Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11180 Yesterday, 10:50 PM Playing Cheesy Play Now!                PaTTaLam PuRuShu has obtained a high score of 146 Yesterday, 08:33 PM Playing Bounce Back Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 675 Yesterday, 07:59 PM Playing Moorhuhn Soccer 2 Play Now!                PaTTaLam PuRuShu has obtained a high score of 2300 Yesterday, 06:53 PM Playing BombJack Arcade Play Now!                PaTTaLam PuRuShu has obtained a high score of 12200 Yesterday, 06:09 PM Playing Jewel Thief Play Now!                
Photo
- - - - -

ആന്‍ഡ്രോയ്ഡ് ഫോണുമായി ബ്ലാക്ക്‌ബെറിയും

Android Blackberry Android Blackberry Punchapaadam

  • Please log in to reply
5 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2015 - 01:47 PM

ആന്‍ഡ്രോയ്ഡ് ഫോണുമായി ബ്ലാക്ക്‌ബെറിയും

16410_697876.jpg

വാട്ടര്‍ലൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനിയാണ് ബ്ലാക്ക്‌ബെറി. നെപ്പോളിയന്‍ അന്തിമയുദ്ധം നടത്തിയ ബെല്‍ജിയത്തിലെ വാട്ടര്‍ലൂവല്ല, കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വാട്ടര്‍ലൂ. 

 
ഏത് വാര്‍ട്ടര്‍ലൂ ആണെങ്കിലും, 32 വര്‍ഷത്തെ ചരിത്രമുള്ള ബ്ലാക്ക്‌ബെറി ഒരു അന്തിമയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്ന് രാജ്യാന്തര വാര്‍ത്താഎജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സൃഷ്ടിച്ച സുനാമിയില്‍ കടപുഴകി വീണ വന്‍മരങ്ങളിലൊന്നാണ് ബ്ലാക്ക്‌ബെറി (മറ്റൊന്ന് നോക്കിയ). തങ്ങളെ വീഴ്ത്തിയ ആന്‍ഡ്രോയ്ഡില്‍ തന്നെ ബ്ലാക്ക്ബറി ഫോണിറക്കാന്‍ പോകുന്നുവെന്നത് ആകാംക്ഷാജനകമാണ്. 
 
സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ 0.4 ശതമാനമാണ് ബ്ലാക്ക്‌ബെറിയുടെ വില്പന. നൂറു സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കുമ്പോള്‍ അതിലൊന്ന് ബ്ലാക്ക്‌ബെറിയായാല്‍ ഭാഗ്യമെന്നര്‍ഥം. 2010 ന്റെ അവസാനപാദത്തില്‍ 19.9 ശതമാനമുണ്ടായിരുന്ന വില്‍പ്പനയാണ് അഞ്ചുവര്‍ഷം കൊണ്ട് ഇവ്വിധം കൂപ്പുകുത്തിയതെന്നോര്‍ക്കണം. 
 
വില്പന കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ബ്ലാക്ക്‌ബെറി നിര്‍ബന്ധിതരായി. 2011 ല്‍ 17,500 പേര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 6,225 പേരേയുള്ളൂ.
 
ഇതിന്റെയൊക്കെ പ്രധാന കാരണമായി ബ്ലാക്ക്‌ബെറി വിലയിരുത്തുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയും ഐഫോണ്‍ നേടിയ ആധിപത്യവുമാണ്. ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന പല ജനപ്രിയ ആപ്ലിക്കേഷനുകളും ബ്ലാക്ക്‌ബെറി ഫോണുകളില്‍ പ്രവര്‍ത്തിക്കാത്തതും കമ്പനിക്ക് തിരിച്ചടിയായി.
 
ആന്‍ഡ്രോയ്ഡിന്റെ ഉറ്റവൈരികളായ നോക്കിയ പോലും ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കിയപ്പോഴും ബ്ലാക്ക്‌ബെറി ആ വഴിക്ക് ശ്രമങ്ങള്‍ നടത്തിയതേയില്ല. 'ബ്ലാക്ക്‌ബെറി 10' നിരയില്‍ സ്വന്തം ഒ.എസുള്ള മോഡലുകളുമായി മുന്നോട്ടുപോകാനായിരുന്നു കമ്പനിയുടെ തീരുമാനം. 
 
ബ്ലാക്ക്‌ബെറി 10 ഫോണുകള്‍ ആദ്യഘട്ടത്തില്‍ ജനപ്രീതി നേടിയെങ്കിലും പിന്നീടതിന്റെ വില്പന കുത്തനെ കുറഞ്ഞു. അങ്ങനെ നില്‍ക്കക്കള്ളിയില്ലാതായതോടെയാണ് ആന്‍ഡ്രോയ്ഡിനെ പുണരാന്‍ ബ്ലാക്ക്‌ബെറി തീരുമാനമെടുത്തതെന്ന് വ്യക്തം. 
 
ഏതാനും മാസങ്ങള്‍ക്കകം ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്പനയ്‌ക്കെത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത രണ്ട് മുതിര്‍ന്ന ബ്ലാക്ക്ബറി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടച്ച് സ്‌ക്രീനിന് താഴെ ക്യുവെര്‍ട്ടി കീപാഡ് സജ്ജമാക്കിയ രീതിയിലുളള 'സ്‌ലൈഡര്‍' ഫോണായിരിക്കുമത്. 
 
ബാഴ്‌സിലോണയില്‍ മാര്‍ച്ചില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബ്ലാക്ക്‌ബെറി ഒരു സ്‌ലൈഡര്‍ ഫോണ്‍ അവതരിപ്പിച്ചിരുന്നു. ആ ഫോണായിരിക്കും ആന്‍ഡ്രോയ്ഡ് ഒ.എസുമായി എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. 
 
 
കടപ്പാട്: മാതൃഭൂമി
 

  • Eda Sureshe and PaTTaLam PuRuShu like this


Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2015 - 02:19 PM

kollam :good: info..

 

angane ellam androidinte kalkeezhil vanoo




Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2015 - 02:22 PM

:think: enippo Apple koodeye varanollu :mmm: :hihi:




Users Awards

#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2015 - 02:25 PM

avanmar varilla :vayya: engi pinne google iPhone enu parayendi varum




Users Awards

#5 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2015 - 02:47 PM

:athe: :athe: Gompetion undelle nalla products erangu. Quality price features okke nannavu

Send using Tapatalk


Users Awards

#6 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,131 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 August 2015 - 07:44 PM

Appol antroid phone industry valiyoru malsarathinu thayyaredukkunnu

Sent from my GT-N5110 using Tapatalk





Also tagged with one or more of these keywords: Android, Blackberry, Android Blackberry, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users