Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

ചരിത്രയാത്രയ്‌ക്കൊരുങ്ങി സോളാര്‍ ഇംപള്‍സ്


  • Please log in to reply
No replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 May 2015 - 03:46 PM

_83194110_83194109.jpg
ബെയ്ജിങ്: ലോകത്തെ ആദ്യ സൗരോര്‍ജവിമാനം 'സോളാര്‍ ഇംപള്‍സ്' ഏറ്റവും നീണ്ട പറക്കലിനു തയ്യാറാകുന്നു. ചൈനയിലെ നാന്‍ജിങ്ങില്‍നിന്ന് മധ്യപസഫിക്കിലെ ഹവായിലേക്കാണ് ആറുദിവസം നീളുന്ന 'സ്റ്റോപ്പില്ലാ യാത്ര'.
 
ചൊവ്വാഴ്ച രാവിലെ യാത്ര തുടങ്ങാനാണു തീരുമാനമെങ്കിലും കാലാവസ്ഥയനുസരിച്ചായിരിക്കും അന്തിമതീരുമാനം. 8,000 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയില്‍ നിര്‍മാതാവും പൈലറ്റുമായ ആെന്ദ്ര ബോഷ്‌ബെര്‍ഗ് മാത്രമായിരിക്കും വിമാനത്തിലുണ്ടാവുക. സാധാരണ യാത്രാവിമാനങ്ങള്‍ 10 മണിക്കൂറില്‍ പിന്നിടുന്ന ദൂരം പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇംപള്‍സിന് പിന്നിടാന്‍ 5-6 രാവും പകലും വേണ്ടിവരും. 
മാര്‍ച്ച് ഒന്പതിന് അബുദാബിയില്‍നിന്ന് പുറപ്പെട്ട വിമാനം ഇതുവരെ ഇത്രനീണ്ട യാത്ര നടത്തിയിട്ടില്ല. മ്യാന്‍മറിലെ മാന്‍ഡലെയില്‍നിന്ന് ചൈനയിലെ ചോങ്കിങ്ങിലേക്കുള്ള 1459 കി.മീ. താണ്ടാനെടുത്ത 20 മണിക്കൂറും 29 മിനിറ്റുമാണ് ഇതുവരെ നടത്തിയതില്‍ ഏറ്റവും നീണ്ട 'ഒറ്റപ്പറക്കല്‍'. 'സത്യത്തിന്റെ നിമിഷം' എന്നാണ് ഈ ചരിത്രയാത്രയെ ബോഷ്‌ബെര്‍ഗ് വിശേഷിപ്പിക്കുന്നത്. യാത്രയില്‍ ഇടയ്ക്ക് യോഗ ചെയ്ത് ക്ഷീണമകറ്റാനാണ് പൈലറ്റിന്റെ പദ്ധതി.
 
സൂര്യപ്രകാശം ആവോളമുള്ള പകല്‍ 28,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം രാത്രി 3000 അടി ഉയരത്തിലായിരിക്കും പറക്കുക. ഊര്‍ജം ലാഭിക്കാനാണിങ്ങനെ ചെയ്യുന്നത്. മോണാക്കോയിലുള്ള പ്രോജക്ട് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചായിരിക്കും വിമാനത്തിന്റെ നീക്കം.
 
Source: Mathrubhumi



Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users