Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Today, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Today, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Today, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Today, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ട്രോളിംഗ് നിരോധനം ഇന്നു മുതല്‍

ട്രോളിംഗ് നിരോധനം malayalam news kerala news News punchapaadam

  • Please log in to reply
No replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 09:45 PM

ട്രോളിംഗ് നിരോധനം ഇന്നു മുതല്‍

കോഴിക്കോട് : ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നിലവില്‍ വരും.നിരോധനത്തെത്തുടര്‍ന്ന് ബോട്ടുകള്‍ ബുധനാഴ്ച മുതല്‍ തന്നെ കടലില്‍നിന്ന് മടങ്ങി.അന്യസംസ്ഥാന ബോട്ടുകളും കൂട്ടത്തോടെ മടങ്ങുകയാണ്. കേരളത്തില്‍ നിരോധനമുള്ള കാലത്ത് തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും നിരോധനമില്ല. അതുകൊണ്ട് അവര്‍ അവരുടെ നാട്ടില്‍ മീന്‍പിടിത്തും തുടരും. കേരളത്തില്‍ കൂറ്റന്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വള്ളങ്ങള്‍ക്കും നിരോധന കാലത്ത് കടലില്‍ ഇറങ്ങാം. ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയുവാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ബോട്ടുകള്‍ കടലില്‍ ഉണ്ടാകും.

 
ട്രോളിംഗ് നിരോധനവുമായി സഹകരിക്കുമെന്ന് ബോട്ടുടമാ അസോസിയേഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇക്കുറിയും സംഘര്‍ഷസാധ്യതകളൊന്നുമില്ല.
 
അതേസമയം, നിരോധനകാലത്ത് വിദേശ ട്രോളറുകള്‍ കടലില്‍ മീന്‍പിടിക്കാനെത്തുമെന്നും അവയെ നിരീക്ഷിക്കുവാന്‍ സംവിധാനം വേണമെന്നും എല്ലാവിഭാഗം തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നു.
 
ബോട്ടുകളെ തടയുന്നതുപോലെ എളുപ്പമല്ല, വിദേശ കപ്പലുകളെ തടയല്‍. അതിന് വലിയ സൗകര്യങ്ങള്‍ വേണം. കോസ്റ്റ് ഗാര്‍ഡിന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. 
കടപ്പാട്: മാതൃഭൂമി



Users Awards





Also tagged with one or more of these keywords: ട്രോളിംഗ് നിരോധനം, malayalam news, kerala news, News, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users