Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo
- - - - -

പരേതര്‍ ഇ-ലോകത്ത്


  • Please log in to reply
4 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 June 2015 - 02:51 PM

16410_687516.jpg

തൃശ്ശൂര്‍: ജീവിച്ചിരിക്കുന്നവര്‍ക്ക് അഭിപ്രായം പറയാനും സൗഹൃദം പങ്കുവെയ്ക്കാനുമെല്ലാം ഇ-ലോകത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ നിരവധിയാണ്. എന്നാല്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുറിച്ചുവെയ്ക്കാന്‍ നിലവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളൊന്നുമില്ല.

ഈ കുറവ് പരിഹരിക്കാന്‍ ഒബിറ്റോപീഡിയ ഒരുങ്ങി. ആര്‍ക്കും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒബിറ്റോപീഡിയയുടെ താളുകളില്‍ കുറിച്ചുവെയ്ക്കാം. ചിത്രവും വീഡിയോയും നല്‍കാം. പുഷ്പങ്ങളര്‍പ്പിക്കുകയും തിരി തെളിയിക്കുകയും ചെയ്യാം. മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയുമാവാം.

വയനാട് സ്വദേശിയും കാരവന്‍ എക്‌സി. എഡിറ്ററുമായ വിനോദ് കെ. ജോസാണ് ഒബിറ്റോപീഡിയയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും. പരേതരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ക്ഷണികമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഒബിറ്റോപീഡിയയുടെ പിറവിയെന്ന് അദ്ദേഹം പറഞ്ഞു.

കാലം മുന്നോട്ടുപോകുമ്പോള്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ മാഞ്ഞുമാഞ്ഞ് പേര് മാത്രമാവും. അതും ഓര്‍ത്തിരിക്കുന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.

എന്നാല്‍ അവരുടെ സ്മരണകള്‍ ഓണ്‍ലൈന്‍ താളുകളില്‍ കുറിച്ചുവെച്ചാല്‍ ഇന്‍റര്‍നെറ്റ് ഉള്ളിടത്തോളം കാലം അത് നിലനില്‍ക്കും. എപ്പോള്‍ വേണമെങ്കിലും തിരഞ്ഞ് കണ്ടെത്താനുമാവും.

21646_687398.jpg
ഓരോ വ്യക്തിയും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും അടുത്തറിയുന്നവര്‍ക്കും ഒരു വീരപുരുഷനാണ്. ഇവര്‍ ഒരു പഞ്ചായത്ത് പ്രസിഡന്റോ വില്ലേജ് ഓഫീസറോ കുടുംബനാഥനോ നാഥയോ, പ്രദേശത്ത് വൈദ്യുതി എത്തിക്കാനോ പാലം നിര്‍മ്മിക്കാനോ മുന്‍കൈയെടുത്തയാളോ ഒരു കൊച്ചുകുട്ടിയോ വരെ ആവാം. അവരുടെ ജീവിതം അവരുടെ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്.

ജീവിച്ചിരിക്കുന്നവര്‍, കല്പിത കഥാപാത്രങ്ങള്‍, ഉത്പന്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ അനുവദിക്കില്ല. 500 വാക്കുകളും ചിത്രവും തലക്കെട്ടുമെല്ലാമുള്ള ഓര്‍മ്മക്കുറിപ്പ് സൗജന്യമായാണ് പ്രസിദ്ധീകരിക്കുന്നത്. കൂടുതല്‍ വ്യക്തിവത്കൃതമാക്കണമെങ്കില്‍ അതിനുള്ള സാമഗ്രികള്‍ ഒബിറ്റോപീഡിയ സ്റ്റോറില്‍നിന്ന് വാങ്ങാം.

ഡല്‍ഹിയിലെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പത്ത് ലക്ഷത്തിലധികം ഓര്‍മക്കുറിപ്പുകള്‍ നിലവില്‍ ഒബിറ്റോപീഡിയയിലുണ്ടെന്ന് വിനോദ് കെ. ജോസ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ളതാണ് കൂടുതല്‍.

ഇന്ത്യയില്‍നിന്ന് പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, നയന്‍ജോത് ലാഹിരി, പ്രൊഫ. ആശിഷ് നന്ദി തുടങ്ങിയവര്‍ പ്രിയപ്പെട്ടവര്‍ക്കായി സ്മാരകങ്ങള്‍ ഒബിറ്റോപീഡിയയില്‍ പണിതിട്ടുണ്ട്.


ഓര്‍മ്മക്കുറിപ്പെഴുതാം
ഫോണ്‍ നമ്പരോ ഇ-മെയില്‍ വിലാസമോ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളോ ഉപയോഗിച്ച് ഒബിറ്റോപീഡിയയില്‍ പ്രവേശിക്കാം.

'ക്രിയേറ്റ് മെമ്മോറിയല്‍' ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ ചേര്‍ക്കുക. എന്റര്‍ കീ അമര്‍ത്തുന്നതോടെ കുറിപ്പ് ഒബിറ്റോപീഡിയയുടെ താളുകളിലെത്തും. പിന്നീട് ഇത് എഡിറ്റ് ചെയ്യാനും അവസരമുണ്ട്. ഒബിറ്റോപീഡിയയില്‍ ഓര്‍മ്മക്കുറിപ്പെഴുതുന്നയാള്‍ക്ക് ഒരു ഓമനപ്പേരുണ്ട്- ക്യൂറേറ്റര്‍.

ഓര്‍മ്മക്കുറിപ്പുകള്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം ലഭ്യമാവുന്നവിധത്തില്‍ സ്വകാര്യമായി സൂക്ഷിക്കാം. അല്ലെങ്കില്‍ ആര്‍ക്കും വായിക്കാവുന്ന വിധത്തില്‍ പൊതുവായും നല്‍കാം.

ഒരാള്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും അവസരമുണ്ട്. ഇത് പക്ഷേ ക്യൂറേറ്റര്‍ അംഗീകരിച്ചാലേ പ്രസിദ്ധീകരിക്കൂ.

--mathrubhumi
 

 


  • Pokkiri Kuttu, BaaleTTaN and KallaN PavithraN like this


Users Awards

#2 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 June 2015 - 03:32 PM

appo angottu vechu pidikkam alle  :Vinu:



#3 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 June 2015 - 04:38 PM

njan join cheyth :pedi:



#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 June 2015 - 08:58 PM

aatmavinu patiya sthalam




Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 June 2015 - 09:26 PM

Enthokke kananam kalikalam :huh:


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users