Jump to content

Toggle Scoreboard
ibProArcade Scoreboard

BuLBuL Vinu has obtained a high score of 1900 Yesterday, 10:20 PM Playing Atomica Play Now!                Vavachii has obtained a high score of 410 Yesterday, 05:54 PM Playing Atomica Play Now!                Dracula KuttappaN has obtained a high score of 50 Yesterday, 01:31 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Yesterday, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Jan 17 2018 10:24 PM Playing Power Driver Replay Play Now!                
Photo

Kuzhiyanakal - Sree Kumaran Thampi


  • Please log in to reply
No replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
365
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 09:44 PM

കുഴിയാനകള്‍
(ശ്രീകുമാരന്‍ തമ്പി)

 

 

ചിതല്‍ ബാക്കിവെച്ച നാലുകെട്ടിലെ
ക്ഷയം കവര്‍ന്ന ചുമരിനു താഴെ
വേരുകള്‍ തേടിയ കുട്ടിക്കാലം...
കിട്ടിയത് കുഴിയാനയെ...
വഴക്കും കിഴുക്കും ഉമ്മയും ഒരുമിച്ചുതന്ന്
അമ്മ വാരിയെടുത്ത് ഒക്കത്തിരുത്തിയപ്പോള്‍
അകലെ കേട്ടു

പറയെഴുന്നള്ളിപ്പിന്‍െറ ചെണ്ടമേളം!
കൊമ്പനാനപ്പുറത്ത് ഭഗവതിയുടെ തിടമ്പ്
നെല്ലിന്‍ മണം മറന്ന
അറവാതിലിന്‍െറ ഗദ്ഗദംപോലെ
അമ്മയുടെ നെടുവീര്‍പ്പ്.
വെണ്‍മണല്‍ മുറ്റത്ത്
ചാണകവെള്ളം കുടഞ്ഞ്
തൂശനില വെട്ടിവെച്ച്
ഒരുരൂപയുടെ  മുഷിഞ്ഞ
നാണയം നടയ്ക്കുവെച്ച്
ഗതവൈഭവ നൊമ്പരമായി
അമ്മ പിന്‍വാങ്ങി.
മേളവും പണക്കിലുക്കവും
നെല്‍ച്ചാക്കുകളും
സാക്ഷിമാത്രമായ പറയും
രസീതുബുക്കും
കാണാമറയത്തായപ്പോള്‍
അമ്മ പറഞ്ഞു:
‘‘എന്‍െറ പൊന്നുമോന്‍ കുഴിയാനകളെ തേടരുത്...
നിനക്കായി കൊമ്പനാനകള്‍  കാത്തിരിക്കും...
മുത്തുക്കുടയ്ക്കും ആലവട്ടങ്ങള്‍ക്കും
വെണ്‍ചാമരങ്ങള്‍ക്കും താഴെ
എന്‍െറ മോന്‍ ജീവനുള്ള തിടമ്പായി മാറണം.’’
കൗമാരത്തില്‍ കൊമ്പനാനകള്‍
കല്‍പനകളായി...
നിറഞ്ഞ യൗവനത്തില്‍
ഞാന്‍ ഒമ്പതാമുത്സവമായി
നെറ്റിപ്പട്ടം  കെട്ടിയ ഒമ്പതാനകള്‍
നിരന്നുനില്‍ക്കുന്ന
രാഗതാളമേള ദൃശ്യഘോഷം
വര്‍ണോത്സവം;
പിന്നെ...
വെന്‍റിലേറ്ററില്‍ കിടക്കുന്ന അമ്മയുടെ ശരീരത്തോടു
മരണം കണക്കുചോദിക്കുന്നതു കണ്ടു തളര്‍ന്നപ്പോള്‍...
ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ്...!
ഇന്ന്...
ഈ വാര്‍ധക്യപ്പടവില്‍ നില്‍ക്കുമ്പോള്‍
ഞാന്‍ തിരിച്ചറിയുന്നു...
എന്നെ എഴുന്നള്ളിച്ച
എല്ലാ കൊമ്പനാനകളും
കുഴിയാനകളായിരുന്നു.
ഞാനിന്നും പഴയ ചുമരിനുതാഴെ
വേരുകള്‍തേടി കുട്ടിയായി
കുഴിച്ചുകൊണ്ടേയിരിക്കുന്നു
ഒരു കുഴിയാനയെപ്പോലും കാണാനില്ലാതെ...!

 






0 user(s) are reading this topic

0 members, 0 guests, 0 anonymous users