Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

പ്രേതഭൂമിയിൽ നിന്ന് ....

Dhanushkodi Rameswaram Pamban Pamban BRdige

  • Please log in to reply
6 replies to this topic

#1 Mitchell Indunaghan

Mitchell Indunaghan

    "മണ്ടനായ ദരിദ്രൻ"

  • Administrator
  • 26,156 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 July 2015 - 07:30 PM

ഇത് ധനുഷ്കോടി … ഏകദേശം 1800 ഓളം വരുന്ന പ്രേതാത്മാക്കൾ ഉറങ്ങുന്ന സ്ഥലം .. ഒരിക്കൽ മദ്രാസിന്റെ ( ഇന്നത്തെ തമിഴ്നാട് ) വ്യാവസായികപട്ടണമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എന്നാൽ ഇന്ന് ഒന്നുമല്ലാത്തതുമായ ഒരു പുറമ്പോക്ക് ഭൂമി .. … രാവിലെ 10 മണിക്കും വൈകിട്ട് 3 മണിക്കും ഇടക്ക് വന്നുപോകുന്ന കുറച്ച് ടൂറിസ്റ്റുകൾ മാത്രമാണ് ഇന്നു ധനുഷ്കോടിയുടെ വെളിച്ചം .. പിന്നെ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വന്നു പോകുന്ന സിനിമാക്കാർ … ഏറെക്കുറെ പുറം ലോകവുമായി ബന്ധമുള്ളതും ഈ വരുന്നവർക്ക് തന്നെ …ബാക്കിയുള്ളവർ എല്ലാം അവിടെ തന്നെ താമസിക്കുന്ന അടുത്തുള്ള രാമേശ്വരവുമായി പോലും ബന്ധവും ഇല്ലാത്ത കുറച്ച് മീൻപിടുത്തക്കാരും ശംഖും മാലയും വിൽക്കുന്നവരും മാത്രം … സൂര്യൻ അസ്തമിച്ചാൽ പിന്നീട് പുറത്ത് എന്ത് സംഭവിക്കുന്നു എന്നുപോലും അറിയാത്തവർ …1964 വരെ മദ്രാസിന്റെ എന്തെല്ലാമോ ആയിരുന്ന , രാമേശ്വരത്തു നിന്നും 20 കിലോമീറ്റർ മാത്രം അകലമുള്ള എന്നാൽ ഇന്നും വെറും ശവപ്പറമ്പിനു തുല്ല്യമായ ഒരു കടൽത്തീരം …

 

xci7vP3.jpg

 

 

ധനുഷ്കോടിയെ കുറിച്ച് കേൾക്കാൻ തുടങ്ങിയകാലം മുതൽ അത്ഭുതമായിരുന്നു … മദ്രാസിൽ നിന്നും ധനുഷ്കോടി വരെയുള്ള ബോട് മെയിൽ എക്സ്പ്രസ്സ് .. അവിടെ നിന്നും കപ്പലിൽ സിലോണിലെ ( ഇന്നത്തെ ശ്രീലങ്ക ) തലൈമാന്നാർ വരെ..അവിടെ നിന്നും വീണ്ടും കൊളമ്പോ വരെയുള്ള ട്രെയിൻ യാത്ര … മദ്രാസിൽ നിന്നും എടുക്കുന്ന ഒറ്റ ടികറ്റിലാണ് ഈ പറഞ്ഞ ഇത്രയും കാര്യങ്ങൾ എന്നുകൂടി ഓർക്കുക … റെയിൽ വേ സ്റ്റേഷൻ ,  സ്കൂൾ , പോസ്റ്റ് ഓഫീസ് , ഹെൽത്ത് സെന്റർ , പള്ളി , ക്ഷേത്രം  കൂടാതെ ബഹളമയമായ ധനുഷ്കോടി തുറമുഖവും .. … മേൽ‌പ്പറഞ്ഞവയിൽ ഓർമ്മ പുതുക്കാൻ മാത്രമായി പലതിന്റെയും അവശിഷ്ടം ഇന്നും ബാക്കി വച്ചിരിക്കുന്ന പോലെ …  2004 ലെ സുനാമിയിൽ ധനുഷ്കോടിയുടെ ബാക്കി പലഭാഗങ്ങളോടൊപ്പം തുറമുഖവും കടലെടുത്തതോടെ അതും വെറും ഓർമ്മ മാത്രമായി … ഇത് 1964 ഡിസംബർ 24 വരെയുള്ള കാര്യങ്ങൾ … അന്നു രാത്രിയോടെ കഥമാറി .. കൊടുംകാറ്റിൽ അമ്മാനമാടപ്പെട്ട ധനുഷ്കോടിയെ പിന്നീട് ലോകം അറിയുന്നത് ഇന്നത്തെ അവസ്ഥയിലാണ് … പാ‍മ്പൻ പാലം കടന്നുകൊണ്ടിരുന്ന 115 യാത്രക്കാർ അടങ്ങിയ ട്രെയിൻ പാ‍ലത്തോടെ മുഴുവനായി കടൽ ഏടുത്തു .. പക്ഷെ ഇത് പുറം ലോകത്ത് എത്തുന്നത് 48 മണിക്കൂർ കഴിഞ്ഞ് എന്നു പറയുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതെ ഉള്ളൂ … തിരിച്ചുവരവ് എന്നൊന്ന് ധനുഷ്കോടിയെ സംബന്ധിച്ചിടത്തോളം വെറും സ്വപ്നം മാത്രമായിരുന്നു … അത്കൊണ്ടു തന്നെയാണ് ഇന്നും ഇവിടം ഒരു ഊഷരഭൂമിയായി നിലകൊള്ളുന്നത് …

 

ZP55udY.jpg

ധനുഷ്കോടി റെയിൽ വേ സ്റ്റേഷൻ

 

eMZbUwY.jpg

പള്ളിയുടെ അവശിഷ്ടം

nAOvEOr.jpg

 

ഹെൽത് സെന്റർ , പോസ്റ്റ് ഓഫീസ് , സ്കൂൾ , പോലീസ് സ്റ്റേഷൻ

ഇന്ന് എങ്ങും നിറഞ്ഞ ശാന്തത മാത്രം … രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്കുള്ള യാത്രയുടെ ഇരുവശത്തും പണ്ടത്തെ റേയില് വേ യുടെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കും … വണ്ടി ഇപ്പോൾ മുനമ്പ് വരെ പോകില്ല … എകദേശം 6 കിലോമീറ്റർ മുന്നെ യാത്ര അവസാനിപ്പിക്കും .. പിന്നീടങ്ങോട്ട് വേറെ വണ്ടിയിൽ പോകണം ..അതങ്ങ് കടൽതീരം വരെ ചെല്ലും .. പക്ഷെ രാമസേതു പൊയന്റിൽ പോകണമെങ്കിൽ വേറെ അനുവാദം മേടിക്കണം … അൽ‌പ്പനേരം കടല്വെള്ളത്തിലെ തിമിർപ്പ് കഴിഞ്ഞ് വീണ്ടും ഞങ്ങൾ തിരിച്ച് … ഇപ്പോഴും തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന പള്ളിയും റെയില് വേ സ്റ്റേഷനും എല്ലാം മറികടന്ന് വീണ്ടും സ്വന്തം നാട്ടിലേക്ക് ..അതിനിടയിൽ മനസ്സിൽ കടന്നുവന്ന ഒരു ചോദ്യം .. ഇനി ഒരു കൊടുകാറ്റിൽ ബാക്കിവെക്കാൻ ധനുഷ്കോടിക്ക് വല്ലതും ഉണ്ടാകുമോ ?


  • ṠȺƫǎƝ D℮ Ѵ!LL℮ЯṠ, ღVavachiiღ, Varikkuzhi Soman and 9 others like this


Users Awards

#2 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,565 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 July 2015 - 07:41 PM

sherikkum kashtam thanne  :kashtam:

 

Indus avide poyirunno ? :mmm:




Users Awards

#3 VidaLs SmiTHaN

VidaLs SmiTHaN

    Asthana Goal Post of PP

  • Royal Member
  • 11,619 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 July 2015 - 08:47 PM

ധനുഷ്കോടി - പ്രേതനഗരി എന്ന് ഓമനപ്പേര് . സിംഹളയും തമിഴും ഇടകലര്‍ത്തി സംസാരിക്കുന്ന ജനങ്ങള്‍ . വിജനമായിക്കിടക്കുന്ന വഴികള്‍. ഒരുകാലത്ത് പ്രൌഡിയുടെ കിരീടം ധരിച്ചു നിന്നിരുന്ന ഒരു രാജാവിനെ ഓര്‍മ്മിപ്പിക്കും ചില ദൃശ്യങ്ങള്‍ കണ്ടാല്‍ . ചിലപ്പോള്‍ നടുക്കത്തോടെ ഓര്‍ക്കും .. ഈശ്വരാ .. ഒരുകാലത്ത് ഇതുവഴി അസംഖ്യം പാദങ്ങള്‍ ചലിച്ചിരുന്നു . ഇന്ന് ശാപം കാത്തുകിടക്കുന്ന വെറുമൊരു തരിശുഭൂമി !!!

 

പാപ്പാ ഗുഡ് നരേഷന്‍ :good: ആന്‍ഡ്‌ പിക്സ് ആള്‍സോ :subu:



#4 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,614 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 July 2015 - 11:55 AM

Shaajee :super: 

photam :super: ezhuthum manoharan :yes:

Ramasethu kaanaan poyirunno ? :mmm:



#5 DexteR PaNdey

DexteR PaNdey

    Nokkukutti

  • TOP Member
  • 2,559 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 July 2015 - 12:30 PM

kollam  :thankyou:



#6 Eda YuvaRajey

Eda YuvaRajey

    Nokkukutti

  • Star of Stars
  • 31,168 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 July 2015 - 12:10 AM

jaga kalakkan fotoms & description

 

aa railway stationil train onnum illallo.

 

 

aa irikunna kootathil jagan undo, undengil aduthirikunathu aarau :>




Users Awards

#7 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,398 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:12 PM

fantastic work






0 user(s) are reading this topic

0 members, 0 guests, 0 anonymous users