Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

ഫയല്‍ പിന്തുടര്‍ന്ന് പണിയെടുപ്പിക്കാന്‍ സര്‍ക്കാരിന്റെ 'ആക്ഷന്‍'

Kerala News Mathrubhumi Malayalam News

  • Please log in to reply
1 reply to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 June 2015 - 12:13 PM

ഫയല്‍ പിന്തുടര്‍ന്ന് പണിയെടുപ്പിക്കാന്‍ സര്‍ക്കാരിന്റെ 'ആക്ഷന്‍'

സംസ്ഥാനത്ത് നടപ്പാക്കുന്ന നിര്‍ണായക പദ്ധതികള്‍ ഫയല്‍ വച്ചുതാമസിപ്പിച്ചും തീരുമാനങ്ങളെടുക്കുന്നത് നീട്ടിവച്ചും വൈകിപ്പിക്കാമെന്ന് ഇനിയാരും കരുതേണ്ട. വിവിധ വകുപ്പുകളുടെ തലവന്‍മാര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഉന്നതതല ടാസ്‌ക് മാനേജ്‌മെന്റ് പോര്‍ട്ടല്‍ 'ആക്ഷന്'(ആക്‌സിലറേറ്റിങ് ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ ഓര്‍ഗനൈസേഷന്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്) ഐ.ടി. വകുപ്പ് രൂപം നല്‍കി. ഒരു ഫയല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിച്ചാല്‍ അത് തീര്‍പ്പാക്കി അവസാനിപ്പിക്കുന്നതുവരെ 'ആക്ഷന്‍' വഴി പിന്തുടരാം. ആവശ്യമായ അധികവിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയുമാവാം.

 
നിര്‍ണായക പദ്ധതികളുടെ കാര്യത്തില്‍ ഉയര്‍ന്നുവരുന്ന തടസ്സങ്ങളും കുപ്പിക്കഴുത്തുകളും കണ്ടെത്തി പരിഹരിച്ച് നിര്‍വഹണം വേഗത്തിലാക്കുകയാണ് 'ആക്ഷന്റെ' ഉദ്ദേശ്യം. ഈ പദ്ധതികളുടെ പുരോഗതി ഒരു സംവിധാനത്തിലൂടെ പിന്തുടരാമെന്നതാണ് നേട്ടം. പ്രധാന ജോലികള്‍ മുന്‍ഗണന നിശ്ചയിച്ച് വകുപ്പുതലവന് നല്‍കാം. തീരുമാനം കാത്തിരിക്കുന്ന കാര്യങ്ങളില്‍ യഥാസമയം നടപടിയെടുക്കാനും സമയബന്ധിതമായി അനുമതികള്‍ നല്‍കാനുമാവും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവരെയാണ് 'ആക്ഷന്‍' വഴി കൂട്ടിയിണക്കുന്നത്.
 
'ആക്ഷന്‍' വഴി കടന്നുപോകുന്ന ഓരോ ജോലിക്കും പ്രത്യേകം ടാസ്‌ക് നമ്പര്‍ ഉണ്ടാകും. ഒരു ജോലി ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചാല്‍ ആവശ്യമായ നടപടികളെടുത്തശേഷം പുതുക്കുകയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയോ ആവാം. വകുപ്പുസെക്രട്ടറിക്ക് ആ വകുപ്പിലെ എല്ലാ ജോലികളും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എല്ലാ വകുപ്പുകളിലെയും ജോലികളും പരിശോധിച്ച് വിലയിരുത്താം. മന്ത്രിമാര്‍ക്ക് തന്‍റെ കീഴിലുള്ള വകുപ്പുകളിലെ ജോലികള്‍ പരിശോധിക്കാം. വകുപ്പുസെക്രട്ടറിമാര്‍ക്ക് ഫയല്‍ കൈമാറിയ തിയ്യതിയും സമയവും സ്വീകരിച്ച നടപടികളുമെല്ലാം ഇതിലുണ്ടാവും. ജോലി വിലയിരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എസ്.എം.എസ്., ഇ-മെയില്‍ സന്ദേശവും ലഭിക്കും. 
 
വകുപ്പുതലവന്‍മാര്‍ക്ക് പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പോര്‍ട്ടലില്‍നിന്ന് കിട്ടും. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച ഗ്രാഫിക്കല്‍, എക്‌സല്‍ അധിഷ്ഠിത റിപ്പോര്‍ട്ടുകളും 'ആക്ഷനി'ല്‍നിന്ന് വേഗത്തില്‍ ലഭിക്കും. പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേകം യൂസര്‍ ഐഡിയും പാസ്വേഡുമുണ്ട്. സംസ്ഥാന ഐ.ടി. മിഷനാണ് പോര്‍ട്ടലിന്റെ പരിപാലനച്ചുമതല. ദൈനംദിന നടത്തിപ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നിര്‍വഹിക്കും. വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എപ്പോള്‍ വേണമെങ്കിലും വിലയിരുത്താന്‍ 'ആക്ഷന്‍' സഹായിക്കും.
 
കടപ്പാട്: മാതൃഭൂമി

  • Eda Sureshe likes this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 June 2015 - 01:38 PM

ithoke nadakumo :think: keralamanu sthalam




Users Awards





Also tagged with one or more of these keywords: Kerala News, Mathrubhumi, Malayalam News

0 user(s) are reading this topic

0 members, 0 guests, 0 anonymous users