Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo
- - - - -

Blackberry Prague - Android Phone

blackberry android smartphone android blackberry prague

  • Please log in to reply
2 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,178 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 June 2015 - 07:51 PM

പ്രാഗ്: ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍
 
ബ്ലാക്ക്‌ബെറി ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കാന്‍ പോകുന്നുവെന്നൊരു എക്‌സ്‌ക്ലുസീവ് വാര്‍ത്ത കഴിഞ്ഞയാഴ്ച റോയ്‌ട്ടേഴ്‌സ് പുറത്തുവിട്ടല്ലോ. കീപാഡും ടച്ച്‌സ്‌ക്രീനുമുള്ള സ്ലൈഡര്‍ മോഡലായിരിക്കും ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 
 
എന്നാല്‍ സ്ലൈഡര്‍ ഫോണല്ല 'പ്രാഗ്' എന്ന പേരില്‍ ഒരു വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് മോഡലാണ് ബ്ലാക്ക്‌ബെറിയുടേതെന്ന ബ്രേക്കിങ് ന്യൂസുമായി എന്‍4ബിബി എന്നൊരു വെബ്‌സൈറ്റ് ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ബ്ലാക്ക്‌ബെറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ടെക് സൈറ്റാണ് എന്‍4ബിബി. 
 
എന്തിനാണ് ബ്ലാക്ക്‌ബെറി ഒരു ലോ-എന്‍ഡ് ഫോണുമായി ആന്‍ഡ്രോയ്ഡ് രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്? 
 
അതിനുള്ള ഉത്തരമായി ഐ.ഡി.സി. എന്ന മാര്‍ക്കറ്റ് പഠനസ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഫലങ്ങളാണ് എന്‍4ബിബി മുന്നോട്ടുവെക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ വില്പനയുടെ 73.5 ശതമാനവും ഇപ്പോള്‍ നടക്കുന്നത് വികസ്വര രാജ്യങ്ങളിലെ പുതിയ വിപണികളിലാണ്്. അവിടത്തെ കച്ചവടത്തിന്റെ 88.4 ശതമാനവും ആന്‍ഡ്രോയ്ഡ് ഫോണുകളാണ് താനും. 
 
ഇന്ത്യയില്‍ മാത്രം സ്മാര്‍ട്‌ഫോണുകളുടെ വില്പനയില്‍ 300 ശതമാനം വര്‍ധനവാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. ഇന്ത്യയിലെ 70 കോടി വരിക്കാരില്‍ 10 ശതമാനം പേര്‍ മാത്രമേ 2013ല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചിരുന്നുള്ളൂ. 2014 ന്റെ ആദ്യപാദത്തില്‍ അത് 29 ശതമാനമായെന്ന് ഐ.ഡി.സി. റിപ്പോര്‍ട്ടിലുണ്ട്. 
 
അതുകൊണ്ടാകാം യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ട് വിലകൂടിയ മോഡലുകളിറക്കുന്നതിനേക്കാള്‍ നല്ലത് ഇന്ത്യയും ചൈനയും പോലുള്ള വമ്പന്‍ വിപണികള്‍ക്കായി വിലകുറഞ്ഞ ഫോണുകളിറക്കാന്‍ ബ്ലാക്ക്‌ബെറി തീരുമാനിച്ചത്. ചൈനയിലെ പ്രമുഖ മൊബൈല്‍ എക്വിപ്‌മെന്റ് നിര്‍മാതാക്കളായ ഫോക്‌സ്‌കോണാകും ബ്ലാക്ക്‌ബെറിക്ക് വേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുകയെന്നും എന്‍4ബിബി റിപ്പോര്‍ട്ടിലുണ്ട്.
 
ഈ വര്‍ഷം ആഗസ്തില്‍ തന്നെ ബ്ലാക്ക്‌ബെറിയുടെ 'പ്രാഗ്' ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിയേക്കും. ആന്‍ഡ്രോയ്ഡ് വഴിയിലേക്ക് മാറുന്നതോടെ തങ്ങളുടെ സ്വന്തം ഒ.എസ്. ബ്ലാക്ക്‌ബെറി ഉപേക്ഷിക്കാനിടയില്ലെന്നും എന്‍4ബിബി കരുതുന്നു. 
 
ബ്ലാക്ക്‌ബെറി 10 ഒ.എസിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനായ 10.3.3 കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തിറക്കിയത്. വിലകൂടിയ മോഡലുകളില്‍ ബ്ലാക്ക്‌ബെറി ഒ.എസും വിലകുറഞ്ഞ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഒ.എസുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ തന്ത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
കടപ്പാട്: മാതൃഭൂമി

  • Vanampaadi and Varikkuzhi Soman like this


Users Awards

#2 Balan Ottakam

Balan Ottakam

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,668 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 June 2015 - 08:04 PM

പ്രാഗ് എന്ന പേര് അവസാനം ഫോണ്‍ ഇറക്കിക്കഴീമ്പം നാട്ടാരുടെ പ്രാക്ക് ആയി മാറരുത് 


Edited by Balance K Nair, 19 June 2015 - 08:04 PM.


#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 June 2015 - 11:04 PM

:thanks: Hari :)




Users Awards





Also tagged with one or more of these keywords: blackberry, android smartphone, android, blackberry prague

0 user(s) are reading this topic

0 members, 0 guests, 0 anonymous users