Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1102 Feb 24 2018 08:05 PM Playing Bums Rush Play Now!                Ottaka BaalaN has obtained a high score of 1179 Feb 24 2018 01:13 PM Playing Extreme Blast Billiards 6 Play Now!                Dracula KuttappaN has obtained a high score of 4621 Feb 24 2018 11:55 AM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                
Photo

വലവിരിച്ച് വിമാനക്കമ്പനികള്‍; പൊറുതിമുട്ടി പ്രവാസികള്‍

പ്രവാസി malayalam news mathrubhumi kerala news pravasi news pravasi

  • Please log in to reply
2 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,074 posts
5,859
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 12:21 PM

വലവിരിച്ച് വിമാനക്കമ്പനികള്‍; പൊറുതിമുട്ടി പ്രവാസികള്‍

വ്യോമയാനമന്ത്രിക്ക് പരാതി

 
ന്യൂഡല്‍ഹി: വേനലവധിക്കാലത്ത് മലയാളികളടക്കമുള്ള യാത്രക്കാരില്‍നിന്നും അമിതതുക ഈടാക്കി വിമാനക്കമ്പനികള്‍ ലാഭം കൊയ്യുന്നു. ഗള്‍ഫ്-കേരള റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളാണ് മുഖ്യമായും യാത്രക്കാരെ ചൂഷണംചെയ്ത് ലാഭമുണ്ടാക്കുന്നവ. 
ഡല്‍ഹിപോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അടിയന്തരഘട്ടത്തില്‍ തീവണ്ടിടിക്കറ്റ് കിട്ടാത്തതിനാല്‍ നാട്ടിലെത്താന്‍ വിമാനയാത്രയെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം യാത്രക്കാരും വിമാനക്കമ്പനികളുടെ ചൂഷണത്തിനിരയാണ്. വിമാനക്കമ്പനികള്‍ പ്രവാസിമലയാളികളെ ചൂഷണംചെയ്യുന്നതിനെതിരെ പരാതിയുമായി കെ.കെ. രാഗേഷ് എം.പി. കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതിരാജുവിനെ സമീപിച്ചു. 
 
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്ക് സാധാരണയുള്ള വിമാനനിരക്ക് 11,000 രൂപമുതല്‍ 16,000 രൂപവരെയാണ്. എന്നാല്‍, വേനലവധിക്കാലം തുടങ്ങിയതോടെ, ഈ നിരക്ക് 33,000 രൂപമുതല്‍ 40,000 വരെയായി കുതിച്ചുയര്‍ന്നു. ദുബായില്‍നിന്നും കോഴിക്കോട്ടേക്കുള്ള സാധാരണ വിമാനനിരക്ക് 9000 രൂപമുതല്‍ 14,000 രൂപവരെയുള്ളത് 27,000 രൂപമുതല്‍ 32,000 രൂപവരെയായി വര്‍ധിച്ചു. ഗള്‍ഫ് മലയാളികള്‍ക്കാവട്ടെ, നാട്ടിലെത്താന്‍ വിമാനയാത്രയെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയുമില്ല. പ്രവാസി ഇന്ത്യക്കാരെ സഹായിക്കാന്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യപോലും ടിക്കറ്റ് നിരക്കുകള്‍ കുറച്ച് സര്‍വീസ് നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. 
 
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് 2013 അവസാനത്തോടെ യാഥാര്‍ഥ്യമായതാണ് ഇന്ത്യയിലെ ജെറ്റ് എയര്‍വേസും യു.എ.ഇയിലെ ഇത്തിഹാദ് എയര്‍വേസുംതമ്മിലുള്ള ലയനം. ഇരുരാജ്യങ്ങളിലെയും യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ ലയനക്കരാറില്‍ പ്രത്യേക വ്യവസ്ഥയുമുണ്ടാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് വരാനും ഇവിടെനിന്ന് ഡല്‍ഹിയോ മുംബൈയോ ബന്ധിപ്പിക്കാതെ വിദേശത്തേക്ക് പറക്കാനും കുറഞ്ഞനിരക്കിലുള്ള വിമാനസര്‍വീസ് നടത്തണമെന്നാണ് ഈ കരാറിലെ വ്യവസ്ഥ. ഇരുവിമാനക്കമ്പനികളും സമ്മതിച്ച ഈ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള ഉയര്‍ന്ന വിമാനക്കൂലി. 
 
വിമാനക്കമ്പനികളുടെ സംയുക്തസര്‍വീസിന്റെ ഗുണഫലം യാത്രക്കാര്‍ക്ക് ലഭ്യമായിട്ടില്ലെന്ന് കെ.കെ. രാഗേഷ് പരാതിയില്‍ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനികള്‍ സംയുക്തമായി യാത്രക്കാരെ ചൂഷണംചെയ്യുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കടപ്പാട്: മാതൃഭൂമി




Users Awards

#2 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,623 posts
13,116
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 12:54 PM

:thanks: for sharing Hari




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,443 posts
10,962
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 02:04 PM

bhagyam vimanathil kerathathu.  ini season kazhinjitu pokam :think:




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users