Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 116482 Today, 09:21 PM Playing Exreme Skater Play Now!                PaTTaLam PuRuShu has obtained a high score of 82952 Today, 08:59 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                
Photo

ദിനസോര്‍ വേഴ്‌സസ് മെഴ്‌സിഡീസ്‌

jurassic Park

  • Please log in to reply
2 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,964 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:33 AM

16419_691381.jpg

ഫിലിം ഫ്രാഞ്ചൈസികള്‍ അഥവാ ചലച്ചിത്ര പരമ്പരകളുടെ കൂട്ടത്തില്‍ ഏറ്റവും ലാഭവും പ്രശസ്തിയും കിട്ടിയ ചിത്രമാണ് ജുറാസിക് പാര്‍ക്ക്. 1990-ല്‍ മൈക്കേല്‍ ക്രൈറ്റണ്‍ എഴുതിയ നോവലിന്റെ 1993-ലെ സ്പീല്‍ബര്‍ഗ് ചലച്ചിത്രാവിഷ്‌കാരം ലോകമെമ്പാടുമായി കലക്ട് ചെയ്തത് 90 കോടി ഡോളറാണത്രെ. ഇപ്പോഴത്തെ എക്‌സ്‌ചേഞ്ച് റേറ്റ് വെച്ച് പറഞ്ഞാല്‍ 5700 കോടിയോളം രൂപ!

കണ്ണഞ്ചിപ്പിക്കുന്ന വാണിജ്യവിജയത്തിന് പുറമെ സിനിമ ഒന്നിലേറെ ഓസ്‌കാറുകളും നല്ല നിരൂപണങ്ങളും സര്‍വോപരി മാധ്യമശ്രദ്ധയും പിടിച്ചുപറ്റി. അത്രയും വിജയിക്കുന്ന ചിത്രത്തിന് ഹോളിവുഡിന്റെ സ്റ്റാന്‍ഡേഡ് വെച്ച് ഒരു രണ്ടാം ഭാഗം ഉണ്ടായേ തീരു. അതുതന്നെ സംഭവിച്ചു. രണ്ടാം ഭാഗം മാത്രമല്ല മൂന്നാം ഭാഗവും ഉണ്ടായി. ഒടുവിലിതാ നാലാം ഭാഗം 'ജുറാസിക് വേള്‍ഡ്'' അടുത്ത മാസം തീയേറ്ററുകളിലെത്തുന്നു.

 

16419_691382.jpg

 

16421_691656.jpg

 

 
 
 

Edited by Eda Sureshe, 28 May 2015 - 11:35 AM.

  • VijayeTTan likes this


Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,964 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:33 AM

മനുഷ്യരാരും സങ്കല്‍പ്പത്തില്‍ പോലും കണ്ടിട്ടില്ലാത്ത പുതിയ ഇനം ജെനിറ്റിക്കലി മോഡിഫൈഡ് ദിനസോറുകള്‍ ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്ന് പുറത്തിറങ്ങിയ വീഡിയോശകലങ്ങള്‍ വാഗ്ദാനം നല്‍കുന്നു. ചിത്രത്തിന്റെ മറ്റൊരു സവിശേഷത കഥയില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ വിപണിയിലെത്താത്ത മോഡലുകള്‍ ദിനസോറുകളെ വെല്ലുന്ന പ്രകടനം കാഴ്ചവെക്കുന്നു എന്നതാണ്. കഥയിലെ മനുഷ്യകഥാപാത്രങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമല്ല ദിനസോറുകള്‍ക്കുള്ള ആംബുലന്‍സ് വരെ മെര്‍ക്കിന്റെ നിര്‍മിതികളാണ്.

കൃത്യമായി പറഞ്ഞാല്‍ അഞ്ച് വാഹനമോഡലുകളാണ് ബെന്‍സ് അവതരിപ്പിക്കുന്നത്: ജി എല്‍ ഇ കൂപ്പെ ക്രോസ്സോവര്‍, ജി ക്ലാസ്സ് എസ് യു വി, സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി നിര്‍മിക്കുന്ന യൂനിമോഗ്, സ്പ്രിന്റര്‍ വാന്‍, അതിനെല്ലാം പുറമെ ആറ് ചക്രങ്ങളും സിക്‌സ് വീല്‍ ഡ്രൈവുമുള്ള ജി 63 എ എം ജി സിക്‌സ് ഇന്റു സിക്‌സും-ഉം.

 

16419_691384.jpg

ചിത്രത്തിന്റെ റിലീസോട് അനുബന്ധിച്ച് യൂനിവേഴ്‌സല്‍ പിക്‌ചേഴ്‌സിനോടും ആംബ്ലിന്‍ എന്റര്‍ടെയിന്‍മെന്റിന്‍െയും ഒപ്പം മെഴ്‌സിഡീസും പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അച്ചടി മാധ്യമങ്ങളിലും ടിവിയിലും നെറ്റിലുമെല്ലാം ദിനസോറുകളുടെ പിന്തുണയുള്ള മെഴ്‌സിഡീസുകളുടെ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ മെര്‍ക്കുകളുടെയും ദൃശ്യങ്ങളോടുകൂടിയ ടിവി പരസ്യം ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. വെള്ളിത്തിരയില്‍ ടൈറനോസോറസ് റെക്‌സുകളോടും മറ്റു ഭീകര ദിനസോറുകളോടും ഏറ്റുമുട്ടുന്ന മെര്‍ക് യഥാര്‍ത്ഥജീവിതത്തില്‍ ഏറ്റുമുട്ടുന്നത് ബിമ്മറുകളോടും ലാന്‍ഡ് റോവറുകളോടും പോര്‍ഷേകളോടുമാണെന്ന് മാത്രം.


 

--mathrubhumi


Edited by Eda Sureshe, 28 May 2015 - 11:36 AM.

  • VijayeTTan likes this


Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,964 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 12:11 PM


  • VijayeTTan likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users