Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 50 Today, 01:31 PM Playing Atomica Play Now!                BuLBuL Vinu has obtained a high score of 1170 Today, 12:26 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Today, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Yesterday, 10:24 PM Playing Power Driver Replay Play Now!                Theepori Sasi has obtained a high score of 460 Yesterday, 08:06 PM Playing Atomica Play Now!                
Photo
- - - - -

സെന്‍ ഫോണ്‍ സെല്‍ഫി'


 • Please log in to reply
4 replies to this topic

#1 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 39,593 posts
10,772
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2015 - 11:25 PM

മുന്നിലും പിന്നിലും ഒരേ മികവുള്ള 13 മെഗാപിക്‌സല്‍ ക്യാമറകളുമായാണ് അസുസ് പുതിയ സെന്‍ഫോണ്‍ സെല്‍ഫി അവതരിപ്പിച്ചിരിക്കുന്നത്
 

16410_694992.jpgസ്വന്തം ഫോണില്‍ സ്വന്തം പടമെടുത്ത് സ്വന്തം ഫെയ്ബുക്ക് ചുമരില്‍ പോസ്റ്റുന്നവരുടെ എണ്ണം കൂടിയതുകൊണ്ടാകും മൊബൈല്‍ കമ്പനികള്‍ 'സെല്‍ഫി' എന്ന ഉപനാമത്തില്‍ ഫോണുകളിറക്കാന്‍ മത്സരിക്കുന്നത്. മൈക്രോമാക്‌സ് സെല്‍ഫി എ255 (വില 14,920 രൂപ), ലാവ ഐറിസ് സെല്‍ഫി 50 (വില 6,999 രൂപ), സ്‌പൈസ് എം.ഐ.511 (വില 5,149 രൂപ) എന്നിവ ഉദാഹരണങ്ങള്‍.

സോണിയുടെ ഏറ്റവും പുതിയ മോഡല്‍ സി4 നെയും കമ്പനി അവതരിപ്പിച്ചത് സെല്‍ഫി ഫോണായിട്ടാണ്. സെല്‍ഫിയെടുക്കാന്‍ വേണ്ടത് മുന്‍ക്യാമറയാണല്ലോ. പിന്‍ക്യാമറയേക്കാള്‍ മികവുള്ള മുന്‍ക്യാമറകളാണ് ഈ ഫോണുകളുടെ പ്രത്യേകത.

ഇപ്പോഴിതാ 'സെന്‍ ഫോണ്‍ സെല്‍ഫി' ( Asus ZenFone Selfie ) എന്ന പുത്തന്‍മോഡലുമായി തായ്‌വാനീസ് കമ്പനിയായ അസുസും രംഗത്തുവന്നിരിക്കുന്നു. തായ്‌വാനില്‍ നടന്നുവരുന്ന കമ്പ്യൂട്ടെക്‌സ് 2015 പ്രദര്‍ശനവേദിയില്‍ ഈ ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു.

മുന്നിലും പിന്നിലും ഒരേ മികവുള്ള 13 മെഗാപിക്‌സല്‍ ക്യാമറകളാണ് സെന്‍ഫോണ്‍ സെല്‍ഫിയുടെ പ്രത്യേകത. ലേസര്‍ ഓട്ടോഫോക്കസ്, 28 മില്ലിമീറ്റര്‍ ഫോക്കല്‍ ലെങ്ത്ത്, ഡ്യുവല്‍-കളര്‍ റിയല്‍ ടോണ്‍ ഫ് ളാഷ് എന്നീ സംവിധാനങ്ങളോടു കൂടിയവയാണീ ക്യാമറകള്‍.

സെല്‍ഫി പനോരമ മോഡ്, ബാക്ക്‌ലൈറ്റ് (എച്ച്.ഡി.ആര്‍.) മോഡ്, ലോ ലൈറ്റ് മോഡ്, എന്‍ഹാന്‍സ്ഡ് ബ്യൂട്ടിഫിക്കേഷന്‍ മോഡ് എന്നിങ്ങനെ വ്യത്യസ്ത പ്രകാശ, വര്‍ണസംവിധാനങ്ങളില്‍ സെല്‍ഫിയെടുക്കാന്‍ ഫോണില്‍ സൗകര്യമുണ്ട്.

16410_694993.jpgഫോണില്‍ സെല്‍ഫിയെടുക്കണമെങ്കില്‍ ഹോംസ്‌ക്രീനില്‍ വെറുതെ 'എസ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ മതി. ഉടന്‍ തന്നെ മുന്‍ക്യാമറ പ്രവര്‍ത്തനക്ഷമമാകും.

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് സെന്‍ഫോണ്‍ സെല്‍ഫി. അസുസിന്റെ സ്വന്തം സെന്‍ യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

64 ബിറ്റ് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, അഡ്രിനോ 405 ജി.പി.യു., രണ്ട് ജി.ബി.റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

16410_694994.jpg

1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചരയിഞ്ച് ഐ.പി.എസ്. എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പിക്‌സല്‍ സാന്ദ്രത 403 പി.പി.ഐ. പെട്ടന്നൊന്നും പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണമുള്ള സ്‌ക്രീനാണിത്.

കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ ആധുനികസങ്കേതങ്ങളും ഇതിലുണ്ട്. 170 ഗ്രാം ഭാരമുള്ള ഫോണില്‍ 3000 എം.എ.എച്ച്. ബാറ്ററിയാണുള്ളത്.

ആറു വ്യത്യസ്ത നിറങ്ങളിലെത്തുന്ന സെന്‍ഫോണ്‍ സെല്‍ഫിക്ക് എത്രയായിരിക്കും വിലയെന്ന കാര്യം അസുസ് വെളിപ്പെടുത്തിയിട്ടില്ല

--mathrubhumi
Users Awards

#2 C.Chinchu MoL

C.Chinchu MoL

  Chayakkada Secretary of PP

 • Super Moderator
 • 38,732 posts
27,550
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 June 2015 - 11:36 PM

ithu kollalo 8-> manushyarkk ellam selfi pranthaa :athe: ath mofil companykal muthaledukkunnu athra thanne ;))#3 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 39,593 posts
10,772
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2015 - 11:41 PM

ithu kollalo 8-> manushyarkk ellam selfi pranthaa :athe: ath mofil companykal muthaledukkunnu athra thanne ;))

 

athe sinch correct.
Users Awards

#4 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 66,753 posts
42,863
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 04 June 2015 - 03:22 AM

Gud share Suru .... :vgood:
Users Awards

#5 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Royal Member
 • 10,063 posts
5,841
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 04 June 2015 - 09:33 AM

Suru :thanks: Asus 8->
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users