Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

മലബാറിലെ മണ്ണിന്റ സ്വാഭാവിക ഘടനയില്‍ മാറ്റം സംഭവിച്ചതായി കണ്ടെത്തല്‍


  • Please log in to reply
No replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 June 2015 - 09:20 PM

മലബാറിലെ മണ്ണിന്റ സ്വാഭാവിക ഘടനയില്‍ മാറ്റം സംഭവിച്ചതായി കണ്ടെത്തല്‍

 

കണ്ണൂര്‍: മലബാറിലെ കാര്‍ഷിക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കുന്ന തരത്തില്‍ മണ്ണിന്റ സ്വാഭാവിക ഘടനയില്‍ മാറ്റം സംഭവിച്ചതായി കാര്‍ഷിക വകുപ്പിന്റ കണ്ടെത്തല്‍. പ്രദേശത്ത് വ്യാപകമായി നടത്തിയ മണ്ണ് പരിശോധനയില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട്,കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമായതായാണ് പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നത്. 

 
മണ്ണില്‍ പുളി രസത്തിന്റ അളവ് കൂടി വരുന്നതായാണ് പരിശോധനയിലെ പ്രധാന കണ്ടെത്തല്‍. ഇതു മൂലം നാണ്യവിളകളെ ബാധിക്കുന്ന ദ്രുതവാട്ടം,കൂമ്പുചീയല്‍,മഹാളി തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. പുളിരസം കൂടിയതിന്റ ഫലമായി മണ്ണില്‍ ഇരുമ്പിന്റയും,അലുമിനിയത്തിന്റയും അളവ് വര്‍ദ്ധിക്കുകയും ചെയ്തു.ഇതു മൂലം വളപ്രയോഗത്തിന്റ ഗുണം ചെടികള്‍ക്ക് ലഭിക്കാത്ത സാഹചര്യവും മലബാറില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. വിളകളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന നൈട്രജന്‍ ഉയര്‍ന്ന അളവില്‍ മണ്ണില്‍ ഉണ്ടെങ്കിലും ഉത്പാദനത്തില്‍ പ്രതിഫലിക്കാത്തതിന്‍റ കാരണം ഇതാണെന്നാണ് വിദഗ്ധാഭിപ്രായം. ഇതോടൊപ്പം സൂക്ഷമ മൂലകങ്ങളായ ബോറോണിന്റയും,സിങ്കിന്റയും അംശം മണ്ണില്‍ നിന്നും പൂര്‍ണ്ണമായി ഇല്ലാതായെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
 
മണ്ണിലെ കാത്സ്യം,മംഗ്‌നീഷ്യം എന്നിവയുടെ കുറവും വ്യക്തമാണ്. സൂക്ഷമ മൂലകങ്ങള്‍ക്കൊപ്പം,പ്രധാന മൂലകങ്ങളായ ഫോസ്ഫറസ്,പൊട്ടാസ്യം എന്നിവയുടെ കുറവും മണ്ണില്‍ പ്രതിഫലിക്കുന്നുണ്ട്.മണ്ണിന്റ സ്വാഭാവിക ഘടനയില്‍ വന്ന മാറ്റം കാര്‍ഷികോത്പാദനത്തെ ബാധിച്ചു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു,ഉത്പാദനം കുറഞ്ഞതിനൊപ്പം ,വളപ്രയോഗത്തിന്റ ഗുണം ചെടികളില്‍ പ്രതിഫലിക്കാത്തതും പ്രതിസന്ധിയാകുന്നുണ്ട്. കാര്‍ഷികോത്പാദനത്തെ നേരിട്ട് ബാധിച്ചു തുടങ്ങിയ ഈ മാറ്റങ്ങള്‍ ക്രമേണ മനുഷ്യരിലേക്കും വ്യാപിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് കാര്‍ഷിക വിദഗ്ധര്‍ പങ്കുവെക്കുന്നത്. സിങ്ക് ഉള്‍പ്പടെയുള്ള സൂക്ഷമ മൂലകങ്ങള്‍ കുറഞ്ഞ് വരുന്നത് കാര്‍ഷികോത്പന്നങ്ങളിലൂടെ മനുഷ്യശരീരത്തിലും പ്രതിഫലിക്കുമെന്നാണ് ഇവരുടെ വാദം. അശാസ്ത്രീയമായ വളപ്രയോഗവും ,ജൈവവളം പൂര്‍ണ്ണമായി ഉപേക്ഷിച്ചതും ആണ് മണ്ണിന്റ സ്വാഭാവിക ഘടന മാറിയതിന് കാരണമായി പറയുന്നത്.നിലനികത്തലും,മലബാര്‍ മേഖലയിലെ കനത്ത കാലവര്‍ഷവും പ്രതിസന്ധി രൂക്ഷമാകുന്നതിന് ഇടയാക്കുകയും ചെയ്തു.
 
കടപ്പാട്: മാതൃഭൂമി

Edited by PachalaM Hari, 15 June 2015 - 09:21 PM.



Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users