Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 Today, 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo
- - - - -

സെന്‍വാച്ച് 2


  • Please log in to reply
1 reply to this topic

#1 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,487 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2015 - 02:44 PM

അസുസിന്റെ പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് വിയര്‍ സ്മാര്‍ട്ട്‌വാച്ച്
 
16410_694713.jpg

ആന്‍ഡ്രോയ്ഡ് വിയറിലോടുന്ന അടുത്ത തലമുറ സ്മാര്‍ട്ട്‌വാച്ച് അസുസ് അവതരിപ്പിച്ചു. തായ്‌പേയില്‍ 'കമ്പ്യൂട്ടെക്‌സ് 2015' ലാണ് 'അസുസ് സെന്‍വാച്ച് 2' ( ASUS ZenWatch 2 ) അവതരിപ്പിച്ചത്.

ആദ്യതലമുറ സെന്‍വാച്ച് കഴിഞ്ഞ വര്‍ഷം ഐ.എഫ്.എ ( IFA )യിലാണ് അസുസ് അവതരിപ്പിച്ചത്. ഒരുവര്‍ഷത്തിനകമാണ് പരിഷ്‌ക്കരിച്ച അടുത്ത തലമുറ സ്മാര്‍ട്ട്‌വാച്ച് രംഗത്തെത്തിക്കുന്നത്.

രണ്ട് വലിപ്പത്തില്‍ വ്യത്യസ്ത മോഡല്‍ നാമങ്ങളിലെത്തുന്ന ആദ്യ ആന്‍ഡ്രോയ്ഡ് വിയര്‍ അധിഷ്ഠിത സ്മാര്‍ട്ട്‌വാച്ചാണ് അസുസ് സെന്‍വാച്ച് 2. സ്ട്രാപ്പിന് 22 മില്ലിമീറ്ററും വാച്ചിന് 49X41 മില്ലീമീറ്ററും വലിപ്പമുള്ളതാണ് ഒരു മോഡല്‍ (WI501Q). 18 മില്ലിമീറ്റര്‍ സ്ട്രാപ്പും 45X37 മില്ലീമീറ്റര്‍ വാച്ചും അടങ്ങിയതാണ് രണ്ടാമത്തെ മോഡല്‍ ( WI502Q ).


16410_694714.jpg

വലിപ്പവ്യത്യാസംകൊണ്ട് തീരുന്നില്ല സെന്‍വാച്ച് 2 വിന്റെ ഭിന്നതകള്‍. വാച്ചിന്റെ സ്റ്റെയ്ന്‍ലെസ്സ് സ്റ്റീല്‍ കെയ്‌സ് തന്നെ മൂന്ന് നിറങ്ങളില്‍ (വെള്ളി, ഗണ്‍മെറ്റല്‍, റോസ് ഗോള്‍ഡ്) ലഭിക്കും. ഒപ്പം 18 വ്യത്യസ്ത സ്ട്രാപ്പ് മെറ്റീരിയല്‍സും കളര്‍ സങ്കരവുമുണ്ട്.

വ്യത്യസ്ത മോഡലുകളുടെ പിന്തുണയോടെ ആപ്പിള്‍ വാച്ചിനോട് മത്സരിക്കുകയാണ് അസുസിന്റെ ലക്ഷ്യമെന്ന് വ്യക്തം. സ്റ്റൈലിഷാണ്, ഒപ്പം ഡിസൈനില്‍ ശ്രദ്ധിച്ചാണ് വാച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് അസുസ് പറയുന്നു.


16410_694715.jpg

സ്മാര്‍ട്ട്‌വാച്ചിന്റെ സ്‌പെസിഫിക്കേഷന്‍ പൂര്‍ണ്ണമായി അസുസ് പുറത്തുവിട്ടിട്ടില്ല. വാച്ചിന്റെ ക്രൗണ്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. പോറലുകളില്‍നിന്ന് അത് സംരക്ഷണം നല്‍കും. മാത്രമല്ല, മാഗ്നറ്റിക് ചാര്‍ജര്‍ ഫീച്ചറും സെന്‍ഫോണ്‍ 2 വിലുണ്ട്.

അസുസ് വെളിപ്പെടുത്തിയത് പ്രകാരം, ക്വാര്‍കോം പ്രൊസസറാണ് വാച്ചിന് കരുത്തുപകരുക. അമൊലെഡ് ഡിസ്‌പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണം മാത്രമല്ല, IP67 വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുമുണ്ട്.

ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി ഒരു പുതിയ 'വെല്‍നെസ്സ് ആപ്പ്' ( Wellness app ) സെന്‍വാച്ച് 2 ലുണ്ട്. പരിഷ്‌ക്കരിച്ച റിമോട്ട് ക്യാമറ ഫീച്ചറുമുണ്ട്.

 

--mathrubhumi
 

 


  • Vanampaadi and Varikkuzhi Soman like this


Users Awards

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 June 2015 - 09:29 PM

:thanks: Suru




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users