Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Prarthana - Satchidanandhan


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 09:41 PM

പ്രാര്‍ഥന
(സച്ചിദാനന്ദന്‍)

 

(സിറിയന്‍ വിപ്ളവത്തിനിടയില്‍ ഒരു മുത്തശ്ശി സര്‍ക്കാര്‍ പട്ടാളക്കാര്‍ക്ക് പഴങ്ങള്‍  വീതിച്ചുകൊടുത്ത് കലാപകാരികളുടെ ജീവനുവേണ്ടി അഭ്യര്‍ഥിച്ച സംഭവം ഓര്‍മിച്ചുകൊണ്ട്)

 

 

പൊന്നുമോനേ,
ഈ ഓറഞ്ചു കഴിക്കൂ

ഗഫൂറിനെ കൊല്ലല്ളേ
അവന്‍ എന്‍െറ പേരക്കുട്ടി

 

പൊന്നുമോനേ,
ഈ  ആപ്പിള്‍ കഴിക്കൂ
ഇഷ്മേലിനെ വെറുതെ വിടൂ
അവന്‍ എന്‍െറ സ്വന്തക്കാരന്‍

പൊന്നുമോനേ,
ഈ മുന്തിരി കഴിക്കൂ,
ഓര്‍ഹാനെ ഒന്നും ചെയ്യല്ളേ
അവന്‍ എന്‍െറ അയല്‍ക്കാരന്‍

പൊന്നുമോനേ,
ഈ ഈത്തപ്പഴം കഴിക്കൂ
മഹ്മൂദിനെ വിട്ടേക്കണേ
അവന്‍ എന്‍െറ നാട്ടുകാരന്‍

പൊന്നുമോനേ,
ഈ ഒലിവ് കഴിക്കൂ
നിസ്സാറിനെ  ഉപദ്രവിക്കരുതേ
അവന്‍ ഒരു മനുഷ്യനാണ്

പകരം ഈ തള്ളയെ
വെടിവെച്ചോളൂ
സ്വാതന്ത്ര്യം മരിക്കുന്നിടത്ത്
എനിക്കും ജീവിക്കണ്ടാ

ദൈവത്തെയും കൊന്നോളൂ
വെറുപ്പു നിറഞ്ഞിടത്ത്
ദൈവത്തിന്നിടമില്ല  

ആ മുത്തശ്ശിയുടെ ചോര
എന്‍െറ ഭാഷയില്‍ തെറിച്ചുവീണു
ചില്ലും ഇരുമ്പും തുളച്ചുകയറിയ
ആ വാക്കുകള്‍  നിരത്തിവെച്ചു
കുറിക്കുന്നതുകൊണ്ടാണ്
ഈ കവിതയില്‍നിന്ന്
രക്തമൊലിക്കുന്നത്

കവിത സാക്ഷ്യമാണെങ്കില്‍
അതിനു വിഷം ശ്വസിച്ചേ തീരൂ


  • Vanampaadi likes this

#2 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,162 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 June 2015 - 08:59 PM

Ayyappan :thnq:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users