Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 5258717 Today, 11:20 AM Playing Candy Crush Saga Play Now!                Adima Kannu has obtained a high score of 1105 Yesterday, 07:36 PM Playing aim and fire Play Now!                Adima Kannu has obtained a high score of 2087320 Yesterday, 07:30 PM Playing 7up Pinball Play Now!                Adima Kannu has obtained a high score of 11244 Yesterday, 04:13 PM Playing Dolphin Play Now!                Adima Kannu has obtained a high score of 74 Yesterday, 04:08 PM Playing Gubyoeste Play Now!                
Photo

ഇരുൾ മൂടിയ വീഥികൾ

 • Please log in to reply
14 replies to this topic

#1 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 11:28 AM

ഇരുൾ മൂടിയ വീഥികൾ 

തീവണ്ടി ചൂളമടിച്ച് കുതിച്ചു പായുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ വീശിയടിക്കുന്ന തണുത്ത കാറ്റിലും ശ്യാമള വിയർക്കുന്നുണ്ടായിരുന്നു. അവൾ വിദൂരതയിലേക്ക് കണ്ണും നട്ട് ഒരു ജീവച്ഛവം പോലെയിരുന്നു. മനസ്സി കടലിരമ്പുകയാണ്. തീവണ്ടിക്ക് വേഗത പോരെന്ന് അവൾക്ക് തോന്നി. ഇനി ഒരിക്കലും ഒരു മടക്കയാത്ര ഇല്ലെന്ന് കരുതി താനുപേക്ഷിച്ചുപോയ നാട്ടിലേയ്ക്ക്...നീണ്ട 11 വർഷങ്ങൾ..അവയ്ക്ക് യുഗങ്ങളുടെ  ദൈർഘ്യമുണ്ടെന്ന് തോന്നി. കടിഞ്ഞാണില്ലാത്ത മനസ്സ് അവളുടെ ഓർമ്മകളെ പുറകോട്ട് നയിച്ചു..താൻ നഷ്ടപ്പെടുത്തിയ തന്റെ ആ നല്ല നാളുകൾ....

സ്നേഹനിധിയായിരുന്ന അച്ഛൻ..കാർക്കശ്യക്കാരിയെങ്കിലും തന്റെ നന്മ മാത്രം കാംക്ഷിക്കുന്ന അമ്മ..കുഞ്ഞുന്നാൾ മുതൽ തനിക്കു താങ്ങും തണലുമായിരുന്ന ചേട്ടൻ...ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണ് താനെന്ന് തോന്നിയിരുന്നു. ഒരിക്കൽപോലും അച്ഛൻ തന്നെ ഒന്ന് തല്ലി നോവിക്കുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല..തന്റെ എല്ലാ വാശികൾക്കും അച്ഛൻ വഴങ്ങിത്തന്നിട്ടേയുള്ളൂ. പലപ്പോളും അമ്മ പറയുമായിരുന്നു 'പെണ്ണിനെ ഇങ്ങനെ ലാളിച്ച് വഷളാക്കി പിന്നീട് വിഷമിക്കാനിടവരരുത്' എന്ന്. അപ്പോൾ അച്ഛൻ പറയും 'ഈ ലോകത്തിൽ വെച്ച് ഏറ്റവും നല്ല കുട്ടിയാണ് എന്റെ മോൾ; അവളൊരിക്കലും നമ്മളെ വേദനിപ്പിക്കില്ല' എന്ന്.. നാട്ടിലെ ചെറിയ ജോലിയും വരുമാനവുംകൊണ്ട് മക്കൾക്ക് നല്ലൊരു ഭാവി നൽകുവാൻ കഴിയില്ലെന്ന് ചിന്തിച്ചിരുന്ന അച്ഛൻ ഗൾഫിൽ പോകാൻ ഒരു അവസരം കിട്ടിയപ്പോൾ അത് സ്വീകരിച്ചു. പതിയെ പതിയെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടു. ചെറുതെങ്കിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമായി. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ അച്ഛനു സാധിച്ചു. മക്കൾ വലുതാകുംതോറും ആവശ്യങ്ങളും വർദ്ധിച്ചുവന്നു. ആദ്യമെല്ലാം ഒന്നൊന്നര വർഷത്തിലൊരിക്കൽ നാട്ടിൽ വരുമായിരുന്ന അച്ഛന്റെ വരവ് മൂന്നു നാല് വർഷത്തിലൊരിക്കലായി. ഓരോ അവധി കഴിഞ്ഞു മടങ്ങുമ്പോളും കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖത്തുനോക്കി ആശ്വസിപ്പിക്കാൻ പാടുപെടുന്ന അച്ഛന്റെ വിങ്ങുന്ന മനസ്സ് കാണാമായിരുന്നു. എങ്കിലും താനനുഭവിക്കുന്ന സുഖസൗകര്യങ്ങൾ അച്ഛന്റെ വിയർപ്പിന്റെയും ശ്വാസത്തിന്റെയും, അമ്മയുടെ കണ്ണീരിന്റെയും വിലയാണെന്നു പൂർണ്ണമായി മനസ്സിലാക്കാനുള്ള പക്വതയില്ലായിരുന്നു..

കോളേജിൽ പഠിക്കുന്ന കാലം. പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന താൻ അറിയാതെയാണു തന്റെ സീനിയറായ കാർത്തിക്കിനെ ശ്രദ്ധിച്ചുതുടങ്ങിയത്. എല്ലാരുമായും പെട്ടെന്ന് കൂട്ടുകൂടുന്ന, ചടുലമായി സംസാരിക്കുന്ന, നർമ്മഭാഷണത്തിലൂടെ ഏവരേയും ചിരിപ്പിക്കുന്ന സുന്ദരനായ കാർത്തിക്. അവന്റെ സംസാരം കേൾക്കുന്നത് ഒരാനന്ദമായിരുന്നു. അറിയാതെതന്നെ അവനോട് ഒരു ആരാധന മനസ്സിൽ തോന്നിത്തുടങ്ങി. ഇടയ്ക്ക് എപ്പോളോ അവൻ തന്നെയും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി...അറിയാതെ തമ്മിലടുത്തു...ഒരിക്കലും പിരിയില്ലെന്നുറച്ചു...പഠനശേഷവും ആ അടുപ്പം ആരുമറിയാതെ തുടർന്നു...ജീവിക്കുന്നെങ്കിൽ ഒരുമിച്ചെന്ന് തീരുമാനിച്ചു..

അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തന്റെ വിവാഹം. ഏറ്റവും യോഗ്യനായ ആൾക്കുതന്നെ മകളെ വിവാഹംചെയ്തയക്കണം എന്ന് അച്ഛൻ ആഗ്രഹിച്ചു.  തനിക്ക് പല ആലോചനകളും വന്നുകൊണ്ടിരുന്നു. ഏറ്റവും അനുയോജ്യം എന്ന് തോന്നിയ, എല്ലാവർക്കും ഇഷ്ടമായ ബാങ്ക് ഉദ്യോഗസ്ഥനായ ഒരു ചെറുപ്പക്കാരനുമായി തന്റെ വിവാഹം നിശ്ചയിച്ചു. പക്ഷേ മനസ്സുകൊണ്ട് കാർത്തിക്കിനെ വരിച്ചുകഴിഞ്ഞ തനിക്ക് മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല. എങ്കിലും അക്കാര്യം ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു..നിശ്ചയിച്ചപ്രകാരം തന്റെ വിവാഹം ഭംഗിയായി നടത്താൻ അച്ഛനുമമ്മയുമെല്ലാം ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. ചേട്ടന്റെ പ്രിയപ്പെട്ട വാവയുടെ കല്യാണം കെങ്കേമമാക്കാൻ ചേട്ടനും കൂട്ടുകാരും ഉൽസാഹിക്കുന്നുണ്ടായിരുന്നു....പക്ഷേ........

'ചായേ...ചായേ...കാപ്പി....ചൂട് കാപ്പി.....'

 വില്പനക്കാരുടെ ബഹളംകേട്ട് അവൾ ചിന്തയിൽനിന്നുണർന്നു. വണ്ടി ഏതോ സ്റ്റേഷനിലെത്തിയിരിക്കുന്നു....അവൾ സമയം നോക്കി..ഇനിയും ഏതാനും മണിക്കൂറുകൾ..തന്റെ കലങ്ങിയ കണ്ണുകൾ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നവൾ സംശയിച്ചു. എഴുന്നേറ്റ് മുഖം കഴുകിവന്ന് വീണ്ടും തന്റെ സീറ്റിലിരുന്നു. അല്പം കഴിഞ്ഞപ്പോൾ വണ്ടി ഓടിത്തുടങ്ങി. ശ്യാമള വീണ്ടും ഓർമ്മകളിൽ മുങ്ങി...

.....അന്ന് തന്റെ വിവാഹദിവസത്തിനു തലേന്ന് രാത്രി ഒരു കത്തെഴുതിവെച്ച് കാർത്തിയുമൊത്ത് ഒളിച്ചോടുകയായിരുന്നു. വീട്ടുകാർക്കുണ്ടാവുന്ന ദുഖമോ മാനഹാനിയോ ഒന്നും ഓർത്തില്ല..തന്റെ പ്രേമം, തന്റെ സ്വപ്നം, താൻ പ്രണയിക്കുന്ന ചെറുപ്പക്കാരനുമൊത്തുള്ള സന്തോഷകരമായ ജീവിതം...ഇതെല്ലാം മാത്രമായിരുന്നു മനസ്സിൽ...എന്റെ ജീവിതം എന്റെതുമാത്രമാണ് എന്ന സ്വാർത്ഥചിന്ത...

നാട്ടിൽനിന്നും ഏറെ ദൂരെ പരിചയക്കാരാരും ഇല്ലാത്തൊരു ദേശം. ഒരു കൊച്ചു വാടകവീട്ടിൽ താമസം. കാർത്തി അവിടെ ഒരു ചെറിയ ജോലി സംഘടിപ്പിച്ചിരുന്നു. ആദ്യനാളുകൾ സന്തോഷകരമായിരുന്നു. വീട്ടുകാരെ ഉപേക്ഷിച്ചു വന്നതിലുള്ള ദുഖവും കുറ്റബോധവും കാർത്തിയുടെ സ്നേഹത്തിൽ മറന്നു. തങ്ങളുടെതുമാത്രമായ ഒരു ലോകം....

പക്ഷെ അത് ക്ഷണികമായിരുന്നു...സുഖസൗകര്യങ്ങളിൽ വളർന്ന  കാർത്തിക്ക് പരിമിധികൾ നിറഞ്ഞ ആ ജീവിതം പെട്ടെന്നുതന്നെ മടുത്തുതുടങ്ങി..അവന്റെ പെരുമാറ്റത്തിൽ മാറ്റം വന്നു..കൂട്ടുകാരോടൊത്ത് കറക്കവും, മദ്യപാനവും പതിവായി..വീട്ടിൽ വരുന്നത് പലപ്പോളും രാത്രി ഏറെ വൈകിയാവും..ചിലദിവസങ്ങളിൽ വരാതെയുമായി.. ജോലിക്ക് പോകുന്നതും വല്ലപ്പോളുമായി..താൻ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യവും വഴക്കുമായി..'നീ കാരണം എന്റെ ജീവിതം നശിച്ചു' എന്നവൻ കൂടെക്കൂടെ പറയും... തന്നോട് മിണ്ടുന്നതും തന്നെ കാണുന്നതുപോലും അവന് വെറുപ്പായി...എന്തെല്ലാം സ്വപ്നങ്ങളായിരുന്നു...കാർത്തിയും, താനും, കുഞ്ഞുങ്ങളും ഒത്തുള്ള സന്തോഷകരമായ ജീവിതം..സ്വർഗ്ഗതുല്യമായ വീട്......പക്ഷെ തനിക്ക് വിധിച്ചതോ...വിധിയെ പഴിക്കാൻ തനിക്ക് അർഹതയില്ല...അത്രവലിയ ക്രൂരതയല്ലേ തന്നെ ജീവനേക്കാളേറെ സ്നേഹിച്ച അച്ഛനോടും അമ്മയോടും ചേട്ടനോടുമെല്ലാം താൻ ചെയ്തത്...അതിനുള്ള ശിക്ഷയാണിത്... ദിവസങ്ങൾ നീങ്ങവെ കാർത്തി വീട്ടിലേക്ക് തീരെ വരാതായി..ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാതെ തനിക്ക് ഒരു ജോലി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടിവന്നു..ഒരു തുണിമില്ലിൽ ചെറിയൊരു ജോലി..ആരോരുമില്ലാതെ ഒരന്യനാട്ടിൽ...ഈ ഭൂമിയിൽ തനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല..കൂട്ടിനു ദുഃഖം മാത്രം..

ഒരുനാൾ തികച്ചും അപ്രതീക്ഷിതമായാണ് അച്ഛന്റെ അടുത്ത സുഹൃത്ത് ശ്രീധരേട്ടനെ കാണാനിടയായത്. അദ്ദേഹം കാണാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ് ശ്രീധരേട്ടൻ തന്നെ കണ്ടു. ആദ്യം മനസ്സിലായില്ലെങ്കിലും പെട്ടെന്നുതന്നെ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു....ശ്രീധരേട്ടൻ അന്ന് പറഞ്ഞത് ഇപ്പോളും കാതിൽ മുഴങ്ങുന്നു...

'.........നീ ചവിട്ടിയരച്ചത് പ്രാണനേക്കാളേറെ നിന്നെ സ്നേഹിച്ച അച്ഛന്റെ ആ സ്നേഹത്തെയായിരുന്നു...അമ്മയുടെ കരുതലിനെയായിരുന്നു...നിന്നെ വാത്സല്യപൂർവ്വം കൊണ്ടുനടന്ന നിന്റെ ചേട്ടന്റെ മനസ്സിനെയായിരുന്നു..വിവാഹജീവിതത്തിലേയ്ക്ക് കടക്കാൻ കാത്തിരുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു...അവരെല്ലാമനുഭവിച്ച ദുഃഖം...മാനഹാനി..എത്രയെന്ന് ഊഹിക്കാൻ പറ്റില്ല നിനക്ക്....'

തനിക്ക് ഒന്നിനും മറുപടി ഇല്ലായിരുന്നു..തലതാഴ്ത്തി നില്ക്കുകയല്ലാതെ...

'എന്നെങ്കിലും നിന്നെ കാണുമെന്നോ ഇതെല്ലാം പറയേണ്ടിവരുമെന്നോ കരുതിയതല്ല...പക്ഷേ... ഇപ്പോൾ നിന്നെ കണ്ടപ്പോൾ...എനിക്ക് പറയാതിരിക്കാനാവുന്നില്ല...അവർ അനുഭവിച്ച വേദന...അപമാനം...മാനസികപീഡനം...എല്ലാം നീയറിയണം...മനസ്സിൽ അല്പമെങ്കിലും നന്മ അവശേഷിച്ചിട്ടുണ്ടെങ്കിൽ നീയും ആ വേദന അറിയണം...

വിവാഹ ദിവസം പെണ്ണിനെ കാണാതായപ്പോൾ നിന്റെ അച്ഛനമ്മമാരെ കുറ്റപ്പെടുത്താനേ ആളുണ്ടായിരുന്നുള്ളൂ..അവരുടെ വളർത്തുദോഷം എന്നേ ആളുകൾക്ക് പറയാനുണ്ടായിരുന്നുള്ളൂ..ആശ്വാസവാക്കുകൾ പറയാൻ വളരെ ചുരുക്കംപേർ മാത്രം..മകളുടെ കല്യാണം നടക്കേണ്ടിയിരുന്ന വേദിയിൽ നിന്റച്ഛൻ തളർന്നുവീണു...ആശുപത്രിയിലായ അവനെയും, നിന്റമ്മയേയും എന്തുപറഞ്ഞ് സമാധാനിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു....ദുഖവും അപമാനവും സഹിക്കാനാവാതെ നിന്റെ ചേട്ടൻ ഒരു കഷ്ണം കയറിൽ ജീവിതമവസാനിപ്പിച്ചു...ആശുപത്രിയിൽനിന്ന് തിരിച്ചുവന്നത് നിന്റച്ഛന്റെ ജീവനില്ലാത്ത ദേഹമായിരുന്നു...ഈ ആഘാതങ്ങൾ നിന്റമ്മയെ ഒരു ഭ്രാന്തിയാക്കി........കഷ്ടം.....

...മക്കളില്ലാത്ത ഞാൻ ഒരു ഭാഗ്യവാനാണെന്ന് തോന്നുന്നു....മാതാപിതാക്കളുടെ സ്നേഹത്തിനു മക്കൾ നൽകുന്ന പ്രതിഫലം ഇതാണെങ്കിൽ, മക്കളില്ലാത്തതുതന്നെയാണ് നല്ലത്...'

ശ്രീധരേട്ടൻ പിന്നെയും എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു..പക്ഷേ തനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ലായിരുന്നു..ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു...ചുറ്റും ഇരുട്ടു മൂടിയതുപോലെ..ബോധം നഷ്ടപ്പെടുന്നതുപോലെ...എങ്ങനെയൊക്കേയോ വീട്ടിലെത്തി...മരിച്ചാൽ മതി എന്നാഗ്രഹിച്ചു..അതിന് തുനിഞ്ഞതുമാണ്...പക്ഷേ മനസ്സിന്റെ സമനിലതെറ്റിയ, ആരോരുമില്ലാത്ത അമ്മയെക്കുറിച്ച് ഓർത്തു...അമ്മയെ കാണണം...കാലിൽവീണ് മാപ്പപേക്ഷിക്കണം...പൊട്ടിക്കരയണം..ഒന്നിനും താൻ അർഹല്ലെങ്കിലും...തന്റെ തെറ്റുകൾക്ക് മാപ്പില്ലെങ്കിലും...പ്രായശ്ചിത്തമില്ലെങ്കിലും....

Train ഒരു ഞരക്കത്തോടെ നിന്നപ്പോളാണ്‌ അവൾ ചിന്തകളിൽനിന്നുണർന്നത്. തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയിരിക്കുന്നു. ശ്യാമള ബാഗുമെടുത്ത് പുറത്തിറങ്ങി. തീർത്തും അപരിചിതമായ ലോകത്ത് എത്തിയതുപോലെ...ഒരു ഓട്ടോ വിളിച്ച് പോകേണ്ട സ്ഥലം പറഞ്ഞു. അമ്മ ഇപ്പോൾ ഏത് അവസ്ഥയിലായിരിക്കും? ഇപ്പോളും ആ വീട്ടിൽത്തന്നെയുണ്ടാവുമോ? മനസ്സിൽ കുറെ ചോദ്യങ്ങൾ....

ഓട്ടോ വീടിനു മുന്നിൽ നിർത്തി. വീട് പൂട്ടിയിട്ടില്ല. എന്തുവേണമെന്നറിയാതെ അവളൊരുനിമിഷം നിന്നു. മറ്റാരെങ്കിലുമായിരിക്കുമോ ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്?

വാതി ചാരിയിട്ടേയുള്ളൂ...ശങ്കയോടെ അവൾ calling ബെല്ലടിച്ചു. ഒരു ചെറുപ്പക്കാരനായിരുന്നു വാതിൽ തുറന്നത്..

"ആരാണ്...? " അയാൾ ചോദിച്ചു..

എവിടെയോ കണ്ട് പരിചയമുള്ള മുഖം...അയാളും അവളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

"ശ്യാമള...യല്ലേ...? "

......ഈശ്വരാ......വിനോദ്....താനന്ന് ഒളിച്ചോടിയില്ലായിരുന്നെങ്കിൽ തന്റെ കഴുത്തിൽ താലി കെട്ടേണ്ടിയിരുന്നയാൾ. അയാളുടെ മുഖത്തേക്ക് നോക്കാനാവാതെ അവൾ തലതാഴ്ത്തി. തിരിച്ചു നടന്നാലോ എന്ന് ഒരുനിമിഷം ശങ്കിച്ചു...

'ശ്യാമള അകത്തേക്ക് വരൂ....' വിനോദ് പറഞ്ഞു

മടിച്ചു മടിച്ച് അവൾ അയാളെ പിന്തുടർന്നു...സ്വർഗ്ഗതുല്യമായിരുന്ന തന്റെ വീട്...ഇപ്പോൾ ഇരുൾമൂടിയ ഗുഹപോലെ തോന്നി അവൾക്ക്...

അകത്ത് ഒരുമുറിയിൽ കട്ടിലിൽ കിടക്കുന്ന രൂപത്തെ ചൂണ്ടിക്കാണിച്ച് വിനോദ് പറഞ്ഞു...

"ശ്യാമളയുടെ അമ്മ...."

അവൾ അമ്മയെ സൂക്ഷിച്ചുനോക്കി...പിന്നെ നിറഞ്ഞ കണ്ണുകളുയർത്തി അവിശ്വസനീയതയോടെ അയാളേയും..അയാൾ പറഞ്ഞു "അമ്മയ്ക്ക് ഇപ്പോൾ കുറച്ച് ഭേദമുണ്ട്..പക്ഷേ ഒന്നും മിണ്ടില്ല..ആരേയും തിരിച്ചറിയില്ല. എപ്പോളും ഈ ഒരു കിടപ്പാണ്.എന്തോ  ആലോചിച്ച്...എവിടേയ്ക്കോ നോക്കിക്കൊണ്ട്. അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരു ജോലിക്കാരിയെ ഏർപ്പാടാക്കിയിട്ടുണ്ട്...

അവൾ അമ്മയെ സൂക്ഷിച്ചുനോക്കി...എപ്പോളും ചുറുചുറുക്കോടെ ഓടിനടന്നിരുന്ന അമ്മ...ഒത്തിരി സംസാരിക്കുമായിരുന്ന, സുന്ദരിയായിരുന്ന തന്റെ അമ്മ...ഇപ്പോൾ ചേതനയറ്റ് കിടക്കുന്നു..ഉണങ്ങിശോഷിച്ച ഈ രൂപം തന്റെ അമ്മയാണെന്ന് ഉൾക്കൊള്ളാൻ പറ്റുന്നില്ല..തലച്ചോറിൽ ഒരഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുപോലെ..ഹൃദയം നുറുങ്ങുന്നു...

'ശ്യാമള....തനിച്ചാണോ വന്നത്?' വിനോദിന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി....

'... ഭർത്താവും കുട്ടികളും....?' അയാൾ അർദ്ധോക്തിയിൽ അവളെ നോക്കി...

അവളതിനു മറുപടി പറയാതെ അറച്ചറച്ച് ചോദിച്ചു :

'വിനോദ് ഇവിടെ..!! ?

അയാൾ അത് ശ്രദ്ധിക്കാതെ പറഞ്ഞു :

'ശ്യാമളയെ കണ്ടിരുന്ന കാര്യം ശ്രീധരേട്ടൻ പറഞ്ഞിരുന്നു...ഈ വരവ് പ്രതീക്ഷിച്ചു...'

'....താങ്കളുടെ കുടുംബം...?' അവൾ സംശയത്തോടെ വീണ്ടും ചോദിച്ചു..

മുഖത്തെ ദുഖഭാവം മറയ്ക്കാനെന്നോണം കൃത്രിമമായ ഒരു പുഞ്ചിരിയോടെ വിനോദ് പറഞ്ഞു :

"ഞാൻ വിവാഹം കഴിച്ചിട്ടില്ല..."

അല്പം നിർത്തി അയാൾ തുടർന്നു : "അന്ന് ശ്യാമള മറ്റൊരാളോടൊപ്പം ഒളിച്ചോടിയപ്പോൾ ഏതൊരാളേയും പോലെ ഞാനും കുറെ ദുഖിച്ചു...മനസ്സിൽ ദേഷ്യം തോന്നിയിരുന്നു...ആരെയും അഭിമുഖീകരിക്കാനാവാതെ കുറെനാൾ വീട്ടിലൊളിച്ചു...സ്വയം ഉൾവലിഞ്ഞു...എന്റെ അമ്മയുടെയും അച്ഛന്റെയും സ്നേഹമാണെനിക്ക് ആശ്വാസമായത്..അച്ഛന്റെ വാക്കുകൾ എനിക്ക് ശക്തി പകർന്നു..'നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ...അപ്പോൾ നീ ഇങ്ങനെ സ്വയം ഒളിക്കുന്നതിൽ അർത്ഥമില്ല..ദുഖത്തിന് അടിമപ്പെടതിരിക്കുക...മനസ്സിലെ നന്മ നഷ്ടപ്പെടുത്താതിരിക്കുക.'

അന്ന് വിവാഹവേദിയിൽനിന്നും  അപമാനിതരായി മടങ്ങേണ്ടിവന്നെങ്കിലും ഒരിക്കലും എന്റെ അച്ഛനുമമ്മയും ശ്യാമളയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടില്ല..ശ്യാമള ചെയ്ത തെറ്റിനു അവരെന്തു പിഴച്ചു..അവർ ശ്യാമളയെ അത്രയേറെ സ്നേഹിച്ചു / വിശ്വസിച്ചു എന്നല്ലാതെ..

...പക്ഷേ സ്വന്തം ഇഷ്ടം ശ്യാമളയ്ക്ക് തുറന്ന് പറയാമായിരുന്നു...ചുരുങ്ങിയപക്ഷം എന്നോടെങ്കിലും...എങ്കിൽ ചിലപ്പോൾ ഈ ദുരന്തങ്ങളൊന്നും സംഭവിക്കില്ലായിരുന്നു..."

അവൾക്ക് ഒന്നിനും ഉത്തരമില്ലായിരുന്നു...

വിനോദ് തുടർന്നു : 'ജീവിതം പലപ്പോളും അങ്ങിനെയാണ്..പലർക്കും  തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം തക്ക സമയത്ത് ഇല്ലാതെ പോകുന്നു.. എല്ലാം തകർന്നതിനു ശേഷമായിരിക്കും തിരിച്ചരിവ് ഉണ്ടാകുന്നത്..."

'ശ്യാമളയുടെ കുടുംബത്തിലുണ്ടായ ദുരന്തങ്ങൾ പിന്നീടാണ് അറിയാൻ കഴിഞ്ഞത്...അച്ഛന്റെയും ചേട്ടന്റെയും മരണം; അമ്മയുടെ മാനസികനില തെറ്റിയത് എല്ലാം...അന്ന് നമ്മുടെ വിവാഹം നടന്നിരുന്നെങ്കിൽ ഞാൻ അമ്മേ എന്ന് വിളിക്കുമായിരുന്ന സ്ത്രീ..അവരുടെ ആ അവസ്ഥ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കാൻ എനിക്ക് കഴിഞ്ഞില്ല...ആരോരുമില്ലാത്ത അമ്മയെ ഉപേക്ഷിക്കാൻ മനസ്സു വന്നില്ല...കാര്യങ്ങൾ അറിഞ്ഞപ്പോൾ എന്റെ അച്ഛനും അമ്മയും എന്റെ തീരുമാനത്തിൽ എന്നോടൊപ്പം നിന്നു... അമ്മയ്ക്ക് കുറച്ചെങ്കിലും ആശ്വാസമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്...തുടർച്ചയായ ചികിത്സയും മരുന്നും കാരണം അമ്മയ്ക്ക് നല്ല ഭേദമുണ്ട്...പൂർണ്ണമായും സുഖപ്പെടും, സംസാരിക്കും എന്ന് നമുക്ക് ആശിക്കാം...നഷ്ടമായതൊന്നും ഇനി തിരിച്ചുകിട്ടില്ല...കൂടുതൽ നഷ്ടങ്ങൾ വരുത്താതിരിക്കാൻ ശ്രമിക്കാം..."

ശ്യാമളയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..തന്റെ പാപഭാരം കൂടുകയാണല്ലോ ദൈവമേ...തന്റെ കുടുംബത്തോട്, ഈ നല്ല മനുഷ്യനോട് താൻ ചെയ്ത ചതി..തന്റെ തെറ്റുകൾക്ക് എന്ത് ശിക്ഷയാണ് മതിയാവുക...ഏത് പുണ്യജലത്തിലാണ് തന്റെ പാപങ്ങൾ കഴുകിക്കളയുക...ഒരിക്കലും സാധ്യമല്ല...തന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തമില്ല....അച്ഛനേയും ചേട്ടനേയും താൻ കൊന്നു....അമ്മയെ മുഴുഭാന്തിയാക്കി...ആരെല്ലാം തന്റെ തെറ്റുകൾ പൊറുത്താലും സ്വന്തം മനസ്സാക്ഷിക്ക് അതിന് കഴിയില്ല...തനിക്കിനി അമ്മേ എന്ന് വിളിക്കാനുള്ള അർഹതയില്ല...മാപ്പപേക്ഷിക്കാനുള്ള അർഹതയില്ല...ഒരിക്കലുമില്ല..തനിക്കിനി ഈ ലോകത്ത് ഒരിടത്തും സ്ഥാനമില്ല...കണ്ണുകളിൽ ഇരുട്ട് പരക്കുന്നു...

അവൾ എങ്ങോട്ടെന്നറിയാതെ ഇറങ്ങിനടന്നു...ഒരിക്കലും ശാന്തിലഭിക്കാത്ത മനസ്സുമായി...കൂരിരുട്ടിലേക്ക്.....

 • Vanampaadi, Sraavu Unni, Varikkuzhi Soman and 3 others like this

Users Awards

#2 Malarammu

Malarammu

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,378 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 11:40 AM

vijayetta kadha valare nannayittund :super: orupaad chinthippikkukayum sankadam thonnippikkukayum cheythu. ee kaalaghattathile penkuttikal vaayichirikkenda kadhayaanu..

iniyum kadhakal ezhuthu :sd: aashamsakal :)

 • VijayeTTan likes this

#3 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 11:46 AM

vijayetta kadha valare nannayittund :super: orupaad chinthippikkukayum sankadam thonnippikkukayum cheythu. ee kaalaghattathile penkuttikal vaayichirikkenda kadhayaanu..

iniyum kadhakal ezhuthu :sd: aashamsakal :)

Athe Sree..innukaalathu itharam prashnangalilppettupokunnavar dhaaraalam...namukku parichayamullavarkku itharam anubhavam undaakumbolaanu naam kooduthal chinthikkuka..

Valare nandi..  :thanks:

 • Malarammu likes this

Users Awards

#4 Malarammu

Malarammu

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,378 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 11:50 AM

Athe Sree..innukaalathu itharam prashnangalilppettupokunnavar dhaaraalam...namukku parichayamullavarkku itharam anubhavam undaakumbolaanu naam kooduthal chinthikkuka..

Valare nandi..  :thanks:

:athe: vijayetta oru nimishathe eduthu chattam kond ,chinthikkathe edukkunna theerumaanangal kond thakarunnath ethra jeevithangalaa :( 

 oru penkuttyyude amma enna nilakk orkkumbol pediyaavunnu .

 • VijayeTTan likes this

#5 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 50,976 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 01:33 PM

ഇരുൾ മൂടിയ വീഥികൾ 

തീവണ്ടി ചൂളമടിച്ച് കുതിച്ചു പായുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ വീശിയടിക്കുന്ന തണുത്ത കാറ്റിലും ശ്യാമള വിയർക്കുന്നുണ്ടായിരുന്നു. അവൾ വിദൂരതയിലേക്ക് കണ്ണും നട്ട് ഒരു ജീവച്ഛവം പോലെയിരുന്നു. മനസ്സി കടലിരമ്പുകയാണ്. തീവണ്ടിക്ക് വേഗത പോരെന്ന് അവൾക്ക് തോന്നി. ഇനി ഒരിക്കലും ഒരു മടക്കയാത്ര ഇല്ലെന്ന് കരുതി താനുപേക്ഷിച്ചുപോയ നാട്ടിലേയ്ക്ക്...നീണ്ട 11 വർഷങ്ങൾ..അവയ്ക്ക് യുഗങ്ങളുടെ  ദൈർഘ്യമുണ്ടെന്ന് തോന്നി. കടിഞ്ഞാണില്ലാത്ത മനസ്സ് അവളുടെ ഓർമ്മകളെ പുറകോട്ട് നയിച്ചു..താൻ നഷ്ടപ്പെടുത്തിയ തന്റെ ആ നല്ല നാളുകൾ....

Vijayettaaa ...... realistic & thoughtful story ....  perfectly written ..... :super:

Shyamalayude jeevitham innathe penkuttykalkku oru gunapaadam thanne ..... ennirunnalum

pranayam ..... athil orikkal pettu poyaal pinne rakshayilla .... :chey:

 • VijayeTTan likes this

Users Awards

#6 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 02:19 PM

:athe: vijayetta oru nimishathe eduthu chattam kond ,chinthikkathe edukkunna theerumaanangal kond thakarunnath ethra jeevithangalaa :(

 oru penkuttyyude amma enna nilakk orkkumbol pediyaavunnu .

Sathyamaanu Sree..

ennaalum ellaarum angane allallo ennu samaadhaanikkuka...ingane abaddhangalil pedaathirikkaan ellaa penkuttikalum sraddhikkatte...

Vijayettaaa ...... realistic & thoughtful story ....  perfectly written ..... :super:

Shyamalayude jeevitham innathe penkuttykalkku oru gunapaadam thanne ..... ennirunnalum

pranayam ..... athil orikkal pettu poyaal pinne rakshayilla .... :chey:

Thanks Vaanu..

Ellaarkkum venda samayathu chinthikkaanulla vivekam undaayirunnenkil inganonnum sambhavikkilla...sathyamaaya pranayam thettennu parayunnilla, pakshe itharathil duranthangal undaavathirikkaan sookshikkanam...pranayam maathaapithaakklodu parayaan pattanam... athu nannenkil avarum athu anweshikkaanum angeekarikkaanum thayyaraavanam..

 • Vanampaadi and Malarammu like this

Users Awards

#7 Sree Ranjini

Sree Ranjini

  Poet of PP 2016

 • Star of Stars
 • 27,565 posts
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 June 2015 - 10:50 PM

ഇരുൾ മൂടിയ വീഥികൾ

>> Vijayetta... kadha nannayirikkunnu :good:

valare touching... :kashtam:

 • VijayeTTan likes this

Users Awards

#8 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 50,976 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 18 June 2015 - 04:27 AM

Sathyamaanu Sree..

ennaalum ellaarum angane allallo ennu samaadhaanikkuka...ingane abaddhangalil pedaathirikkaan ellaa penkuttikalum sraddhikkatte...

Thanks Vaanu..

Ellaarkkum venda samayathu chinthikkaanulla vivekam undaayirunnenkil inganonnum sambhavikkilla...sathyamaaya pranayam thettennu parayunnilla, pakshe itharathil duranthangal undaavathirikkaan sookshikkanam...pranayam maathaapithaakklodu parayaan pattanam... athu nannenkil avarum athu anweshikkaanum angeekarikkaanum thayyaraavanam..

Vijayettante vaakkukale, vilapetta upadeshamaayi kanakkakkunnu ..... :adiyan: :thankyou:

 • VijayeTTan likes this

Users Awards

#9 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 June 2015 - 09:59 AM

ഇരുൾ മൂടിയ വീഥികൾ

>> Vijayetta... kadha nannayirikkunnu :good:

valare touching... :kashtam:

Thanks Ranju  :thanks:

Vijayettante vaakkukale, vilapetta upadeshamaayi kanakkakkunnu ..... :adiyan: :thankyou:

Vaanumole  :friends:

 • Vanampaadi likes this

Users Awards

#10 KallaN PavithraN

KallaN PavithraN

  Nokkukutti

 • TOP Member
 • 1,277 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 June 2015 - 10:07 AM

nalla story.

ippozhum shyamalakku maturity ayittilla ennu venam anumanikkan. allel aa avasthayil kidakkunna ammaye vittu povumayirunnillallo 

 • VijayeTTan likes this

#11 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 June 2015 - 12:47 PM

nalla story.

ippozhum shyamalakku maturity ayittilla ennu venam anumanikkan. allel aa avasthayil kidakkunna ammaye vittu povumayirunnillallo 

Aatmaavu

Vaayanakkum abhiprayathinum nandi... :)
Users Awards

#12 Malarammu

Malarammu

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,378 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 18 June 2015 - 01:02 PM

Sathyamaanu Sree..

ennaalum ellaarum angane allallo ennu samaadhaanikkuka...ingane abaddhangalil pedaathirikkaan ellaa penkuttikalum sraddhikkatte...

Thanks Vaanu..

Ellaarkkum venda samayathu chinthikkaanulla vivekam undaayirunnenkil inganonnum sambhavikkilla...sathyamaaya pranayam thettennu parayunnilla, pakshe itharathil duranthangal undaavathirikkaan sookshikkanam...pranayam maathaapithaakklodu parayaan pattanam... athu nannenkil avarum athu anweshikkaanum angeekarikkaanum thayyaraavanam..

ഇപ്പോഴേ എല്ലാം തുറന്നു പറയാനുള്ള സ്വതന്ത്രം കൊടുത്തു വളര്‍ത്തിയാല്‍ കുഴപ്പം ഇല്ലാരിക്കും അല്ലേ വിജയേട്ടാ :think:

 • VijayeTTan likes this

#13 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 June 2015 - 01:11 PM

ഇപ്പോഴേ എല്ലാം തുറന്നു പറയാനുള്ള സ്വതന്ത്രം കൊടുത്തു വളര്‍ത്തിയാല്‍ കുഴപ്പം ഇല്ലാരിക്കും അല്ലേ വിജയേട്ടാ :think:

Athe Sree...ellaam thurannu parayaanulla dhairyavum, swaathanthryavum avarkku undaavanam...athupole shariyum thettum thirichariyaanulla vivakavum, ariyaatha kaaryangal / samshayangal chodikkaanulla manassum...

 • Vanampaadi and Malarammu like this

Users Awards

#14 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 27 June 2015 - 03:03 PM

ഇരുൾ മൂടിയ വീഥികൾ 

തീവണ്ടി ചൂളമടിച്ച് കുതിച്ചു പായുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ വീശിയടിക്കുന്ന തണുത്ത കാറ്റിലും ശ്യാമള വിയർക്കുന്നുണ്ടായിരുന്നു. അവൾ വിദൂരതയിലേക്ക് കണ്ണും നട്ട് ഒരു ജീവച്ഛവം പോലെയിരുന്നു. മനസ്സി കടലിരമ്പുകയാണ്. തീവണ്ടിക്ക് വേഗത പോരെന്ന് അവൾക്ക് തോന്നി. ഇനി ഒരിക്കലും ഒരു മടക്കയാത്ര ഇല്ലെന്ന് കരുതി താനുപേക്ഷിച്ചുപോയ നാട്ടിലേയ്ക്ക്...നീണ്ട 11 വർഷങ്ങൾ..അവയ്ക്ക് യുഗങ്ങളുടെ  ദൈർഘ്യമുണ്ടെന്ന് തോന്നി. കടിഞ്ഞാണില്ലാത്ത മനസ്സ് അവളുടെ ഓർമ്മകളെ പുറകോട്ട് നയിച്ചു..താൻ നഷ്ടപ്പെടുത്തിയ തന്റെ ആ നല്ല നാളുകൾ....

xxxx

xxxxx

xxxxxx

ശ്യാമളയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..തന്റെ പാപഭാരം കൂടുകയാണല്ലോ ദൈവമേ...തന്റെ കുടുംബത്തോട്, ഈ നല്ല മനുഷ്യനോട് താൻ ചെയ്ത ചതി..തന്റെ തെറ്റുകൾക്ക് എന്ത് ശിക്ഷയാണ് മതിയാവുക...ഏത് പുണ്യജലത്തിലാണ് തന്റെ പാപങ്ങൾ കഴുകിക്കളയുക...ഒരിക്കലും സാധ്യമല്ല...തന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തമില്ല....അച്ഛനേയും ചേട്ടനേയും താൻ കൊന്നു....അമ്മയെ മുഴുഭാന്തിയാക്കി...ആരെല്ലാം തന്റെ തെറ്റുകൾ പൊറുത്താലും സ്വന്തം മനസ്സാക്ഷിക്ക് അതിന് കഴിയില്ല...തനിക്കിനി അമ്മേ എന്ന് വിളിക്കാനുള്ള അർഹതയില്ല...മാപ്പപേക്ഷിക്കാനുള്ള അർഹതയില്ല...ഒരിക്കലുമില്ല..തനിക്കിനി ഈ ലോകത്ത് ഒരിടത്തും സ്ഥാനമില്ല...കണ്ണുകളിൽ ഇരുട്ട് പരക്കുന്നു...

അവൾ എങ്ങോട്ടെന്നറിയാതെ ഇറങ്ങിനടന്നു...ഒരിക്കലും ശാന്തിലഭിക്കാത്ത മനസ്സുമായി...കൂരിരുട്ടിലേക്ക്.....

അല്ല. ശ്യാമളക്കു   കുട്ടികളൊന്നും ഇല്ലേ? പാവം

അവസാനം വിനോദ് അവളെ സ്വീകരിക്കും എന്നു കരുതി.

കൂരിരുട്ടിലേക്ക് അവളെ തള്ളി  വിടരുതായിരുന്നു. ഇനി ആരുണ്ട്‌ അവള്ക്ക് ? 

നന്നായിട്ടുണ്ട് കഥനം വിജയ്‌ . :)

 • VijayeTTan likes this

#15 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Premium Member
 • 8,250 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 27 June 2015 - 05:23 PM

അല്ല. ശ്യാമളക്കു   കുട്ടികളൊന്നും ഇല്ലേ? പാവം

അവസാനം വിനോദ് അവളെ സ്വീകരിക്കും എന്നു കരുതി.

കൂരിരുട്ടിലേക്ക് അവളെ തള്ളി  വിടരുതായിരുന്നു. ഇനി ആരുണ്ട്‌ അവള്ക്ക് ? 

നന്നായിട്ടുണ്ട് കഥനം വിജയ്‌ . :)

Thanks Absolute..

Namukku chuttum kaanunna anubhavangalaanallo oronnu ezhuthaanum mattum prerippikkunnathu...chila thettukalkku iruttumaathramaayirikkum koottundaavuka..

 • Absolute likes this

Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users