Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo
- - - - -

മനുഷ്യനേത്രത്തെ അടിസ്ഥാനമാക്കി 3ഡി ക്യാമറ


  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 02:18 PM

മൈക്രോസോഫ്റ്റിന്റെ കൈനക്ട് വീഡിയോ ഗെയിം സങ്കേതത്തില്‍ സ്വീകരിച്ച സമീപനമാണ്, പുതിയ 'എംസി 3ഡി' ക്യാമറയുടെ നിര്‍മാണത്തില്‍ ഗവേഷകര്‍ സ്വീകരിച്ചിരിക്കുന്നത്
 

16410_682415.jpg മോഷന്‍ കോണ്‍ട്രാസ്റ്റ് 3ഡി സ്‌കാനിങ് (എംസി 3ഡി) കാമറയുടെ പ്രാഥമിക രൂപം. ചിത്രംകടപ്പാട്: നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാല



വീഡിയോ ഗെയിം വ്യവസായത്തെ മാറ്റിമറിച്ചൊരു കണ്ടുപിടുത്തമായിരുന്നു മൈക്രോസോഫ്റ്റിന്റെ കൈനക്ട്. ജോയ് സ്റ്റിക്കും കണ്‍ട്രോളറുകളുമൊന്നുമില്ലാതെ ഉപയോഗിക്കുന്നയാളുടെ ശരീരചലനങ്ങള്‍ തിരിച്ചറിഞ്ഞ് 3ഡി വീഡിയോദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്നതായിരുന്നു കൈനക്ടിന്റെ പ്രത്യേകത.

ഇന്‍ഫ്രാറെഡ് വെളിച്ചമുപയോഗിച്ച് ഓരോ ദൃശ്യത്തിന്റെയും ആഴമളന്ന് അതിനെ ത്രിമാനദൃശ്യങ്ങളാക്കി മാറ്റുന്ന 3ഡി ക്യാമറയായിരുന്നു കൈനക്ടിന്റെ നട്ടെല്ല്. ക്യാമറയിലൂടെയുള്ള ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മുന്നില്‍ തെളിയുന്നത്. മുന്നിലുളള സാധാരണവസ്തുക്കളെ പോലും ഞൊടിയിടയില്‍ 3ഡിയാക്കി അവതരിപ്പിക്കാന്‍ കൈനക്ടിന് സാധിച്ചു. കൈനക്ടിനുള്ളിലെ 3ഡി ക്യാമറ മറ്റ് ആവശ്യങ്ങള്‍ക്കുമുപയോഗിക്കാമെന്ന് കണ്ടതോടെ ഇതിന്റെ പ്രിയം കൂടി. അറുപതുദിവസത്തിനുള്ളില്‍ 80 ലക്ഷം കൈനക്ട് യൂണിറ്റുകളാണ് ലോകമൊട്ടാകെ വിറ്റുപോയത്.

വില്പനയില്‍ റെക്കോഡിട്ടുവെങ്കിലും മുറിക്ക് പുറത്തേക്കിറങ്ങിയുള്ള ഔട്ട്‌ഡോര്‍ ചിത്രീകരണം സാധ്യമാകില്ല എന്നത് കൈനക്ടിന്റെ വലിയ പരാധീനതയായിരുന്നു. സുര്യപ്രകാശത്തെ മറികടന്നുകൊണ്ട് മുന്നിലുള്ള വസ്തുവിനെ സ്‌കാന്‍ ചെയ്യാന്‍ കൈനക്ടിലെ ഇന്‍ഫ്രാറെഡ് വെളിച്ചത്തിന് കഴിയില്ലെന്നതായിരുന്നു കാരണം. കൈനക്ടിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളുടെ പിക്‌സല്‍ റിസൊല്യൂഷന്‍ തീരെ കുറവാണെന്നതും ഉപയോക്താക്കളുടെ ആവേശം ചോര്‍ത്തി.

അത്തരം പരിമിതികളെല്ലാം മറികടക്കുന്ന പുതിയൊരു 3ഡി ക്യാമറയ്ക്ക് അമേരിക്കയിലെ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകാലാശയിലെ ഗവേഷകര്‍ രൂപം നല്‍കിയിരിക്കുന്നു. ഒലിവര്‍ കൊസാര്‍ട്ട് എന്ന എഞ്ചിനിയറിങ് അധ്യാപകന്റെ നേതൃത്വത്തിലുളള ഗവേഷകസംഘത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മോഹിത് ഗുപതയും ഉള്‍പ്പെട്ടിരിക്കുന്നു.

മോഷന്‍ കോണ്‍ട്രാസ്റ്റ് 3ഡി സ്‌കാനിങ് (എംസി 3ഡി) കാമറ ( Motion Contrast 3D Scanning camera, MC3D ) എന്നാണ് പുതിയ കണ്ടുപിടിത്തത്തിന് ഇട്ടിരിക്കുന്ന പേര്. മനുഷ്യനേത്രങ്ങളുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ക്യാമറ പ്രവര്‍ത്തിക്കുക.

മുന്നില്‍ തെളിയുന്ന ദൃശ്യങ്ങളിലെ ചലിക്കുന്ന ഭാഗങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് അവിടേക്ക് ലേസര്‍ രശ്മി പായിച്ച് സ്‌കാന്‍ ചെയ്യുക എന്നതാണ് ഇതിന്റെ രീതി. മുന്നില്‍ തെളിയുന്ന ദൃശ്യം മുഴുവന്‍ സ്‌കാന്‍ ചെയ്ത് അവയെ 3ഡി ദൃശ്യമാക്കുന്നതിനേക്കാള്‍ ഇരട്ടിവേഗത്തില്‍ ഇത് നടക്കും. അതുകൊണ്ടുതന്നെ ദൃശ്യങ്ങളുടെ പിക്‌സല്‍ സാന്ദ്രതയേറും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ വലിയ ചെലവ് വരില്ലെന്നതും എംസി 3ഡി ക്യാമറയുടെ ആകര്‍ഷണം കൂട്ടുന്നു.

പുറംവെളിച്ചത്തിലും സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് എംസി 3ഡി ക്യാമറയുടെ മറ്റൊരു പ്രത്യേകത. ''സാധാരണ ക്യാമറകള്‍ പോലെ എല്ലായിടത്തും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ 3ഡി ക്യാമറകള്‍ കൊണ്ട് ഫലമുള്ളൂ. അതിലേക്കുളള വിജയകരമായ ചുവടുവെപ്പാണ് എംസി 3ഡി ക്യാമറ''- ഗവേഷകസംഘത്തലവനായ ഒലിവര്‍ കൊസാര്‍ട്ട് പറയുന്നു.

നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസററാണ് കൊസാര്‍ട്ട്. യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയടെയും ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്റെയും പിന്തുണയോടെയാണ് കൊസാര്‍ട്ടിന്റെ ഗവേഷണപ്രോജക്ട് നടക്കുന്നത്.

ഹൂസ്റ്റണില്‍ ഏപ്രില്‍ 24ന് നടന്ന ഐ.ഇ.ഇ.ഇ.കമ്പ്യൂട്ടേഷനല്‍ ഫോട്ടോഗ്രാഫി ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ എംസി 3ഡി ക്യാമറയുടെ പ്രവര്‍ത്തനരീതി പ്രദര്‍ശിപ്പിച്ചിരുന്നു.

--mathrubhumi


  • Vanampaadi, VIjayeTTan and VIncenT GomeZ like this


Users Awards

#2 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 May 2015 - 11:22 AM

Sureshee :good: share




Users Awards

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 June 2015 - 09:35 PM

Sambhavam kollallo Suru ... :yes:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users