Jump to content

Toggle Scoreboard
ibProArcade Scoreboard

Ambros Attambomb has obtained a high score of 1400 Today, 10:18 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                
Photo

ബാങ്ക് സേവനങ്ങള്‍ക്ക് ഇനി മൊബൈല്‍ ആപ്പ് മതി


  • Please log in to reply
3 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 June 2015 - 10:22 AM

ബാങ്ക് സേവനങ്ങള്‍ക്ക് ഇനി മൊബൈല്‍ ആപ്പ് മതി
വെബ് സൈറ്റുകള്‍ ഉപേക്ഷിച്ച് മൊബൈല്‍ ആപ്പിലേയ്ക്ക് മാറുകയാണ് ഇ-കൊമേഴ്‌സ് ലോകം. വൈവിധ്യം നിറഞ്ഞ സേവനങ്ങള്‍ പ്രദാനംചെയ്യുന്ന ആപ്പുകള്‍കൊണ്ട് ഫോണ്‍ സ്‌ക്രീനുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. യൂട്ടിലിറ്റി ആപ്പുകളില്‍ ഏതിനെ തള്ളണം ഏതിനെ കൊള്ളണം എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. ആ നിരയിലേയ്ക്കാണ് നിരവധി സേവനങ്ങളുമായി ബാങ്കിങ് ആപ്പുകളുടെ വരവ്. ബാങ്കിന്റെ ശാഖയില്‍നിന്നുപോലും ലഭിക്കാത്ത സേവനങ്ങളുടെ നീണ്ടനിരതന്നെ വളരെ ലളിതമായി ആപ്പിലൂടെ നല്‍കാന്‍ മത്സരിക്കുകയാണ് ബാങ്കുകള്‍.
 
സേവനങ്ങള്‍
 
സാമ്പത്തിക ഇടപാടുകള്‍ നിര്‍വഹിക്കാന്‍ എടിഎമ്മിലേയ്‌ക്കോ, ശാഖയിലേയ്‌ക്കോ കംപ്യൂട്ടറിന്റെ മുന്നിലേയ്‌ക്കോ പോകേണ്ടതില്ല. മൊബൈല്‍ റീച്ചാര്‍ജ്, ബില്‍ അടയ്ക്കല്‍, പണം കൈമാറല്‍ തുടങ്ങി പരമ്പരാഗത സേവനങ്ങള്‍ക്കുപുറമേ, മൊബൈല്‍ വാലറ്റുകളായും ആപ്പുകള്‍ മാറി. മൊബൈല്‍ നമ്പര്‍, ക്യു ആര്‍ കോഡ് എന്നിവ ഉപയോഗിച്ചുള്ള പണം കൈമാറല്‍ തുടങ്ങിയവയും വളരെ ലളിതമായി ആപ്പിലൂടെ നിര്‍വഹിക്കാനാകും. ദിനംപ്രതിയെന്നോണം പുതിയ സേവനങ്ങള്‍ ചേര്‍ത്ത് ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് ബാങ്കുകള്‍.
 
24 മണിക്കൂറും ഇടപാട് നടത്താന്‍ ആപ്പുകള്‍ സഹായിക്കുന്നു. പണമിടപാട് നടത്തുന്നതിന് നേരത്തെ നിര്‍ദേശം നല്‍കാം. ഇടപാടുകള്‍ വിശകലനംചെയ്യാം. എഫിഡി, ആര്‍ഡി എന്നിവയില്‍ ചേരാം. ഓഫ്‌ലൈനില്‍പോലും ആപ്പിലെ പാസ് ബുക്ക് പരിശോധിക്കാം തുടങ്ങി നിരവധി സേവനങ്ങളാണ് ആപ്പിലൂടെ ലഭിക്കുക.
 
പ്രത്യേകതകള്‍
 
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആപ്പില്‍ ഹിന്ദി ഭാഷകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 'മെസേജ് മണി' സംവിധാനത്തിലൂടെ മൊബൈല്‍ നമ്പര്‍വഴി പണം കൈമാറാന്‍ സംവിധാനമൊരുക്കുന്നു. പ്രതിദിനം 10,000 രൂപവരെയാണ് ഇത്തരത്തില്‍ പണം കൈമാറാന്‍ കഴിയുക. പണം ലഭിക്കേണ്ട വ്യക്തിയുടെ അക്കൗണ്ട് നമ്പര്‍ രജിസ്റ്റര്‍ ചെയ്യാതെതന്നെ ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയും.
 
ഫെഡറല്‍ ബാങ്കിന്റെ 'സ്‌കാന്‍ എന്‍ പേ' ആപ്പിലൂടെ വ്യാപാരകേന്ദ്രങ്ങള്‍, റെസ്റ്റോറന്റ് എന്നിവിടങ്ങളിലെ സാമ്പത്തിക ഇപാടുകള്‍ നിര്‍വഹിക്കാനാകും. ഓട്ടോ, ടാക്‌സി ചാര്‍ജും കൈമാറാം. ക്വിക് റെസ്‌പോണ്‍സ്(ക്യു.ആര്‍) കോഡിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ വാങ്ങുമ്പോഴും ആപ്പ് വഴി പണം കൈമാറാം.
 
സുരക്ഷ
 
അപ്ലിക്കേഷന്‍വഴിയുള്ള പണമിടപാട് വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകാര്‍ മൊബൈല്‍ പണമിടപാട് സംവിധാനത്തിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിച്ചതായി പ്രമുഖ സുരക്ഷാ സോഫ്റ്റ്‌വേര്‍ നിര്‍മാതാക്കളായ സോഫോസിന്റെ 'സെക്യൂരിറ്റ് ത്രെട്ട് 2015 റിപ്പോര്‍ട്ട്' വ്യക്തമാക്കുന്നു. 
 
എന്നാല്‍ അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പുകളുടെ പ്രവര്‍ത്തനമെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റല്‍ ഹെഡ് ആയ നിതിന്‍ ചുഗ് പറയുന്നു. നെറ്റ് ബാങ്കിങിന്റെ അതേ സുരക്ഷാസംവിധാനങ്ങളാണ് മൊബൈല്‍ ആപ്പിലും ഉപയോഗിക്കുന്നത്. കസ്റ്റമര്‍ ഐഡി, രഹസ്യ പിന്‍, പാസ് വേഡ് തുടങ്ങിയ സംവിധാനങ്ങള്‍ ആപ്പിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു.
 
കടപ്പാട്: മാതൃഭൂമി



Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 June 2015 - 10:27 AM

ഗൂഗിള്‍ പ്ലേ യില്‍ മിക്കവാറും ബാങ്കുകളുടെ ഫേക്ക് അപ്ലിക്കേഷന്‍ ഉണ്ട് തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക. കഴിവതും ബാങ്ക് ഒഫീഷ്യല്‍ സൈറ്റില്‍ കൊടുത്തിട്ടുള്ള ഗൂഗിള്‍ പ്ലേ ലിങ്ക് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യുക...




Users Awards

#3 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,781 posts
27,601
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 June 2015 - 10:28 AM

ini food kazhikkanum app varumo :amme:

 

kollam nalla kaaryam thanne :good: :thanks: hari



#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 June 2015 - 10:29 AM

Chinchu chechi food kazhikkan appa :amme: 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users