Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

Pp News Paper 18-June-2015

  • Please log in to reply
13 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:33 AM

പച്ചക്കറികളില്‍ 40 ഇനം കീടനാശിനികളുടെ സാന്നിധ്യം

രണ്ടര വര്‍ഷത്തെ പരിശോധന

കൊച്ചി: കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയിലായി 40ഓളം രാസകീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലെ 'കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറി'യുടെ കണ്ടെത്തല്‍. രണ്ടര വര്‍ഷത്തിനുള്ളില്‍ നടത്തിയ പന്ത്രണ്ട് പരിശോധനകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. എപ്പോഴും ഒരേ ഉല്പന്നത്തില്‍ ഒരേ വിഷത്തിന്റെ സാന്നിധ്യമല്ല കാണുന്നത്. അത് മാറിക്കൊണ്ടേയിരിക്കുന്നു. കാര്‍ഷിക സര്‍വകലാശാലയുടേതുപോലുള്ള ലബോറട്ടറികള്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റിടങ്ങളില്‍ ഇല്ലാത്തതും ഭീമമായ ചെലവും വിഷസാന്നിധ്യ പരിശോധനയ്ക്ക് തടസ്സമാകുന്നുണ്ട്.
കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി ആവിഷ്‌കരിച്ച 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിയിലേയും മറ്റും കീടനാശിനി വിഷാംശത്തിന്റെ സാന്നിധ്യവും അളവും വെള്ളായണിയിലെ ലബോറട്ടറി പരിശോധിക്കാന്‍ തുടങ്ങിയത്. മായം പരിശോധിക്കുന്നത് പോലെയല്ല, കീടനാശിനി വിഷാംശ പരിശോധന. അത് കൂടുതല്‍ സങ്കീര്‍ണവും ചെലവേറിയതുമാണെന്ന് ലബോറട്ടറിയുടെ ചുമതല വഹിക്കുന്ന ഡോ. തോമസ് ബിജു മാത്യു പറഞ്ഞു. ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. പച്ചക്കറിയിലും മറ്റും സാധാരണ കാണാറുള്ള കീട, കുമിള്‍ നാശിനികളുടെ സാന്നിധ്യം ഇങ്ങനെ കണ്ടെത്താനാവും. പത്ത് ലക്ഷത്തില്‍, ഒന്നു മുതല്‍ നൂറ് കോടിയില്‍ ഒന്നു വരെ അതിസൂക്ഷ്മമായ അളവിലാണ് കീടനാശിനി അംശമെങ്കിലും കൃത്യമായി കണ്ടെത്താന്‍ കഴിയുന്നുണ്ട്. 
ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ വരുന്ന പച്ചക്കറി സാമ്പിള്‍ ലാബിലെത്തിച്ച്, ഗ്യാസ് ക്രൊമറ്റോഗ്രാഫിലൂടെ കടത്തിവിടുമ്പോള്‍ ഓര്‍ഗനോക്ലോറിന്‍, പൈറത്രോയിഡ്, ഓര്‍ഗനോഫോസ്‌ഫേറ്റ് എന്നീ വിഭാഗത്തിലുള്ള കീടനാശിനിയുണ്ടെങ്കില്‍ അറിയാന്‍ കഴിയും. ഈ കീടനാശിനി വിഷാംശം സ്ഥിരീകരിക്കുന്നത് അടുത്ത ഉപകരണം വഴിയാണ്. ഫ്യുറഡാന്‍ പോലുള്ള കീടനാശിനികളുടേയും പല തരത്തിലുള്ള കുമിള്‍ നാശിനികളുടേയും പുത്തന്‍ തലമുറ കീടനാശിനികളുടേയും സാന്നിധ്യം കണ്ടെത്താനാണ് മൂന്നാമത്തെ ഉപകരണം. ഒരു ഉപകരണത്തില്‍ അമ്പത് സാമ്പിളുകളുടെ ഒരു ബാച്ച് പരിശോധനയ്ക്ക് വച്ചാല്‍ 50-60 മണിക്കൂറെടുക്കും, അതിന്റെ ഫലം കൃത്യമായി ലഭിക്കാന്‍. മൂന്ന് ഉപകരണങ്ങള്‍ വഴി കടന്നുപോയി, എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഫലം കിട്ടാന്‍ ദിവസങ്ങളെടുക്കുമെന്ന് ചുരുക്കം. ആദ്യത്തെ രണ്ട് പരിശോധന മതിയെങ്കില്‍ 4,500 രൂപയോളമാകും. പൂര്‍ണ പരിശോധനയെങ്കില്‍ 8,000 രൂപയാണ് വേണ്ടിവരുക. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത തുകയാണിത്. പരിശോധനയ്ക്ക് ആവശ്യമായ വസ്തുക്കളുടേയും ഉപകരണങ്ങളുടേയും വില വളരെക്കൂടുതലാകയാല്‍ പരിശോധന ചെലവേറിയതാകുമെന്നാണ് സര്‍വകലാശാല പറയുന്നത്. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ എല്ലായിടത്തും ലബോറട്ടറി തുടങ്ങാം, ചെലവ്കുറച്ച് പരിശോധനയും നടത്താം. 
 
​കടപ്പാട്: മാതൃഭൂമി

Edited by GarvaaSees, 18 June 2015 - 08:34 AM.

Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:34 AM

സിഗ്നല്‍ലൈറ്റിനൊപ്പം ശബ്ദംകൂടി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സിഗ്നല്‍ലൈറ്റുകള്‍ക്കൊപ്പം ശബ്ദനിര്‍ദ്ദേശംകൂടി ഏര്‍പ്പെടുത്തും. അന്ധരായ യാത്രക്കാര്‍ക്കും സഹായകമാകുന്ന തരത്തില്‍ സിഗ്നല്‍സംവിധാനം പരിഷ്‌കരിക്കാനാണ് ഗതാഗതവകുപ്പ് ആലോചിക്കുന്നത്. 

തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ട് അന്ധയുവാക്കള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് അന്ധരുടെ സുഗമസഞ്ചാരത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗതാഗതവകുപ്പിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു
അന്ധര്‍ ഉപയോഗിക്കുന്ന വെള്ള വടി കാട്ടിയാല്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ വണ്ടി നിര്‍ത്തി അവരെ കയറ്റണം. വെള്ള വടിയുമായി റോഡ് മുറിച്ചുകടക്കാനുള്ള ശ്രമം നടത്തുമ്പോള്‍ വാഹനം നിര്‍ത്തി ഇവര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ മുന്‍ഗണന നല്‍കണം. ഇതിനായി ഗതാഗത നിയമങ്ങളില്‍ ഭേദഗതി വരുത്തും. 
 
റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടക്കാരനെ സഹായിക്കുന്ന സീബ്രാ ക്രോസിങ്ങില്‍ അന്ധര്‍ക്കുകൂടി പ്രയോജനം ലഭിക്കാന്‍ റോഡ് ലെവല്‍ ഇന്‍ഡിക്കേറ്ററുകള്‍ സ്ഥാപിക്കണം. ഇവ സ്ഥാപിക്കുമ്പോള്‍ റോഡില്‍നിന്ന് അല്പംകൂടി ഉയരം ലഭിക്കുന്നതിനാല്‍ അന്ധര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അധികം കഷ്ടപ്പെടേണ്ടിവരില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള പ്രധാന കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ പടികള്‍ക്കൊപ്പം റാമ്പുകള്‍കൂടി സ്ഥാപിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ആഭ്യന്തര, ഗതാഗത, പൊതുമരാമത്ത്, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം വിളിച്ച് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാല് വകുപ്പുകളും ചേര്‍ന്നാണ് ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 
 
കടപ്പാട്: മാതൃഭൂമി

Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:35 AM

നാലുവരിപ്പാതകളില്‍ വലതുവശം ചേര്‍ന്ന് പോകുന്നവര്‍ക്ക് പിഴ -ഡി.ജി.പി. 

തിരുവനന്തപുരം: വണ്‍വേ സമ്പ്രദായം നിലവിലുള്ള നാലുവരിപ്പാതകളില്‍ മീഡിയനോടുചേര്‍ന്ന് വലതുവശത്തുകൂടി പോകുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് ഡി.ജി.പി. ടി.പി.സെന്‍കുമാറിന്റെ നിര്‍ദ്ദേശം.

വളരെയധികം വാഹനങ്ങള്‍ വലതുവശം ചേര്‍ന്ന് പോകുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നത് പതിവാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. 'ഇടതുവശം ചേര്‍ന്ന് പോകുക' എന്ന ബോര്‍ഡ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ മീഡിയനുകളില്‍ ദേശീയപാതാ അധികൃതരും റോഡ് ഫണ്ട് ബോര്‍ഡും സ്ഥാപിക്കണം. ആദ്യ മാസം ബോധവത്കരണത്തിന് പോലീസ് മുന്‍ഗണന നല്‍കണം. അതിനുശേഷം പിഴ ഉള്‍െപ്പടെയുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലറില്‍ പറയുന്നു.
വാഹനഗതാഗതം വഴിതിരിച്ചുവിടുമ്പോള്‍ ആ വഴി കഴിയുന്നതും വണ്‍ വേ ആക്കണം. ഗതാഗതക്കുരുക്ക് ഇല്ലാതെയും ശ്രദ്ധിക്കണം. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിനാവശ്യമായ മുന്‍കരുതല്‍ എസ്.പി., ഡിവൈ.എസ്.പി., സി.ഐ. എന്നീ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണം. ഇതുചെയ്യാതെ ഗതാഗത തടസ്സമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയിലുള്ള വീഴ്ചയായി കണക്കാക്കും. ഏത് പോലീസ് ഉദ്യോഗസ്ഥനും ഗതാഗതക്കുരുക്ക് കണ്ടാല്‍ ഹൈവേ അലര്‍ട്ടിലോ കണ്‍ട്രോള്‍റൂമിലോ ഉടന്‍ അറിയിക്കണമെന്നും സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.

​കടപ്പാട്: മാതൃഭൂമി

Users Awards

#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:36 AM

പാഠപുസ്തക അച്ചടിക്കായി വീണ്ടും ടെന്‍ഡര്‍; വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാഠപുസ്തക അച്ചടിക്ക് വീണ്ടും ടെന്‍ഡര്‍ വിളിക്കും. അച്ചടി സ്വകാര്യ പ്രസ്സിനെ ഏല്പിക്കാന്‍ തീരുമാനിച്ചെങ്കിലും യോഗ്യത നേടിയത് ഒരു പ്രസ് മാത്രമായതിനാലാണ് റീടെന്‍ഡര്‍ ചെയ്യുന്നതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ പ്രസ്സുകള്‍ അച്ചടി നിര്‍ത്തിവെച്ച കാര്യം വിദ്യാഭ്യാസ മന്ത്രി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതില്‍ ചില കുറവുകള്‍ സംഭവിച്ചിട്ടുണ്ട്. 2.35 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്. ഇതില്‍ 44 ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് ഇനി അച്ചടിക്കാനുള്ളത്. അത്രയും പുസ്തകം സമയത്ത് അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയാതിരുന്നത് സര്‍ക്കാരിന്റെ കുറവാണ്. ആ കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. നിയമപരമായി ഷോര്‍ട് ടെന്‍ഡര്‍ വിളിച്ച് പുസ്തകവിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
ഉയര്‍ന്ന തുകയ്ക്കുള്ള ഏക ടെന്‍ഡര്‍ സ്വീകരിക്കാനുള്ള നീക്കം വിവാദമായതോടെയാണ് അത് ഉപേക്ഷിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 44 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിക്കാനായി മണിപ്പാല്‍ ടെക്‌നോളജീസ് എന്ന സ്വകാര്യ സ്ഥാപനം മാത്രമാണ് യോഗ്യത നേടിയിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ പുറത്തുപോയിരുന്നു. 

​കടപ്പാട്: മാതൃഭൂമി

Users Awards

#5 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:37 AM

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 'സായിപ്രസാദം' വീടുകള്‍ വരുന്നു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നൂറ്റെട്ട് വീടുകള്‍ നിര്‍മിച്ചുനല്കുന്നതിന്റെ ധാരണാപത്രം ഒപ്പിട്ടു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ ധാരണാപത്രം കൈമാറി.

അഞ്ചുലക്ഷം രൂപയാണ് ഒരുവീടിന് കണക്കാക്കിയിരിക്കുന്നത്. വീടും ഭൂമിയുമില്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ 'സായിപ്രസാദം' വീട് നല്കും. പത്ത് വീടുകളുടെ നിര്‍മാണം നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കും. വീടിനോട്‌ചേര്‍ന്ന കുട്ടികളുടെ പാര്‍ക്ക്, മിനി തിയേറ്റര്‍ എന്നിവയും ഒരുക്കും.
 
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ പ്രഖ്യാപിച്ച 'സാഫല്യം' ഭവനനിര്‍മാണപദ്ധതിയുടെ ഭാഗമായാണ് നൂറുവീടുകള്‍ സൗജന്യമായി സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ചുനല്കുന്നത്. 
 
പരപ്പ, പുല്ലൂര്‍, എണ്‍മകജെ എന്നീ വില്ലേജുകളിലായാണ് പദ്ധതി നടപ്പാക്കുക. ഇവിടെ 10 സെന്റ് വീതം പതിച്ചുനല്‍കും. ഇതിലാണ് സായ് ട്രസ്റ്റ് 500 ചതുരശ്രയടിയുള്ള വീടുകള്‍ നിര്‍മിച്ചുനല്‍കുക.
 
പരപ്പ വില്ലേജില്‍ ബിരിക്കുളം കൂടോലിലും പൂല്ലൂര്‍ വില്ലേജില്‍ കാഞ്ഞിരടുക്കത്തും എണ്‍മകജെ വില്ലേജില്‍ കാനയിലുമായി ആറേക്കര്‍വീതം റവന്യൂ ഭൂമിയാണ് കണ്ടെത്തിയത്. ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍ നായര്‍, സായ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേരള സായ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിച്ചു. തഹസില്‍ദാര്‍മാരായ കെ.രവികുമാര്‍, വൈ.എം.സി.സുകുമാരന്‍, സായ് ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. കെ.മധൂസൂദനന്‍, കെ.സി.ഷിജു, കെ.എം.ഷാജി, കെ.എം.കെ.നമ്പ്യാര്‍, പി.ആര്‍.സുമിത്രന്‍, എന്‍.പ്രജീഷ് നന്ദിയത്ത്, കെ.വി.ഷജിത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. 

കടപ്പാട്: മാതൃഭൂമി

Users Awards

#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:38 AM

കൊച്ചി മെട്രോ: തീവണ്ടിക്കൊപ്പം സൈക്കിളും വരുന്നു

കൊച്ചി: പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മെട്രോയ്‌ക്കൊപ്പം ഷെയര്‍ സൈക്കിള്‍ പദ്ധതിയും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നേതൃത്വത്തിലാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്.

മെട്രോയുടെ കുസാറ്റ് (കൊച്ചി സര്‍വകലാശാല) സ്റ്റേഷന്‍, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്കില്ലെങ്കിലും വിനോദ സഞ്ചാര പ്രാധാന്യം കണക്കിലെടുത്താണ് ഷെയര്‍ സൈക്കിള്‍ പദ്ധതിയില്‍ ഫോര്‍ട്ടുകൊച്ചിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോയ്‌ക്കൊപ്പം തന്നെ ഷെയര്‍ സൈക്കിള്‍ പദ്ധതിയും തുടങ്ങും. 
 
കുസാറ്റിലേക്കുള്ള വിദ്യാര്‍ഥികളും അധ്യാപകരും സൈക്കിള്‍ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. മെട്രോ സ്റ്റേഷനോടു ചേര്‍ന്ന് സൈക്കിള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. സവാരിക്കായി സൈക്കിളെടുക്കുന്നതിന് മെട്രോ ടിക്കറ്റ് തന്നെ കാണിച്ചാല്‍ മതിയാകും.
 
ഫോര്‍ട്ടുകൊച്ചിയില്‍ നിലവില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. ഫോര്‍ട്ടുെകാച്ചിയിലെ ബോട്ടുജെട്ടിയോടനുബന്ധിച്ച് സൈക്കിള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മെട്രോയ്ക്കനുബന്ധമായി ആസൂത്രണം ചെയ്യുന്ന ജലഗതാഗത പദ്ധതിയിലുള്‍പ്പെടുത്തി ഫോര്‍ട്ടുെകാച്ചി മേഖലയിലേക്ക് ബോട്ട് സര്‍വീസുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മെട്രോ ടിക്കറ്റുപയോഗിച്ച് തന്നെ ഈ ബോട്ടുകളില്‍ യാത്രയും സാധ്യമാകും. 
 
വിശദമായ പഠനത്തിനു ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 
 
ഒരുങ്ങും നടപ്പാതയും
 
കൊച്ചി മെട്രോ സ്റ്റേഷനുകളെയും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് നടപ്പാത നിര്‍മാണത്തിന് പദ്ധതി. ആദ്യഘട്ടമെന്ന നിലയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷന്‍, സൗത്ത് സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 
മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഭാഗത്തുനിന്ന് ബോട്ടുജെട്ടിയിലേക്കും സൗത്ത് സ്റ്റേഷനേയും പനമ്പിള്ളിനഗര്‍-കടവന്ത്ര ഭാഗത്തേയും ബന്ധിപ്പിച്ചുമാണ് നടപ്പാത ആസൂത്രണം ചെയ്യുന്നത്. കലൂര്‍, വൈറ്റില മേഖലകളിലെ സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിശദമായ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ വ്യക്തമാക്കി.
മഴയും വെയിലുമേല്‍ക്കാത്ത തരത്തിലായിരിക്കും നടപ്പാതകള്‍. വൈകല്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാവും. നടപ്പാതയുടെ ഇരു വശങ്ങളിലും ബെഞ്ചുകളും പണിയും. 
 
ബോട്ട് ജെട്ടിയില്‍ വന്നിറങ്ങുന്ന ഒരാള്‍ക്ക് നടപ്പാതയിലുടെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷനിലെത്തി മെട്രോയില്‍ കയറാവുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. . 

കടപ്പാട്: മാതൃഭൂമി

Users Awards

#7 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:39 AM

എല്ലാവര്‍ക്കും വീടിന് മന്ത്രിസഭയുടെ പച്ചക്കൊടി

* പാവപ്പെട്ടവര്‍ക്ക്്് ഭവനവായ്പക്ക്് ആറര ശതമാനം പലിശയിളവ്്

* ചേരിനിര്‍മാര്‍ജനം; വീടൊന്നിന് ലക്ഷം രൂപ
* പാവപ്പെട്ടവര്‍ക്കുള്ള വീടിന് ഒന്നരലക്ഷം രൂപ
* 7വര്‍ഷത്തിനുള്ളില്‍ 2കോടി വീടുകള്‍
 
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച '2022-ഓടെ എല്ലാവര്‍ക്കും വീട്' എന്ന പദ്ധതിക്ക് മന്ത്രിസഭ ബുധനാഴ്ച പച്ചക്കൊടി നല്‍കി. പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നതുള്‍പ്പെടെ ചില തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു.
 
സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍, ചേരിനിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ എന്നിവര്‍ക്ക് ഭവനവായ്പയില്‍ ആറരശതമാനം ഇളവുനല്‍കും. ഭവനവായ്പയെടുക്കുന്ന ഓരോ നിര്‍ധനകുടുംബത്തിനും ഒരുലക്ഷംരൂപമുതല്‍ 2.30 ലക്ഷം രൂപവരെ ഇതുവഴി ലാഭമുണ്ടാകും. 15വര്‍ഷത്തേക്ക് വായ്പയെടുക്കുന്നവര്‍ക്കാണ് പലിശയിളവു ലഭിക്കുക. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.
 
എല്ലാവര്‍ക്കും വീട് പദ്ധതിയുമായി ബന്ധപ്പെട്ട് എടുത്ത മറ്റു തീരുമാനങ്ങള്‍: 1. ചേരിനിര്‍മാര്‍ജനപരിപാടി പ്രകാരം വീടൊന്നിന് ഒരുലക്ഷം രൂപയുടെ സഹായം. സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. 2. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വീടൊന്നിന് 1.5 ലക്ഷം രൂപയുടെ സഹായം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. 3. വ്യക്തികള്‍ സ്വന്തംനിലയ്ക്ക് നിര്‍മിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുന്ന വീടുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ സഹായം. 
 
കേന്ദ്ര ഗ്രാന്‍റ് ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കോ ഹൗസിങ് ബോര്‍ഡുകള്‍പോലുള്ള ഏജന്‍സികള്‍ക്കോ നിര്‍ധനവിഭാഗങ്ങള്‍ക്കുള്ള വീടുനിര്‍മാണം ഏറ്റെടുക്കാം. പലിശയിളവു നല്‍കുന്നതൊഴികെയുള്ള പദ്ധതികള്‍ കേന്ദ്രം സ്‌പോണ്‍സര്‍ചെയ്യുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കുക.
 
നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്. ഗൃഹനാഥയുടെപേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക. 
 
4041 പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും. തുടക്കത്തില്‍ 500 'ക്ലാസ് ഒന്ന്' നഗരങ്ങളില്‍ ഊന്നല്‍നല്‍കും. 2015മുതല്‍ '17വരെ 100 നഗരങ്ങളിലും 2017 മുതല്‍ '19വരെ 200 നഗരങ്ങളിലും തുടന്ന് ബാക്കി നഗരങ്ങളിലും നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.
 
എല്ലാവര്‍ക്കും വീട് പദ്ധതിയുടെകീഴില്‍ സാങ്കേതികമിഷനും പ്രവര്‍ത്തിക്കും. ആധുനിക വീടുനിര്‍മാണം, പുതിയ സാങ്കേതികവിദ്യകള്‍, പരിസ്ഥിതിസൗഹൃദനിര്‍മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മാണരീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കുവേണ്ടിയാണിത്. 

കടപ്പാട്: മാതൃഭൂമി

Users Awards

#8 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:39 AM

സി.ബി.എസ്.ഇ നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: 2014 ഡിസംബര്‍ 28ന് സി.ബി.എസ്.ഇ നടത്തിയ നെറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. ഫലത്തിലോ ഉത്തരത്തിലോ പരാതികളുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ മാതൃകയില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, സി.ബി.എസ്.ഇ, എച്ച് 149, സെക്ടര്‍ 63 നോയിഡ, ഗൗതംബുദ്ധ് നഗര്‍, ഉത്തര്‍പ്രദേശ് എന്ന വിലാസത്തില്‍ അറിയിക്കാം. പരാതികള്‍ക്ക് പിന്‍ബലം നല്‍കുന്ന തെളിവുകളും 5,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും സഹിതം അപേക്ഷിക്കണം. തെളിവുകളോ രേഖകളോ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു.

ആദ്യമായാണ് സി.ബി.എസ്.ഇ മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് പരീക്ഷ നടത്തിയത്. ജൂണ്‍ 28ന് അടുത്ത പരീക്ഷ നടക്കാനിരിക്കെയാണ് ഫലം പ്രഖ്യാപിച്ചത്. 

കടപ്പാട്: മാതൃഭൂമി

Users Awards

#9 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,342 posts
12,888
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 08:49 AM

kure vaayikkanundallo hari... :)

nice share :thanks:  :)

Users Awards

#10 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 07:23 PM

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ ഗ്യാലക്‌സി

മ്യൂണിച്ച്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഭൂമിക്ക് പുറത്താണ്. തിളക്കറേയതും കോടിക്കണക്കിന് വര്‍ഷം പ്രായമുള്ളതുമാണ്. അടുത്തിടെയാണ് ഇങ്ങനെയൊന്നുണ്ടെന്ന് കണ്ടെത്തിയത്. അദ്ഭുതപ്പെടേണ്ട പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോയുടേയല്ല ഒരു ഗ്യാലക്‌സിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പുതുതായി കണ്ടെത്തിയ ഒരു ഗ്യാലക്‌സിക്ക് ശാസ്ത്രഞ്ജര്‍ നല്‍കിയത് ക്രിസ്റ്റിയാനോയുടെ പേരാണ്.
 
മൂണിച്ചിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രഞ്ജരാണ് തങ്ങള്‍ പുതുതായി കണ്ടെത്തിയ ഗ്യാലക്‌സിക്ക് 'സിആര്‍7' എന്ന ക്രിസ്റ്റിയാനോയുടെ ചുരുക്കപ്പേര് നല്‍കിയത്. ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കുന്നതിനാലാണ് ക്രിസ്റ്റിയാനോയ്ക്ക് 'സിആര്‍7' എന്ന ചുരുക്കപ്പേര് കിട്ടിയത്.
 
ഭൂമിയിക്ക് 800 ദശലക്ഷം വര്‍ഷം മാത്രം പ്രായയമുള്ളപ്പോള്‍ നിലനിന്നിരുന്ന ഗ്യാലക്‌സിയാണ് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററി കണ്ടെത്തിയത്. ഇത്രയും പഴക്കമുള്ളവയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും തിളക്കമേറിയ ഗ്യാലക്‌സിയാണിത്.
 
ഗ്യാലക്‌സിയുടെ 'കോസ്‌മോസ് റെഡ്ഷിഫ്റ്റ് 7' എന്ന പേരിന്റെ ചുരുക്കപ്പേര് കൂടിയാണ് സിആര്‍7 എന്നത്. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചുരുക്കപ്പേര് കൂടി മുന്നില്‍ കണ്ടാണ് തങ്ങള്‍ ഗ്യാലക്‌സിക്ക് 'സിആര്‍7' എന്ന പേര് നല്‍കിയതെന്ന് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്.
കടപ്പാട്: മാതൃഭൂമി

Users Awards

#11 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 07:25 PM

നൂറ്റാണ്ടില്‍ ആദ്യമായി സ്ത്രീയുടെ ചിത്രവുമായി അമേരിക്കന്‍ ഡോളര്‍ വരുന്നു

വാഷിങ്ടണ്‍: നൂറ്റാണ്ടില്‍ ആദ്യമായി സ്ത്രീയുടെ ചിത്രം പതിച്ച അമേരിക്കന്‍ ഡോളറുകള്‍ യു.എസ് ട്രഷറി വകുപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 2020 മുതല്‍ പുറത്തിറക്കുന്ന പത്ത് ഡോളര്‍ നോട്ടുകളില്‍ ആദ്യ ട്രഷറി സെക്രട്ടറി അലക്‌സാണ്ടര്‍ ഹാമില്‍ട്ടണിന്റെ ചിത്രത്തിന് പകരം ഒരു വനിതയുടെ ചിത്രം ഉപയോഗിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ആരുടെ ചിത്രം ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 

ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച ശേഷമാവും തീരുമാനം എടുക്കുകയെന്ന് ട്രഷറി സെക്രട്ടറി ജേക്കബ് ലോ പറഞ്ഞു. അമേരിക്കന്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് തീരുമാനം. മുന്‍ രണ്ടുതവണ മാത്രമാണ് അമേരിക്കന്‍ ഡോളറില്‍ സ്ത്രീയുടെ ചിത്രം പതിച്ചിട്ടുള്ളത്. 1880 നും 1890 നും ഇടെ ആദ്യ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണിന്റെ ഭാര്യ മാര്‍ത്താ വാഷിങ്ടണിന്റെ ചിത്രവും 1860 കളില്‍ മറ്റൊരു അമേരിക്കന്‍ വനിതയുടെ ചിത്രവും ഡോളറില്‍ അച്ചടിച്ചിരുന്നു.
 
കടപ്പാട്: മാതൃഭൂമി

Users Awards

#12 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2015 - 07:26 PM

പച്ചക്കറികളില്‍ 40 ഇനം കീടനാശിനികളുടെ സാന്നിധ്യം

കൊച്ചി: കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയിലായി 40ഓളം രാസകീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലെ 'കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറി'യുടെ കണ്ടെത്തല്‍. രണ്ടര വര്‍ഷത്തിനുള്ളില്‍ നടത്തിയ പന്ത്രണ്ട് പരിശോധനകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. എപ്പോഴും ഒരേ ഉല്പന്നത്തില്‍ ഒരേ വിഷത്തിന്റെ സാന്നിധ്യമല്ല കാണുന്നത്. അത് മാറിക്കൊണ്ടേയിരിക്കുന്നു. കാര്‍ഷിക സര്‍വകലാശാലയുടേതുപോലുള്ള ലബോറട്ടറികള്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റിടങ്ങളില്‍ ഇല്ലാത്തതും ഭീമമായ ചെലവും വിഷസാന്നിധ്യ പരിശോധനയ്ക്ക് തടസ്സമാകുന്നുണ്ട്.

കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി ആവിഷ്‌കരിച്ച 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിയിലേയും മറ്റും കീടനാശിനി വിഷാംശത്തിന്റെ സാന്നിധ്യവും അളവും വെള്ളായണിയിലെ ലബോറട്ടറി പരിശോധിക്കാന്‍ തുടങ്ങിയത്. മായം പരിശോധിക്കുന്നത് പോലെയല്ല, കീടനാശിനി വിഷാംശ പരിശോധന. അത് കൂടുതല്‍ സങ്കീര്‍ണവും ചെലവേറിയതുമാണെന്ന് ലബോറട്ടറിയുടെ ചുമതല വഹിക്കുന്ന ഡോ. തോമസ് ബിജു മാത്യു പറഞ്ഞു. ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. പച്ചക്കറിയിലും മറ്റും സാധാരണ കാണാറുള്ള കീട, കുമിള്‍ നാശിനികളുടെ സാന്നിധ്യം ഇങ്ങനെ കണ്ടെത്താനാവും. പത്ത് ലക്ഷത്തില്‍, ഒന്നു മുതല്‍ നൂറ് കോടിയില്‍ ഒന്നു വരെ അതിസൂക്ഷ്മമായ അളവിലാണ് കീടനാശിനി അംശമെങ്കിലും കൃത്യമായി കണ്ടെത്താന്‍ കഴിയുന്നുണ്ട്. 
ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ വരുന്ന പച്ചക്കറി സാമ്പിള്‍ ലാബിലെത്തിച്ച്, ഗ്യാസ് ക്രൊമറ്റോഗ്രാഫിലൂടെ കടത്തിവിടുമ്പോള്‍ ഓര്‍ഗനോക്ലോറിന്‍, പൈറത്രോയിഡ്, ഓര്‍ഗനോഫോസ്‌ഫേറ്റ് എന്നീ വിഭാഗത്തിലുള്ള കീടനാശിനിയുണ്ടെങ്കില്‍ അറിയാന്‍ കഴിയും. ഈ കീടനാശിനി വിഷാംശം സ്ഥിരീകരിക്കുന്നത് അടുത്ത ഉപകരണം വഴിയാണ്. ഫ്യുറഡാന്‍ പോലുള്ള കീടനാശിനികളുടേയും പല തരത്തിലുള്ള കുമിള്‍ നാശിനികളുടേയും പുത്തന്‍ തലമുറ കീടനാശിനികളുടേയും സാന്നിധ്യം കണ്ടെത്താനാണ് മൂന്നാമത്തെ ഉപകരണം. ഒരു ഉപകരണത്തില്‍ അമ്പത് സാമ്പിളുകളുടെ ഒരു ബാച്ച് പരിശോധനയ്ക്ക് വച്ചാല്‍ 50-60 മണിക്കൂറെടുക്കും, അതിന്റെ ഫലം കൃത്യമായി ലഭിക്കാന്‍. മൂന്ന് ഉപകരണങ്ങള്‍ വഴി കടന്നുപോയി, എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഫലം കിട്ടാന്‍ ദിവസങ്ങളെടുക്കുമെന്ന് ചുരുക്കം. ആദ്യത്തെ രണ്ട് പരിശോധന മതിയെങ്കില്‍ 4,500 രൂപയോളമാകും. പൂര്‍ണ പരിശോധനയെങ്കില്‍ 8,000 രൂപയാണ് വേണ്ടിവരുക. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത തുകയാണിത്. പരിശോധനയ്ക്ക് ആവശ്യമായ വസ്തുക്കളുടേയും ഉപകരണങ്ങളുടേയും വില വളരെക്കൂടുതലാകയാല്‍ പരിശോധന ചെലവേറിയതാകുമെന്നാണ് സര്‍വകലാശാല പറയുന്നത്. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ എല്ലായിടത്തും ലബോറട്ടറി തുടങ്ങാം, ചെലവ്കുറച്ച് പരിശോധനയും നടത്താം. 
 
കടപ്പാട്: മാതൃഭൂമി

Users Awards

#13 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 June 2015 - 11:46 AM

vesham :amme: 

keralathil innu oru pachakariyum kazhikan patilla :thee:

Users Awards

#14 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 June 2015 - 11:49 AM

നാലുവരിപ്പാതകളില്‍ വലതുവശം ചേര്‍ന്ന് പോകുന്നവര്‍ക്ക് പിഴ -ഡി.ജി.പി. 

തിരുവനന്തപുരം: വണ്‍വേ സമ്പ്രദായം നിലവിലുള്ള നാലുവരിപ്പാതകളില്‍ മീഡിയനോടുചേര്‍ന്ന് വലതുവശത്തുകൂടി പോകുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് ഡി.ജി.പി. ടി.പി.സെന്‍കുമാറിന്റെ നിര്‍ദ്ദേശം.

വളരെയധികം വാഹനങ്ങള്‍ വലതുവശം ചേര്‍ന്ന് പോകുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നത് പതിവാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. 'ഇടതുവശം ചേര്‍ന്ന് പോകുക' എന്ന ബോര്‍ഡ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ മീഡിയനുകളില്‍ ദേശീയപാതാ അധികൃതരും റോഡ് ഫണ്ട് ബോര്‍ഡും സ്ഥാപിക്കണം. ആദ്യ മാസം ബോധവത്കരണത്തിന് പോലീസ് മുന്‍ഗണന നല്‍കണം. അതിനുശേഷം പിഴ ഉള്‍െപ്പടെയുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലറില്‍ പറയുന്നു.
വാഹനഗതാഗതം വഴിതിരിച്ചുവിടുമ്പോള്‍ ആ വഴി കഴിയുന്നതും വണ്‍ വേ ആക്കണം. ഗതാഗതക്കുരുക്ക് ഇല്ലാതെയും ശ്രദ്ധിക്കണം. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിനാവശ്യമായ മുന്‍കരുതല്‍ എസ്.പി., ഡിവൈ.എസ്.പി., സി.ഐ. എന്നീ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണം. ഇതുചെയ്യാതെ ഗതാഗത തടസ്സമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയിലുള്ള വീഴ്ചയായി കണക്കാക്കും. ഏത് പോലീസ് ഉദ്യോഗസ്ഥനും ഗതാഗതക്കുരുക്ക് കണ്ടാല്‍ ഹൈവേ അലര്‍ട്ടിലോ കണ്‍ട്രോള്‍റൂമിലോ ഉടന്‍ അറിയിക്കണമെന്നും സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.

​കടപ്പാട്: മാതൃഭൂമി

athe athe ithu varanam.

kore enam und right side tharoola. :thee:

horn adichu pandaramadangi avasanam leftil koodi overtake cheyendi varum

Users Awards

0 user(s) are reading this topic

0 members, 0 guests, 0 anonymous users