Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 274.08 Yesterday, 10:02 PM Playing Power Driver Replay Play Now!                Puzhu Barber has obtained a high score of 41 Yesterday, 06:16 PM Playing Balloon Hunter Play Now!                Crispin has obtained a high score of 22570 Jan 15 2018 10:54 PM Playing Dodo Hunt Play Now!                Crispin has obtained a high score of 13685 Jan 15 2018 10:47 PM Playing Monkey Lander Play Now!                Crispin has obtained a high score of 126 Jan 15 2018 10:39 PM Playing Archery Play Now!                
Photo

Namaskarippu Bharathamanke - Ganageethangal


  • Please log in to reply
3 replies to this topic

#1 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 5,508 posts
1,964
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2015 - 09:01 AM

നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)

എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)

ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)

ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)

ഭവാനൊരാളന്നിന്നു ലക്ഷംനിന്നിതു വന്മരമായ്‌
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)

മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)



#2 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,710 posts
27,527
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 June 2015 - 09:04 AM

virunne :subu: :odikko:

 

:thankyou:



#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2015 - 09:17 AM

Sometta  :good:
 
:thnq:



Users Awards

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,684 posts
42,835
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 June 2015 - 09:16 PM

Virunnukaaraaa :vgood:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users