Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 6089 Yesterday, 08:28 PM Playing Balloon Shoot Play Now!                achu_s has obtained a high score of 419 Yesterday, 08:26 PM Playing Bumper Cars Championship Play Now!                Ambros Attambomb has obtained a high score of 0 Aug 17 2017 05:59 PM Playing Chansey Play Now!                Pattalam Purushu has obtained a high score of 40 Aug 17 2017 04:48 PM Playing Atomica Play Now!                Pattalam Purushu has obtained a high score of 63 Aug 17 2017 04:34 PM Playing Island Shot Play Now!                
Photo

അമൃതധാരയില്‍ താരമായി ബംഗാരു

bengaru cow

 • Please log in to reply
6 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 33,225 posts
9,426
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 10:57 AM

 

21646_701321.jpg

ബംഗാരുവിന് ഉയരം 69 സെന്റിമീറ്റര്‍, വയസ്സ് 17. കാസര്‍കോട് കുള്ളന്‍ ഇനത്തില്‍പ്പെട്ട ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന ലിംക റെക്കോഡിന് ഉടമയാണ് ഇവള്‍. കാസര്‍കോട് പെര്‍ളയിലുള്ള അമൃതധാര ഗോശാലയിലെ നൂറോളം നാടന്‍പശുക്കളുടെ കൂട്ടത്തിലാണ് ബംഗാരു.

കര്‍ണാടകത്തിലെ ഹോസനനഗരയിലുള്ള ശ്രീരാമചന്ദ്രപുരമഠത്തിന്റെ ഗോശാലകളിലൊന്നാണ് പെര്‍ളയിലെ ബജകുട്‌ലുവിലുള്ള അമൃതധാര ഗോശാല. മലനാട് ഗിഡ്ഡ, കാസര്‍കോട് കുള്ളന്‍ ഇനം പശുക്കള്‍ സ്വാഭാവികമായി കാണുന്ന പ്രദേശമാണ് ഇവിടം. ഒരു കാലത്ത് ഇവ വ്യാപകമായി നാട്ടില്‍ മേഞ്ഞുനടന്നിരുന്നുവെങ്കില്‍ ഇന്ന് എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

'നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സസിന്റെ' രജിസ്‌ട്രേഷന്‍ നേടിയ അംഗീകൃത ഇനമാണ് മലനാട് ഗിഡ്ഡ. പശ്ചിമഘട്ടം കടന്നുപോകുന്ന കര്‍ണാടകത്തിലെ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഈ ഇനത്തെ പാലിനും ചാണകത്തിനുമായി വളര്‍ത്തുന്നു. ശാരീരിക ശേഷിയിലും രോഗ പ്രതിരോധത്തിലും മുന്നിലാണ് മലനാട് ഗിഡ്ഡ. മൂന്ന് അടിയോളമാണ് ഉയരം. 

 

കാസര്‍കോട് ജില്ലയില്‍ കാണുന്ന കുറഞ്ഞയിനമാണ് കാസര്‍കോട് കുള്ളന്‍. പശുക്കള്‍ 95.83 സെന്റിമീറ്റര്‍ വരെയേ ശരാശരി ഉയരംവെക്കാറുള്ളൂ. കടുത്ത വേനലിനെ ചെറുക്കാന്‍ കഴിവുണ്ട്. മൂന്നുലിറ്ററില്‍ താഴെയാണ് പ്രതിദിന പാലുത്പാദനം. 
ബജുകുട്‌ലു ഗോശാല 2004ലാണ് ആരംഭിക്കുന്നത്. മഹാലിംഗേശ്വര ക്ഷേത്രത്തിനുസമീപത്തുള്ള ഗോശാലയില്‍ ഇന്ന് നൂറോളം നാടന്‍പശുക്കളുണ്ട്. കാസര്‍കോട് കുള്ളനും മലനാട് ഗിഡ്ഡുമാണ് മുഖ്യം. ഇവയ്ക്കുപുറമെ കാങ്കറേജ്, ഗീര്‍ തുടങ്ങിയ ഇനങ്ങളുമുണ്ട്. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള പറമ്പിലും തൊഴുത്തിലുമായാണ് കന്നുകാലികളെ പരിപാലിക്കുന്നത്.

പച്ചപ്പുല്ലും പിണ്ണാക്കും വൈക്കോലുമാണ് പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നത്. രോഗങ്ങള്‍ ആയുര്‍വേദ രീതിയില്‍ ചികിത്സിക്കുന്നു.
കറവയുള്ള പശുക്കള്‍ ശരാശരി രണ്ടുലിറ്റര്‍ പാല്‍ ദിവസവും ചുരത്തുന്നുണ്ട്. ഈ പാല്‍ പൂര്‍ണമായും പഞ്ചഗവ്യമാക്കി മാറ്റിയാണ് വില്പന നടത്തുന്നതെന്ന് ഗോശാലയുടെ മേല്‍നോട്ടക്കാരനായ നാരായണന്‍ പറഞ്ഞു. ഗോമൂത്രം, ചാണകമെന്നിവയും ഉത്പന്നങ്ങളാക്കുന്നു. ഗോമൂത്രം വാറ്റിയുണ്ടാക്കുന്ന 'ഗോമൂത്ര അര്‍ക്ക'യാണ് ഏറെ വിപണിയുള്ള ഒരു ഉത്പന്നം. ഇതിനുപുറമെ സോപ്പ്, ഹെയര്‍ക്രീം, ഷാംപൂ, ദന്തചൂര്‍ണം, കുങ്കുമം, ഭസ്മം, ഫിനോയില്‍ തുടങ്ങി 35 ഉത്പന്നങ്ങള്‍.

പശുക്കളുടെയും കിടാക്കളുടെയും വില്‍പനയും നടക്കുന്നുണ്ട്. കിടാക്കള്‍ക്ക് 5000 രൂപയും കറവയുള്ള പശുക്കള്‍ക്ക് 15,000 രൂപയുമാണ് വില. ധാരാളം ആള്‍ക്കാര്‍ നാടന്‍ പശുക്കളെത്തേടി ഇവിടെയെത്തുന്നുണ്ടെന്ന് ഗോശാലയുടെ ചുമതലയുള്ള ജഗദീശ് പറഞ്ഞു.
സിനിമാ നടന്മാരും രാഷ്ട്രീയനേതാക്കളും ഉന്നതോദ്യോഗസ്ഥരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. നാടന്‍ പശുക്കളുടെ പാലിന്റെയും ഗോമൂത്രത്തിന്റെയും ഗുണമറിഞ്ഞ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നും ആള്‍ക്കാരെത്തുന്നു.
ശ്രീരാമചന്ദ്രപുര മഠത്തിന്റെ കീഴില്‍ കാസര്‍കോടുള്ളതിനുപുറമെ രണ്ട് മുഖ്യ ഗോശാലകള്‍ കൂടിയുണ്ട്. 

ഹോസനനഗരയിലുള്ള ഗോശാലയിലാണ് ഇന്ത്യയിലെ നാടന്‍ പശുവിനങ്ങളെ ഏറ്റവും കൂടുതലെണ്ണം പരിപാലിക്കുന്നത്, 33 ഇനങ്ങള്‍. കഗ്ഗല്ലിപുരയിലുള്ള ഗോശാലയില്‍ 15ഓളം ഇനങ്ങളെ വളര്‍ത്തുന്നു. 
കാസര്‍കോട് ഗോശാല ഫോണ്‍: 9946065293, 9645643499.

 

--mathrubhumi
Users Awards

#2 KallaN PavithraN

KallaN PavithraN

  Nokkukutti

 • TOP Member
 • 1,277 posts
770
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:02 AM

asianet il kandu kurachu divasam munpu. thanks for sharing #3 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 33,225 posts
9,426
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:22 AM

oho appo karshika varthakaloke kanarund :good:
Users Awards

#4 KallaN PavithraN

KallaN PavithraN

  Nokkukutti

 • TOP Member
 • 1,277 posts
770
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:47 AM

oho appo karshika varthakaloke kanarund :good:

 

vere pani onnum illathondu ella varthem kanum :grin:#5 Sree Ranjini

Sree Ranjini

  Poet of PP 2016

 • Star of Stars
 • 27,993 posts
11,448
Professional
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 11:51 AM

nice share suru :good:

 

soorya ithu vaayichal happy aakum  ;))
Users Awards

#6 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 33,225 posts
9,426
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 12:35 PM

:haha: athe . pakshe aline ingotu kanunilla engil ithonnu parayayirunnu
Users Awards

#7 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 52,362 posts
38,209
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 June 2015 - 01:59 PM

Suru .... :thanks: 4 sharing :)
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users