Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Today, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                
Photo
- - - - -

ക്രെഡിറ്റ്കാര്‍ഡ് വലിപ്പമുള്ള കമ്പ്യൂട്ടര്‍; വില 560 രൂപ!


  • Please log in to reply
3 replies to this topic

#1 Akkeera RajakumaraN

Akkeera RajakumaraN

    Nokkukutti

  • PP House
  • 35,275 posts
9,952
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 May 2015 - 02:15 PM

ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാനാണ് 'നെക്സ്റ്റ് തിങ്ങ്' കമ്പനി ഒരുങ്ങുന്നത്
 

16410_686954.jpg



ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിന് കഴിയുന്ന സംഗതികളെല്ലാം സാധ്യമാകുന്ന, എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ സങ്കല്‍പ്പിച്ച് നോക്കൂ. അതിന് വില വെറും 9 ഡോളര്‍ (ഏതാണ്ട് 560 രൂപ) എന്നും കരുതുക.

എത്ര വലിയൊരു കമ്പ്യൂട്ടിങ് വിപ്ലവത്തിനാകും അത്തരമൊരു ഉപകരണം തിരികൊളുത്തുക അല്ലേ!

മേല്‍സൂചിപ്പിച്ചത് സങ്കല്‍പ്പമല്ല. കാലിഫോര്‍ണിയ കേന്ദ്രമായുള്ള 'നെക്‌സ്റ്റ് തിങ്ങ്' ( Next Thing ) കമ്പനി, 'ചിപ്പ്' ( CHIP ) എന്ന പേരിലവതരിപ്പിച്ച കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ കാര്യമാണ്. 9 ഡോളര്‍ മാത്രം വിലയുള്ള 'ചിപ്പ് കമ്പ്യൂട്ടര്‍' 2016 ആദ്യം വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിപ്പിന്റെ സ്‌പെസിഫിക്കേഷന്‍ ഇങ്ങനെയാണ്: 1ജിഎച്ച്‌സെഡ് പ്രൊസസര്‍, 512എംബി റാം, 4ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്, വയര്‍ലെസ്സ് കണക്ടിവിറ്റിക്ക് ബ്ലൂടൂത്ത്, ഇന്റര്‍നെറ്റിന് വൈഫൈ. ലിനക്‌സ് ഒഎസിലാണ് ചിപ്പ് പ്രവര്‍ത്തിക്കുക.

16410_686955.jpg



കമ്പ്യൂട്ടിങ് ഹോബിയാക്കിയിട്ടുള്ളവരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിയ 'റാസ്പ്ബറി പൈ' ( Raspberry Pi ) എന്ന സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളുടെ ചില സവിശേഷതകള്‍ ചിപ്പ് കമ്പ്യൂട്ടറും പങ്കിടുന്നുണ്ട്. എന്നാല്‍ റാസ്പ്ബറി പൈക്ക് വില 24 ഡോളറാണ് (പൈ 2 വിന് 35 ഡോളറും).

സാധാരണ കണക്ടറുകളുടെ സഹായത്തോടെ മോണിറ്ററുകളും ഡിസ്‌പ്ലെകളുമായി ചിപ്പിനെ ബന്ധിപ്പിക്കാം. പവര്‍ സപ്ലെയുമായും ഘടിപ്പിക്കാം. ക്രോമിയം വഴി വെബ്ബ് സര്‍ഫ് ചെയ്യാം.

മൊബൈല്‍ ഫോണ്‍ പോലെ കൈയ്യില്‍ കൊണ്ടുനടക്കാവുന്ന 'പോക്കറ്റ് ചിപ്പ്' ( Pocket Chip ) വികസിപ്പിക്കാനും നെക്സ്റ്റ് തിങ്ങ് കമ്പനി പദ്ധതിയിടുന്നുണ്ട്. അതിന് വില ഏതാണ്ട് 49 ഡോളറായിരിക്കും.

16410_686956.jpg

'കിക്ക്‌സ്റ്റാര്‍ട്ടര്‍' ( Kickstarter ) എന്ന ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ്‌ഫോം വഴി ഫണ്ട് സമാഹരിച്ച് ചിപ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് നെക്സ്റ്റ് തിങ്ങ് ഉദ്ദേശിക്കുന്നത്. പദ്ധതി കിക്ക്സ്റ്റാര്‍ട്ടറില്‍ സമര്‍പ്പിച്ചതിന് ശേഷം ഇതുവരെ ഏതാണ്ട് 13,000 പേരില്‍ നിന്നായി 6.45 ലക്ഷം ഡോളര്‍ ഫണ്ട് വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. വലിയ ആവേശമാണ് ഈ പദ്ധതി സൃഷ്ടിച്ചിരിക്കുന്നതെന്ന് സാരം.

എന്നാല്‍, വെറും 9 ഡോളറിന് ഈ ഉത്പന്നം ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. കൈയിലെത്തുമ്പോള്‍ ഇതിന്റെ വില കൂടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

kadapaadu:mathrubhumi




Users Awards

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,285 posts
39,108
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 May 2015 - 02:17 PM

Gud share Suru ... :vgood:




Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,845 posts
5,727
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 May 2015 - 09:13 AM

Sureshe :good:




Users Awards

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,065 posts
24,715
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 May 2015 - 10:30 AM

enthokke kandupiduthangala 8-> :thanks: zuru :)






0 user(s) are reading this topic

0 members, 0 guests, 0 anonymous users