Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

കലാമിന്റെ ഭൗതികദേഹം രാമേശ്വരത്തേക്ക് കൊണ്ടുപോയി


  • Please log in to reply
6 replies to this topic

#1 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,655 posts
9,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 12:43 PM

കലാമിന്റെ ഭൗതികദേഹം രാമേശ്വരത്തേക്ക് കൊണ്ടുപോയി 


14381400543159_129kalam.jpg

ന്യൂഡൽഹി/രാമേശ്വരം: രാജ്യത്തിന്റെ പ്രഥമ പൗരനായി രാഷ്ട്രപതി ഭവനിൽ ഉൾപ്പെടെ ഏറെക്കാലം തന്റെ കർമ്മ മണ്ഡലമായിരുന്ന ഡൽഹി വിട്ട് മുൻ രാഷ്ട്രപതി  എ.പി.ജെ. അബ്ദുൾ കലാം  ജന്മനാടായ രാമേശ്വരത്തേക്ക് യാത്രയായി. രാമേശ്വരത്ത് അന്ത്യവിശ്രമം. രാവിലെ  ഡൽഹിയിൽ നിന്ന്   കലാമിന്റെ  ഭൗതികദേഹം മധുരയിലേക്ക് കൊണ്ടുപോയി. പതിനൊന്നു മണിയോടെ മധുരയിൽ എത്തിയ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തമിഴ് നാട്ടിലെ മന്ത്രിമാരും സൈനിക ഓഫീസർമാർ അടക്കമുള്ളവരും എത്തിയിരുന്നു. മധുരയിലും വൻജനാവലി വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു.

മധുരയിൽ നിന്ന് 12 മണിയോടെ ഹെലികോപ്ടറിൽ  ജന്മനാടായ രാമേശ്വരത്തേക്കു കൊണ്ടുപോകും. രാമേശ്വരത്തിനടുത്ത് കുച്ചുപ്പുള്ളി, മണ്ഡപം എന്നീ ഐ.എൻ.എസ് ക്യാമ്പുകളിലൊന്നിൽ  ഹെലികോപ്ടർ ഇറക്കും. അവിടെ നിന്ന് റോഡ് മാർഗ്ഗം വിലാപയാത്രയായാണ് ഭൗതികദേഹം രാമേശ്വരത്ത് എത്തിക്കുക.  ഇവിടെ നിന്ന് വീട്ടിലേക്ക് യഥാക്രമം അൻപതും  ഇരുപതു കിലോമീറ്റർ ദൂരമുണ്ട്. റോഡിനിരുവശവും ആയിരങ്ങൾ ഇപ്പോഴേ തിങ്ങിനിറഞ്ഞു കഴിഞ്ഞു. തമിഴ്നാടിന്റെ മഹാഅഭിമാനമായ  കലാമിനെ  അവസാനമായി ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണാൻ പതിനായിരങ്ങൾ രാമേശ്വരത്ത് ഒഴുകിഎത്തുകയായാണ്. ഡൽഹിയിൽ നിന്ന് കേന്ദ്ര മന്ത്രിമാരായ മനോഹർ പരീഖർ, പൊൻ രാധാകൃഷ്ണൻ, സ്ഥലം എം.പി അൻവർ രാജ എന്നിവർ അനുഗമിക്കുന്നുണ്ട്. മധുര വിമാനത്താവളത്തിലും കർശന സുരക്ഷ  ഒരുക്കിയിട്ടുണ്ട്. അതിവിശിഷ്ട വ്യക്തികൾ അടക്കമുള്ളവർ വരുന്നത് മധുര വഴി ആയതിനാൽ വിമാനത്താവളത്തിന്റെ നിരീക്ഷണത്തിന് കേന്ദ്ര  സംഘം എത്തിയിട്ടുണ്ട്.  കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കലാമിന്റെ ഭൗതികശരീരം ഏറ്റുവാങ്ങും.
രാമേശ്വരത്ത് അവിടെ ബസ്റ്റ് സ്റ്റാൻഡിന് സമീപം കളിക്കാട് എന്ന വിശാല മൈതാനത്താണ് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള  സൗകര്യം ഒരുക്കിയിരിക്കുന്നത്. അവിടെ  പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഉച്ചയ്ക്ക് രണ്ടുമണി മുതൽ എട്ടു മണിവരെ പൊതുദർശനത്തിന് വയ്ക്കും. പൊതുജനങ്ങൾക്ക്  അവിടെ ആദരാഞ്ജലി അർപ്പിക്കാം. ഇതിനുശേഷം രാത്രി എട്ടുമണിക്ക് മൃതദേഹം കലാമിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അരമണിക്കൂർ ബന്ധുക്കൾക്ക് അന്തിമോപചാരം അർപ്പിക്കാം. കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീര ലബ്ബ മരയ്ക്കാറും അവിടെ അന്തിമോപചാരം അർപ്പിക്കും. അവിടെ നിന്ന് വീണ്ടും പൊതുദർശനത്തിന് വച്ച സ്ഥലത്തേക്ക് കൊണ്ടുവരും.  നാളെ രാവിലെ പത്തരയ്ക്ക് പൂർണ സൈനിക ബഹുമതികളോടെ കബറടക്കം. നാളെ രാവിലെ രാമേശ്വരം മൊഹിയുദീൻ ആണ്ഡവ പള്ളിയിൽ മൃതദേഹം എത്തിക്കും. അവിടെ അന്തിമ ശുശ്രൂഷ നടക്കും. തുടർന്ന് രാമേശ്വരം- മധുര ഹൈവേയ്ക്കടുത്ത് അരിയംകുന്ന് പേയ് കരിമ്പ് എന്ന സ്ഥലത്താണ് കബറടക്കാൻ കൊണ്ടുപോകും. ഇത് സർക്കാർ സ്ഥലമാണ്. പിന്നീട് ഇവിടെ കലാമിനായി സ്മാരകം ഉയരും. അതുകൂടി ഉദ്ദേശിച്ചാണ് സർക്കാർ സ്ഥലത്ത് കബറടം നടക്കുന്നത്.  ജന്മ വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ്   ഈ  സ്ഥലം.

ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കബറടക്കം രാമേശ്വരത്ത് നടത്താൻ തീരുമാനിച്ചത്. നാളെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കേരളത്തിൽ നിന്ന് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്പീക്കർ എൻ. ശക്തൻ, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീർ എന്നിവർ കബറടക്കത്തിൽ പങ്കെടുക്കും. നാളെ രാവിലെ ആറരയ്ക്ക് പ്രത്യേക വിമാനത്തിൽ മധുരയിലേക്കും അവിടെ നിന്ന് രാമേശ്വരത്തേക്ക് ഹെലികോപ്ടറിലുമായിരിക്കും കേരള സംഘം പോകുക. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് പ്രത്യേക വിമാനവും ഹെലികോപ്ടറും ഏർപ്പെടുത്തിയത്. കബറടക്കം കഴിഞ്ഞ് ഇവയിൽ തന്നെയാകും മടക്കം.
രാമേശ്വരത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സേന അടക്കമാണ്  സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി വരുന്നതിനാൽ ബാരിക്കേഡുകൾ അടക്കമുള്ള സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അ‌യ്യാരിത്തലധികം പൊലീസാണ് സുരക്ഷ തീർക്കുന്നത്. ഇന്നുരാവിലെ മുതൽ കലാമിനെ ഒരു നോക്കുകാണാൻ ആയിരങ്ങളാണ് അവിടേക്ക് എത്തുന്നത്. രാമേശ്വരത്ത് ഹർത്താലാണ്. എല്ലായിടത്തും കലാമിന്റെ ഫോട്ടോ വച്ച് നാട്ടുകാർ അന്തിമോപചാരം അർപ്പിക്കുന്നുണ്ട്. രാമനാഥപുരം കളക്ടർ മലയാളിയായ നന്ദകുമാറാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.  വി. ഐ. പികൾക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മൈതാനത്ത് പ്രവേശിക്കാൻ പ്രത്യേക കവാടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു സമയം പതിനായിരം പേർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കടന്നു പോകാം. രാമനാഥപുരത്തെ മലയാളിയായ ജില്ലാ കളക്ടറാണ്  കാര്യങ്ങൾ നിയന്ത്രിക്കുന്നത്.



#2 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,341 posts
12,888
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 01:46 PM

:thanks: for sharing mallus :)




Users Awards

#3 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 5,510 posts
1,964
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 02:35 PM

2cpydjs.jpg



#4 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,341 posts
12,888
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 02:39 PM

 

"Monkey's Paw " enna drama vayichittundo Virunne ? :)




Users Awards

#5 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 5,510 posts
1,964
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 02:47 PM

Illa :mmm:



#6 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,655 posts
9,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:07 PM

:thanks: for sharing mallus :)

RIP



#7 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,655 posts
9,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:08 PM

RETURN VANNAL KOLLAMARUNNU






0 user(s) are reading this topic

0 members, 0 guests, 0 anonymous users