Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 82952 Today, 08:59 PM Playing Exreme Skater Play Now!                KD SimoN has obtained a high score of 79088 Today, 11:28 AM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                
Photo

  • Please log in to reply
No replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,174 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 June 2015 - 09:24 AM

എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന-എൻ. കുമാരനാശാൻ

അൻ‌പിടെന്നരികത്തിലന്തി ജവമായ്

     വന്നെത്തിടുന്നു വിഭോ!
വമ്പിച്ചോരിരുൾ മുത്തിടു,ന്നരികിൽ
     വന്നൻ‌പോടുമൻ‌പീടു നീ;
കമ്പം ബാന്ധവർ തേടവേ, സുഖമശേഷം
     കൈവെടിഞ്ഞീടവേ-
യെൻ‌പോറ്റി! ഗതിയറ്റവർക്കു ഗതിയേ!-
     യെൻ‌മുൻപിലൻപീടു നീ.
 
ജീവൻ‌തൻ ചെറുതാം ദിനം ഝടിതി
     പാഞ്ഞന്തം ഗമിക്കുന്നിതാ
ഭൂവിൽ ഭൂതികൾ മങ്ങിടുന്നതിലെഴും
     പ്രഖ്യാതി മായുന്നിതേ,
ഭാവങ്ങൾക്കു വികാരവും വിലയവും
     താൻ കാണ്മതെല്ലാടവും,
ദേവാധീശ്വര! നിർവ്വികാര! തുണയാ-
     യെൻ‌മുമ്പിലൻ‌പീടു നീ!
 
വന്നീടൊല്ല ഭയങ്കരാകൃതിയെഴും
     രാജാധിരാജത്വമാർ-
ന്നെ,ന്നാൽ നന്മയുമൻ‌പുമായ്, കരയുഗത്തിൽ
     ശാന്തി കയ്യേന്തിയും,
എന്നല്ലശ്രുവൊടും വിപത്തി,ലലി-
     വർത്ഥിച്ചാലെഴും ഹൃത്തൊടും
വന്നാമട്ടയി! ദീനബാന്ധവമണേ!-
     യെൻ‌മുമ്പിലൻപീടു നീ.
 
പോകും നാഴികതോറുമെന്നരികിൽ നീ-
     യെത്താൻ കൊതിക്കുന്നു ഞാ-
നാകുന്നേതിനു മോഹശക്തിയെയകറ്റാൻ
     നിൻ‌കൃപയ്ക്കെന്നിയേ?
ഏകൻ നിന്നൊടു തുല്യനാരിവനു
     നേതാ!വാവിഭോ! താങ്ങുമാ-
റാകാം ദുർദ്ദിനമോയിനിസ്സുദിനമോ-
     യെന്മുമ്പിലൻപീടു നീ.
 
പേടിക്കാ രിപുതന്നെ ഞാനരികി-
     ലാശിസ്സിന്നു നീ വാഴവേ
തേടാ കഷ്ടത ഭാരവും കദന-
     മേകാ തെല്ലു കണ്ണീരുമേ!
കേടേകും യമദംഷ്ട്രയെങ്ങു! മൃതിയെങ്ങോ
     നിൻ തദീയം ജയം?
മൂടുന്നെൻ മിഴി മുമ്പു നിന്നഭയഹസ്തം
     പോക്കി നിൽക്കീശ! നീ.
 
നിന്നീടെൻ തിരുമേനിതാൻ മറയുമെൻ
     കൺ‌മുമ്പു കണ്ടീടുമാ-
റെന്നല്ലായിരുളുടെ മിന്നുകയെനി-
     ക്കായ് ദ്യോവൂ കാട്ടീടുക
വന്നു സ്വർഗ്ഗമതിന്നുഷസ്സ,വനി മായാ-
     ച്ഛായ മായുന്നുതേ-
യൊന്നായ് വാഴുകിലും, മരിക്കിലുമടു-
     ത്തൻപീടുകെൻ പോറ്റി നീ



Users Awards





Also tagged with one or more of these keywords: Edward Chakravarthiyude Priyappetta Prarthana, N Kumaranasan, എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന, Malayalam poem lyrics, kavitha lyrics, എൻ. കുമാരനാശാൻ

0 user(s) are reading this topic

0 members, 0 guests, 0 anonymous users