Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 76533 Yesterday, 09:02 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Yesterday, 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Feb 21 2017 07:29 PM Playing Maeda Path Play Now!                
Photo

കാര്‍ഷിക ഡിസെ്‌പന്‍സറി

agricultural dispensary

 • Please log in to reply
3 replies to this topic

#1 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 30,947 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:07 AM

ഇതാ കാര്‍ഷിക ഡിസെ്‌പന്‍സറി

 

 

21645_688658.jpgമൃഗങ്ങള്‍ക്ക് മൃഗാസ്പത്രി എന്നതുപോലെ കാര്‍ഷികവിളകള്‍ക്കായി ഇതാ കാര്‍ഷിക ഡിസ്‌പെന്‍സറി. ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ പരീക്ഷണമാണിത്.

കഞ്ഞിക്കുഴിയിലും മറ്റ് പ്രദേശങ്ങളിലുമുള്ള ജൈവപച്ചക്കറികൃഷിയെ സഹായിക്കുന്നതിനും രോഗബാധ തടയുന്നതിനുമായാണ് അഗ്രികള്‍ച്ചര്‍ ഡിെസ്പന്‍സറി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ യഥാസമയം കണ്ടറിഞ്ഞ് ചികിത്സനല്‍കുക എന്നതാണ് കാര്‍ഷിക ആസ്പത്രിയുടെ ലക്ഷ്യം. 

വിരമിച്ച ഉദ്യോഗസ്ഥരും പരമ്പരാഗത കര്‍ഷകരുമടക്കം ആറംഗ 'കൃഷിഡോക്ടര്‍'മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. 
കര്‍ഷകമിത്ര ടി.എസ്. വിശ്വനാണ് കാര്‍ഷിക ആസ്പത്രിയിലെ ചീഫ് ഫിസിഷ്യന്‍. ഞായറാഴ്ച ഒഴികെ എല്ലാദിവസവും ഒരു മണിക്കൂര്‍ ബാങ്ക് ഹെഡ്ഓഫീസിലെ ഒ.പി. കൗണ്ടറില്‍ കൃഷിഡോക്ടര്‍മാരുടെ സേവനം സൗജന്യമായി ലഭിക്കും. മറ്റുസമയങ്ങളില്‍ ഫോണിലൂടെ ചികിത്സാവിധികള്‍ നിര്‍ദേശിക്കും. കൃഷിത്തോട്ടങ്ങളിലും വീടുകളിലും എത്തിയും ചികിത്സകള്‍ നല്‍കുന്നുണ്ട്. ഇതിന് പ്രത്യേക ഫീസ് നല്‍കണം.

രോഗം കണ്ടറിഞ്ഞ് മരുന്നുകള്‍ കുറിച്ചാല്‍ മരുന്ന് ലഭ്യമാകുന്ന ഔഷധശാലയും ബാങ്ക് ഹെഡ്ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്. പുകയിലക്കഷായം, വെളുത്തുള്ളിക്കഷായം, കാന്താരിക്കഷായം, മത്തിശര്‍ക്കര മിശ്രിതം, ജീവാമൃതം തുടങ്ങി നാടന്‍ മരുന്നുകള്‍ക്കുപുറമേ വിപണിയില്‍ ലഭ്യമാകുന്ന ജൈവകീടനാശിനികളും മിതമായ നിരക്കില്‍ ഔഷധശാലയില്‍നിന്ന് ലഭ്യമാകും. ചകിരിച്ചോറും ചാണകപ്പൊടിയും കോഴിവളവും കുമ്മായവും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ജൈവവളങ്ങളും ആവശ്യക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ലഭ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ബാങ്ക് നല്‍കുന്നുണ്ട്.

ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലെ ഇന്ത്യന്‍ കോഫിഹൗസിന് സമീപമുള്ള ബാങ്ക് ഹെഡ്ഓഫീസിലെ കാര്‍ഷിക ഔഷധശാലയില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. കാര്‍ഷികമേഖലയിലെ സംശയനിവാരണത്തിനുള്ള ഹെല്‍പ്പ്‌ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്.

കഞ്ഞിക്കുഴി കൃഷി ഓഫീസില്‍നിന്ന് വിരമിച്ച കൃഷി അസിസ്റ്റന്റ് ജി. മണിയന്‍ (ഫോണ്‍: 9446516247), മികച്ച പച്ചക്കറിവിത്തുത്പാദകന്‍ ശുഭകേശന്‍ (9744024981), പി.പി. സ്വാതന്ത്ര്യം അവാര്‍ഡ് ജേതാവ് സാനു (9961575956), മികച്ച കര്‍ഷകരായ ജി. ഉദയപ്പന്‍ (9400449296), പുഷ്പജന്‍ ( 9847935197), സുദര്‍ശനന്‍ (9847277012) എന്നിവരാണ് കാര്‍ഷിക ആസ്പത്രിയിലെ ഡോക്ടര്‍മാര്‍.

ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന, കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഒട്ടേറെപ്പേര്‍ക്ക് ഇതിനോടകം ഔഷധശാലയുടെയും കൃഷിഡോക്ടര്‍മാരുടെയും സേവനം ലഭിച്ചുകഴിഞ്ഞു. മികച്ചയിനം പച്ചക്കറിത്തൈകളും വിത്തുകളും ഫലവൃക്ഷത്തൈകളും തെങ്ങിന്‍തൈകളും ലഭിക്കുന്ന കേന്ദ്രവും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് അഭിരുചിക്കനുസരിച്ച് അടുക്കളത്തോട്ടം നിര്‍മിച്ചുനല്‍കുന്ന പദ്ധതിയും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.
 
--mathrubhumi

Edited by Eda Eldo, 25 June 2015 - 11:07 AM.

 • Varikkuzhi Soman and KallaN PavithraN like this


Users Awards

#2 KallaN PavithraN

KallaN PavithraN

  Nokkukutti

 • TOP Member
 • 1,277 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:09 AM

veettil varana ashupathriyo kollallooo#3 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 3,586 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:15 AM

suru :good:

:super:

kidilam chintha :super: aashayam

keralathil muzhuvan vyapikkendathu  itharam aathuraalayangalaanu ...

vishakkarikalum kaaykalum kazhichu aashupathrikalilaakunna keralathine rakshikkaan kaarshika dispensary vyaapikkunnathiloode kazhiyunnoru nalla naalekkulla valiya thudakkamaayi theeruvaan praarthikkaam :pray:#4 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 30,947 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:27 AM

athe virunne. ulla visham niranja vegitables adichu ketti hospitalil akunathilum nallathu ivde thanne mikachayinam pachakarikal undakunnathanu.

 

namukoke oru exercisum akum.healthy foodum kazhikam.

 

ee gymmil pokunnathu kurachichitu innathe thalamura kurachoke mannilekku irangiya . oru vedik 2 pakshi

 

athinu thanalayi ithupolulla dispenseris undengil karyangal vegathil munnotu pokum.


 • KallaN PavithraN likes this


Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users