Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 367582 Yesterday, 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 Yesterday, 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 Yesterday, 03:01 PM Playing Amazing Dare Dozen Play Now!                Adima Kannu has obtained a high score of 18 Yesterday, 02:35 PM Playing Monkey Hunter Play Now!                sajujay has obtained a high score of 1111 Yesterday, 01:37 PM Playing aim and fire Play Now!                
Photo
- - - - -

'ഉടന്‍ പട'വുമായി ഫ്യുജി ക്യാമറകള്‍


 • Please log in to reply
6 replies to this topic

#1 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,477 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 May 2015 - 02:17 PM

ക്ലിക്ക് ചെയ്താലുടന്‍ ഫോട്ടോ പ്രിന്റ് ചെയ്ത് ലഭിക്കുന്ന നാല് ഇന്‍സ്റ്റാക്‌സ് മോഡലുകളാണ് ഫ്യുജി ഫിലിം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 6,441 രൂപ മുതല്‍ 10,999 രൂപ വരെയാണ് വില
 

16410_686500.jpgആയിരം രൂപയുടെ ഫോണില്‍പോലും ആറ് മെഗാപിക്‌സലിന്റെ ക്യാമറയുള്ള കാലമാണിത്. അതുകൊണ്ടാകാം സാധാരണ ക്യാമറ വാങ്ങാന്‍ പണ്ടത്തെ ആവേശം ഇന്നാര്‍ക്കുമില്ല. പുട്ടുകുറ്റി പോലുള്ള ഡി.എസ്.എല്‍.ആര്‍. ക്യാമറകളുടെ വില്പനയില്‍ ഇടിവൊന്നും സംഭവിച്ചിട്ടുണ്ടാകില്ല. പക്ഷേ സോപ്പുപെട്ടിയെ ഓര്‍മിപ്പിക്കുന്ന 'പോയിന്റ് ആന്‍ഡ് ഷൂട്ട്' ഓട്ടോഫോക്കസ് ക്യാമറകളുടെ വില്പനയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കമ്പനികള്‍ തന്നെ സമ്മതിക്കുന്നു.

മൊബൈല്‍ഫോണുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായി പുത്തന്‍ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന തിരക്കിലാണ് ക്യാമറ നിര്‍മാതാക്കള്‍. ജപ്പാന്‍ കമ്പനിയായ ഫ്യുജി ഫിലിം ഇന്ത്യയില്‍ അവതരിപ്പിച്ച 'ഇന്‍സ്റ്റാക്‌സ്' നിരയിലെ പുതിയ ക്യാമറകള്‍ ഇതിന് തെളിവാണ്.

ക്ലിക്ക് ചെയ്താലുടന്‍ ഫോട്ടോ പ്രിന്റ് ചെയ്ത് ലഭിക്കുന്ന ഇന്‍സ്റ്റന്റ് ക്യാമറകളാണിത്. ഒന്നും രണ്ടുമല്ല നാല് മോഡലുകളാണ് ഇന്‍സ്റ്റാക്‌സ് പരമ്പരയില്‍ ഫ്യുജി രാജ്യത്ത് വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 6,441 രൂപ മുതല്‍ 10,999 രൂപ വരെയാണ് ഇവയുടെ വില. ഫ്യുജിയുടെ 'ഉടന്‍ പടം തരും' ക്യാമറകളുടെ വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

16410_686501.jpg ഫ്യുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 81. ഫ്യുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 8 ( Fujifilm Instax Mini 8 ): നീല, മഞ്ഞ, പിങ്ക്, വെള്ള, കറുപ്പ്, റാസ്‌ബെറി, ഗ്രേപ്പ് എന്നിങ്ങനെ ഏഴു വ്യത്യസ്ത നിറങ്ങളില്‍ ലഭിക്കും ഈ മോഡല്‍. ടീനേജ് പ്രായത്തിലുള്ള ചെത്തുപിള്ളേരെ ലക്ഷ്യമിട്ടാണ് ഇതിറക്കിയതെന്ന് വ്യക്തം.

62X46 മില്ലിമീറ്റര്‍ വലിപ്പമുളള പ്രിന്റ് സമ്മാനിക്കുന്ന ക്യാമറയില്‍ 1/60 സെക്കന്‍ഡ് ഷട്ടര്‍ സ്പീഡ്, 0.6 മീറ്റര്‍ ഫോക്കസ് റേഞ്ച്, 0.37 എക്‌സ് റിയല്‍ ഇമേജ് ഫൈന്‍ഡര്‍ എന്നിവയുണ്ട്. രണ്ട് അഅ ബാറ്ററികളിലാണിത് പ്രവര്‍ത്തിക്കുക. വിവിധ മോഡുകളില്‍ പടമെടുക്കാന്‍ മെക്കാനിക്കല്‍ ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റ് ഡയലുമുണ്ട്. വില: 6441 രൂപ.

16410_686503.jpg ഫ്യുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 252. ഫ്യുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 25 ( Fujifilm Instax Mini 25 ): ആദ്യമോഡലിനേക്കാള്‍ അല്പം കൂടി സൗകര്യങ്ങള്‍ ഇതിലുണ്ട്. ഓട്ടോമാറ്റിക് ലൈറ്റന്‍-ഡാര്‍ക്കന്‍ കണ്‍ട്രോള്‍, ബില്‍ട്ട് ഇന്‍ ഇലക്‌ട്രോണിക് ഫ് ളാഷ് (റേഞ്ച് 0.5-2.5 മില്ലിമീറ്റര്‍), എല്‍.സി.ഡി. ഇന്‍ഡിക്കേറ്റര്‍. 1/3 സെക്കന്‍ഡ്-1/400 സെക്കന്‍ഡ് പ്രോഗ്രാംഡ് ഷട്ടര്‍ ആന്‍ഡ് ഓട്ടോമോഡ് എന്നിവയാണവ.

62X46 മില്ലിമീറ്റര്‍ വലിപ്പമുളള പ്രിന്റുകളാണ് കാമറ സമ്മാനിക്കുക. ലിഥിയം ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാക്‌സ് മിനി 25 മോഡലിന്റെ വില 8,045 രൂപ.

16410_686506.jpg ഫ്യുജിഫിലിം ഇന്‍സ്്റ്റാക്‌സ് മിനി 50എസ്3. ഫ്യുജിഫിലിം ഇന്‍സ്്റ്റാക്‌സ് മിനി 50എസ് ( Fujifilm Instax Mini 50S ): ഇന്‍സ്റ്റാക്‌സ് മിനി 25 ലുള്ള എല്ലാ സംവിധാനങ്ങള്‍ക്കും പുറമെ ഈ ക്യാമറയില്‍ ഓട്ടോമാറ്റിക് എക്‌സ്‌പോഷര്‍ കോംപന്‍സേഷനും എല്‍.സി.ഡി. ഇന്‍ഡിക്കേറ്ററുമുണ്ട്.

വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ഷൂട്ടിങിനായി രണ്ട് ഷട്ടര്‍ ബട്ടനുകള്‍, കണ്ടിന്വസ് ഷൂട്ടിങ് മോഡ്, ട്രൈപോഡ് ഘടിപ്പിക്കാനായി സോക്കറ്റ്, 0.6-3 മീറ്റര്‍ റേഞ്ചുള്ള ഇലക്‌ട്രോണിക് ഫ് ളാഷ്, സെല്‍ഫ് ടൈമര്‍ മോഡ് എന്നിവയും ഇതിലുണ്ട്. വില 9,147 രൂപ.

16410_686507.jpg ഫ്യുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 90


4. ഫ്യുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 90 ( Fujifilm Instax Mini 90 ): 'നിയോക്ലാസിക്' ശൈലിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഈ ക്യാമറയുടെ രൂപത്തില്‍ പഴമയും പുതുമയും സമ്മേളിച്ചിരിക്കുന്നു.

0.37 എക്‌സ് റിയല്‍ ഇമേജ് ഫൈന്‍ഡര്‍, 400 സെക്കന്‍ഡ് ഷട്ടര്‍ സ്പീഡ്, ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് ഫ് ളാഷ്, എല്‍.സി.ഡി. ഡിസ്‌പ്ലേ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പാര്‍ട്ടി, കിഡ്‌സ്, ലാന്‍ഡ്‌സ്‌കേപ്പ് എന്നിങ്ങനെ വ്യത്യസ്ത മോഡുകളില്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യം, ട്രൈപോഡ് സോക്കറ്റ് എന്നിവയുമുളള ഈ ഫോണില്‍ ലിഥിയം ബാറ്റററിയാണ് ഉപയോഗിക്കേണ്ടത്. വില 10,999 രൂപ.

 

kadapaadu:mathrubhumi


 • Vanampaadi, Malarammu and VIncenT GomeZ like this


Users Awards

#2 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,178 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 May 2015 - 11:24 AM

Sureshee :good: Technology de oru pokke :huh:
Users Awards

#3 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 51,058 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 May 2015 - 11:25 AM

Suru .... gud share .... :yes:
Users Awards

#4 Malarammu

Malarammu

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,417 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 May 2015 - 11:27 AM

aaha kollalo 8-> :thanks: zuru :)#5 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,477 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 May 2015 - 12:55 PM

ithinu etratyholam demand undavum ennu kandariyanam.

ithonnu click ayi varumbolekum next tech varum
Users Awards

#6 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,178 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 May 2015 - 01:08 PM

:athe: oro divasoom puthiya techniques purathiranguvalle.. :yes: :mmm: 
Users Awards

#7 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,477 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 May 2015 - 01:30 PM

athe hari innu kanunnathala nale kanunnathu
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users