Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 1175 Today, 02:31 AM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                Malabar SultaN has obtained a high score of 5300 Yesterday, 11:11 PM Playing 1-i Play Now!                Malabar SultaN has obtained a high score of 41700 Yesterday, 11:01 PM Playing Flip Words Play Now!                
Photo

National Level Mnp

mobile number | mobile subscribers | mnp |

  • Please log in to reply
No replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,366 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 July 2015 - 02:45 PM

രാജ്യമെമ്പാടും ഇന്നു മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം വെള്ളിയാഴ്ച മുതല്‍ പ്രാവര്‍ത്തികമാകും. 
 
മെയ് മൂന്ന് മുതല്‍ രാജ്യവ്യാപകമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി സൗകര്യം ഏര്‍പ്പെടുത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ അത് ജൂലായ് മൂന്നിലേക്ക് മാറ്റുകയായിരുന്നു. 
 
നിലവില്‍ അതത് ടെലികോം സര്‍ക്കിളിലെ മറ്റൊരു സേവനദാതാവിലേക്കു മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ. എന്നാല്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമാവുന്നതോടെ ഉപഭോക്താവ് മറ്റൊരു സംസ്ഥാനത്തേക്കോ സര്‍ക്കിളിലേക്കോ താമസംമാറുമ്പോഴും പോര്‍ട്ടബിലിറ്റിസൗകര്യം ഉപയോഗപ്പെടുത്താനാവും. 
 
എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തുടങ്ങിയ കമ്പനികളെല്ലാം ജൂലായ് മൂന്നു മുതല്‍ ഈ സൗകര്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിനോര്‍, സിസ്റ്റമ ശ്യാം ടെലിസര്‍വീസസ്, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികളും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
രാജ്യത്തെവിടെയും ഏതു കമ്പനിയുടെ കണക്ഷനെടുത്താലും ഒരേ നമ്പര്‍ നിലനിര്‍ത്താനാകും എന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടം. 
 
പോര്‍ട്ടബിലിറ്റി അപേക്ഷകള്‍ 24 മണിക്കൂറിനകം പ്രോസസ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍ടെല്‍ അറിയിച്ചു. അപേക്ഷ പ്രോസസ് ചെയ്തു കഴിഞ്ഞാല്‍ നമ്പറിന് റോമിങില്‍ സൗജന്യ ഇന്‍കമിങ് സൗകര്യവും ലഭിക്കും.
 
നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ നിലവിലുണ്ടായിരുന്ന പ്രീ പെയ്ഡ് ബാലന്‍സും പുതിയ സര്‍ക്കിളില്‍ ലഭ്യമാകുമെന്ന് എയര്‍ടെല്‍ വാത്താക്കുറിപ്പില്‍ അറിയിച്ചു.
 
കടപ്പാട്: മാതൃഭൂമി

  • Varikkuzhi Soman likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users