Jump to content

Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 10 Today, 01:06 PM Playing Baseball Play Now!                PaTTaaLam PuRushU has obtained a high score of 882 Yesterday, 06:15 PM Playing Blocks_2 Play Now!                Serikkum Mothalali has obtained a high score of 6517 Yesterday, 06:09 PM Playing American Idol: Sky Blocks Play Now!                Serikkum Mothalali has obtained a high score of 1069 Yesterday, 04:17 PM Playing Blast Billiards Gold! Play Now!                Serikkum Mothalali has obtained a high score of 900 Yesterday, 09:47 AM Playing Extreme Blast Billiards 6 Play Now!                
Photo

സപ്ലൈക്കോ സ്‌റ്റോറുകളില്‍ മാഗി നൂഡില്‍സിന് നിരോധനം

maagi

  • Please log in to reply
1 reply to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 June 2015 - 07:58 PM

maggie_75gr-500x500.png

 

സംസ്ഥാനത്ത് ഇനി സപ്ലൈക്കോ സ്‌റ്റോറുകളില്‍ മാഗി നൂഡില്‍സ് വില്‍ക്കില്ല. മാഗി നൂഡില്‍സില്‍ വളരെ ഉയര്‍ന്ന തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിരോധനം.

സ്‌റ്റോറുകളില്‍ ബാക്കിയുള്ള സ്‌റ്റോക്ക് തിരച്ചയക്കാനും നടപടിയെടുത്തിട്ടുണ്ട്. ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി അനൂബ് ജേക്കബിന്റേതാണ് ഉത്തരവ്.

മാഗി നൂഡില്‍സില്‍ ഉയര്‍ന്ന തോതില്‍ ലഡ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് മാഗി നൂഡില്‍സിന്റെ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവ് നേരിട്ടു. നൂഡില്‍സിന്റെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ച സിനിമാതാരങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബീഹാറിലെ കോടതി ഉത്തരവിട്ടിരുന്നു. അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്ത്, പ്രീതി സിന്‍ഡ എന്നിവരാണ് വെട്ടിലായിരിക്കുന്നത്.

അതേസമയം, പുറമെയുള്ള ലബോറട്ടറികളില്‍ നടത്തിയ പരിശോധനകളില്‍ മാഗി നൂഡില്‍സില്‍ അനുവദനീയമായ തോതില്‍ മാത്രമാണ് ലഡ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമായതായി മാഗിയുടെ ഉത്പാദകരായ നെസ്‌ലെ ഇന്ത്യ അവകാശപ്പെടുന്നുണ്ട്.




Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 June 2015 - 07:59 PM

മാഗി ന്യൂഡില്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിഹാറിലെ മുസഫര്‍പൂര്‍ കോടതി ഉത്തരവിട്ടു. നെസ്ലെ ഉത്പാദിപ്പിക്കുന്ന നൂഡില്‍സിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടിയെടുക്കുക.

അനുവദനീയമായതില്‍ക്കവിഞ്ഞ് ഈയത്തിന്റെ അംശം കണ്ടതിനെതുടര്‍ന്നാണ് മാഗി ന്യൂഡില്‍സിനെതിരെ നടപടിയെടുത്തത്. 'മാഗി'യുടെ കൂടുതല്‍ സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി പരിശോധിച്ചുവരികയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നാണ് പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിച്ചത്.

ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഫലംവരും. നസ് ലെയ്‌ക്കെതിരെ യുപിയില്‍ അതോറിറ്റി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users