Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

1000 പ്രകാശവര്‍ഷമകലെയുള്ള ഗ്രഹം 15 വയസ്സുകാരന്‍ കണ്ടെത്തി

NEWS Planets Science News malayalam news mathrubhumi punchapaadam

  • Please log in to reply
8 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 09:39 PM

1000 പ്രകാശവര്‍ഷമകലെയുള്ള ഗ്രഹം 15 വയസ്സുകാരന്‍ കണ്ടെത്തി

 

പതിനഞ്ചാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്തുവെന്ന് ടോം വാഗിനോട് ആരെങ്കിലും ചോദിച്ചാല്‍, അവന് ധൈര്യമായി പറയാം: 'പതിനഞ്ച് വയസ്സുള്ളപ്പോള്‍ ഞാനൊരു ഗ്രഹം കണ്ടെത്തി; ഭൂമിയില്‍നിന്ന് ആയിരം പ്രകാശവര്‍ഷമകലെയുള്ളത്!' 

 
അതെ, ആയിരം പ്രകാശവര്‍ഷമകലെ ഹൈഡ്ര കോണ്‍സ്റ്റലേഷനില്‍ ഒരു ഗ്രഹത്തെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടംനേടുകയാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ടോം വാഗ്. അന്യഗ്രഹം കണ്ടെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികളിലൊരാണ് ടോം. 
 
ഇംഗ്ലണ്ടിലെ കീല്‍ സര്‍വകലാശാലയില്‍ ഒരു പ്രവര്‍ത്തിപരിചയ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനിടെയാണ് വിദൂരഗ്രഹത്തെ ടോം തിരിച്ചറഞ്ഞത്. ആ ഗ്രഹത്തിന്റെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞര്‍ ഇപ്പോള്‍ സ്ഥിരീകരിച്ചു. 
 
'ചൂടന്‍ വ്യാഴം' ( hot Jupiter ) എന്ന വിഭാഗത്തില്‍ പെടുന്ന ഗ്രഹമാണ് ടോം കണ്ടെത്തിയത്. വ്യാഴത്തിന്റെ വലിപ്പമുള്ളതും, എന്നാല്‍ വ്യാഴത്തെക്കാള്‍ വളരെ ചെറിയ ഭ്രമണപഥത്തില്‍ മാതൃനക്ഷത്രങ്ങളെ ചുറ്റുകയും ചെയ്യുന്ന ഭീമന്‍ വാതകഗ്രഹങ്ങളെയാണ് 'ചൂടന്‍ വ്യാഴ'മെന്ന് വിശേഷിപ്പിക്കാറുള്ളത്. 
 
ടോം കണ്ടെത്തിയ ഗ്രഹത്തിന് രണ്ട് ഭൗമദിനങ്ങള്‍ മതി മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റാന്‍. അതിനാല്‍ അതിഭീമമായ ചൂടായിരിക്കും ഗ്രഹത്തില്‍ അനുഭവപ്പെടുക. ജീവനുള്ള സാധ്യത ഇല്ല. 
 
 
ആയിരം പ്രകാശവര്‍ഷമകലെയുള്ള അന്യഗ്രഹം - ചിത്രകാരന്റെ ഭാവന
 
 
'വൈഡ് ആംഗിള്‍ സെര്‍ച്ച് ഫോര്‍ പ്ലാനറ്റ്‌സ് പദ്ധതി' ( WASP project ) യുടെ ഭാഗമായി ടെലിസ്‌കോപ്പുകള്‍ ശേഖരിച്ച ഡേറ്റ പരിശോധിക്കുന്നതിനിടെയാണ്, WASP-142b എന്ന് പേരിട്ടിട്ടുള്ള ഗ്രഹത്തെ ടോം തിരിച്ചറിഞ്ഞതെന്ന് കീല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 
 
ഇപ്പോള്‍ 17 വയസ്സുള്ള ടോം രണ്ടുവര്‍ഷം മുമ്പാണ് ആ കണ്ടെത്തല്‍ നടത്തിയത്. രണ്ടുവര്‍ഷത്തെ തുടര്‍നിരീക്ഷണങ്ങളില്‍ ഗ്രഹസാന്നിധ്യം സ്ഥിരീകരിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കായി. ജനീവ സര്‍വകലാശാല, ലീജ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് തുടര്‍നിരീക്ഷണം നടത്തിയത്. 
 
മാതൃനക്ഷത്രത്തിന് മുന്നിലൂടെ ഒരു ഗ്രഹം കടന്നുപോകുന്നതിന് സംതരണം എന്നാണ് പറയുക. ഇങ്ങനെ ഗ്രഹസംതരണം നടക്കുന്ന വേളയില്‍ ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍, നക്ഷത്രത്തിന്റെ വെളച്ചത്തില്‍ അല്‍പ്പം മങ്ങലുണ്ടായതായി അനുഭവപ്പെടും.
 
നക്ഷത്രവെളിച്ചത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഈ മങ്ങലിന്റെ സഹായത്തോടെ ഗ്രഹസാന്നിധ്യം തിരിച്ചറിയുന്നതിന് 'സംതരണവിദ്യ' ( transit method ) എന്നാണ് വിളിക്കുക. വിദൂരഗ്രഹത്തെ കണ്ടെത്താന്‍ ടോമിനെ സഹായിച്ചതും 'സംതരണവിദ്യ'യാണ്. 
 
സൗരയൂഥത്തിന് വെളിയില്‍ വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ ( exoplanets ) ശാസ്ത്രലോകം തിരിച്ചറിയാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമേ ആകുന്നുള്ളൂ. ആദ്യകാലത്ത് കണ്ടെത്തിയവയുടെ ഗണത്തില്‍പെടുത്താവുന്ന ഒന്നാണ് ടോം കണ്ടെത്തിയ ഗ്രഹം.
(കടപ്പാട്: Mathrubhumi )

  • Vanampaadi, Malar and Eda Sureshe like this


Users Awards

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,562 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 09:42 PM

:o atbhudham thanne 8-> nice share hari :thanks:


  • VIncenT GomeZ likes this

#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 09:46 PM

:athe: chechi...


  • Malar likes this


Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 10:09 PM

payyan alu kolalo


  • VIncenT GomeZ likes this


Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 10:41 PM

sheriya suru nammallokke 15-)o vayasillu oru planet poyittu oru plant polum kandupidichattilla :chey:




Users Awards

#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 10:55 PM

sheriya suru nammallokke 15-)o vayasillu oru planet poyittu oru plant polum kandupidichattilla :chey:

 

15aam vayasil chilapo adukalayil keri valla putto dosayo kandu pidichu kanum :mmm:




Users Awards

#7 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 10:57 PM

:haha: :haha: :athe: :athe:




Users Awards

#8 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 15 June 2015 - 04:16 AM

Ee payyanz ini aduthathaayi enthanavo kandu pidikkan pokunne .... :huh:

Hariz .... :thanks: 4 sharing


  • VIncenT GomeZ likes this


Users Awards

#9 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 June 2015 - 09:18 AM

Space egane neendu kidakkuvalle eneem enthoram planets und manushayan ethuvare kanathe :hihi:




Users Awards





Also tagged with one or more of these keywords: NEWS, Planets, Science News, malayalam news, mathrubhumi, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users