Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

Magic - Sachidhanandan


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 09:25 PM

സ്കൂളില്‍ മാജിക്കുകാരന്‍
വന്ന ദിവസം എനിക്ക് നല്ല ഓര്‍മയുണ്ട്.

ചില ചീട്ടുവേലകള്‍ കാണിച്ചശേഷം അയാള്‍  
ഒരു പെണ്‍കുട്ടിയെ വേണമെന്നു പറഞ്ഞു.
അയാള്‍  ചെയ്തതിന്‍െറ എല്ലാം
രഹസ്യം വിളിച്ചുപറഞ്ഞ്
അയാളുടെ ആണത്തത്തെ പരിഹസിച്ചു
ചിരിച്ചുകൊണ്ടിരുന്ന ധൈര്യവതിയായ
ഖദീജയാണ് മുന്നോട്ടു വന്നത്.

അയാള്‍ അവളെ മേശപ്പുറത്തു മലര്‍ത്തിക്കിടത്തി
ഉടുപ്പുകള്‍ ഓരോന്നായി ഊരിയെറിഞ്ഞു.
മാജിക് എന്ന് കരുതി
ആരും ഒന്നും മിണ്ടിയില്ല.
പിന്നീട് അയാള്‍ ഒരു സഞ്ചിയില്‍നിന്ന്
നീണ്ട അറവുകത്തിയെടുത്തു
‘‘ഇവളെ ഞാന്‍ ഹല്‍വപോലെ
നാലായി മുറിക്കാന്‍ പോകുന്നു,
എല്ലാവര്‍ക്കും സമ്മതമല്ളേ’’,
അയാള്‍ അധ്യാപകരോടും
വിദ്യാര്‍ഥികളോടുമായി ചോദിച്ചു
മാജിക് എന്നു കരുതി
ആരും എതിര്‍ത്തില്ല.

ഞങ്ങള്‍ ശ്വാസംപിടിച്ചിരുന്നു.
അയാള്‍ പതുക്കെ കത്തി താഴ്ത്തി.
ഖദീജയുടെ ചോര നിലവിളിച്ചുകൊണ്ട്
സ്കൂളിന്‍െറ തറയില്‍ ഒഴുകിനടന്നു.
മാജിക് എന്ന് കരുതി
ആരും ചോര തുടച്ചില്ല
അയാള്‍ കത്തി തുടച്ചു ഇറങ്ങി
നടന്നു ദൂരേക്ക് പോയി
മാജിക് എന്ന് കരുതി
ആരും തടുത്തുനിര്‍ത്തിയില്ല.

അയാള്‍ തിരിച്ചുവരാതായപ്പോള്‍,
‘‘ഖദീജാ’’, ഞങ്ങള്‍ ഒന്നായി വിളിച്ചു
അവള്‍ വിളി കേട്ടു,
പക്ഷേ, കാണാന്‍ ഇല്ലായിരുന്നു
ശബ്ദം വന്നത് ‘അറബിക്കഥകള്‍’ എന്ന  
പുസ്തകത്തില്‍നിന്നായിരുന്നു.

പുസ്തകം തുറന്നുനോക്കിയപ്പോള്‍ കണ്ടു:
ഖദീജ ഒരു മാന്ത്രികവിരിപ്പില്‍
മയില്‍പ്പീലികളും പൂക്കളും വിതറി
പറന്നുനടക്കുന്നു,
ചോരയൊലിക്കുന്ന ദമാസ്കസിനു
മീതെ, മരിച്ച ബഗ്ദാദിനു മീതേ,
ശ്വാസംമുട്ടുന്ന ടെഹ്റാന് മീതെ,
നിലവിളിക്കുന്ന കൈറോക്ക് മീതേ
ഗര്‍ജിക്കുന്ന ട്യൂനിസിനു മീതേ.

അവള്‍ക്കൊപ്പം പറന്നുനടക്കുന്നു
ഒരു തുമ്രി: ‘‘ബാബുല്‍ മോരാ
നൈഹര്‍ ഝൂട്ടോ ഹീ ജായേ...’’ *

‘‘ഖദീജാ’’, ഞാന്‍ വീണ്ടും വിളിച്ചു
അവള്‍ എനിക്ക് ഒരു സ്ളെയ്റ്റ്പെന്‍സില്‍
താഴെയിട്ടു തന്നു. ഞാന്‍ അതുകൊണ്ട്
ആദ്യത്തെ കവിത എഴുതി,
ഇന്നും എഴുതുന്നു,
ഓരോ വരി എഴുതുമ്പോഴും
ഞാന്‍ വീടുവിട്ടുപോകുന്നു,
പ്രിയതമയുടെ അരികിലേക്ക്.
l


  • Vanampaadi likes this

#2 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,270 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 09:28 PM

Sachidanandhan kavitha ivide share cheyitha Ayyappanu .... :thanks:


  • Ayyappan Moolesseril likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users