജി. മാധവന്‍നായരുമായി നടത്തിയ
സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എന്‍. ജയപ്രകാശ് തയ്യാറാക്കിയത്)


#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:26 PM

പല ദീപങ്ങളിലെ പ്രകാശം

എം.വി. ശ്രേയാംസ്‌കുമാര്‍Posted on: 29 Jul 2015

ലിലിയന്‍ വാട്‌സന്റെ 'ലൈറ്റ് ഫ്രം മെനി ലാംപ്‌സ്' (പല ദീപങ്ങളിലെ പ്രകാശം) ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമെന്നുപറഞ്ഞ കലാമിന്റെ വാക്കുകളില്‍ നൂറുനൂറു വിജ്ഞാനദീപങ്ങളുടെ നിറവും തിളക്കവും നിഴലും നിലാവും മാറിമാറി ജ്വലിച്ചിരുന്നു. 
തലമുറകളിലൂടെ നീളുന്ന വഴിവെളിച്ചമായിരുന്നു അത്

16419_714336.jpg
എനിക്കൊരുപാടുദൂരം പോകാനുണ്ട്. എന്നാല്‍, എനിക്കു തിരക്കില്ല. ചെറുചുവടുകള്‍വെച്ച് ഞാന്‍ നടക്കുന്നു; ഒന്നിനുപിറകെ ഒന്നുമാത്രം. എന്നാല്‍, ഓരോ ചുവടും മുന്നോട്ട്, ഉയര്‍ച്ചയിലേക്ക്...'' ഒരു തലമുറയെ മുഴുവന്‍ ആവേശഭരിതരും പ്രചോദിതരുമാക്കിയ എ.പി.ജെ. അബ്ദുല്‍ കലാമിനെ ഓര്‍ക്കുമ്പോള്‍, 'അഗ്‌നിച്ചിറകുകള്‍' എന്ന പുസ്തകത്തില്‍ അദ്ദേഹമെഴുതിയ ഈ വാക്കുകളാണ് എന്റെ മനസ്സിലുണരുന്നത്. 

''Look at the sky. We are not alone. The whole universe is friendly to us and conspires only to give the best to those who dream and work...'' (നാമൊറ്റയ്ക്കല്ല. സൗഹൃദം നിറഞ്ഞതാണ് ഈ പ്രപഞ്ചം. സ്വപ്നങ്ങള്‍ കാണുന്നവരുടെയും അധ്വാനശീലരുടെയും വിജയത്തിനുവേണ്ടി ഒത്തുകളിക്കുന്ന പ്രപഞ്ചം...) നോക്കൂ, അദ്ദേഹം ഉപയോഗിച്ച വാക്ക് conspire എന്നാണ്. ഗൂഢാലോചന! ഒത്തുകളി! ആകാശവും നക്ഷത്രങ്ങളും ഗ്രഹമണ്ഡലങ്ങളും അഷ്ടദിക്കുകളും പഞ്ചഭൂതങ്ങളുമുള്‍പ്പെട്ട പ്രപഞ്ചം നമുക്കുവേണ്ടി ഗൂഢാലോചന നടത്തുക! തോല്‍പ്പിക്കാനല്ല, ഉയരണമെന്നു സ്വപ്നംകാണുന്നവരെ കൂടുതല്‍ ഉയര്‍ത്താന്‍വേണ്ടി...! പ്രപഞ്ചത്തിന്റെ വാത്സല്യം അത്ര ഉദാത്തമാണെന്നു വിശ്വസിക്കുന്ന ഒരു കവിമനസ്സില്‍നിന്നേ ഇങ്ങനെയൊരു സുന്ദരകല്പനയുണ്ടാകൂ. 

അതായിരുന്നു അബ്ദുല്‍ കലാം. നിരാശാഭരിതമായ ഒരു സമൂഹത്തെ അസാധ്യവും ഭ്രാന്തവുമായ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച മഹാഗുരു. ഏകലവ്യന്മാരായി ഇന്ത്യയെമ്പാടും അദ്ദേഹത്തെ പിന്തുടര്‍ന്ന ശതകോടി യുവാക്കളുടെ ദ്രോണാചാര്യര്‍. ഏകാന്തതയിലും തിരസ്‌കാരത്തിലും തളരാതെ സ്വപ്നങ്ങള്‍ കാണാന്‍ ഇന്ത്യന്‍ യുവത്വത്തെ പഠിപ്പിച്ച കര്‍മയോഗി. ആ മഹാഗുരുവിനെ ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സ് അദൃശ്യമായൊരു ഊര്‍ജപ്രവാഹത്താല്‍ നിറയുന്നു. അദ്ദേഹം പ്രചോദിപ്പിച്ച കോടാനുകോടി ഇന്ത്യക്കാരിലൊരാളാണ് ഞാനുമെന്നതില്‍ അഭിമാനവും അദ്ദേഹം ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥതയും തോന്നുന്നു. 

മറ്റാരുടെയും വാക്കുകള്‍ ഞങ്ങളുടെ തലമുറയെ ഇത്ര സ്വാധീനിച്ചിട്ടില്ല. സ്വപ്നങ്ങള്‍ കാണുക, കണ്ടുകൊണ്ടേയിരിക്കുക അദ്ദേഹം ഇന്ത്യയിലെ യുവാക്കളോടു പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ടായിരിക്കണം. പറക്കാന്‍ ആകാശം വേണം. ചെന്നെത്താന്‍ ലക്ഷ്യസ്ഥാനവും വേണം. അതേസമയം, അജ്ഞാതമായ ഒരു ഭാവിക്കുവേണ്ടിമാത്രം പ്രവര്‍ത്തിക്കരുത്, അതിലര്‍ഥമില്ല. മലഞ്ചെരിവുകളെ ആസ്വദിക്കാതെ കൊടുമുടിമാത്രം ലക്ഷ്യംവെയ്ക്കുന്നവന്റെ മലകയറ്റംപോലെയാണത്. മലഞ്ചെരിവിലാണു ജീവന്‍, ഉച്ചിയിലല്ല. കയറുന്നതിലാണു സന്തോഷം, എത്തുന്നതിലല്ല. പ്രവൃത്തിയിലാണ് ആനന്ദം, ലക്ഷ്യപ്രാപ്തിയിലല്ല. എന്നാല്‍, ചെറിയലക്ഷ്യം വെച്ചുപുലര്‍ത്തുകയെന്നത് വലിയ പ്രതിസന്ധിയുമാണ്. അതു കുറ്റകരമാണ്. ഉന്നതലക്ഷ്യങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുകതന്നെ വേണം. 

''My message, especially to young people is to have courage to think differently, courage to invent, tot ravel the unexplored path, courage to discover the impossible and to conquer the problems and succeed. These are great qualities that they must work towards. This is my message to the young people.''

ഒരു നാടിന്റെ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ നല്‍കിയ ശാസ്ത്രജ്ഞന്റെ ജീവിതസന്ദേശം ഈ വാക്കുകളിലുണ്ട്. 1931ല്‍ രാമേശ്വരത്തെ ഒരു സാധാരണ മീന്‍പിടിത്തക്കാരനു ജനിച്ച ആസാദ് എന്ന കുട്ടിയില്‍നിന്ന് എ.പി.ജെ. അബ്ദുല്‍ കലാമെന്ന രാഷ്ട്രപതിയിലേക്കും 'ഭാരതരത്‌ന'ത്തിലേക്കുമുള്ള ഉയര്‍ച്ചയുടെ കഥകൂടിയാണ് ആ സന്ദേശം. അസാധ്യമായ സ്വപ്നങ്ങള്‍ കാണുക, സ്ഥിരോത്സാഹത്തിലൂടെ അത് സാക്ഷാത്കരിക്കുക, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും നൈതികതയും മൂല്യബോധവും വിടാതെ പിന്തുടരുക, ദൈവവിശ്വാസത്തിന്റെയും ലാളിത്യത്തിന്റെയും വഴികളില്‍ ഉറച്ചുനില്‍ക്കുക, വിജയത്തിലും പരാജയത്തിലും ഒരുപോലെ ആനന്ദിക്കാന്‍ ശീലിക്കുക തുടങ്ങി അദ്ദേഹം അനുവര്‍ത്തിച്ച നിഷ്ഠകളും പ്രമാണങ്ങളും അമൂല്യസന്ദേശങ്ങള്‍തന്നെയായിരുന്നു. സ്വപ്നംകാണാന്‍ മറന്നുതുടങ്ങിയ ഒരു തലമുറയെ ഉണര്‍ത്തുകയും ഉദ്ദീപിപ്പിക്കുകയും ചെയ്ത ജീവിതസന്ദേശം! ഇങ്ങനെ ഋഷിതുല്യമായ നിസ്സംഗതയും രാജകീയമായ വിജയങ്ങളും ഒരേ അളവില്‍ കൈവരിച്ച മറ്റൊരാളെയും സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ നമുക്കു ചൂണ്ടിക്കാട്ടാനില്ല. ഇത്രയേറെ മനുഷ്യരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരാളെ എടുത്തുകാട്ടാനുമില്ല! സ്വതന്ത്ര ഇന്ത്യയുടെ സ്വാഭിമാനത്തിന്റെ ശില്പിയാണദ്ദേഹം. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്നുപറഞ്ഞ മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെങ്കില്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ രാഷ്ട്രശില്പിയായിരുന്നു അബ്ദുല്‍ കലാം.

16419_714337.jpg
ലിലിയന്‍ വാട്‌സന്റെ 'ലൈറ്റ് ഫ്രം മെനി ലാംപ്‌സ്' (പല ദീപങ്ങളിലെ പ്രകാശം) ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമെന്നുപറഞ്ഞ കലാമിന്റെ വാക്കുകളില്‍ നൂറുനൂറു വിജ്ഞാനദീപങ്ങളുടെ നിറവും തിളക്കവും നിഴലും നിലാവും മാറിമാറി ജ്വലിച്ചിരുന്നു. തലമുറകളിലൂടെ നീളുന്ന വഴിവെളിച്ചമായിരുന്നു അത്. യുവാക്കളോടായിരുന്നു അദ്ദേഹത്തിന്റെ എല്ലാ സംവാദങ്ങളും. ''നമ്മുടെ രാജ്യത്ത് 540 ദശലക്ഷം യുവാക്കളുണ്ട്. ഇവരാണ് നമ്മുടെ ശക്തി. ഇന്ത്യയെ വികസിതരാഷ്ട്രമാക്കുന്നതിന് അവര്‍ പങ്കുവഹിച്ചേ മതിയാവൂ. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സംരംഭകത്വപരിശീലനം ഒരു ഭാഗമായിത്തീരണം. തൊഴില്‍തേടുന്നവരായല്ല, തൊഴിലുത്പാദകരായാണ് അവര്‍ മാറേണ്ടത്. നദികള്‍തമ്മില്‍ ബന്ധിപ്പിക്കല്‍, 'പുര'യുടെ നിര്‍വഹണം, എല്ലാറ്റിനുമുപരി ഇന്ത്യയെ വികസിതരാഷ്ട്രമാക്കിമാറ്റല്‍ തുടങ്ങി ഭാരിച്ച ചുമതലകള്‍ അവരെ കാത്തിരിക്കുന്നു. അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഈ മുഖ്യനിയോഗം മനസ്സില്‍വെച്ചുകൊണ്ടുള്ളതായിരിക്കണം'' കലാം പറഞ്ഞു.

ദൈവത്തിന്റെ ചൈതന്യം ആ വാക്കുകളിലും പ്രവൃത്തിയിലും എന്നുമുണ്ടായിരുന്നു. ''മതവും മിസൈലും എയ്‌റോ ഡൈനാമിക്‌സും സയന്‍സുമെല്ലാം എനിക്ക് ദൈവത്തോടടുക്കാനുള്ള വഴികള്‍ മാത്രമാണ്. മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്നു ചിലര്‍ പറയുമ്പോള്‍, അദ്ഭുതം തോന്നാറുണ്ട്. ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയസമ്പൂര്‍ണതയുടെയും മാര്‍ഗമാണ് ശാസ്ത്രമെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്'' കലാം എഴുതി. താങ്കളുടെ ഉള്ളിലെ ദൈവികാഗ്‌നിയെ കണ്ടെത്താന്‍ എങ്ങനെയാണു സാധിച്ചതെന്നു ചോദിച്ച യുവാവിനോട് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: ''എന്തിന്റെപേരില്‍ ഓര്‍മിക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് എന്നചോദ്യം സ്വയം ചോദിച്ചുകൊണ്ട് നിങ്ങളോരോരുത്തരും ജീവിതത്തിനു ലക്ഷ്യം രൂപപ്പെടുത്തണം. ഈ ചോദ്യം നിങ്ങള്‍ക്ക് ശരിയായ ഉത്തരവും ദിശാബോധവും സമ്മാനിക്കും. ദിശ നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ സാധ്യമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിവരങ്ങളാര്‍ജിക്കണം, കഠിനമായി അധ്വാനിക്കണം, സ്വന്തം പാതയില്‍ ഉറച്ചുനില്‍ക്കണം, പ്രയത്‌നിക്കണം. പ്രശ്‌നങ്ങള്‍ നിങ്ങളുടെമേല്‍ ആധിപത്യംനേടാനനുവദിക്കരുത്. മറിച്ച് നിങ്ങള്‍ പ്രശ്‌നത്തിനുമേല്‍ ആധിപത്യം നേടണം. ഇങ്ങനെ കൈവരുന്ന ഓരോ വിജയവും അടുത്ത വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണം.'' 

ആരായിരുന്നു ഇന്ത്യക്ക് കലാം? ഈ ചോദ്യത്തിന് ഉത്തരങ്ങളേറെയാണ്. ശാസ്ത്രജ്ഞന്‍, ഭരണകര്‍ത്താവ്, എഴുത്തുകാരന്‍, കവി, ഗവേഷകന്‍, തത്ത്വജ്ഞാനി, പ്രബോധകന്‍... അങ്ങനെ പലര്‍ക്കും പലതായിരുന്നു കലാം. മിസൈലുകളെയും അക്ഷരങ്ങളെയും ഒരുപോലെ പ്രണയിച്ച, വാക്കുകള്‍ക്ക് മിസൈലുകളെക്കാള്‍ വേധശക്തിയുണ്ടെന്നു തിരിച്ചറിഞ്ഞ സ്വപ്നാടകനായ കര്‍മയോഗിയായിരുന്നു അദ്ദേഹം. ആ വ്യക്തിത്വത്തിന്റെ വൈവിധ്യപൂര്‍ണമായ നിമ്‌നോന്നതികളില്‍ കര്‍ണാടകസംഗീതവും വീണയും കവിതയും മാത്രമല്ല, അപാരമായ സഹജീവിസ്‌നേഹവും അഗാധമായ ദീനാനുകമ്പയും നിരുപാധികമായ ദൈവചൈതന്യവും പൂവിട്ടുനിന്നിരുന്നു. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതംമാത്രം നയിച്ച് മാതൃകകാണിക്കാനും അദ്ദേഹത്തിനു സാധിച്ചു. 

രാജ്യത്തെ യുവാക്കളോടു സംസാരിച്ചുനില്‍ക്കെ സംഭവിച്ച ആ മരണത്തിലെ യാദൃച്ഛികത രാജ്യത്തെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കാം. എന്നാല്‍, കലാമിനെ സംബന്ധിച്ചിടത്തോളം അതിനെക്കാളാഗ്രഹിക്കുന്ന ഒരു മരണം വേറെയുണ്ടാവാനിടയില്ല. യുവാക്കളോടും കുട്ടികളോടും സംസാരിച്ചുകൊണ്ടേയിരിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ഇഷ്ടവും ദൗത്യവും. രാജ്യത്തിലെ യുവാക്കള്‍ക്കു മുഴുവന്‍ ചിറകുള്ള സ്വപ്നങ്ങള്‍തന്നാണ് അദ്ദേഹം പോകുന്നത്. ലക്ഷ്യബോധം, അധ്വാനം, സ്ഥിരോത്സാഹം, രാജ്യസ്‌നേഹം എന്നീ ഗുണങ്ങളില്‍ പടുത്തുയര്‍ത്തുന്ന ഒരു യുവശക്തിയാണ് അദ്ദേഹം വിഭാവനംചെയ്തത്. യുവാക്കള്‍ക്കുവേണ്ടി സംസാരിച്ചുനില്‍ക്കെ അദ്ദേഹം വിടവാങ്ങുന്നത് ഇന്ത്യന്‍ യുവസമൂഹത്തിന്റെ ഉത്തരവാദിത്വമേറ്റുന്നു. ''ഞാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് തങ്ങളുടേതായ ദൗത്യങ്ങളില്‍ സ്വയമര്‍പ്പിക്കാനുള്ള സാഹചര്യമൊരുക്കുകമാത്രമേ ചെയ്തിട്ടുള്ളൂ'' എന്ന് എളിമയോടെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍നിന്ന് മഹാവിജയങ്ങളുടെ സ്വപ്നനിര്‍മിതികള്‍ ഇനി സൃഷ്ടിച്ചെടുക്കേണ്ടത് ഇവിടത്തെ യുവാക്കളാണ്. അതിനെക്കാള്‍ വലിയ ഒരു ആദരാഞ്ജലിയും അദ്ദേഹത്തിനു നല്‍കാന്‍ അവര്‍ക്കില്ല. 

''ഞാന്‍ ജനിച്ചത് കഴിവുകളോടുകൂടിയാണ്, ആശയങ്ങളോടും സ്വപ്നങ്ങളോടും കൂടിയാണ്, നന്മയോടും മഹത്ത്വത്തോടും കൂടിയാണ്. ഞാന്‍ പറക്കും, ആത്മവിശ്വാസത്തോടെ...!'' അദ്ദേഹം രാജ്യത്തോടു പറഞ്ഞു. ആ വാക്കുകള്‍ ഇവിടത്തെ ഓരോ യുവാവും ആവര്‍ത്തിക്കണം. അവ വെറും വാക്കുകളല്ല. ഒരു രാജ്യത്തെ മുഴുവന്‍ ജനതയുടെയും ഹൃദയത്തില്‍ കൊളുത്തിവെച്ച ആത്മവിശ്വാസത്തിന്റെ വിളക്കുകളാണ്. പലദീപങ്ങളില്‍നിന്നുള്ള പലനിറമുള്ള നാളങ്ങള്‍. ആ വെളിച്ചം പൊലിയാതിരിക്കട്ടെ. ആ പ്രകാശം ഇന്ത്യക്കു വഴികാണിക്കട്ടെ. ആ സ്വപ്നങ്ങള്‍ സഫലമാവട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!


#8 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:28 PM

'മിസൈല്‍ മാന്റെ' ഓര്‍മയ്ക്കായി ഈ എണ്ണച്ചായചിത്രം

Posted on: 29 Jul 2015

16430_714403.jpg

ദുബായ്: ഏതൊരു ഇന്ത്യക്കാരനെയുംപോലെ അബ്ദുല്‍ കലാമെന്ന രാഷ്ട്രനേതാവിനെ നെഞ്ചേറ്റിയ കലാകാരനാണ് ദുബായിലുള്ള അക്ബര്‍ സാഹിബ്. ശാസ്ത്രജ്ഞനായും രാഷ്ട്ര നേതാവായും കലാംനല്‍കിയ അതുല്യസംഭാവനകളോടുള്ള ആദരമായി അക്ബര്‍ വരച്ചത് കലാമിന്റെ ഒരു എണ്ണച്ചായചിത്രമാണ്. 

ഫ്രീഡം ഫൈറ്റേഴ്‌സ്' എന്ന പരമ്പരയില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംനേടിത്തന്ന മഹാത്മാഗാന്ധിയുടെ ചിത്രമാണ്. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തില്‍ മുഖ്യനേതൃത്വംനല്‍കിയ ഇന്ത്യയുടെ മിസൈല്‍ മാന്‍ അബ്ദുല്‍ കലാമിന്റേതാണ് രണ്ടാമത്തേത്. 

ഗാന്ധിജിനേടിത്തന്ന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തെ പ്രാപ്തമാക്കിയ മഹദ് വ്യക്തിയെന്ന നിലയിലാണിതെന്ന് അക്ബര്‍ പറയുന്നു. 2009ല്‍ വരച്ച ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പുതന്നെ 'ഞങ്ങള്‍ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും' എന്നാണ്. 

സ്വതസ്സിദ്ധമായ ചിരിയോടെ, താടിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന കലാമിന്റെ പശ്ചാത്തലത്തില്‍ ആണവ പരീക്ഷണത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. 
മംഗലാപുരം സ്വദേശിയായ അക്ബര്‍ കുടുംബസമേതം ഖിസൈസിലാണ് താമസം. ദുബായില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.


#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:29 PM

എഴുതാം കണ്ണീരിന്റെ നനവുള്ള ഓര്‍മകള്‍

Posted on: 29 Jul 2015

16430_714402.jpg

ദുബായ്: മിസൈല്‍ മാന്‍ എന്നനിലയിലും വലിയസ്വപ്നം കാണാന്‍ പ്രേരിപ്പിച്ച നല്ല അധ്യാപകനായുമൊെക്ക എല്ലാവരുടെയും ഹൃദയത്തിലേക്ക് കടന്നുചെന്ന മഹാപ്രതിഭയ്ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രവാസലോകം ഒന്നാകെ തലകുനിക്കുകയാണ്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയുടെ നിര്യാണത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുഃഖം രേഖപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് അവരുടെ അനുസ്മരണങ്ങളും ദുഃഖവും രേഖപ്പെടുത്താന്‍ കോണ്‍സുലേറ്റില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അനുശോചനപുസ്തകം തയ്യാറാക്കിവെച്ചിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ആര്‍ക്ക് വേണമെങ്കിലും ആ പുസ്തകത്തില്‍ ആ പ്രതിഭയ്ക്കായി അനുസ്മരണമെഴുതാം, ദുഃഖം രേഖപ്പെടുത്താം. 

ലോകമാകെ എക്കാലവും ആദരിച്ച മഹാപ്രതിഭയും പ്രശസ്തമായ ശാസ്ത്രജ്ഞനുമായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 
ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും ഡോ. കലാമിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

2003ല്‍ പ്രസിഡന്റായിരിക്കെ അബുദാബിയില്‍ എന്‍.എം.സി. ഗ്രൂപ്പിന്റെ നിയോഫാര്‍മ എന്ന ഔഷധ നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ. കലാമിന്റെ ശാസ്ത്രാഭിമുഖ്യമായിരുന്നു യു.എ.ഇ. എക്‌സ്‌ചേഞ്ച് സാരഥി വൈ.സുധീര്‍ കുമാര്‍ ഷെട്ടിക്ക് അനുസ്മരിക്കാനുണ്ടായിരുന്നത്. യാത്രാപരിപാടിയില്‍ ഇരുപത് മിനുട്ടായിരുന്നു നിശ്ചയിച്ചതെങ്കിലും ഫാക്ടറിയിലെ ഗവേഷണ ശാല കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതോടെ സമയക്രമങ്ങളെല്ലാം തെറ്റി. ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടിെക്കാപ്പം ഫാക്ടറിമുഴുക്കെ ചുറ്റിക്കണ്ട് ആഗോളാടിസ്ഥാനത്തില്‍ത്തന്നെ മരുെന്നത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചാണ് ഒരു മണിക്കൂറിനുശേഷം മടങ്ങിയതെന്ന് സുധീര്‍ കുമാര്‍ ഷെട്ടി ഓര്‍ക്കുന്നു.


#10 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:29 PM

കാലം കടന്ന് കലാം

ടി.ജെ. ശ്രീജിത്ത്‌Posted on: 29 Jul 2015

21645_714396.jpg
'ഞാന്‍ ആശയസംവാദം നടത്തിയ 11 ദശലക്ഷം യുവതീയുവാക്കളും ചുറ്റുമുള്ളവരില്‍നിന്ന് വ്യത്യസ്തരാകുവാന്‍, അതുല്യവും സമാനതകളില്ലാത്തതുമായ വ്യക്തിത്വങ്ങളാകുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, സമൂഹം അവരെ മറ്റെല്ലാവരേയും പോലെ ആക്കുവാന്‍ രാപകലില്ലാതെ കഠിനമായി അധ്വാനിക്കുന്നു -എ.പി.ജെ. അബ്ദുല്‍ കലാം'

കാലത്തിനപ്പുറത്തേക്ക് കലാമെന്ന പ്രതിഭാസം സഞ്ചരിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ഒന്നിരുട്ടിവെളുക്കും മുമ്പേ വാട്‌സ് അപ്പിലും ഫേസ്ബുക്കിലും സംഭവിച്ചത്. താളുകള്‍ അധികം മറിക്കാനില്ലാത്ത ഫേസ്ബുക്കിന്റെയോ വാട്‌സ് അപ്പിന്റെയോ ചരിത്രത്തില്‍ ഒരു രാഷ്ട്രനേതാവിന് ഇത്രയേറെ ആദരം ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കും. 
ജനകീയനായ രാഷ്ട്രപതിയുടെ മരണവിവരമറിഞ്ഞവര്‍ സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങള്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റേതാക്കി, വാട്‌സ് അപ്പിലെ ഡിസ്‌പ്ലേ ചിത്രങ്ങളില്‍ കലാം ചിരിച്ചു, ചിന്തിച്ചു... മിസൈല്‍ വേഗത്തിലായിരുന്നു പലരുടേയും ചിത്രങ്ങളും ചിന്തകളും മാറിയത്. പലപ്പോഴായി കലാം പറഞ്ഞ വാചകങ്ങള്‍ സ്റ്റാറ്റസുകളായിമാറി. 
'ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്, എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യുക' എന്ന കലാം വാക്കുകള്‍ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ നവമാധ്യമങ്ങളിലൂടെ സഞ്ചരിച്ചു. 'മുമ്പ് പല നേതാക്കളുടെയും മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ നാളെ അവധി കിട്ടുമല്ലോ എന്ന് കരുതിയിരുന്നു... എന്നാല്‍ ഇന്ന് ആദ്യമായി കണ്ണ് നിറഞ്ഞു... ഭാരതത്തെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നിര്‍ത്തിയ മിസൈല്‍ മാന്‍ നമ്മെ വിട്ടുപിരിഞ്ഞു'. ഒരുപക്ഷേ, ഈ വാചകങ്ങളായിരിക്കാം തിങ്കളാഴ്ച രാത്രി ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ടത്. 
അദ്ദേഹത്തോടൊപ്പം ചിത്രമെടുക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ അത് പോസ്റ്റ് ചെയ്തു. പ്രത്യേകശൈലിയിലുള്ള അദ്ദേഹത്തിന്റെ മുടിയുടെ ആകൃതിമാത്രമായിരുന്നു ചിലരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍. 
അദ്ദേഹത്തെ വിമര്‍ശിക്കാനും ചിലരുണ്ടായി. എന്നാല്‍ അതിന് കിട്ടിയ മറുപടികള്‍ ഇങ്ങനെയായിരുന്നു; 'ബുദ്ധിജീവി ആകാന്‍ ഒരു സുവര്‍ണാവസരം... ആവശ്യം പോലെ വിമര്‍ശിച്ചോളൂ... ഓഫര്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ തീരുന്നതുവരെ മാത്രം...'


#11 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:30 PM

രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജീവിതം

Posted on: 27 Jul 2015

16419_713721.jpg

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ നേരം പുലരും മുന്‍പെ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച അബ്ദുള്‍ കലാമായി വളര്‍ന്നത്. 

1931 ല്‍ രാമേശ്വരത്തെ നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്‍റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി. 

ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി. 

ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം. 

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്‍റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്‍റ സാങ്കേതികസ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്. 

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.


#12 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:31 PM

സ്വപ്‌ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ കലാമിന്റെ മൂന്നു ദര്‍ശനങ്ങള്‍

Posted on: 28 Jul 2015

16419_713850.jpg

സ്വപ്‌നങ്ങളുടെ രാജകുമാരനായിരുന്നു കലാം. ഇന്ത്യന്‍ ജനതയെ സ്വപ്‌നംകാണാന്‍ പഠിപ്പിച്ച അദ്ദേഹം ഒരു ശാസ്ത്രജ്ഞനോ രാഷ്ട്രപതിയോ ഗ്രന്ഥകാരനോ മാത്രമായിരുന്നില്ല. വാക്കുകള്‍കൊണ്ടും ജീവിതംകൊണ്ടും ഒരു കാലഘട്ടത്തെ തന്നെ പ്രചോദിപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്നു. ഒരിക്കല്‍ കലാം പറഞ്ഞു, ആകാശത്തേക്കു നോക്കൂ, നമ്മള്‍ ഒറ്റയ്ക്കല്ല. മുഴുവന്‍ പ്രപഞ്ചവും നമ്മോടൊപ്പമുണ്ട്. സ്വപ്‌നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത്. 
പ്രചോദനാത്മകമായ പ്രഭാഷണങ്ങളിലൂടെ രാജ്യത്തെ യുവതയെ അഗ്നിച്ചിറകിലേറ്റിയ അദ്ദേഹം ഐ.ഐ.ടി. ഹൈദരാബാദില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു ആ പ്രഭാഷണത്തിന്റെ കാതല്‍. ഒരോ ഇന്ത്യക്കാരനും കേട്ടിരിക്കേണ്ട ആ പ്രഭാഷണത്തില്‍ സ്വപ്‌ന ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മൂന്നു ദര്‍ശനങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. 

കലാം പറഞ്ഞു: ഇന്ത്യയെക്കുറിച്ച് എനിക്ക് മൂന്നു ദര്‍ശനങ്ങളുണ്ട്. കഴിഞ്ഞ മൂവായിരം വര്‍ഷത്തെ ചരിത്രത്തില്‍ ലോകത്തെമ്പാടുമുള്ള ജനതകള്‍ നമ്മുടെ നാട്ടില്‍ അധിനിവേശം നടത്തി. നമ്മുടെ ഭൂമി പിടിച്ചെടുത്തു, മനസ്സുകള്‍ കീഴടക്കി, കൊള്ളയടിച്ചു. അലക്‌സാണ്ടറും തുര്‍ക്കികളും മുഗളന്മാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരുമൊക്കെ അവരിലുണ്ട്. എന്നാല്‍ അവര്‍ ചെയ്തതൊന്നും നമ്മള്‍ ഒരു രാജ്യത്തോടും ചെയ്തില്ല. ഒരാളെയും നാം കീഴടക്കിയില്ല. അവരുടെ ഭൂമി നാം പിടിച്ചെടുത്തില്ല. സംസ്‌കാരമോ ചരിത്രമോ ജീവിത രീതിയോ അടിച്ചേല്‍പ്പിച്ചില്ല. കാരണം നാം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അത്രമേല്‍ ആദരിക്കുന്നു. 

അതുകൊണ്ടുതന്നെ എന്റെ ആദ്യദര്‍ശനം സ്വാതന്ത്ര്യമാണ്. 1857-ലാണ് നമുക്കീ ദര്‍ശനം ആദ്യമായി ലഭിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്നാണ് നമ്മള്‍ മഹത്തായ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. ആ സ്വാതന്ത്ര്യം നാം സംരക്ഷിക്കണം, പരിപോഷിപ്പിക്കണം. നമ്മള്‍ സ്വതന്ത്രരല്ലെങ്കില്‍ ആരും നമ്മെ ആദരിക്കില്ല.

ഇന്ത്യയ്ക്കുള്ള രണ്ടാമത്തെ ദര്‍ശനം വികസനമാണ്. ഇക്കഴിഞ്ഞ കാലമത്രയും നാം വികസ്വരരാജ്യമായിരുന്നു. നമ്മെ നാം വികസിതരാജ്യമായി കാണേണ്ട സമയമെത്തിയിരിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം പരിഗണിക്കുമ്പോള്‍ ലോകത്തെ ആദ്യ അഞ്ച് രാഷ്ട്രങ്ങളിലൊന്നാണ് നാം. ഒട്ടുമിക്ക മേഖലകളിലും നമുക്ക് 10 ശതമാനത്തോളം വളര്‍ച്ചയുണ്ട്. രാജ്യത്തെ ദാരിദ്ര്യനിലയും താഴുകയാണ്. നമ്മുടെ നേട്ടങ്ങളെ ഇന്ന് ലോകം അംഗീകരിക്കുന്നുണ്ട്. എന്നിട്ടും വികസിതരാജ്യമായി സ്വയം കാണാന്‍ നമുക്ക് ആത്മവിശ്വാസമില്ല. സ്വപ്‌ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഈ ആത്മവിശ്വാസമില്ലായ്മ നാം മാറ്റേണ്ടിയിരിക്കുന്നു.

ലോകത്തിനു മുന്നില്‍ ഇന്ത്യ എഴുന്നേറ്റുനില്‍ക്കണമെന്നതാണ് എന്റെ മൂന്നാമത്തെ ദര്‍ശനം. നാം എഴുന്നേറ്റുനിന്നില്ലെങ്കില്‍ നമ്മെയാരും ആദരിക്കില്ല എന്നാണ് എന്റെ വിശ്വാസം. കരുത്തിനെയേ കരുത്ത് ആദരിക്കൂ. ആയുധശക്തിയെന്ന നിലയ്ക്ക് മാത്രമല്ല, സാമ്പത്തികശക്തിയെന്ന നിലയിലും നാം കരുത്തുനേടി ലോകത്തിനു മുന്നില്‍ എഴുന്നേറ്റുനില്‍ക്കണം. 

ജോണ്‍ എഫ്. കെന്നഡി അമേരിക്കക്കാരോട് പറഞ്ഞതാണ് എനിക്ക് ഇന്ത്യക്കാരോട് പറയാനുള്ളത്. ഇന്ത്യയ്ക്കു വേണ്ടി നമുക്ക് എന്തുചെയ്യാന്‍കഴിയുമെന്ന് ഓരോരുത്തരും സ്വയം ചോദിക്കുക. എന്നിട്ട് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ന് ഏതു നിലയിലാണോ ആ നിലയില്‍ ഇന്ത്യയെ എത്തിക്കാന്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുക. ഇന്ത്യ എന്താണോ നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത് നമുക്ക് അതു ചെയ്യാം.


#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:32 PM

നാടിനുവേണ്ടി വീട് മറന്ന നായകന്‍

ജി. ശേഖരന്‍ നായര്‍Posted on: 27 Jul 2015

16419_713719.jpg

1968-70 കാലഘട്ടം. ഇന്നത്തെ ഐ.എസ്.ആര്‍.ഒ എന്ന മഹാ സ്ഥാപനം ടി.ഇ.ആര്‍.എല്‍.എ സ് എന്നാണ് അക്കാലത്ത് അറി യപ്പെട്ടിരുന്നത്. ടി.ഇ.ആര്‍.എല്‍. എസിന്റെ ഡയറക്ടര്‍ എച്ച്.ജി.എസ്. മൂര്‍ത്തിയും . അക്കാലത്ത് മൂര്‍ത്തിക്ക് അസാധാരണമായൊരു കത്ത് കിട്ടി. രാമേശ്വരത്ത് നിന്ന് എ.പി. ജയിനുലാബ്ദീന്‍ മരയ്ക്കാര്‍ എന്നയാളാണ് കത്തെഴുതിയിരിക്കുന്നത്.

പ്രിയപ്പെട്ട മൂര്‍ത്തി സാര്‍, എന്റെ മകന്‍ കലാം താങ്കളുടെ സ്ഥാപനത്തിലാണ് ജോ ലി ചെയ്യുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചുപോയോ എന്ന വിവരം താങ്കള്‍ ദയവ് ചെയ്ത് എന്നെ അറിയിക്കണം. 'കത്ത് വായിച്ച മൂര്‍ത്തി ഇന്ന് ലോകപ്രശസ്തനായി മാറിയ എ.പി.ജെ. അബ്ദുള്‍കലാ മിനെ വിളിച്ച് അദ്ദേഹത്തിന്റെ പിതാവ് അയച്ച കത്ത് ഏല്പിച്ചു. കത്ത് വായിച്ച കലാം ഒന്നു ചിരി ച്ചശേഷം വീണ്ടും തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ അടുത്ത മുറിയിലേക്ക് പോയ കാഴ്ച അദ്ദേഹത്തോടൊപ്പം നിരവധി വര്‍ഷം സ്‌റ്റെനോഗ്രാഫറായി കഴിഞ്ഞിരുന്ന ടി. തങ്കപ്പന്‍നായര്‍ ഓര്‍ക്കുന്നു. നിരവധി കത്തുകള്‍ പിതാവ് അയച്ചിരുന്നു. പക്ഷേ, ഒന്നിനും മറുപടി ഇല്ലായിരുന്നു. നാട്ടിലേക്ക് പോവുകയുമില്ലായിരുന്നു. അതില്‍ ശുണ്ഠിയെടുത്ത പിതാവ് വകുപ്പു തലവനുതന്നെ കത്ത് അയയ്ക്കുകയായിരുന്നു. പിന്നീട് മൂര്‍ത്തി നിര്‍ബന്ധിച്ച് കലാമിനെ തൊട്ടടുത്ത ദിവസം പിതാവിന്റെ അടുത്തേക്കയയ്ക്കുകയായിരു ന്നു. ഇതാണ് അബ്ദുള്‍കലാം . തന്റെ രാജ്യത്തിന്റെ ഉയര്‍ച്ച മാത്രം സ്വപ്നം കണ്ടിരുന്ന മഹാശാസ്ത്രജ്ഞന്‍. 

ആ സ്വപ്നം കാണലില്‍ കുടുംബത്തെ പ്പോലും മറന്നുപോയിരുന്നു. ഇന്നും ഉറച്ച അവിവാഹിതന്‍. വിക്രം സാരാഭായിയുടെ കണ്ടുപി ടിത്തമായിരുന്നു കലാം. ഇന്ത്യന്‍ റോക്കറ്റിന്റെ പിതാവായി വിശേ ഷിപ്പിക്കപ്പെടുന്ന കലാമിനെ സു ഹൃത്തുക്കള്‍ കളിയാക്കി വിളിച്ചിരു ന്നത് മുസ്ലിം ബ്രാഹ്മണന്‍ എന്നായിരുന്നു. തനി സസ്യഭുക്ക്. ടി.ഇ.ആര്‍.എല്‍.എസ്സിന്റെ ബസ് തമ്പാനൂരില്‍ നിന്ന് പുറപ്പെടു മ്പോള്‍ അവിടത്തെ റെയില്‍വേ ക്യാന്‍റീനില്‍ നിന്ന് രണ്ട് ഇഡ്ഡലിയും ഒരു ഉഴുന്നുവടയും ഒരു ചായയും കഴിച്ചശേഷം കലാമും അതില്‍ കയറും. ഉച്ചയ്ക്ക് ചോറും പച്ചക്കറിയും വെജിറ്റബിള്‍ സൂപ്പും. വൈകുന്നേരം പണി കഴിഞ്ഞ് വീ ണ്ടും ടി.ഇ.ആര്‍.എല്‍.എസിന്റെ ബസ്സില്‍ കയറി പുളിമുട്ടിലെ ഇന്ദ്ര ഭവന്‍ ലോഡ്ജില്‍ ചേക്കേറും. വീണ്ടും രാത്രി തമ്പാനൂരിലെ റെ യില്‍വേ കാന്റീനിലെത്തി മൂന്ന് ചപ്പാത്തിയും അല്പം വെജിറ്റബിള്‍ കറിയും. പക്ഷേ, കലാമിന്റെ ഒരു ദിവസം അവിടെ അവസാനിക്കുന്നില്ല. തിരികെ മുറിയിലെത്തിയാല്‍ അര്‍ദ്ധരാത്രി കഴിഞ്ഞും ആ മുറിയില്‍ വെളിച്ചം കണ്ടിരുന്നതായി അടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ പറയുമായിരുന്നു. രാപ്പകല്‍ വായന തന്നെ. 

കൂടെ ജോലി ചെയ്യുന്നവര്‍ എത്ര താഴേത്തട്ടിലുള്ളവരായാലും അവരെ ഒരുപോലെ കാണാനുള്ള കലാമിന്റെ ഹൃദയവിശാലത ഒരു പ്രത്യേ കതയായിരുന്നു. ജോലി ചെയ്യാ നും മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിക്കാനുമുള്ള കലാമിന്റെ ക ഴിവ് ആരും അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാറുണ്ടായിരുന്നുള്ളൂ.

രാത്രി രണ്ടുമണിക്ക് സഹപ്രവര്‍ ത്തകരോടൊപ്പം ഒരു വാഹനത്തില്‍ സഞ്ചരിക്കാനും അവരെ വീടുകളില്‍ എത്തിക്കാനും കലാമിന് മടി യില്ലായിരുന്നു. പിറ്റേന്ന് രാവി 6 ആറുമണിക്ക് തന്നെ സഹപ്രവര്‍ത്തകരെ വിളിക്കാനും ആ വണ്ടിയിലുണ്ടാവും. 65ല്‍ ടി.ഇ.ആര്‍.എല്‍.എസില്‍ ഒരു ഡെവലപ്പ്‌മെന്റ് ഗ്രൂപ്പുണ്ടാ യിരുന്നു. അതിലെ അംഗങ്ങളായി രുന്നു ഈശ്വരദാസ് , അറവാമുദന്‍, അബ്ദുല്‍കലാം, സുധാകര്‍, ആര്‍. സത്യ, ജി. മാധവന്‍നായര്‍, അബ്ദുല്‍മജീദ് തുടങ്ങിയവരെല്ലാം ഒരമ്മപെറ്റ മക്കളെപ്പോലെയായിരുന്നു ഈ ഗ്രൂപ്പ് അവിടെ പ്ര വര്‍ത്തിച്ചിരുന്നത്.

എല്ലാ നന്മകളുടെയും മൂര്‍ത്തിമ ദ്ഭാവമാണ് കലാം എന്നാണ് സ ഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്‍റ് സയന്റഫിക് അ ഡൈ്വസര്‍ സ്ഥാനത്തുനിന്ന് വിര മിക്കുന്നതിന് ആറുമാസം മുമ്പ് അദ്ദേഹം തുമ്പയില്‍ എത്തിയി രുന്നു.


#14 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:33 PM

എനിക്ക് സ്വപ്‌നങ്ങളുണ്ട്, ഞാന്‍ പറന്നുയരും

Posted on: 27 Jul 2015

2015 മെയ് മാസത്തില്‍ കേരളത്തില്‍ ഒരു ഉത്ഘാടനചടങ്ങിനെത്തിയ മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാം സദ്യസ്യരെ പ്രചോദിപ്പിച്ചത് കവിത ചൊല്ലിച്ച്


16430_713784.jpg

കൊല്ലം: ഞാന്‍ ജനിച്ചത് കഴിവുകളോടുകൂടിയാണ്, ആശയങ്ങളോടും സ്വപ്‌നങ്ങളോടും കൂടിയാണ്, നന്മയോടും മഹത്ത്വത്തോടുമാണ്. ഞാന്‍ പറക്കും ആത്മവിശ്വാസത്തോടെ.... ഈ കവിത പ്രതിജ്ഞയായി ചൊല്ലിക്കുമ്പോള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം സദസ്യരില്‍ പ്രതീക്ഷയുടെ പുതിയ തിരിനാളങ്ങള്‍ തെളിക്കുകയായിരുന്നു.

പത്തനാപുരം ഗാന്ധിഭവന്‍ സ്‌നേഹഗ്രാമത്തിന്റെ പത്താംവാര്‍ഷികവും മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ ഇന്റര്‍നെറ്റ് റേഡിയോ ഹരിതവാണിയും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് സദസ്യരില്‍ ജീവിതത്തിന്റെ പുത്തന്‍ ഉണര്‍വ് നല്‍കുന്ന പ്രതിജ്ഞ അദ്ദേഹം ചൊല്ലിച്ചത്.

പരിപാടി കാണാനെത്തിയവരില്‍ അനാഥരും അഗതികളും രോഗികളുമായ അന്തേവാസികളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അവര്‍ക്ക് നല്‍കിയ പ്രതീക്ഷ വിവരണാതീതമാണ്. 

മനുഷ്യന്റെ വേദന മാറ്റുന്നതും കണ്ണീരൊപ്പുന്നതുമാണ് നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയകാര്യമെന്ന് കലാം അവരോട് പറഞ്ഞു. വിഷമതയനുഭവിക്കുന്നവര്‍ക്ക് എന്തു നല്‍കാനാകുമെന്ന ചിന്തയാണ് നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരേണ്ടത്. അശരണരെ സഹായിക്കാനായാല്‍ അവര്‍ക്കൊപ്പം ദൈവവും സന്തോഷിക്കുമെന്നും കലാം പറഞ്ഞു. താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിയെടുക്കുന്നതിലൂടെയേ രാജ്യത്തിന്റെ പുരോഗതി സാധ്യമാകൂ. മതങ്ങളുടെ സഹവര്‍ത്തിത്വവും ഇതിന് ആവശ്യമാണെന്ന് കലാം ചൂണ്ടിക്കാട്ടി. രാമേശ്വരത്ത് തന്റെ ചെറുപ്പത്തിലെ ഒരു അനുഭവം അദ്ദേഹം ഉദാഹരിച്ചു. 

ഗാന്ധിഭവനും കാരുണ്യത്തിന്റെ കേന്ദ്രമാണെന്ന് കലാം വിശേഷിപ്പിച്ചു. പൂവില്‍നിന്ന് സുഗന്ധം പരക്കുന്നതുപോലെ ഇവിടെനിന്ന് കാരുണ്യം മറ്റിടങ്ങളിലേക്കും പരക്കട്ടെയെന്ന് കലാം ആശംസിച്ചു. എന്ത് നല്‍കാനാകും എന്നതിന്റെ മറുവശമാണ് എന്ത് എടുക്കാനാവും എന്നത്. അത്തരം ചിന്തകള്‍ സമൂഹത്തിന് ഏറെ ദോഷം ചെയ്യുമെന്നതിനാല്‍ അത് തിരസ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വജ്രത്തേക്കാള്‍ കാഠിന്യമുള്ള മനസ്സുറപ്പുള്ളവരാവണം നമ്മളെന്നും കലാം നമ്മളെന്നായിരുന്നു കലാമിന്റെ വാക്കുകള്‍


#15 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:34 PM

ദ്വീപിലെ ദീപ്തനക്ഷത്രം

Posted on: 28 Jul 2015

16419_713844.jpg
രാമേശ്വരം പള്ളിവാസല്‍ തെരുവിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വീട്ടുപേരുതന്നെ 'ഹൗസ് ഓഫ് കലാം' എന്നാണ്.
ഇത് കലാം രാഷ്ട്രപതിയായതിനുശേഷം നിര്‍മിച്ചതല്ല. അദ്ദേഹത്തിന്റെ പ്രശസ്തി ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് ബഹിരാകാശത്തോളം ഉയര്‍ന്ന വേളയില്‍ത്തന്നെ പള്ളിവാസല്‍ തെരുവിലെ ഈ വീടുണ്ടായിരുന്നു. 

ചേട്ടന്‍ ചിന്നമരയ്ക്കാര്‍ അന്ന് പറഞ്ഞതോര്‍ക്കുന്നു. 'ഇങ്ങനെ ഒരു സഹോദരനെ എനിക്ക് കിട്ടിയത് ദൈവകൃപകൊണ്ടുമാത്രം.
രാമേശ്വരത്തെ എ.പി. ജയിനുലാബ്ദീന്‍ മരയ്ക്കാരുടെയും മുഹമ്മദ് ആസിഖാ അമ്മാളിന്റെയും ഏഴുമക്കളില്‍ ഇളയവനാണ് കലാം. കലാം രാഷ്ട്രപതിക്കസേരയില്‍ ഉപവിഷ്ഠനാവുന്നത് കാണാന്‍ ഭാഗ്യമുണ്ടായത് ജ്യേഷ്ഠന്‍ എ.പി.ജെ. മുഹമ്മദ് കുഞ്ഞ് മീരാലബ്ബ എന്ന ചിന്നമരയ്ക്കാര്‍ക്ക് മാത്രമായിരുന്നു. 

കലാമിന് ശോഭനമായ ഭാവിയുണ്ടെന്ന് അന്നേ മുതിര്‍ന്നവര്‍ മനസ്സിലാക്കിയിരുന്നു. അബ്ദുള്‍ കലാമിന്റെ കുടുംബവും രാമേശ്വരം ക്ഷേത്രവും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നു.

'അച്ഛന്റെ പ്രധാന സുഹൃത്തുക്കളിലൊരാള്‍ രാമേശ്വരംക്ഷേത്രത്തിലെ മുഖ്യപൂജാരി പക്ഷിലക്ഷ്മണശാസ്ത്രിയായിരുന്നു. തൈപ്പൂയത്തിന് 16 പിടി അരി, ദീപാവലിക്ക് എണ്ണയും പലഹാരങ്ങളും, പൊങ്കലിന് നിവേദ്യം ഇതൊക്കെ ക്ഷേത്രത്തില്‍നിന്ന് കിട്ടിയിരുന്നു. പിന്നീട് എല്ലാം നിലച്ചു. പക്ഷേ, ദൈവം ഞങ്ങളെ കൈവിട്ടില്ലെന്ന് ചിന്നമരയ്ക്കാര്‍. 

മാത്രമല്ല, ക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ മകന്റെ അടുത്തായിരുന്നു സ്‌കൂളില്‍ കലാമിന്റെ ഇരിപ്പിടം. ആയിടയ്ക്ക് സ്ഥലംമാറിവന്ന അധ്യാപകന് ഇതത്ര ഇഷ്ടമായില്ല. അദ്ദേഹം കലാമിനെ പിന്‍നിരയിലേക്ക് മാറ്റി. ഈ വിവരം മുഖ്യപൂജാരി അറിയാനിടയായി. അദ്ദേഹം അധ്യാപകനെ വിളിച്ചുവരുത്തി. 
'ഒന്നുകില്‍ ക്ഷമപറയണം, അല്ലെങ്കില്‍ ദ്വീപ് വിട്ടുപോകണം'. മുഖ്യപൂജാരി കര്‍ശനമായി പറഞ്ഞു. പിറ്റേന്നുതന്നെ കലാമിന് മുന്‍നിരയിലെ ഇരിപ്പിടം തിരിച്ചുകിട്ടി. 

അച്ഛന്റെ സ്ഥാനത്താണ് ചേട്ടന്‍ ചിന്നമരയ്ക്കാറെ കലാം കണ്ടിരുന്നത്. കലാമിനെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ ചിന്നമരയ്ക്കാര്‍ പരമാവധി ശ്രമിച്ചു. രാമേശ്വരത്ത് ഒരു പെണ്ണിനെ കണ്ടുവെച്ചിട്ട് തിരുവനന്തപുരത്തുപോയി കലാമിനെ വിവരമറിയിച്ചു. ബഹിരാകാശകേന്ദ്രത്തിലെ ജോലിയുമായി കലാം അന്ന് തിരുവനന്തപുരത്തായിരുന്നു. മനസ്സില്ലാമനസ്സോടെ കലാം രാമേശ്വരത്തെത്തി. പക്ഷേ, കലാം വന്നപ്പോള്‍ ചേട്ടത്തിയും മകളും അസുഖം ബാധിച്ച് ആസ്പത്രിയില്‍ കിടക്കുന്നതാണ് കണ്ടത്. 'ഈ സാഹചര്യത്തില്‍ പെണ്ണുകാണാന്‍ ഞാനില്ല' -അനിയന്‍ കൈമലര്‍ത്തി. 'അവര്‍ക്ക് (അദ്ദേഹത്തിന്) കൂറുമുഴുവന്‍ ശാസ്ത്രത്തോടുമാത്രം'.

പ്രായത്തില്‍ ഇളയവനാണെങ്കിലും ചിന്നമരയ്ക്കാര്‍ കലാമിനെ അദ്ദേഹമെന്ന് ആദരവോടെയാണ് അഭിസംബോധന ചെയ്തിരുന്നത്. 
തിരുവനന്തപുരത്തുണ്ടായിരുന്നപ്പോള്‍ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണം കാണിക്കാന്‍ കലാം ചേട്ടനെയും കുടുംബത്തെയും കൊണ്ടുപോയിരുന്നു. പിന്നീട് രാഷ്ട്രപതിഭവനിലെ അതിഥിയാകാനും ഈ ചേട്ടന് ഭാഗ്യമുണ്ടായി. 
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഡോ. കലാം ഉപയോഗിച്ചിരുന്ന അറകളില്ലാത്ത മേശ വീടിന്റെ ഉമ്മറത്തുതന്നെയുണ്ട്. ജനലരികെ മേശയിട്ട് തെക്കോട്ട് തിരിഞ്ഞിരുന്നാണ് കലാം പഠിച്ചിരുന്നത്. ഭിത്തിയില്‍ 'ടി സ്‌ക്വയറും'. ചേട്ടന്‍ ചിന്നമരയ്ക്കാറും ഡോ. കലാമും സംസാരിച്ചിരിക്കുന്ന ലാമിനേറ്റുചെയ്ത വര്‍ണചിത്രവും ഭിത്തിയിലുണ്ട്.

രാഷ്ട്രപതിയായതിനുശേഷവും 'ഹൗസ് ഓഫ് കലാ'മിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
ലളിതജീവിതം, ഉയര്‍ന്ന ചിന്ത. കലാം മാത്രമല്ല, ആ കുടുംബംതന്നെ എളിമയുടെ പര്യായമാണ്.
രാമേശ്വരത്തെ തീര്‍ഥാടകര്‍ 'ഹൗസ് ഓഫ് കലാ'മിനെ ആദരവോടെയാണ് കാണുന്നത്. ഷില്ലോങ്ങില്‍ ഉതിര്‍ന്ന ഈ ദീപ്തനക്ഷത്രത്തെയോര്‍ത്ത് ഈ ദ്വീപ് കണ്ണീരണിയുകയാണ്.
(കുമാര്‍)





0 user(s) are reading this topic

0 members, 0 guests, 0 anonymous users