Jump to content

Toggle Scoreboard
ibProArcade Scoreboard

Mitchell Indunaghan has obtained a high score of 570 Yesterday, 11:52 PM Playing Angry Birds Shooters Play Now!                Adima Kannu has obtained a high score of 933 Yesterday, 09:53 PM Playing Letter Hunter Play Now!                Adima Kannu has obtained a high score of -600 Yesterday, 09:52 PM Playing Sewer Surf Play Now!                Adima Kannu has obtained a high score of 0 Yesterday, 07:36 PM Playing Bomb Bandits Play Now!                Adima Kannu has obtained a high score of 103 Yesterday, 07:36 PM Playing Archery Play Now!                
Photo

മനസ്സുപറഞ്ഞാല്‍ കേള്‍ക്കും ഈ കൃത്രിമക്കൈകള്‍


  • Please log in to reply
1 reply to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,176 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 May 2015 - 03:49 PM

മനസ്സുപറഞ്ഞാല്‍ കേള്‍ക്കും ഈ കൃത്രിമക്കൈകള്‍

16410_691957.jpg

മനസ്സുപറയുന്നിടത്ത് കൈ എത്താത്തവരെക്കുറിച്ച് ശാസ്ത്രലോകം പലതലത്തില്‍ ചിന്തിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയായിരുന്നു ജീവനുള്ള കൈകളുടെ ആകാരവടിവൊത്ത, ആരും തിരിച്ചറിയാത്ത വെപ്പുകൈകള്‍. അപ്പോഴും നമ്മള്‍ ചിന്തിച്ചു, മനസ്സുപറയുന്നതുപോലെ അനുസരിക്കുന്ന കൈകളെക്കുറിച്ച്. അപകടത്തില്‍ കൈ നഷ്ടപ്പെട്ടുപോയവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അത്തരമൊരു സൃഷ്ടി അനിവാര്യമായിരുന്നു. ഒടുവില്‍ അമേരിക്കയില്‍ ജോണ്‍ ഹോപ്കിങ്‌സ് സര്‍വകലാശാലയില്‍ അതിന് പരിഹാരമായിരിക്കുന്നു. 

സാങ്കേതിക ിദ്യയുപയോഗിച്ച് ചലിപ്പിക്കാവുന്ന കൃത്രിമക്കൈകള്‍ പലതുണ്ട്. എന്നാല്‍ അവയൊന്നും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറി നിര്‍മ്മിച്ച 
മോഡുലാര്‍ പ്രോസ്‌തെറ്റിക് ലിമ്പ്‌സ് ( Modular Prosthetic Limb - MPL ) പോലെ ശരീരത്തിലെ ഒരു അവയവമായി തന്നെ പ്രവര്‍ത്തിക്കുന്നവയല്ല. തലച്ചോറില്‍നിന്ന് കൈകളിലെ നാഡീഞരമ്പുകളിലേക്കു നല്‍കുന്ന സന്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമകൈകളാണ് എം.പി.എല്‍. 

നാല്‍പ്പതുവര്‍ഷം മുമ്പ് അപകടത്തില്‍ രണ്ടുകൈകളും തോളില്‍വച്ചുതന്നെ മുറിഞ്ഞുപോയ ലെസ് ബാഗിലാണ് മൈക്ക് മെക്‌ലാഫ്‌ലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കൃത്രിമക്കൈകള്‍ വച്ചുപിടിപ്പിച്ചത്. 

അതിനുമുന്നോടിയായി 59 കാരനായ ലെസ്ബാഗിനെ ഒരു ശസ്ത്രക്രിയക്ക് വിധേയനാക്കി. കൈമുറിഞ്ഞുപോയ സ്ഥലത്തുള്ള നാഡികളേയും പേശികളേയും പുനരുജ്ജീവിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക്. തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്രിമക്കൈയിലേക്ക് സ്വീകരിക്കേണ്ടത് ഇവിടെ നിന്നാണ്. 

നാഡികളുടേയും മസിലുകളുടേയും സ്ഥാനങ്ങള്‍ അടയാളപ്പെടുത്തി കൃത്രിമക്കൈയിലെ നൂറിലേറെ വരുന്ന സെന്‍സറുകളുമായി ബന്ധിപ്പിക്കുകയായിരുന്നു അടുത്ത പടി. ശരീരത്തിനും കൃത്രിമക്കൈക്കുമിടക്ക് ഇരുതോളിലും ബന്ധിപ്പിക്കാവുന്ന സോക്കറ്റ് ഇതിനായി ഉപയോഗിച്ചു. അങ്ങനെ എം.പി.എല്‍ അദ്ദേഹത്തിന്റെ തോളില്‍ സ്ഥാപിച്ചു.

ആധുനിക കംപ്യൂട്ടിങും ഇലക്ട്രോണിക് സങ്കേതങ്ങളും ഒന്നുചേര്‍ന്ന പാറ്റേണ്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതമുപയോഗിച്ച് ഓരോ പേശികളേയും തിരിച്ചറിഞ്ഞ് അതുവഴി വരുന്ന സിഗ്നല്‍ കൃത്രിമക്കൈക്ക് മനസ്സിലാകുന്ന തരത്തില്‍ ആശയവിനിമയം ചെയ്യേണ്ടിയിരുന്നു. 

അതിന് വെര്‍ച്വല്‍ ഇന്റഗ്രേഷന്‍ എന്‍വയേണ്‍മെന്റ് (വി.ഐ.ഇ) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ആല്‍ബേര്‍ട്ട് ചി വ്യക്തമാക്കുന്നു. സാങ്കേതിക ആശയവിനിമയ രംഗത്ത് ഇന്ന് സാധാരണമായ വെര്‍ച്വല്‍ റിയാലിറ്റിയുടെ മറ്റൊരു മുഖമാണ് വി.ഐ.ഇ.

 

16410_691959.jpg

26 സന്ധികളുള്ള റോബോട്ടിക് കൈയാണ് എം.പി.എല്‍. ഈ കൈകളുപയോഗിച്ച് മനസ്സുപറഞ്ഞതുപോലെ ലെസ് ബാഗ് ചുമരിലെ അലമാരയില്‍ വെച്ച ബോള്‍ എടുത്ത് മാറ്റിവെച്ചു. ഗ്ലാസ് കൈകൊണ്ടെടുത്തു. 

സാധാരണ കൈകള്‍ പോലെ തന്നെ എങ്ങോട്ടുവേണമെങ്കിലും മടക്കാനു ചുരുട്ടാനും കഴിയുന്ന രീതിയിലാണ് എം.പി.എല്‍ തയ്യാറാക്കിയിരിക്കുന്നത്. സാധാരണപോലെ മറ്റു നാലുവിരലുകള്‍ക്ക് എതിരെ മടക്കാവുന്ന തള്ളവിരലും നന്നായി പ്രവര്‍ത്തിച്ചു. അങ്ങനെ പരീക്ഷണം വിജയമെന്ന് ശാസ്ത്രസംഘം വിധിയെഴുതി. ഇനിവേണ്ടത് ചില്ലറ മിനുക്കുപണികള്‍ മാത്രം.

മോഡുലാര്‍ കൃത്രിമക്കൈയായതിനാല്‍ ഭാഗികമായി കൈ നഷ്ടപ്പെട്ടുപോയവര്‍ക്കും, പക്ഷാഘാതമോ മറ്റോ മൂലം കൈ ചലിക്കാത്തവര്‍ക്കും ഇതുപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

അതിനു മുന്നോടിയായി ഇവ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കണം. ഇപ്പോള്‍ ആകെ ചിലവുവന്നത് അഞ്ചുലക്ഷം ഡോളറാണ് (ഏതാണ്ട് 3,17,85225 രൂപ). ഇതിന്റെ പത്തിലൊന്നു ചിലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഇവ നിര്‍മ്മിക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം.


  • Eda Kattappe likes this


Users Awards

#2 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,191 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 June 2015 - 11:45 AM

puthiya techs iniyum varum.. ithu athinu oru chavitu padi akatte




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users