Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ഗ്ലെൻ മാക്സ്‌വെല്ലിന്റെ ആത്മകഥയിൽനിന്ന് ...

Glenn Maxwell Sehwag Autobiography

  • Please log in to reply
2 replies to this topic

#1 InduChOOdaN

 
InduChOOdaN

    @$#%^#&^@%#^# of PP

  • Administrator
  • 25,932 posts
  • Location:MELBOURNE , AUSTRALIA
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 July 2015 - 08:26 AM

TH18_SEHWAG_785444e.jpg

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും , ഐ പി എല്ലിൽ കിങ്ങ്സ് 11 പഞ്ചാബിന്റെ താരവുമായ ഗ്ലെൻ മാക്സ്‌വെല്ലിന്റെ ആത്മകഥയിൽനിന്ന് ....

 

ഇന്ത്യയിൽ ഐ പി എലിന്റെ ഭാഗമായി ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനോട് ചേർന്ന് തന്നെയായിരുന്നു ടീമിന്റെ പരിശീലന ഗ്രൌണ്ടും. എല്ലാദിവസവും പരിശീലന സമയത്ത് ഗ്രൌണ്ടിനു പുറത്തുള്ള റോഡിലൂടെ ഒരു സ്ത്രീ ചപ്പുചവറുകൾ നിറച്ച ഒരു ഉന്തുവണ്ടിയും തള്ളിക്കൊണ്ട് പോകുന്നത് കാണാമായിരുന്നു, , ചപ്പുചവറുകൾ എവിടെയോ കൊണ്ടുപോയി നിക്ഷേപിക്കുന്ന ജോലി ആണ് ആസ്ത്രീ ചെയ്യുന്നത്, പല തവണ അവർ അങ്ങോട്ടും ഇങ്ങോട്ടും വണ്ടിയുമായി ആയാസപ്പെട്ട്‌ നടക്കുന്നത് കാണാമായിരുന്നു, ആ സ്ത്രീയുടെ ശരീരത്തിൽ കെട്ടിയിരുന്ന നീളമുള്ള തുണിയിൽ അവർ തന്റെ മകളെ ബന്ധിപ്പിച്ചിരിക്കുകയാണ്, കൊച്ചുകുട്ടി ആയതിനാൽ ഓടിപ്പോകാതിരിക്കാൻ വേണ്ടി ആയിരിക്കണം അങ്ങനെ കെട്ടിയിരിക്കുന്നത്, ഒരു അടിവസ്ത്രം മാത്രമാണ് കുട്ടിയുടെ വേഷം, സ്ത്രീ വണ്ടിയും വലിച്ചു നടക്കുന്നതിനോപ്പം കുട്ടിയും തളർന്ന മട്ടിൽ നടക്കുകയാണ്. ടീം അംഗങ്ങളിൽ മിക്കവരുംതന്നെ ഈ കാഴ്ച കണ്ടു വിഷമിച്ചിട്ടുണ്ട്. ഇത്തരം കാഴ്ചകൾ ഇന്ത്യയിലെ യാത്രകൾക്കിടയിൽ നിത്യേന കാണുന്നതിനാലും, കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലും ആയിരിക്കാം- കളിക്കാർ ആരുംതന്നെ പിന്നീടതിലേക്ക് ശ്രദ്ധിച്ചില്ല.

 

അടുത്തദിവസം കൊൽക്കത്തയുമായിട്ടുള്ള മത്സരത്തിനു പോകാൻ വേണ്ടി ടീം റെഡിയായി ലഗേജ് ചെക്കിങ്ങിനായി കാത്തിരിക്കുമ്പോൾ കണക്കിൽ പെടാത്ത ഒരു ബാഗ് മിച്ചംവന്നു, കളിക്കാരുടെ പേർസണൽ കിറ്റുകളുടെ കൂടെ വന്നതിനാൽ കളിക്കാരിൽ ആരെങ്കിലും അഡീഷനൽ ഷോപ്പിംഗ്‌ നടത്തിയതാകാം എന്നുകരുതി സാധാരണരീതിയിൽത്തന്നെ ആ ബാഗും ചെക്കിങ്ങിനു വിധേയമാക്കി പുറത്തെത്തിച്ചു, പക്ഷെ പുറത്ത് എത്തിയപ്പോൾ ഒരു ഹോട്ടൽ ജീവനക്കാരൻ ആ ബാഗും എടുത്ത് എങ്ങോട്ടോ പോവുകയാണുണ്ടായത്. പിന്നീട് ടീം ബസ് ഗേറ്റ് കടന്നു പുറത്തെത്തിയപ്പോൾ ആ സ്ത്രീയും കുട്ടിയും നടന്നു നീങ്ങുന്നതുകണ്ടു , ആ സ്ത്രീയുടെ കയ്യിൽ മുൻപ് പറഞ്ഞ ആ ബാഗും ഉണ്ടായിരുന്നു. മത്സരശേഷം ടീമംഗങ്ങൾ തമ്മിൽ ആ ബാഗ് ആരുടെതായിരുന്നു എന്ന ചോദ്യം ഉണ്ടായി, പക്ഷെ 'തങ്ങളുടെതല്ല' എന്ന മറുപടിയാണ് എല്ലാവരിൽനിന്നും കിട്ടിയത്, ആരുടെതായിരുന്നു ആ ബാഗ് എന്നും, എങ്ങനെയാണ് അത് ആ സ്ത്രീയുടെയും കുട്ടിയുടെയും കയ്യിൽ എത്തിയതെന്നുമുഉള്ള ചോദ്യം രണ്ടു മൂന്നു ദിവസത്തേക്ക് ഒരു ദുരൂഹതയായി അവശേഷിച്ചു.

 

പിന്നീട് ഞങ്ങൾ ഹോം മാച്ചിനായി പഴയ ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ഞാനും അക്ഷർ പട്ടേലും കൂടി അന്നത്തെ ആ ഹോട്ടൽ ജീവനക്കാരനെ കണ്ട്, ആ ബാഗിൽ എന്തായിരുന്നുവെന്നും ,അതിലെ സ്ലിപ് നെയിം ആരുടെതായിരുന്നുവെന്നും ചോദിച്ചു , ബാഗിൽ പത്തു ജോഡി ഉടുപ്പുകളും, ഒരു ബാഗും, കുറെ കളർ പെൻസിലുകളും, ബുക്കുകളും, ഒരു കേക്കും ആയിരുന്നു എന്ന് അയാൾ പറഞ്ഞു, പക്ഷെ ബാഗിലെ സ്ലിപ് നെയിം പറയാൻ തയ്യാറായില്ല, ഞങ്ങൾ കുറെ നിർബന്ധിച്ചപ്പോൾ അയാൾ പറഞ്ഞു ബാഗിന്റെ ഉടമസ്ഥന്റെ പേര്. ഇപ്പോൾ എന്റെ ആത്മകഥയിലൂടെ അഭിമാനപുരസരം ഞാൻ പറയട്ടെ ആ മഹത്‌ വ്യക്തിയുടെ പേര് - മറ്റാരുമല്ല , എന്റെയും നിങ്ങളുടെയും സ്വന്തം വീരേന്ദർ സെവാഗ്.

 

പിന്നീട് ഒരിക്കൽ ഞാൻ സെവാഗിന്റെ ഡൽഹിയിലെ വീട് സന്ദർശിച്ചപ്പോൾ വീരുവിന്റെ മുറിയിൽ വീരുവും ആ കുട്ടിയും ചേർന്നുള്ള ഒരു സെൽഫി ഫോട്ടോയും കണ്ടു , ഇതൊക്കെ എപ്പോൾ സംഭവിച്ചുവെന്നും , വീരു എപ്പോഴാണ് ആ സ്ത്രീയോടു സംസാരിച്ചതെന്നും, ഹോട്ടൽ ബോയിയുടെ സഹായത്തോടെ ആ കുട്ടിക്കുള്ള സഹായം ഏർപ്പെടുത്തിയതും എന്നൊന്നും അറിയില്ല, വീരു അങ്ങനെയാണ്, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനുഷ്യൻ ആണ് അദ്ദേഹം, ഞാൻ ലോകത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ പത്തു പേരിൽ ഒരാൾ വീരേന്ദർ സെവാഗ് ആയിരിക്കും. ഇത് ഈ സംഭവത്തെ ഉദ്ദരിച്ച് മാത്രം പറയുന്നതല്ല, അത്രമേൽ വലിയമനസുള്ള വ്യക്തിയാണ് അദ്ദേഹം. സച്ചിനോളംതന്നെ ആദരിക്കപ്പെടേണ്ട വ്യക്തിയാണ് സെവാഗ്, ഇന്ത്യൻ ടീം അംഗങ്ങളിൽ പലരും അദ്ദേഹത്തിൻറെ മഹത്വം മനസിലാക്കാതെ പോകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

 

"ഇത്തരം കാഴ്ചകൾ ഇന്ത്യയിലെ യാത്രകൾക്കിടയിൽ നിത്യേന കാണുന്നതാണ് " എന്ന മാക്സ് വെല്ലിന്റെ വാക്കുകൾ ഇന്ത്യയിലെ രാഷ്ട്രീയഭരണകൂടത്തിനു നേരെയുള്ള ശക്തമായ ഒരു അടിയാണെന്നുള്ളത് വ്യക്തമാണ്. 'Virender sehwag one of my best buddy ever' എന്ന് പറഞ്ഞാണ് മാക്സ്‌വെൽ ഈ പേജ് അവസാനിപ്പിക്കുന്നത്.


  • VIjayeTTan, Eda Sureshe and KallaN PavithraN like this


Users Awards

#2 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 July 2015 - 08:56 AM

ithu vishwasikkan kurachu budhimutta. for the simple reason aa bag inu akathu enthayirunnu ennu aa jolikaranu engane ariyam. paranjittano veeru aa bag koduthe. :beee: pinne ee paranja sehwag oru cricket acadamy cum school thudangiyittundu. koodeshwaranmar allatha aarudeyum makkalkku gateinte aduthu polum praveshanam illatha oru school.



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 July 2015 - 02:23 PM

aatmavu  confusion akiyello.

 

maxwell plz say the reply




Users Awards





Also tagged with one or more of these keywords: Glenn Maxwell, Sehwag, Autobiography

0 user(s) are reading this topic

0 members, 0 guests, 0 anonymous users