Jump to content

Toggle Scoreboard
ibProArcade Scoreboard

Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 5110 Aug 22 2017 08:01 PM Playing Burgers N Bombs Play Now!                
Photo

മാഗ്‌ന കാര്‍ട്ട ഒപ്പുവെച്ചിട്ട് 800 ആണ്ട്

മാഗ്‌ന കാര്‍ട്ട magna carta malayalam news history India Kerala news Malayalam news India News Mathrubhumi

 • Please log in to reply
2 replies to this topic

#1 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,838 posts
5,722
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 15 June 2015 - 12:14 PM

മഹാപ്രമാണത്തിന് 800
മധ്യകാലഘട്ടത്തിലെ ഫ്യൂഡല്‍ എതിരാളികള്‍ തമ്മിലുണ്ടാക്കിയ, പരാജയപ്പെട്ട ഉടമ്പടി വ്യക്തിസ്വാതന്ത്ര്യത്തിന്റെ മൂലക്കല്ലായിത്തീര്‍ന്ന ചരിത്രമാണ് മാഗ്‌ന കാര്‍ട്ടയുടേത്. 13മുതല്‍ 21വരെയുള്ള എട്ടുനൂറ്റാണ്ടുകളില്‍ പല രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യത്തെ, സ്വാതന്ത്ര്യം നേടിയവയുടെ നിയമസംവിധാനത്തെ, പാര്‍ലമെന്ററിവ്യവസ്ഥയെ എല്ലാം നേരിട്ടും അല്ലാതെയും ആ മഹാപ്രമാണം സ്വാധീനിച്ചു. 'ഒരു വ്യക്തിയും നിയമത്തിന് അതീത/അതീതന്‍ അല്ല' എന്നതാണ് അതിന്റെ കാതല്‍. ഈസന്ദേശം വളരെ പ്രസക്തമായ, നിയമവാഴ്ച നിരന്തരം ഭീഷണിനേരിടുന്ന ഒരു കാലത്താണ്, മാഗ്‌ന കാര്‍ട്ട ഒപ്പുവെച്ചിട്ട് 800 ആണ്ട് തികയുന്നത്.
 
ചരിത്രത്തിലെ എഴുതപ്പെട്ട ആദ്യ അവകാശപ്രമാണമാണത്; യൂറോപ്യന്‍ ചരിത്രത്തിലെ ആദ്യ ലിഖിതഭരണഘടനയും. 13ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ ആഭ്യന്തരയുദ്ധമൊഴിവാക്കാന്‍ ഫ്യൂഡല്‍ എതിരാളികള്‍ തമ്മിലുണ്ടാക്കിയ ഉടമ്പടി. 1215 ജൂണ്‍ 15ന് റണിമീഡിലാണതു സംഭവിച്ചത്. ജോണ്‍ രാജാവും ഇടപ്രഭുക്കളും തമ്മിലുണ്ടായിരുന്ന അധികാരവടംവലിയുടെ അനന്തരഫലം. മാര്‍പാപ്പയെ ശത്രുവാക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ പരിണാമം.
 
കത്തോലിക്കാസഭ രാഷ്ട്രവ്യവഹാരത്തില്‍ സജീവമായിടപെട്ടിരുന്ന കാലമായിരുന്നു അത്. ഇന്നസെന്റ് മൂന്നാമനായിരുന്നു മാര്‍പാപ്പ. അദ്ദേഹവുമായി യോജിപ്പിലായിരുന്നില്ല ജോണ്‍ രാജാവ്. അതിനാല്‍, കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പായി അദ്ദേഹത്തിന്റെ പ്രതിനിധിയെ നിയമിക്കാന്‍ രാജാവ് തയ്യാറായില്ല. മാര്‍പാപ്പ അധികാരം പ്രയോഗിച്ചു. രാജാവ് സഭയില്‍നിന്നു പുറത്തായി. ഇക്കാലത്തുതന്നെയായിരുന്നു രാജാവും ഇടപ്രഭുക്കളുമായുള്ള പ്രശ്‌നങ്ങളും. അധികാരങ്ങള്‍ ചുരുക്കി രാജാവ് അവരെ അപ്രധാനരാക്കി. 'കിങ് ജോണ്‍' എന്ന നാടകത്തില്‍ ഷെയ്ക്‌സ്പിയര്‍ അദ്ദേഹത്തിനു നല്‍കിയ ഇരുണ്ട ഛായ അന്വര്‍ഥമാക്കുന്ന പ്രവൃത്തികളായിരുന്നു എല്ലാം. നിയമവാഴ്ചയില്ലാത്ത രാജ്യമായി ഇംഗ്ലണ്ട്. ദിവ്യബലിയര്‍പ്പിക്കാന്‍ പുരോഹിതരെ അനുവദിച്ചില്ല. വിമതരെ പീഡിപ്പിച്ചു, നാടുകടത്തി. ഇതോടെ അടുത്തും അകലെയുമുള്ള വന്‍ശക്തികള്‍ ഫ്രാന്‍സ്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, റോം തുടങ്ങിയവ ജോണ്‍ രാജാവിനെ അട്ടിമറിക്കാന്‍ കോപ്പുകൂട്ടി.
 
കടന്നാക്രമണം ഭയന്ന ജോണ്‍, ഇന്നസെന്റ് മൂന്നാമനുമായി സന്ധിചെയ്തു. പാപ്പയുടെ പ്രതിനിധി സ്റ്റീഫന്‍ ലാങ്ടന്‍ കാന്റര്‍ബറി ബിഷപ്പായി. സഭയുടെ ജയവും രാജാവിന്റെ തോല്‍വിയും. സെന്റ് പോള്‍സ് കത്തീഡ്രലില്‍ മാര്‍പാപ്പയുടെ പ്രതിനിധിമുമ്പാകെ, പുരോഹിതരുടെയും ഇടപ്രഭുക്കളുടെയും സാന്നിധ്യത്തില്‍ ജോണ്‍ രാജാവിന്റെ കീഴടങ്ങല്‍ പത്രം വായിച്ചു. ഇതുകൊണ്ടും ഇടപ്രഭുക്കളുടെ ആവലാതികള്‍ക്കറുതിയായില്ല. പതിയെ ലണ്ടനില്‍ പിടിമുറുക്കിയ അവരോട് യോജിപ്പിലെത്താതെ വഴിയില്ലെന്ന് രാജാവ് മനസ്സിലാക്കി. ബിഷപ്പ് ലാങ്ടണും പുരോഹിതപ്രമുഖരും ചേര്‍ന്ന് എഴുതിയുണ്ടാക്കിയ നിബന്ധനകളില്‍ അദ്ദേഹം ഒപ്പുചാര്‍ത്തി. ലത്തീനില്‍ എഴുതപ്പെട്ട ആ നിബന്ധനകള്‍ 'മാഗ്‌ന കാര്‍ട്ട ലിബര്‍റ്റാറ്റം' എന്നറിയപ്പെട്ടു. 
 
ഭരണകൂടം നിയമത്തിനതീതമല്ല; പൗരരുടെ അടിസ്ഥാനാവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ പാടില്ല എന്നതായിരുന്നു അതിന്റെ കാതല്‍. രാജാധികാരം ദൈവദത്തമല്ലെന്ന് മാഗ്‌ന കാര്‍ട്ട പ്രഖ്യാപിച്ചു. രാജാവുള്‍പ്പെടെ സകലരും നിയമത്തിനു വിധേയരായിരിക്കണമെന്ന് എഴുതിവെച്ചു. ജനങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കരുതെന്നു രേഖപ്പെടുത്തി. അതിവിപ്ലവകാരികളായ 40 ഇടപ്രഭുക്കള്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു രാജാവിനെക്കൊണ്ട് അതില്‍ മുദ്രചാര്‍ത്തിച്ചത്. ഇടപ്രഭുക്കളുടെ ഫ്യൂഡല്‍ അവകാശങ്ങള്‍ നിലനിര്‍ത്താനെഴുതപ്പെട്ട രേഖ പില്‍ക്കാലം സാധാരണക്കാരന്റെ അവകാശരേഖയായി. 
 
''തുല്യരായവരുടെ നിയമാനുസൃതമായ വിധിയോ നാട്ടിലെ നിയമമോ അനുസരിച്ചല്ലാതെ, സ്വതന്ത്രനായ ഒരു മനുഷ്യനെയും പിടികൂടുകയോ തടവിലാക്കുകയോ, അയാളുടെ അവകാശങ്ങളോ വിഭവങ്ങളോ അപഹരിക്കുകയോ, നിയമരക്ഷയില്‍നിന്ന് പുറംതള്ളുകയോ നാടുകത്തുകയോ, ഏതെങ്കിലും തരത്തില്‍ അയാളുടെ അന്തസ്സ് നശിപ്പിക്കുയോ, അയാള്‍ക്കെതിരെ ബലം പ്രയോഗിക്കുകയോ അതിനായി മറ്റുള്ളവരെ അയക്കുകയോ ചെയ്യാന്‍ പാടില്ല'' എന്നാണ് മാഗ്‌ന കാര്‍ട്ടയുടെ 39ാം അധ്യായത്തില്‍ എഴുതിയിരിക്കുന്നത്. ''അവകാശമോ നീതിയോ ആര്‍ക്കും നിഷേധിക്കാനോ വൈകിക്കാനോ പാടില്ല'' എന്ന് 40ാം അധ്യായത്തിലും. അതായത് വ്യക്തിസ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ ഉപകരണമായി ഖ്യാതിനേടിയ 'ഹേബിയസ് കോര്‍പ്പസ്' മാഗ്‌ന കാര്‍ട്ടയുടെ സംഭാവനയാണ്. നിയമവാഴ്ചയെപ്പറ്റി ഇതിലുള്ള തത്ത്വങ്ങളാണ് പല നിയമപുസ്തകങ്ങളുടെയും അടിത്തറ രൂപപ്പെടുത്തിയത്. 
 
പില്‍ക്കാലചരിത്രത്തിലെ സുപ്രധാനസംഭവങ്ങള്‍ക്കും മാഗ്‌ന കാര്‍ട്ട അടിസ്ഥാനമായി. 1770കളില്‍ അമേരിക്കയുടെ, ബ്രിട്ടനില്‍നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായത് മാഗ്‌ന കാര്‍ട്ടയായിരുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലും (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ്), ബില്‍ ഓഫ് റൈറ്റ്‌സിലും അതിന്റെ തത്ത്വങ്ങള്‍ പ്രതിഫലിച്ചു. 18ാം നൂറ്റാണ്ടില്‍ ബ്രിട്ടന്‍ പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പേര്‍പ്പെടുത്തിയപ്പോള്‍, രാജാവിനെതിരെ എഴുതുന്നവരെ വിചാരണകൂടാതെ തടവിലാക്കിയപ്പോള്‍, അതിനെതിരെ പോരാടാന്‍ സ്വതന്ത്രബുദ്ധികള്‍ ഉപയോഗിച്ചത് മാഗ്‌ന കാര്‍ട്ടയിലെ നിബന്ധനകളായിരുന്നു. സകലര്‍ക്കും വോട്ടവകാശത്തിനായുള്ള ബ്രിട്ടന്റെ പോരാട്ടത്തെ നയിച്ചതും സ്ത്രീകളുടെ വോട്ടവകാശത്തിനു വഴിതെളിച്ചതും ഈ പ്രമാണത്തിന്റെ പിന്‍ബലമായിരുന്നു. ആധുനികകാലത്തെ സ്ത്രീസ്വാതന്ത്ര്യവാദത്തിന്റെ വേരുകള്‍ ഇതില്‍ കണ്ടെത്താം. ''ഭര്‍ത്താവില്ലാതെകഴിയാന്‍ ആഗ്രഹിക്കുന്നിടത്തോളംകാലം വിധവയെ വിവാഹംകഴിക്കാന്‍ നിര്‍ബന്ധിക്കരുത്'' എന്നെഴുതിവെച്ചിട്ടുണ്ടിതില്‍. 
 
ആട്ടിന്‍തോലിലെഴുതപ്പെട്ട ഈ രേഖ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ രേഖയായി മാറി; അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകവും. വ്യക്തിസ്വാതന്ത്ര്യം അമൂല്യമാണെന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും തലമുറകള്‍ക്കു കൈമാറേണ്ടതുണ്ടെന്നുമുള്ള പൊതുബോധത്തിന്റെ രേഖപ്പെടുത്തപ്പെട്ട സ്വത്തായി എണ്ണൂറാണ്ടിനുശേഷവും മാഗ്‌ന കാര്‍ട്ട നിലനില്‍ക്കുന്നു. 
കടപ്പാട്: മാതൃഭൂമിUsers Awards

#2 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,506 posts
24,209
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 15 June 2015 - 12:17 PM

john rajaavu   8-> schoolil padichathaanallo :mmm: :thanks: hari :)


Edited by Malar, 15 June 2015 - 12:17 PM.


#3 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 52,582 posts
38,275
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 15 June 2015 - 12:58 PM

Hari .... :vgood:
Users Awards

Also tagged with one or more of these keywords: മാഗ്‌ന കാര്‍ട്ട, magna carta, malayalam news, history, India, Kerala news, Malayalam news, India News, Mathrubhumi

0 user(s) are reading this topic

0 members, 0 guests, 0 anonymous users