Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 170 Today, 07:11 PM Playing Archery Play Now!                shibinas has obtained a high score of 4026 Today, 03:49 PM Playing 5 In A Row Play Now!                shibinas has obtained a high score of 7200 Today, 02:24 PM Playing Fishy Play Now!                Purushu Pattalam has obtained a high score of 6684 Today, 02:23 PM Playing Fishy Play Now!                Purushu Pattalam has obtained a high score of 10461 Today, 01:20 PM Playing 3 Peeks Solitaire Play Now!                
Photo

Ennittum Njan Uyarthezhunnelkkunnu - Maya Angelou


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
361
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 09:43 PM

എന്നിട്ടും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
(മായ ആഞ്ജെലു / വിവര്‍ത്തനം: പി.കെ. പാറക്കടവ്)

 

 

നിങ്ങള്‍ക്ക് ചരിത്രത്തില്‍നിന്ന് എന്നെ എഴുതിത്തള്ളാം
നിങ്ങളുടെ കഠോരമായ, വളച്ചൊടിച്ച കളവുകള്‍കൊണ്ട്
നിങ്ങള്‍ക്കെന്നെ ചേറില്‍ ചവിട്ടിമെതിക്കാം
എന്നാലും ധൂളിപോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

എന്‍െറ പറച്ചിലുകള്‍ നിങ്ങളെ തകിടംമറിക്കുന്നുവോ?

 

ഇരുട്ടുകൊണ്ട് നിങ്ങളെന്തിനാണ് ശല്യപ്പെടുത്തുന്നത്?
എന്‍െറ സ്വീകരണമുറിയില്‍നിന്ന് പമ്പുചെയ്യുന്ന
എണ്ണക്കിണറുള്ളതുപോലെ ഞാന്‍ നടക്കുന്നതുതന്നെകാരണം.

ചന്ദ്രനെപ്പോലെ, സൂര്യനെപ്പോലെ
പ്രവാഹത്തിന്‍െറ നിശ്ചിതത്വംപോലെ
ഉയരങ്ങളില്‍ മുളയ്ക്കുന്ന പ്രതീക്ഷകള്‍പോലെ.
എന്നാലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

എന്നെ തകര്‍ന്നനിലയില്‍ നിങ്ങള്‍ക്ക് കാണണമോ?
കുമ്പിട്ട തലയോടെ, താഴ്ത്തപ്പെട്ട കണ്ണുകളോടെ?
കണ്ണീര്‍ത്തുള്ളികള്‍പോലെ ചുമലുകള്‍ താഴെ വീഴുംനിലയില്‍
ക്ഷീണിപ്പിക്കുന്ന ഭാവതരളിതമായ കണ്ണുകളോടെ.

എന്‍െറ അഹങ്കാരം നിങ്ങളെ അവഹേളിക്കുന്നുവോ?
നിങ്ങളതിനെ സാമര്‍ഥ്യത്തോടെയെടുക്കുന്നുവോ?
എന്‍െറ സ്വന്തം പുരയിടത്തിന്‍െറ പിന്‍വശം
കിളക്കുമ്പോള്‍ സ്വര്‍ണനാണയങ്ങള്‍ കിട്ടിയതുപോലെ
ഞാന്‍ ചിരിക്കുന്നതുതന്നെ കാരണം.

നിങ്ങള്‍ വാക്കുകള്‍കൊണ്ടെന്നെ വെടിവെക്കുമായിരിക്കാം.
നിങ്ങള്‍ കണ്ണുകള്‍കൊണ്ടെന്നെ കഷണിക്കുമായിരിക്കാം
നിങ്ങള്‍ പകകൊണ്ടെന്നെ കൊല്ലുമായിരിക്കാം
എന്നാലും കാറ്റുപോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

എന്‍െറ ലൈംഗികത നിങ്ങളെ ഇളക്കിമറിച്ചുവോ?
എനിക്ക് രത്നങ്ങള്‍ ലഭിച്ചതുപോലെ
ആഹ്ളാദത്താല്‍ നൃത്തംചെയ്യുന്നത്
നിങ്ങളെ അദ്ഭുതപ്പെടുത്തുന്നുവോ?

പ്രത്യേക കാരണത്താല്‍
ചരിത്രത്തിന്‍െറ നാണക്കേടായ കുടിലുകളില്‍നിന്ന്
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
അകലെ വേദനയുടെ വേരുകളിറങ്ങിയ ഭൂതകാലത്തില്‍നിന്ന്
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ഞാന്‍ വിസ്തൃതമായ, തുള്ളിച്ചാടുന്ന കറുത്ത സമുദ്രം.
ഉള്‍ക്കിടിലത്തിന്‍െറയും ഭയത്തിന്‍െറയും രാവുകള്‍ പിന്നിലാക്കി
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
അദ്ഭുതകരമായ തെളിച്ചമുള്ള ഒരു പ്രഭാതത്തില്‍
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
എന്‍െറ പൂര്‍വികര്‍തന്ന സമ്മാനങ്ങള്‍ എത്തിച്ചുകൊണ്ട്
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ഞാന്‍ അടിമയുടെ ആശയും കിനാവും.
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.



#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,005
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 June 2015 - 04:12 PM

Ayyappan :thnq:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users